KeralaNEWS

സ്വര്‍ണക്കടത്തില്‍ സ്വപ്ന നല്‍കിയ രഹസ്യമൊഴി ആവശ്യപ്പെടാന്‍ സരിതയ്ക്ക് എന്തവകാശമെന്ന് ഹൈക്കോടതി

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴി ആവശ്യപ്പെടാന്‍ സരിത നായര്‍ക്ക് എന്തവകാശമെന്ന് ഹൈക്കോടതി. കേസുമായി ബന്ധമില്ലാത്ത ഒരാള്‍ക്ക് എങ്ങനെ രഹസ്യമൊഴി ആവശ്യപ്പെടാന്‍ കഴിയുമെന്ന് ഹൈക്കോടതി ചോദിച്ചു. സരിതയുടെ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

കേസ് അന്വേഷണത്തിലിരിക്ക ഇത് പൊതുരേഖയല്ലെന്ന നിലപാടും ഹൈക്കോടതി സ്വീകരിച്ചിട്ടുണ്ട്. മൊഴിയില്‍ തന്നെ കുറിച്ച് പരാമര്‍ശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത മൊഴിപകര്‍പ്പ് ആവശ്യപ്പെട്ടത്. ഹര്‍ജിയില്‍ അടുത്ത ദിവസം അന്തിമ വിധി പറയും.

Signature-ad

നേരത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് സരിത ഹൈക്കോടതിയെ സമീപിച്ചത്.

Back to top button
error: