കോട്ടയം: ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ സഹോദരിയും ഇലക്കാട്ടുകടുപ്പിൽ ശ്രീ.എ.ഇ.ജേക്കബിൻ്റെ സഹധർമ്മിണിയുമായ ശ്രീമതി. അച്ചാമ്മ ജേക്കബ് (77) നിര്യാതയായി.
പരേത അഷ്ടമുടി ഇമ്മാനുവേൽ മാർത്തോമ്മാ ഇടവകാംഗവും കിഴക്കേ ചക്കാലയിൽ കുടുംബാംഗവും ആണ്. മാർത്തോമ്മാ സഭ യുടെ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത ഭർതൃസഹോദരനാണ്. മക്കൾ: പുഷ്പ, പ്രിയ.
ശവസംസ്കാരം ശനിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് കോട്ടയം അഞ്ചേരി ക്രിസ്തോസ് മാർത്തോമ്മാ പള്ളിയിൽ.