NEWS

വിമാന യാത്രാനിരക്കിൽ വൻ വർദ്ധനവ്; പ്രവാസി മലയാളികൾക്ക് ഇത്തവണ ഓണം ‘പൊള്ളും’

കോഴിക്കോട് : നാട്ടിൽ ഓണം ആഘോഷിക്കാൻ പ്ലാൻ ചെയ്ത് കാത്തിരിക്കുന്ന ഗൾഫ് മലയാളികൾക്ക് ഇത്തവണ കൈപൊള്ളും.രണ്ടിരട്ടിയിലേറെയാണ് കേരളത്തിലേക്കുള്ള യാത്രയ്ക്ക് വിമാനക്കമ്പനികൾ ഈടാക്കുന്നത്.
ഓഗസ്റ്റ് 20 മുതല്‍ കണ്ടാല്‍ കണ്ണുതള്ളുന്ന നിരക്കാണ് വിമാനക്കമ്ബനികള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.ബഹ്റൈനിൽ നിന്നും കണ്ണൂരേക്ക് യാത്ര ചെയ്യണമെങ്കിൽ  32,​000 രൂപ മുടക്കണം.ഇപ്പോൾ 18,​000 രൂപയാണ്.അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് 29,​200 രൂപ വേണ്ടിവരുമ്ബോള്‍ ഇപ്പോളത്-  8,400 രൂപയാണ്.അതേപോലെ കോഴിക്കോട്- റിയാദ് 30,​400 രൂപ മുടക്കേണ്ടിവരും. ഇപ്പോഴത് 14,​500 രൂപയാണ്.കോഴിക്കോട്- ജിദ്ദ: 29,000 രൂപയാണ്.ഇപ്പോഴത് 17,​000 രൂപയാണ്.
കൊച്ചിയില്‍ നിന്നും ദോഹയിലേക്ക് പോകാന്‍ 44,​600 രൂപയാകും. അതേസമയം ദോഹയില്‍ നിന്നും കൊച്ചിയിലേക്കു വരാന്‍ 15,​200 രൂപയും. കൊച്ചി-അബുദാബി: 39,​000 രൂപയാകുമ്ബോള്‍ അബുദാബി- കൊച്ചി: 9,​700 രൂപയ്ക്കു യാത്ര ചെയ്യാം. തിരുവനന്തപുരത്തു നിന്നും മസ്‌കറ്റിലേക്ക് 19,​000 രൂപയാണ് റേറ്റ്. അതേസമയം മസ്‌കറ്റില്‍ നിന്നും തിരുവനന്തപുരത്തേക്ക് 8,800 രൂപയും. പ്രവാസിക മലയാളികള്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുന്ന തിരുവനന്തപുരം- ഷാര്‍ജ റൂട്ടില്‍ 35,​000 രൂപ മുടക്കണം യാത്രയ്ക്ക്. അതേസമയം ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരാന്‍ 12,​700 രൂപ മതിയാകും.

Back to top button
error: