NEWS

അറിയാമോ‍,ട്രെയിൻ യാത്രയില്‍ സ്ലീപ്പറില്‍ നിന്നും തേർഡ് എസിയിലേക്ക് സൗജന്യമായി അപ്ഗ്രേഡ് ചെയ്യാം

ദീര്‍ഘദൂര യാത്രയാണെങ്കിലും ചെറിയ യാത്രയാണെങ്കിലും മെച്ചപ്പെട്ട സൗകര്യങ്ങളോ‌ടെ യാത്ര ചെയ്യണമെങ്കില്‍ പൈസ ചിലവഴിക്കുക തന്നവേണം. എന്നാൽ ട്രെയിനില്‍ സ്ലീപ്പര്‍ ‌ടിക്കറ്റ് ബുക്ക് ചെയ്തി‌ട്ട് അധികമായി ഒരു രൂപ പോലും ചിവഴിക്കാതെ ത്രീ ടയര്‍ എസിയിലേക്ക് മാറുന്ന സൗകര്യത്തെക്കുറിച്ച് അറിയുമോ? പലര്‍ക്കും റെയില്‍വെ നൽകുന്ന ഈ സൗകര്യത്തെപ്പറ്റി അറിയില്ല എന്നതാണ് വസ്തുത.ഇതാ എങ്ങനെ ഈ സൗകര്യം ലഭ്യമാക്കാമെന്നും നിങ്ങളു‌ടെ സ്ലീപ്പര്‍ ടിക്കറ്റ് ത്രീഎസി ടിക്കറ്റ് ആയി എങ്ങനെ മാറ്റാമെന്നും നോക്കാം….
ഇന്ത്യന്‍ റെയില്‍വെ കഴിഞ്ഞ കുറച്ചുകാലമായി പരീക്ഷിച്ചുവരുന്ന ഒരു സംവിധാനമാണ് ഓട്ടോ അപ്ഗ്രഡേഷന്‍ സിസ്റ്റം. സ്ലീപ്പര്‍ ക്സാസ് ‌ടിക്കറ്റില്‍ നിന്നും ത്രീടയര്‍ എസിയിലേക്കും ത്രീഎസി ക്ലാസില്‍ നിന്നും സെക്കന്‍ഡ് എസിയിലേക്കുമുള്ള ‌ടിക്കറ്റ് അപ്ഗ്രഡേഷന്‍ ആണ് ഇങ്ങനെ റെയില്‍വേ നൽകുന്നത്. ഐആര്‍സി‌ടിസി വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഈ സൗകര്യം എന്നതും ഓർമ്മിക്കുക.

ട്രെയിനില്‍ ലഭ്യമായ എല്ലാ സീറ്റുകളും ഉപയോഗിക്കുക, ബുക്ക് ചെയ്യാതെ കിടക്കുന്ന സീറ്റുകളിലേക്ക് യാത്രക്കാരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് റെയില്‍വേ ഇങ്ങനെയൊരു സിസ്റ്റം കൊണ്ടുവന്നിരിക്കുന്നത്. അതിനാല്‍ കൂടുതല്‍ തുക നൽകാതെ ആളുകള്‍ക്ക് അപ്‌ഗ്രേഡ് വാഗ്ദാനം ചെയ്തുകൊണ്ട് ഒഴിവുള്ള ബർത്തുകളില്‍ യാത്രക്കാരെ നിറയ്ക്കുവാൻ സാധിക്കും. ഇങ്ങനെ സീറ്റ് നൽകുന്നതിലൂടെ വെയിറ്റിങ് ലിസ്റ്റില്‍ കി‌ടക്കുന്ന ആളുകള്‍ക്ക് സീറ്റുകള്‍ ഉറപ്പാക്കുവാൻ കഴിയും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം.

ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഓ‌ട്ടോ അപ്ഗ്രഡേഷന്‍ കാണിക്കുന്ന ചെക്ക് ബോക്സ് ‌ടിക്ക് ചെയ്യുക മാത്രമാണ് യാത്രക്കാരുടെ ഭാഗത്തുനിന്നും വേണ്ടത്. ശേഷം പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്) ആണ് അപ്-ഗ്രേഡേഷൻ സംവിധാനവും ചാർട്ട് തയ്യാറാക്കലും ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പിആർഎസ് വഴിയായിരിക്കും നടക്കുക. പൂര്‍ണ്ണമായും കംപ്യൂട്ടര്‍ പ്രോസസ് ആയതിനാല്‍ ആര്‍ക്കും ഇതില്‍ ഇടപെ‌ടുവാനോ സീറ്റുകള്‍ ലഭ്യമാക്കുവാനോ സാധിക്കില്ല. സിസ്റ്റം തന്നെയാണ് അടുത്ത ഉയർന്ന ക്ലാസിലെ ഒഴിവുള്ള സീറ്റുകളുടെ അടിസ്ഥാനത്തിൽ ആളുകളെ തിരഞ്ഞെടുക്കുന്നതും അവരു‌ടെ ടിക്കറ്റുകള്‍ അപ്ഗ്രേഡ് ചെയ്യുന്നതും.

Signature-ad

നിങ്ങള്‍ ബുക്ക് ചെയ്ത ടിക്കറ്റിന്റെ ഉയര്‍ന്ന ക്ലാസിലേക്കു മാത്രമേ അപ്ഗ്രഡേഷന്‍ സാധ്യമാകൂ എന്നും ഓര്‍മ്മിക്കുക. അതായത് സ്ലീപ്പർ ക്ലാസ് ബെർത്തിന് ടിക്കറ്റ് ഉണ്ടെങ്കിൽ അത് എസി മൂന്നാം ടയറിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടും. അതുപോലെ, മൂന്നാമത്തെയും രണ്ടാമത്തെയും എസി ടയറുകളിലെ ബർത്തുകൾ യഥാക്രമം സെക്കൻഡ്, ഫസ്റ്റ് എസി കംപാർട്ട്‌മെന്റുകളിലേക്കും ആണ് അപ്ഗ്രേഡ് ചെയ്യപ്പെ‌ടുന്നത്. ഉയര്‍ന്ന ക്ലാസ്സിൽ സീറ്റുകള്‍ ലഭ്യമാണെങ്കില്‍ മാത്രമേ ഇത് ലഭ്യമാകൂ. സാധാരണ ഓഫ് സീസണുകളിലാണ് അപ്ഗ്രഡേഷൻ സാധ്യത കൂടുതലുള്ളത്.

 

 

 

മറ്റൊന്ന്, അപ്ഗ്രേഡ് ലഭിക്കുവാന്‍ താല്പര്യമുള്ളവര്‍ നിങ്ങളു‌ടെ യാത്രാ തിയ്യതിക്ക് കുറഞ്ഞത് 20 ദിവസം മുമ്പെങ്കിലും ബുക്ക് ചെയ്യുക.അതേപോലെ തങ്ങളു‌ടെ ടിക്കറ്റിന് ഉയർന്ന ക്ലാസിലേക്ക് ലഭിച്ച അപ്ഗ്രഡേഷന്‍ വേണ്ടന്നുവയ്ക്കുവാന്‍ യാത്രക്കാര്‍ക്കു സാധിക്കും. ‌ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിനും പ്രത്യേകം പ്രശ്നങ്ങളില്ല.എന്നാൽ നിങ്ങള്‍ അ‌ടിസ്ഥാനപരമായി ഏത് ക്ലാസ് ആണോ ബുക്ക് ചെയ്തത് അതിന്‍റെ നിരക്കിലായിരിക്കും ടിക്കറ്റിന്റെ വില നൽകുക.അല്ലാതെ അപ്ഗ്രേഡ് ചെയ്തു കിട്ടിയ ടിക്കറ്റിന്റെ വിലയല്ല ലഭിക്കുക.

Back to top button
error: