മല്ലപ്പള്ളി :ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി 48കാരന്‍ മരിച്ചു. കുന്നന്താനം മുണ്ടിയപ്പള്ളി വറവുങ്കല്‍ വീട്ടില്‍ റെജി സെബാസ്റ്റ്യനാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെയോടെയായിരുന്നു സംഭവം. പ്രഭാത ഭക്ഷണം കഴിക്കവേ ആഹാരം തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് കുഴഞ്ഞു വീണ റെജിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചു.
ടാപ്പിങ് തൊഴിലാളിയാണ്. ഭാര്യ: ഷെമി. മക്കള്‍ : ശരുണ്‍, ശ്രേയ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് കുന്നന്താനം സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.