സംസ്ഥാനത്ത് ഇനി ആണ്‍ പെണ്‍ സ്‌കൂളുകള്‍ വേണ്ടെന്ന് ബാലവകാശ കമ്മീഷൻ. മിക്‌സഡ് സ്‌കൂളുകള്‍ മതിയെന്നും സഹവിദ്യാഭ്യാസം നടപ്പാക്കാന്‍ സര്‍ക്കാര്‍ കര്‍മ്മ പദ്ധതി ഒരുക്കണമെന്നും ബാലവകാശ കമ്മീഷൻ നിർദേശിച്ചു.സ്‌കൂളുകളില്‍ ആവശ്യമായ ഭൗതിക സാഹചര്യം ഒരുക്കണം. ഇതിനായി പൊതുവിദ്യാഭ്യാസ വകുപ്പും എസ്.സി.ഇ.ആര്‍.ടിയും നടപടിയെടുക്കണം. മൂന്ന് മാസത്തിനകം പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷൻ നിര്‍ദേശിച്ചു.
ശുചിമുറികൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ മാത്രമേ സ്കൂളുകളെ മിക്സ്ഡ് ആക്കി മാറ്റാൻ സാധിക്കൂ. കമ്മീഷൻ നിർദേശം സർക്കാർ നടപ്പിലാക്കുകയാണെങ്കിൽ ലിംഗനീതി ഉറപ്പു വരുത്താനുള്ള ശ്രമങ്ങളിൽ രാജ്യത്തിന് തന്നെ മാതൃകയാവാൻ കേരളത്തിനാവും.