ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ച് അഭ്യാസപ്രകടനം നടത്തുന്ന സുഹൈല്‍ എന്ന വ്യക്തിയെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് വര്‍ഷത്തിനിടെ സുഹൈല്‍ മോഷ്ടിച്ചത് 76 ബൈക്കുകളാണ്.
മോഷ്ടിച്ച വാഹനങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ വില്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത വാഹനങ്ങളില്‍ 53 എണ്ണം ഹോണ്ട ഡിയോയും 9 എണ്ണം ഹോണ്ട ആക്ടീവയുമാണ്.
മോഷ്ടിച്ച ബൈക്ക് ഉപയോഗിച്ചുള്ള അഭ്യാസപ്രകടനങ്ങളുടെ വിഡിയോകള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്. ഇന്‍സ്റ്റഗ്രാമില്‍ കായികതാരമെന്നാണ് ഇയാള്‍ തന്നെ വിശേഷിപ്പിക്കുന്നത്. വാഹനങ്ങള്‍ മോഷ്ടിച്ച ശേഷം നമ്പര്‍ പ്ലേറ്റ് മാറ്റിയാണ് ഉപയോഗിക്കുന്നത്.