അതിരപ്പിളളി വാഴച്ചാൽ തുമ്പൂർമുഴി ഡി.എം.സി യുടെ മൺസൂൺ ട്രിപ്പ് മഴയാത്ര ഇന്ന് പുനരാരംഭിക്കുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് രണ്ട് വർഷമായി നിർത്തിവച്ചിരിക്കുകയായിരുന്നു തുമ്പൂർമുഴി യാത്ര. രാവിലെ 8 മണിക്ക് ചാലക്കുടി പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസിൽ നിന്ന് ആരംഭിച്ച് വൈകീട്ട് 7.30ന് അവസാനിക്കുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
തുമ്പൂർമുഴി ബട്ടർ ഫ്ലൈ ഗാർഡൻ അതിരപ്പിള്ളി, വാഴച്ചാൽ, പെരിങ്ങൽകുത്ത്, ലോവർ ഷോളയാർ ഡാം എന്നീ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനും ആസ്വദിക്കുന്നതിനുമുള്ള അവസരമാണ് മഴയാത്രയിലൂടെ ലഭിക്കുന്നത്.
പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേരത്തെ ഭക്ഷണം, കരിപ്പെട്ടി കാപ്പി എന്നിവയും യാത്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരാൾക്ക് 1500 രൂപയാണ് ചാർജ്. യാത്രക്കായി മുൻകൂട്ടി ബുക്ക് ചെയ്യണം. ബുക്കിങ്ങിന് 9497069888, 0480 2769888 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. മഴയാത്രയുടെ ഉദ്ഘാടനം സനീഷ് കുമാർ ജോസഫ് എംഎൽഎ ഇന്ന് രാവിലെ നിർവഹിക്കും.