Month: July 2022

  • NEWS

    അറ്റകുറ്റപണികൾ; ഷാർജയിലെ റോഡ് മൂന്നാഴ്ച അടച്ചിടും

    ഷാർജ :ശൈഖ് അബ്ദുല്‍കരീം അല്‍ബക്രി സ്‌ക്വയര്‍ മുതല്‍ റാശിദ് ബിന്‍ മുഹമ്മദ് ബിന്‍ ഖാദിം സ്‌ക്വയര്‍ വരെയുള്ള ശൈഖ് സുല്‍ത്താന്‍ ബിന്‍ സഖ് ര്‍ അല്‍ഖാസിമി സ്ട്രീറ്റ് മൂന്നാഴ്ചത്തേക്ക് അടച്ചിടുമെന്ന് ഷാര്‍ജ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. അറ്റകുറ്റപണികള്‍ക്ക് ഈ മാസം 21 മുതല്‍ ആഗസ്ത് 10 വരെയാണ് സ്ട്രീറ്റ് അടച്ചിടുക. വാഹന യാത്രികള്‍ ബദല്‍ റൂട്ടുകള്‍ ഉപയോഗിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

    Read More »
  • India

    ദ്രൗപദി മുർമുവിന് മുഖ്യമന്ത്രിയുടെ ആശംസ

    ഇന്ത്യയുടെ പതിനഞ്ചാമത്തെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീമതി ദ്രൗപദി മുർമുവിന് ഹൃദയപൂർവ്വം ആശംസകൾ നേരുന്നു. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിച്ചും ജനതയുടെ പരസ്പര സൗഹൃദം കൂടുതൽ ദൃഢപ്പെടുത്തിയും പ്രതിബന്ധങ്ങൾ തരണം ചെയ്തും രാജ്യത്തെ മുന്നോട്ടു നയിക്കാൻ പുതിയ രാഷ്ട്രപതിക്ക്  കഴിയട്ടെ എന്നാശംസിക്കുന്നു.

    Read More »
  • NEWS

    ഇടയ്ക്കിടെയുള്ള മനംമറിച്ചിലും ഛര്‍ദിയും വൃക്കരോഗത്തിന്‍റെ ലക്ഷണമാകാം

    വിവിധ തരത്തിലുള്ള വൃക്കരോഗങ്ങള്‍ ബാധിച്ച ദശലക്ഷക്കണക്കിന് പേര്‍ സമൂഹത്തിലുണ്ട്.എന്നാല്‍ ബഹുഭൂരിപക്ഷം പേരും രോഗത്തെ കുറിച്ച് അറിയുന്നുണ്ടാകില്ല. രോഗം മൂര്‍ച്ഛിച്ച ശേഷം മാത്രമാണ് പലരിലും വൃക്കരോഗം കണ്ടെത്തുന്നത്. ഇതിനാല്‍ തന്നെയാണ് വൃക്കരോഗത്തെ നിശ്ശബ്ദ കൊലയാളി എന്ന് വിളിക്കുന്നത്. പ്രമേഹവും രക്തസമ്മര്‍ദവും കൊളസ്ട്രോള്‍ തോതുമൊക്കെ നാം പലപ്പോഴും പരിശോധിക്കാറുണ്ടെങ്കിലും വൃക്കരോഗം കണ്ടെത്തുന്നതിനുള്ള ക്രിയാറ്റിന്‍ പരിശോധന ചെയ്യുന്നവര്‍ വിരളമാണ്. വൃക്കരോഗപരിശോധന നടത്തുന്നവരില്‍ 16.8 ശതമാനത്തിനും എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ കണ്ടെത്താറുണ്ടെന്ന് ഇൻഡസ് ഹെല്‍ത്ത് പ്ലസ് ചെക്കപ്പ് ഡേറ്റ ചൂണ്ടിക്കാണിക്കുന്നു. വൃക്കരോഗത്തെ കുറിച്ച് ശരീരം നമുക്ക് ചില സൂചനകള്‍ നല്‍കാറുണ്ട്. എന്നാല്‍ ഇവ പലപ്പോഴും അവഗണിക്കപ്പെടുകയോ മറ്റെന്തെങ്കിലും രോഗമായി തെറ്റിദ്ധരിക്കപ്പെടുകയോ ചെയ്യുകയാണ് പതിവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇനി പറയുന്ന ലക്ഷണങ്ങളെ ഗൗരവമായി കണ്ട് വൃക്കരോഗ പരിശോധന നടത്തേണ്ടതാണ്. കാലിലും കണങ്കാലിലും നീര് വൃക്കയുടെ പ്രവര്‍ത്തനം താളം തെറ്റുമ്പോൾ  ശരീരത്തില്‍ സോഡിയം കെട്ടിക്കിടക്കാന്‍ ആരംഭിക്കുകയും ഇത് കാലിലും കണങ്കാലിലും നീര് വയ്ക്കാന്‍ കാരണമാകുകയും ചെയ്യും. ഇവിടെ ഞെക്കി നോക്കുമ്പോൾ …

    Read More »
  • NEWS

    കുളിക്കുമ്പോൾ സോപ്പിനു പകരം ചെറുപയർ പൊടി ഉപയോഗിച്ചാലോ? 

    സോപ്പിൽ കാസ്റ്റിങ് സോഡ അടങ്ങിയിട്ടുള്ളതിനാൽ ഇത് ചർമ്മത്തിനത്ര നല്ലതല്ല.  ചർമ്മകാന്തിക്ക് ഏറ്റവും മികച്ച ഒരു കൂട്ടാണ് ചെറുപയർപൊടി. പണ്ടുമുതൽക്കേ നമ്മുടെ വീടുകളിൽ മുത്തശ്ശിമാരും കാരണവന്മാരും ദേഹത്തു തേച്ചു കുളിക്കാൻ നിർദ്ദേശിച്ചിരുന്നത് ചെറുപയർപൊടി, കടലപ്പൊടി, മുതലായ ചർമ്മത്തിന് ദോഷകരമല്ലാത്ത വസ്തുക്കളായിരുന്നു. ഓറഞ്ച് തൊലി ഉണക്കി പൊടിച്ചതും ചെറുപയര്‍പ്പൊടിയും ചേര്‍ത്ത് മുഖത്ത് തേക്കുന്നത് മുഖകാന്തി വര്‍ദ്ധിപ്പിക്കും. ചെറുപയര്‍പൊടി തലയില്‍ തേച്ച് കുളിക്കുന്നത് താരനും പേന്‍ ശല്യമകറ്റാനും ഫലപ്രദമാണ്. ചെറുപയര്‍പൊടി, തൈര്, ഗ്ലിസറിന്‍ എന്നിവ ചേര്‍ത്ത് പുരട്ടുന്നത് സൂര്യപ്രകാശം കൊണ്ട് കരുവാളിച്ച ഭാഗം വൃത്തിയാവാൻ സഹായിക്കും. ഒരു കപ്പ്‌ കട്ടതൈരില്‍ ഒരു സ്‌പൂണ്‍ മഞ്ഞള്‍ പൊടി ചേര്‍ത്ത്‌ ശരീരം മുഴുവന്‍ പുരട്ടുക.10 മിനിറ്റിന്‌ ശേഷം ചെറുപയര്‍പൊടി ഉപയോഗിച്ച്‌ തേച്ച്‌ കുളിക്കുക. ആഴ്‌ചയില്‍ മൂന്ന്‌ തവണ എന്ന ക്രമത്തില്‍ ഒരു മാസം ചെയ്താൽ ചര്‍മ്മത്തിന്‌ നിറവും മൃദുത്വവും വര്‍ധിക്കുകയും ചര്‍മ്മകാന്തിയുണ്ടാവുകയും ചെയ്യും. ഒരു കപ്പ്‌ പുളിച്ച ദോശമാവ്‌ കുളിക്കുന്നതിന്‌ മുമ്പ്‌ ശരീരത്തില്‍ നന്നായി തേച്ച്‌ പിടിപ്പിക്കുക. ശേഷം…

    Read More »
  • NEWS

    ശരീരത്തിന്റെ ഹാനികരമായ സംഘർഷങ്ങളെയും സമ്മർദ്ദങ്ങളെയും അതിജീവിക്കാൻ ചിരിപ്രയോഗം വളരെ ഫലപ്രദമാണ്

    നല്ല ചിരി സൗന്ദര്യത്തിന്‍റെ ലക്ഷണമാണെന്നാണ് പറയാറ്.എന്നാൽ സൗന്ദര്യത്തിന്റെ ലക്ഷണം മാത്രമല്ല  ഏറ്റവും നല്ല മരുന്നും കൂടിയാണ് ചിരിയെന്ന് എത്രപേർക്കറിയാം? ചിരി ആരോഗ്യത്തിന് നല്ലതെന്ന് പറയാനുളള ആ കാരണങ്ങള്‍ ഇവയാണ്.     പല തരത്തിലുളള സമര്‍ദത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്.ചിരി മനുഷ്യനിലെ മാനസിക സമ്മര്‍ദത്തെ കുറയ്ക്കും.ശരിയായ രീതിയില്‍ രക്തയോട്ടം നടത്താനും ചിരി സഹായിക്കും. ചിരി മനുഷ്യന്റ ഹൃദ്രോഗ സാധ്യത വളരെയധികം കുറക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.കാരണം ചിരി ഹൃദയത്തിലേക്കുളള രക്തയോട്ടം കൂട്ടും.കൂടാതെ ചിരിക്കുമ്പോള്‍ ശരീരം പ്രവര്‍ത്തിക്കുകയും അതുവഴി വയര്‍ കുറയാൻ സഹായിക്കുകയും ചെയ്യും. ചിരിക്കുന്നതു മാത്രമല്ല, ചിരി കാണുന്നത് പോലും തലച്ചോറിലെ ഒന്നിലധികം കേന്ദ്രങ്ങളെ തൊട്ടുണര്‍ത്തും.ഇത് പലവിധ രോഗങ്ങളിൽ നിന്നും നമ്മെ രക്ഷിക്കും. ഇതേ പോലെ ചിരി പോസിറ്റീവ് വികാരങ്ങളെ ഉണര്‍ത്തുകയും അര്‍ഥപൂര്‍ണമായ ജീവിതം നയിക്കാന്‍ സഹായിക്കുകയും ചെയ്യും.സര്‍ഗാത്മക ശേഷി വര്‍ധിപ്പിക്കാനും ജീവിതത്തോടുള്ള സംതൃപ്തി വര്‍ധിപ്പിക്കാനും ചിരി സഹായിക്കുമെന്ന് മനഃശാസ്ത്ര വിദഗ്ധരും പറയുന്നു.ചിരി എത്ര കൂടുന്നോ അത്രയും മാനസിക സമ്മര്‍ദവും കുറയും.കാര്യങ്ങളെ ലാഘവത്തോടെ സമീപിക്കാനും ചിരി…

    Read More »
  • NEWS

    മുളന്തോട്ടിയും സുരക്ഷിതമാകണമെന്നില്ല; വൈദ്യുതി ലൈനിൽ തട്ടിയാൽ അതും അപകടം

    ഇക്കഴിഞ്ഞ ദിവസം മുളന്തോട്ടി കൊണ്ട് തേങ്ങയിടാൻ ശ്രമിക്കുന്നതിനിടെ 66 കെ വി ലൈനിൽ നിന്ന് ഷോക്കേറ്റ് പാലക്കാട് അട്ടപ്പള്ളം സ്വദേശിയായ 27 വയസ്സുകാരൻ മരണമടഞ്ഞ അതീവ ദു:ഖകരമായ വാർത്ത ശ്രദ്ധിച്ചിരിക്കുമല്ലോ. സാധാരണഗതിയിൽ വൈദ്യുതി കടത്തിവിടില്ല എന്ന് കരുതപ്പെടുന്ന മുള പോലുള്ള വസ്തുക്കൾ ചെറിയ വോൾട്ടേജുകളിൽ വൈദ്യുതി പ്രവാഹം തടയുമെങ്കിലും വോൾട്ടേജ് കൂടുന്നതിനനുസരിച്ച് അവയുടെ വൈദ്യുതി പ്രതിരോധ സ്വഭാവം ഇല്ലാതാകുകയും, ചാലകങ്ങളായി മാറുകയും ചെയ്യും. ശാസ്ത്രീയമായി പറഞ്ഞാൽ, ലോഹങ്ങൾ പോലുള്ള ചാലക വസ്തുക്കളിൽ, അവയുടെ ആറ്റങ്ങളിലെ സ്വതന്ത്ര ഇലക്ട്രോണുകളാണ് വൈദ്യുതി പ്രവാഹം സാധ്യമാക്കുന്നത്. ഇവയിൽ നിന്ന് വ്യത്യസ്തമായി ഇൻസുലേറ്റിംഗ് മെറ്റീരിയലുകളിലെ ആറ്റങ്ങൾക്ക് വളരെ ദൃഡമായി ബന്ധിപ്പിച്ച ഇലക്ട്രോണുകളാണുള്ളത്. അതിനാൽത്തന്നെ അവ വൈദ്യുതി പ്രവാഹത്തെ പ്രതിരോധിക്കുന്നു. എന്നിരുന്നാലും, അനിശ്ചിതമായി വോൾട്ടേജിനെ പ്രതിരോധിക്കാനുള്ള കഴിവ് ഇൻസുലേറ്ററുകൾക്കില്ല. മതിയായത്ര വോൾട്ടേജ് പ്രയോഗിച്ചാൽ, ഏതൊരു ഇൻസുലേറ്റിംഗ് മെറ്റീരിയലും ഒടുവിൽ ‘വൈദ്യുത മർദ്ദ’ത്തിന് കീഴടങ്ങും, ഇൻസുലേറ്റർ ബ്രേക്ക്ഡൗണാവുകയും വൈദ്യുതിപ്രവാഹം സംഭവിക്കുകയും ചെയ്യും. സാധാരണ ലോ ടെൻഷൻ ലൈനിൽ തട്ടിയാൽ ഷോക്കേൽപ്പിക്കാത്ത…

    Read More »
  • NEWS

    ഇരതേടി നാട് കടന്ന മനുഷ്യർ കെട്ടിപ്പൊക്കിയ കേരളം; അറിയാതെ പോകരുത് മലയാളികളുടെ പ്രവാസകഥ

    പ്രവാസം പലതരത്തിലുണ്ട്.ഇര തേടി പോയവർ.രാഷ്ട്രീയ കാരണങ്ങളാൽ പ്രവാസിക്കുന്നവർ പ്രകൃതികോപങ്ങൾ, യുദ്ധങ്ങൾ, മെച്ചമേറിയ മേച്ചിൽപ്പുറങ്ങൾ, കാലാവസ്ഥ, പ്രണയം…അങ്ങനെ പല ‘പ്രയാസി’കൾ. പുറപ്പാടുകളുടെ ആ വലിയ ഭൂമികയിൽ മലയാളിയുടെ പ്രവാസത്തിന് ഒരു അയൽപക്കസന്ദർശനത്തിന്റെ വലുപ്പവും ദൈർഘ്യവുമേയുള്ളൂ.എങ്കിലും അതുണ്ടാക്കിയ ഫലങ്ങൾ അളക്കാൻ കഴിയുന്നതിലേറെയായിരുന്നു. പ്രധാനമായും ഇരതേടിയാണ് അവൻ നാടു കടന്നത്.തനിക്കു മാത്രമല്ല നാട്ടിലെ കുടുംബത്തിനു വേണ്ടിയും.അങ്ങനെ കിട്ടിയതെല്ലാം അവൻ തന്റെ നാട്ടിൻപുറത്തേക്ക് കടത്തി.അവനോടൊപ്പം പതുക്കെയെങ്കിലും അവന്റെ നാട്ടിൻപുറവും ഇങ്ങനെ ചിലതൊക്കെ നേടി. കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിൽത്തന്നെ മലയാളിയുടെ പ്രവാസം ആരംഭിച്ചിരുന്നു.ഇന്ത്യയ്ക്ക് ചുറ്റുമുള്ള മറ്റു ബ്രിട്ടീഷ് അധിനിവേശ സ്ഥലങ്ങളിലേക്കുതന്നെയായിരുന്നു കന്നിയാത്രകൾ.സിലോൺ ( ശ്രീലങ്ക), ബർമ, മലേഷ്യ, സിംഗപ്പൂർ, ഹോങ്കോങ് തുടങ്ങിയ സ്ഥലങ്ങൾ. ‘കൊളമ്പിലേക്ക് പോയി’, ‘റങ്കൂണിലേക്ക് പോയി’, ‘പെനാങ്ങിലാ’ എന്നൊക്കെയായിരുന്നു അന്നത്തെ കാലത്ത് സാധാരണ കിട്ടിയിരുന്ന മറുപടി. എന്നാൽ ഇതൊന്നുമായിരുന്നില്ല മലയാളികളുടെ യഥാർത്ഥ പ്രവാസജീവിതം.1930 കളിലാണ് അറേബ്യയിൽ ആദ്യമായി എണ്ണപ്പാടങ്ങൾ കണ്ടെത്തിയത്.എന്നാൽ, അതിനുമുൻപും മലയാളികൾ അറേബ്യയിലേക്കു യാത്ര തിരിച്ചിട്ടുണ്ട്. മുസ്ലിങ്ങളുടെ പുണ്യഭൂമിയായ മക്കയും മദീനയും അവിടെയായതുകൊണ്ടു മാത്രമല്ല…

    Read More »
  • NEWS

    വ്യത്യസ്തമായ ബിരിയാണികൾ പരീക്ഷിക്കാം

    ഹൈദരാബാദ്,തലപ്പാക്കട്ടി,ചെട്ടിനാട്,അമ്പൂർ,തലശ്ശേരി,മലബാർ….ബിരിയാണിയുടെ പേരും പെരുമയും ഉയർത്തിയ സ്ഥലനാമങ്ങൾ ചില്ലറയല്ല.അല്ലെങ്കിൽ തിരിച്ച്- ബിരിയാണി വഴി പേരും പ്രശസ്തിയും നേടിയ സ്ഥലങ്ങൾ ! ബിരിയാണി ആണലോ ഇപ്പോഴത്തെ ട്രെൻഡിങ് വിഷയം.പക്ഷെ കേരളത്തിലെ മിക്കവർക്കും  ബിരിയാണി എന്നാൽ എന്തെന്ന് പോലും അറിയില്ല എന്നതാണ് വാസ്തവം.നെയ്‌ച്ചോറിൽ ഇറച്ചി പൂഴ്ത്തി വെച്ചു ബിരിയാണി ആണെന്ന് പറഞ്ഞു ആത്മ നിർവൃതി അടയുന്ന ടീമുകൾ ആണ് ശരിക്കും ബിരിയാണികളെ വെറുപ്പിച്ച് ‘ബെറുപ്പാണി’കളാക്കുന്നത് എന്താണ് ബിരിയാണി.. ? വറുത്തത്, പൊരിച്ചത് എന്നൊക്കെ അർത്ഥമുള്ള “ബെറ്യാൻ”  എന്ന പേർഷ്യൻ വാക്കിൽ നിന്നാണ് “ബിരിയാണി” എന്ന പേരു ലഭിച്ചത്. ബിരിയാനി എന്നും പറയും.15-ാം നൂറ്റാണ്ട് മുതൽ 19-ാം നൂറ്റാണ്ട് വരെ മുഗളരുടെ ഭരണകാലത്ത് ഇന്ത്യ വികസിപ്പിച്ചെടുത്തതാണ് ‘മുഗളൈ’ പാചകരീതി.’ബിരിയാണി’, ‘പിലാഫ്’, ‘കബാബു’കൾ തുടങ്ങി നിരവധി പാചകക്കുറിപ്പുകൾ അവരാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്.പുരാതന ദില്ലി സാമ്രാജ്യത്തെ മുസ്ലിം രാജവംശമായ മുഗളന്മാർ, ലഖ്നൗ ചക്രവർത്തിമാർ എന്നിവരാണ് ഇന്ത്യയിൽ ബിരിയാണി ആദ്യമായി ഉണ്ടാക്കിയത് എന്നാണ് ചില ചരിത്രകാരന്മാരുടെ വാദം. എന്നാൽ, ടിമൂറിന്റെ കടന്നുകയറ്റ സമയത്താണ് ബിരിയാണി…

    Read More »
  • NEWS

    വരുന്നു,ഡബിൾ ഡക്കർ ഗുഡ്‌സ് ട്രെയിനുകൾ; ചിലവ് 50,000 കോടി 

    മുംബൈ : രാജ്യത്ത് ചരക്ക് നീക്കം വേഗത്തിലാക്കാൻ റയിൽവേയുടെ പുതിയ കോറിഡോർ വരുന്നു.ദാദ്രി-മുംബൈ റൂട്ടിലാണ് ഇത്. Western Dedicated Freight Corridor ( WDFC) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ഇന്ത്യൻ റെയിൽവേയുടെ  ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നാണ്.പ്രോജക്റ്റ് എസ്റ്റിമേഷൻ കോസ്റ്റ് 50,000 കോടി രൂപയാണ്. ഉത്തരപ്രദേശ്‌ ദാദ്രിയിൽ നിന്നും തുടങ്ങി മഹാരാഷ്ട്രയിലെ ജവഹർലാൽ പോർട്ട് വരെ 1500 കിലോമീറ്ററാണ് നീളം. ഡബിൾ ഡക്കർ ഗുഡ്‌സ് ട്രെയിനുകൾ  മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ ചരക്ക് നീക്കം നടത്തുന്ന തരത്തിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. 5 ട്രില്യൺ എക്കൊണോമി എന്ന ഇന്ത്യയുടെ  സ്വപ്നത്തിന്  വളരെ പ്രധാന പങ്കുവഹിക്കാൻ ഈ  കോറിഡോറിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.അടുത്ത വർഷം (2023) പൂർത്തീകരിക്ക വിധത്തിലാണ് ഇതിന്റെ നിർമ്മാണം.

    Read More »
  • NEWS

    ആലപ്പുഴ കാഴ്ചകളിലേക്ക് റിവര്‍ ക്രൂസുമായി ഐആര്‍സി‌ടിസി

    ആലപ്പുഴയിലെ കായലും നെൽപ്പാടങ്ങളും കണ്ട് രാവും പകലും ഹൗസ് ബോട്ടില്‍ യാത്ര ചെയ്യാൻ ഐആർസിടിസി സൗകര്യം ഒരുക്കുന്നു. കൊച്ചി കായലിലൂടെ ആലപ്പുഴയുടെ കാഴ്ചകളിലേക്ക് കയറിച്ചെല്ലുന്ന ഐആർസിടിസി റിവര്‍ ക്രൂസ് പാക്കേജുകളെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും അറിയാം. തോട്ടപ്പള്ളി -ആലപ്പുഴ റിവര്‍ ക്രൂസ് പാക്കേജ് ആലപ്പുഴയിലെ മനോഹരമായ കാഴ്ചകളാണ് ആലപ്പുഴ- തോട്ടപ്പള്ളി റിവര്‍ ക്രൂസ് പാക്കേജ് ഒരുക്കിയിരിക്കുന്നത്. രണ്ട് രാത്രിയും മൂന്ന് പകലുമാണ് ഈ പാക്കേജിലുള്ളത്. യാത്രയുടെ ആദ്യ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ ആലപ്പുഴയിലെ തോട്ടപ്പള്ളി ജെട്ടിയിൽ എത്തിച്ചേരുക. ഇവിടെ നിന്നും സന്ധ്യ വരെ യാത്ര പ്ലാന്‍ ചെയ്തിട്ടുണ്ട്. ആലപ്പുഴയുടെ തനത് കാഴ്ചകള്‍ക്കാണ് ഈ യാത്രയില്‍ പ്രാധാന്യം നല്കിയിരിക്കുന്നത്. നദികൾ, തടാകങ്ങൾ, കനാലുകൾ, തീരദേശ അഴിമുഖങ്ങൾ എന്നിവയെ പരസ്പരം ബന്ധിച്ചുള്ള ജലപാതയിലൂടെ‌യാകും ഈ യാത്ര പുരോഗമിക്കുക. ഇവിടുത്തെ സാധാരണ ജനങ്ങളുടെ ജീവിതം നേരിട്ടു കണ്ടറിയുന്നതിനും പ്രകൃതിഭംഗി ആസ്വദിക്കുന്നതിനും സാധിക്കും. പരമ്പരാഗത കേരളീയ വിഭവങ്ങള്‍ അടങ്ങിയ ഉച്ചഭക്ഷണം ലഭ്യമാണ്. രണ്ടാമത്തെ ദിവസത്തെ യാത്രയില്‍ റോട്ടോ മണ്ണാറശ്ശാല ക്ഷേത്രവും…

    Read More »
Back to top button
error: