IndiaNEWS

സിം​ഗപ്പൂർ ഉച്ചകോടിയിൽ പങ്കെടുക്കേണ്ടെന്ന ലഫ്റ്റനന്റ് ​ഗവർണർ വിനയ് കുമാർ സക്സേനയുടെ നിർദേശം തളളി കെജ്രിവാൾ

സിം​ഗപ്പൂരിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ പോകേണ്ടെന്ന ലഫ്റ്റനന്റ് ​ഗവർണർ വിനയ് കുമാർ സക്സേനയുടെ നിർദേശം തളളി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സിം​ഗപ്പൂരിലേക്ക് പോകുമെന്ന് കെജ്രിവാൾ അറിയിച്ചു. ഇങ്ങനെയാണെങ്കിൽ പ്രധാനമന്ത്രിക്കും എവിടെയും പോകാൻ കഴിയില്ലെന്ന് കെജ്രിവാൾ പറഞ്ഞു. ഇത് രണ്ടാം തവണയാണ് ലഫ്റ്റനന്റ് ​ഗവർണർ അരവിന്ദ് കെജ്രിവാളിന്റെ സിം​ഗപ്പൂർ യാത്ര തടയുന്നത്.സിംഗപ്പൂർ ഹൈക്കമ്മീഷണർ സൈമൺ വോങ് ജൂണിൽ നടന്ന ലോക നഗര ഉച്ചകോടിയിലേക്ക് കെജ്രിവാളിനെ ക്ഷണിച്ചിരുന്നു. ആഗസ്റ്റ് ഒന്നിന് അദ്ദേഹം ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. സിം​ഗപ്പൂർ സന്ദർശിക്കുന്നതിൽ നിന്ന് മുഖ്യമന്ത്രിയെ തടയുന്നത് രാജ്യ താത്പര്യത്തിന് വിരുദ്ധമാണെന്ന് പറഞ്ഞ് കെജ്രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തിയച്ചിരുന്നു.

ഇത് മേയറുടെ പരിപാടിയാണ്, മുഖ്യമന്ത്രി അതിനായി പോവേണ്ടതില്ല’ എന്നായിരുന്നു അനുമതി തേടി ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേനയെ ഡൽഹി സർക്കാർ സമീപിച്ചപ്പോൾ പ്രതികരിച്ചത്. ‘ബഹുമാനപ്പെട്ട ലഫ്റ്റനന്റ് ഗവർണർ ഈ നിർദേശത്തിൽ നിന്ന് പിന്മാറാൻ ഞാൻ താഴ്മയോടെ അപേക്ഷിക്കുന്നു’ എന്ന് കെജ്രിവാൾ മറുപടിയായി എഴുതി.

 

‘ഭരണഘടനയുടെ മൂന്ന് ലിസ്റ്റുകളിൽ പറഞ്ഞിരിക്കുന്ന വിഷയങ്ങളിൽ മനുഷ്യജീവിതം വിഭജിക്കപ്പെട്ടിട്ടില്ല. നമ്മുടെ രാജ്യത്തെ ഓരോ അധികാരികളുടെ സന്ദർശനവും ആ അതോറിറ്റിയുടെ അധികാരപരിധിയിൽ വരുന്ന വിഷയങ്ങളെ അടിസ്ഥാനമാക്കി തീരുമാനിക്കുകയാണെങ്കിൽ അതുണ്ടാവും. അങ്ങനെയാണെങ്കിൽ പ്രധാനമന്ത്രിക്ക് എങ്ങും പോകാൻ കഴിയില്ല, കാരണം അദ്ദേഹത്തിന്റെ മിക്ക സന്ദർശനങ്ങളിലും സംസ്ഥാന ലിസ്റ്റിൽ വരുന്നതും തന്റെ അധികാരപരിധിയിൽ വരാത്തതുമായ വിഷയങ്ങളുമാണെന്ന് കെജ്രിവാൾ ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ അനുമതിക്കായി ദയവു ചെയ്ത് അപേക്ഷിക്കണമെന്നും’ അദ്ദേഹം കത്തിൽ ലഫ്റ്റനന്റ് ഗവർണറോട് അഭ്യർത്ഥിച്ചു.

Back to top button
error: