Month: July 2022
-
Crime
നാല് ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയിട്ടും ഉദ്ഘാടനത്തിന് എത്തിയില്ല: നടന്‍ ശ്രീനാഥ് ഭാസിക്കെതിരേ പരാതി
ആലപ്പുഴ: വന്‍ തുക അഡ്വാന്‍സ് വാങ്ങിയിട്ടും ഉദ്ഘാടനത്തിന് എത്തിയില്ല എന്നാരോപിച്ച് ചലച്ചിത്ര നടന്‍ ശ്രീനാഥ് ഭാസിക്കെതിരേ പരാതി. ആലപ്പുഴ ക്യാബിനറ്റ് സ്പോര്‍ട്സ് സിറ്റി ഭാരവാഹികളാണ് പരാതിയുമായി രംഗത്തെത്തിയത്. 14ന് സ്പോര്‍ട്സ് സിറ്റിയുടെ ടര്‍ഫ്, ടീ പോയിന്റ് കഫെ ഉദ്ഘാടനം ചെയ്യാന്‍ ശ്രീനാഥ് ഭാസിയെ ക്ഷണിച്ചിരുന്നു. ആറ് ലക്ഷം രൂപയാണ് പ്രതിഫലമായി ആവശ്യപ്പെട്ടത്. ഇതില്‍ നാല് ലക്ഷം മുന്‍കൂറായി നല്‍കി. ബാക്കി ഉദ്ഘാടന ദിവസം കൈമാറാമെന്നായിരുന്നു ധാരണ. ചടങ്ങില്‍ എ.എം ആരിഫ് എം.പി, എം.എല്‍.എമാര്‍ തുടങ്ങിയവരെ പങ്കെടുപ്പിക്കാനുള്ള ക്രമീകരണവും സംഘാടകര്‍ ഏര്‍പ്പെടുത്തി. എന്നാല്‍ പരിപാടിക്ക് ഒരു ദിവസം മുന്‍പ് എത്താന്‍ കഴിയില്ലെന്നും താന്‍ യു.കെയില്‍ ആയതിനാല്‍ പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും ശ്രീനാഥ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഉദ്ഘാടനം 22 ലേക്ക് മാറ്റി. എന്നാല്‍ വീണ്ടും പരിപാടി മാറ്റിവയ്ക്കാന്‍ ശ്രീനാഥ് ഭാസി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഉദ്ഘാടനം വൈകിയാല്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന തങ്ങളുടെ ടൂര്‍ണമെന്റ് നടത്താന്‍ കഴിയില്ല. അതിനാല്‍ ടര്‍ഫിന്റെ ഉദ്ഘാടനം നാളെ നടത്താനാണ്…
Read More » -
Crime
കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി യുവാവ് പിടിയില്‍
കോഴിക്കോട്: കോഴിക്കോട് അതിമാരക മയക്കുമരുന്നായഎം ഡിഎംഎ യുമായി യുവാവ് പിടിയില്‍. വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി മുഹമ്മദ് യാസിർ ( 24) എന്നയാളെയാണ് മെഡിക്കൽ കോളേജ് പൊലീസ് 18ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. മെഡിക്കല്‍ കോളേജ് സ്റ്റേഷൻ പരിധിയിലെ അൻസാരി ഹോട്ടലിന് സമീപത്ത് നിന്നുമാണ് പ്രതിയെ പൊലീസ് പൊക്കിയത്. ജില്ല ഡെപ്യൂട്ടി കമ്മീഷണർ ആമോസ് മാമൻ ഐ പി എസ്സിൻ്റെ നിർദേശപ്രകാരം ജില്ലയിൽ വ്യാപകമായ രീതിയിൽ റെയ്ഡും നടപടികളും തുടർന്നു വരവേ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. നാർക്കോട്ടിക്ക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘവും (ഡൻസാഫ്) മെഡിക്കൽ കോളേജ് പോലീസ് ഇൻസ്പെക്ടർ ബെന്നി ലാലുവിൻ്റെ നേതൃത്വത്തിലുള്ള പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. വാഹന പരിശോധനക്കിടെയാണ് മയക്കുമരുന്നുമായി മുഹമ്മദ് യാസിര്‍ പൊലീസിന്‍റെ മുന്നില്‍പ്പെട്ടത്. പെയിൻ്റിംങ്ങ് തൊഴിലാളിയായ പ്രതി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വലിയ തുകയ്ക്ക് ലഹരിവില്പന നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. പിടിച്ചെടുത്ത എംഡിഎംഎ മയക്കുമരുന്നിന് ചില്ലറ…
Read More » -
Crime
വൻ മയക്കു മരുന്ന് വേട്ട; വാഹന പരിശോധനക്കിടെ 10 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിൽ പിടികൂടി
കോഴിക്കോട്: കുന്ദമംഗലത്ത് എക്സൈസ് വാഹന പരിശോധനക്കിടെ 10 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിൽ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ പിടിയിലായി. മയക്ക് മരുന്ന് മാഫിയയുടെ പ്രധാന കണ്ണികളായ കോഴിക്കോട് മായനാട് സ്വദേശി വിനീത് ,വിതരണക്കാരൻ പാലക്കാട് സ്വദേശി മുഹമ്മദ് ഷാഫി എന്നിവരാണ് പിടിയിലായത്. വിദ്യാർഥികൾക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായതെന്ന് എക്സൈസ് സംഘം പറഞ്ഞു. മായനാട് സ്വദേശി വിനീത് നേരത്തെയും മയക്ക് മരുന്ന് കേസിൽ പ്രതിയായതിനാൽ ഇയാളെ എക്സൈസ് സംഘം നിരീക്ഷിച്ച് വരികയായിരുന്നു. വിശാഖപട്ടണത്ത് നിന്നാണ് ഇവർ മയക്ക് മരുന്ന് കൊണ്ടുവരുന്നത്. ഏജൻറുമാർക്ക് ഓൺലൈൻ വഴി പണം അയച്ച് കൊടുത്ത് വിനോദയാത്രക്കെന്ന വ്യാജേന സ്ഥലത്തെത്തി മയക്കുമരുന്ന് ശേഖരിക്കുകയാണ് ഇവരുടെ പതിവ്. രണ്ട് ഗ്രാം വീതമുള്ള ബോട്ടിലുകളിലാക്കിയാണ് വിൽപ്പന. ഇത്തരമൊരു ബോട്ടിലിന് 2000 രൂപ വരെ ഈടാക്കുന്നതായും കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യം വെച്ചാണ് വിൽപ്പനയെന്നും എക്സൈസ് സംഘം പറഞ്ഞു. കുട്ടികൾക്കിടയിൻ മയക്ക് മരുന്ന് ഉപയോഗം വർധിച്ചങ്കിലും സർക്കാർ നേതൃത്വത്തിൽ നടക്കുന്ന…
Read More » -
Kerala
ഭാര്യയുടെയും കുഞ്ഞിന്‍റെയും മുമ്പിൽ വെച്ച് യുവാവിന് അസഭ്യവര്‍ഷം; സി.ഐക്കെതിരെ പരാതി
കണ്ണൂര്‍: മുൻകൂർ ജാമ്യ നടപടികൾ പൂർത്തിയാക്കാനെത്തിയ യുവാവിനെ ഭാര്യയുടെയും കുഞ്ഞിന്‍റേയും മുമ്പിൽ വെച്ച് പൊലീസ് ഇൻസ്പെക്ടർ അധിക്ഷേപിച്ചതായി പരാതി. പണമിടപാട് സംബന്ധിച്ച കേസിൽ ജാമ്യം കിട്ടിയ കോഴിക്കോട് സ്വദേശി ഷഹബാസിനും കുടുംബത്തിനുമെതിരെയായിരുന്നു കണ്ണൂർ സി ഐയുടെ അസഭ്യവർഷം. തനിക്കും കുടുംബത്തിനുമുണ്ടായ മാനഹാനിക്കെതിരെ ഷഹബാസ് മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും പരാതി നൽകി. കോഴിക്കോട് കല്ലായിയിൽ മരക്കച്ചവടം നടത്തുന്ന ഷഹബാസാണ് സിഐക്കെതിരെ പരാതി നല്‍കിയത്. തടിക്കച്ചവടത്തിന്റെ പണമിടപാടിൽ നേരത്തെ ഷഹബാസിനെതിരെ കണ്ണൂര്‍ സ്വദേശി പരാതി നൽകിയിരുന്നു.ബിസിനസിൽ പങ്കാളിയായ ഭാര്യ അഹാനയും കേസിൽ പ്രതിയാണ്. ഈ കേസിൽ മുൻകൂർ ജാമ്യം കിട്ടി നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞദിവസം കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷനിലെത്തിയതായിരുന്നു ഷഹബാസും ഭാര്യയും. നടപടികൾ പൂർത്തിയാക്കിയ ശേഷം മണിക്കൂറുകൾ തന്നെ തടഞ്ഞുവച്ച് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അസഭ്യം പറഞ്ഞെന്നാണ് ഷഹബാസ് ആരോപിക്കുന്നത്. തന്‍റെയും നാലുവയസ്സുകാരിയായ മകളുടെയും മുന്നിൽ വച്ച് ഉദ്യോഗസ്ഥൻ നടത്തിയ അസഭ്യവർഷത്തിന്‍റെ മാനസികാഘാതത്തിൽ നിന്ന് അഹാന ഇനിയും മോചിതയായിട്ടില്ല. മയക്കുമരുന്ന് കേസിലുൾപ്പെടെ…
Read More » -
Pravasi
യാത്രക്കാര്‍ വഞ്ചിതരാകരുത്; മെഡിക്കല്‍ റഫറലില്‍ നിര്‍ദേശിച്ചിട്ടില്ലാത്ത പരിശോധനകള്‍ ആവശ്യപ്പെട്ടാല്‍ അറിയിക്കണമെന്ന് ഖത്തര്‍ വിസാ സെന്റര്‍
കോഴിക്കോട്: മെഡിക്കല്‍ റഫറലില്‍ നിര്‍ദേശിച്ചിട്ടില്ലാത്ത ഏതെങ്കിലും പരിശോധനകള്‍ നടത്താന്‍ എക്സ്റ്റേണല്‍ മെഡിക്കല്‍ സെന്ററുകളില്‍നിന്ന് ആവശ്യപ്പെട്ടാല്‍ യാത്രക്കാര്‍ മെഡിക്കല്‍ സെന്ററിനെ അറിയിക്കണമെന്ന് ഖത്തര്‍ വിസാ സെന്റര്‍. 91446133333 എന്ന നമ്പറിലോ [email protected]/ [email protected] എന്ന ഇ മെയിലിലോ ആണ് അറിയിക്കേണ്ടത്. പ്രാഥമിക മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയ ശേഷം ചില അപേക്ഷകര്‍ക്ക് മാത്രമാണ് മെഡിക്കല്‍ റഫറല്‍ ഇഷ്യൂ ചെയ്യാറുള്ളത്. സി.ടി. സ്‌കാന്‍, ക്വാണ്ടി ഫെറോണ്‍ തുടങ്ങി ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്ന ചില വിപുല പരിശോധനകള്‍ക്ക് മാത്രമാണ് എക്സ്‌റ്റേണല്‍ ഹെല്‍ത്ത് കെയര്‍വെല്‍ ഫെസിലിറ്റികള്‍ സന്ദര്‍ശിക്കാന്‍ നിര്‍ദേശിക്കുന്നത്. എന്‍.എ.ബി.എല്‍, എന്‍.ബി.എച്ച്. മാനദണ്ഡങ്ങള്‍ പാലിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളെ കണ്ടെത്തി ഖത്തര്‍ മെഡിക്കല്‍ സെന്റര്‍ എമ്പാനല്‍ ചെയ്തിട്ടുണ്ട്. അധിക വൈദ്യ പരിശോധനകള്‍ക്ക് അതാത് കേന്ദ്രങ്ങളില്‍നിന്ന് ഔദ്യോഗിക രസീത് നല്‍കും. പരിശോധനയുടെ സ്റ്റാറ്റസ് സംബന്ധിച്ച തുടര്‍ വിവരങ്ങള്‍ ഖത്തര്‍ മെഡിക്കല്‍ സെന്റര്‍ സിസ്റ്റം/ഖത്തര്‍ വിസ സെന്റര്‍ വെബ്‌സൈറ്റ് വഴി അപേക്ഷകര്‍ക്ക് നേരിട്ടു ലഭിക്കും. എന്നാല്‍ എന്തു കാരണത്താലാണ് മെഡിക്കല്‍ അണ്‍ഫിറ്റ് എന്നത്…
Read More » -
Tech
അറിഞ്ഞോ വാട്ട്‌സ്ആപ്പില്‍ വീഡിയോ കോളുകളുടെ സമയത്ത് ഉപയോഗിക്കാവുന്ന കിടിലന്‍ ഫീച്ചര്‍ വരുന്നു !
മുംബൈ: ഫേസ്ബുക്കിലെ പോലെ വാട്ട്സ്ആപ്പിലും ഇനി അവതാര്‍ നിര്‍മിക്കാം. അവതാറുകള്‍ ചാറ്റുകളിലൂടെ ഇനി സ്റ്റിക്കറുകളായും ഷെയര്‍ ചെയ്യാം. വാട്ട്സ്ആപ്പിന്റെ ബീറ്റ വേര്‍ഷനില്‍ അവതാറിന്റെ സെറ്റിങ്സ് കിട്ടുമെന്നാണ് ഫീച്ചര്‍ ട്രാക്കര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വീഡിയോ കോളുകളുടെ സമയത്ത് അവതാര്‍ ഉപയോഗിച്ച് മുഖം മറയ്ക്കാനുമാകും. ഭാവിയിലെ അപ്ഡേറ്റുകളില്‍ ഒന്നില്‍ ഇത് ഉള്‍പ്പെടുമെന്നാണ് വിലയിരുത്തല്‍. അവതാര്‍ സെക്ഷന്‍ അണിയറയില്‍ ഒരുങ്ങുകയാണെന്നാണ് മെറ്റ പുറത്തുവിട്ടിരിക്കുന്ന വിവരം. നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന അവതാറിന്റെ വിശദാംശങ്ങളൊന്നും മെറ്റ പുറത്തുവിട്ടിട്ടില്ല. ആൻഡ്രോയിഡിലെ വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പ് 2.22.15.5 – ലാണ് അവതാറുകൾ ആദ്യം കണ്ടെത്തിയത്. വാട്ട്‌സ്ആപ്പിലെ അവതാർ വിഭാഗത്തിന്റെ സ്‌ക്രീൻഷോട്ടും പങ്കുവെച്ചാണ് വിവരങ്ങള്‍ ഫീച്ചര്‍ ട്രാക്കര്‍ പുറത്തുവിട്ടിരിക്കുന്നത്. ഉപയോക്താക്കൾക്ക് സൃഷ്‌ടിക്കാൻ കഴിയുന്ന ഒരു കൂട്ടം അവതാറുകളെയും ഇതില്‍ കാണിക്കുന്നുണ്ട്. ലിംഗ -വര്‍ണ ഭേദമന്യേ ആകര്‍ഷകമായ അവതാറുകളാണ് വാട്ട്സ്ആപ്പ് ഉള്‍പ്പെടുത്തുന്നതെന്ന് സ്ക്രീന്‍ഷോട്ട് സൂചിപ്പിക്കുന്നു. കൂടാതെ സ്ക്രീന്‍ഷോട്ടിലെ ചിത്രത്തിന് താഴെ, “നിങ്ങളുടെ അവതാർ സൃഷ്ടിക്കുക” എന്ന ഓപ്ഷനും ഉണ്ട്. സ്‌ക്രീൻഷോട്ടിൽ, “വാട്ട്‌സ്ആപ്പിൽ നിങ്ങളാകാനുള്ള ഒരു പുതിയ…
Read More » -
Sports
കേരളം വീണ്ടും അന്തർദേശീയ മത്സരത്തിന് വേദിയാകുന്നു
കേരളം വീണ്ടും അന്തർദേശീയ മത്സരത്തിന് വേദിയാകുന്നു. ദക്ഷിണാഫ്രിക്കയുടെ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനാണ് കേരളം വേദിയാകുന്നത്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ സെപ്റ്റംബർ 28 നാണ് മത്സരം. മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. പരമ്പരയിൽ മൂന്ന് ടി20യും മൂന്ന് ഏകദിന മത്സരവുമാണുള്ളത്. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മത്സരത്തിന് മുന്‍പ് ഓസ്ട്രേലിയക്കെതിരെയും ഇന്ത്യ ടി20 മത്സരം കളിക്കും.2019ൽ നടന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരമാണ് കേരളത്തിൽ അവസാനമായി നടന്ന രാജ്യാന്തര മത്സരം. മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ജയിച്ചിരുന്നു. സെപ്റ്റംബര്‍ 20ന് മൊഹാലിയിലാണ് ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20 ആദ്യ മത്സരം.രണ്ടാം മത്സരം 23ന് നാഗ്പൂരിലും മൂന്നാമത്തേത് 25ന് ഹൈദരാബാദിലും നടക്കും.തുടർന്നാണ് ദക്ഷിണാഫ്രിക്കക്കെതിരായ മത്സരങ്ങൾ ആരംഭിക്കുന്നത്. രണ്ടാം ടി20 ഗോഹട്ടിയിലും മൂന്നാം ടി20 ഇന്‍ഡോറിലും നടക്കും. തുടർന്നാണ് ഏകദിന പരമ്പര. ഡൽഹി, ലഖ്നൗ, റാഞ്ചി എന്നിവിടങ്ങളിലാണ് മത്സരം
Read More » -
India
സിംഗപ്പൂർ ഉച്ചകോടിയിൽ പങ്കെടുക്കേണ്ടെന്ന ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേനയുടെ നിർദേശം തളളി കെജ്രിവാൾ
സിംഗപ്പൂരിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ പോകേണ്ടെന്ന ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേനയുടെ നിർദേശം തളളി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സിംഗപ്പൂരിലേക്ക് പോകുമെന്ന് കെജ്രിവാൾ അറിയിച്ചു. ഇങ്ങനെയാണെങ്കിൽ പ്രധാനമന്ത്രിക്കും എവിടെയും പോകാൻ കഴിയില്ലെന്ന് കെജ്രിവാൾ പറഞ്ഞു. ഇത് രണ്ടാം തവണയാണ് ലഫ്റ്റനന്റ് ഗവർണർ അരവിന്ദ് കെജ്രിവാളിന്റെ സിംഗപ്പൂർ യാത്ര തടയുന്നത്.സിംഗപ്പൂർ ഹൈക്കമ്മീഷണർ സൈമൺ വോങ് ജൂണിൽ നടന്ന ലോക നഗര ഉച്ചകോടിയിലേക്ക് കെജ്രിവാളിനെ ക്ഷണിച്ചിരുന്നു. ആഗസ്റ്റ് ഒന്നിന് അദ്ദേഹം ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. സിംഗപ്പൂർ സന്ദർശിക്കുന്നതിൽ നിന്ന് മുഖ്യമന്ത്രിയെ തടയുന്നത് രാജ്യ താത്പര്യത്തിന് വിരുദ്ധമാണെന്ന് പറഞ്ഞ് കെജ്രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തിയച്ചിരുന്നു. ഇത് മേയറുടെ പരിപാടിയാണ്, മുഖ്യമന്ത്രി അതിനായി പോവേണ്ടതില്ല’ എന്നായിരുന്നു അനുമതി തേടി ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേനയെ ഡൽഹി സർക്കാർ സമീപിച്ചപ്പോൾ പ്രതികരിച്ചത്. ‘ബഹുമാനപ്പെട്ട ലഫ്റ്റനന്റ് ഗവർണർ ഈ നിർദേശത്തിൽ നിന്ന് പിന്മാറാൻ ഞാൻ താഴ്മയോടെ അപേക്ഷിക്കുന്നു’ എന്ന് കെജ്രിവാൾ മറുപടിയായി എഴുതി. …
Read More » -
Kerala
സംസ്ഥാനത്ത് ഇനി ആണ്‍ പെണ്‍ സ്‌കൂളുകള്‍ വേണ്ടെന്ന് ബാലവകാശ കമ്മീഷൻ
സംസ്ഥാനത്ത് ഇനി ആണ്‍ പെണ്‍ സ്‌കൂളുകള്‍ വേണ്ടെന്ന് ബാലവകാശ കമ്മീഷൻ. മിക്‌സഡ് സ്‌കൂളുകള്‍ മതിയെന്നും സഹവിദ്യാഭ്യാസം നടപ്പാക്കാന്‍ സര്‍ക്കാര്‍ കര്‍മ്മ പദ്ധതി ഒരുക്കണമെന്നും ബാലവകാശ കമ്മീഷൻ നിർദേശിച്ചു.സ്‌കൂളുകളില്‍ ആവശ്യമായ ഭൗതിക സാഹചര്യം ഒരുക്കണം. ഇതിനായി പൊതുവിദ്യാഭ്യാസ വകുപ്പും എസ്.സി.ഇ.ആര്‍.ടിയും നടപടിയെടുക്കണം. മൂന്ന് മാസത്തിനകം പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷൻ നിര്‍ദേശിച്ചു. ശുചിമുറികൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ മാത്രമേ സ്കൂളുകളെ മിക്സ്ഡ് ആക്കി മാറ്റാൻ സാധിക്കൂ. കമ്മീഷൻ നിർദേശം സർക്കാർ നടപ്പിലാക്കുകയാണെങ്കിൽ ലിംഗനീതി ഉറപ്പു വരുത്താനുള്ള ശ്രമങ്ങളിൽ രാജ്യത്തിന് തന്നെ മാതൃകയാവാൻ കേരളത്തിനാവും.
Read More »
