SportsTRENDING

കേരളം വീണ്ടും അന്തർദേശീയ മത്സരത്തിന് വേദിയാകുന്നു

കേരളം വീണ്ടും അന്തർദേശീയ മത്സരത്തിന് വേദിയാകുന്നു. ദക്ഷിണാഫ്രിക്കയുടെ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനാണ് കേരളം വേദിയാകുന്നത്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ സെപ്റ്റംബർ 28 നാണ് മത്സരം. മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. പരമ്പരയിൽ മൂന്ന് ടി20യും മൂന്ന് ഏകദിന മത്സരവുമാണുള്ളത്.

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മത്സരത്തിന് മുന്‍പ് ഓസ്ട്രേലിയക്കെതിരെയും ഇന്ത്യ ടി20 മത്സരം കളിക്കും.2019ൽ നടന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരമാണ് കേരളത്തിൽ അവസാനമായി നടന്ന രാജ്യാന്തര മത്സരം. മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ജയിച്ചിരുന്നു. സെപ്റ്റംബര്‍ 20ന് മൊഹാലിയിലാണ് ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20 ആദ്യ മത്സരം.രണ്ടാം മത്സരം 23ന് നാഗ്പൂരിലും മൂന്നാമത്തേത് 25ന് ഹൈദരാബാദിലും നടക്കും.തുടർന്നാണ് ദക്ഷിണാഫ്രിക്കക്കെതിരായ മത്സരങ്ങൾ ആരംഭിക്കുന്നത്. രണ്ടാം ടി20 ഗോഹട്ടിയിലും മൂന്നാം ടി20 ഇന്‍ഡോറിലും നടക്കും. തുടർന്നാണ് ഏകദിന പരമ്പര. ഡൽ​​ഹി, ലഖ്നൗ, റാഞ്ചി എന്നിവിടങ്ങളിലാണ് മത്സരം

 

Back to top button
error: