നിലവില്‍ എസ്ബിഐ ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.പതിനാ
രാജ്യത്ത് എടിഎം കാര്‍ഡ് തട്ടിപ്പ് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഉപഭോക്താക്കള്‍ക്കായി എസ്ബിഐ പുതിയ സംവിധാനം ഒരുക്കിയത്.ആദ്യം രാത്രിയില്‍ പണം പിന്‍വലിക്കുന്നതിനായിരുന്നു ഒടിപി നിര്‍ബന്ധമാക്കിയത്.കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ പതിനായിരം രൂപയ്ക്കു മുകളില്‍ ഏതു സമയത്തു പിന്‍വലിക്കാനും ഒടിപി വേണം.
എസ്ബിഐ മാതൃകയില്‍ കൂടുതല്‍ ബാങ്കുകള്‍ ഈ സംവിധാനത്തിലേക്കു മാറാന്‍ ഒരുങ്ങുകയാണെന്നാണ് വാര്‍ത്തകള്‍.ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്താണ് മാറ്റം.ചുരുക്കത്തിൽ മൊബൈൽ ഫോൺ കൈയ്യിൽ ഇല്ലെങ്കിൽ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ സാധിക്കാതെ വരും.
പണം പിൻവലിക്കാൻ എടിഎമ്മിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ടത്
എടിഎമ്മില്‍ കയറുമ്ബോള്‍ കൈയില്‍ ഡെബിറ്റ് കാര്‍ഡിനു പുറമേ മൊബൈല്‍ ഫോണും വേണം.
കാര്‍ഡ് ഇട്ട് പിന്‍ നമ്ബര്‍ നല്‍കുക. തുക രേഖപ്പെടുത്തിയാല്‍ ഉടന്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണില്‍ ഒടിപി വരും.
ഒടിപി രേഖപ്പെടുത്താനുള്ള കോളം സ്‌ക്രീനില്‍ തെളിയും. ഒടിപി നല്‍കിയ ശേഷം ഇടപാടു തുടരാം