NEWS

സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് നികുതി ഇളവ് ലഭിക്കുമോ?

സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് പതിനായിരം രൂപ വരെ നികുതി ഇളവ് ലഭിക്കുമെന്നാണ് നിയമം പറയുന്നത്.

ആദായനികുതി നിയമത്തിലെ 80ടിടിഎ വകുപ്പ് പ്രകാരം സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് പതിനായിരം രൂപ വരെ നികുതി ഇളവിന് അപേക്ഷിക്കാം. സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ലഭിക്കുന്ന പലിശ വരുമാനമാണ് ഇതിന് അടിസ്ഥാനമാക്കുന്നത്.

 

Signature-ad

 

വാണിജ്യ ബാങ്ക്, സഹകരണ ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവയില്‍ സേവിങ്‌സ് അക്കൗണ്ട് ഉള്ളവര്‍ക്ക് നികുതി ഇളവ് ലഭിക്കും. ഒന്നിലധികം അക്കൗണ്ടുകള്‍ ഉണ്ടെങ്കിലും മൊത്തം പലിശ തുകയായ പതിനായിരം രൂപ വരെ നികുതി ആനുകൂല്യത്തിന് ക്ലെയിം ചെയ്യാം. എന്നാല്‍ സ്ഥിരംനിക്ഷേപം, ടൈം ഡെപ്പോസിറ്റ്, റെക്കറിംഗ് ഡെപ്പോസിറ്റ് എന്നിവ കണക്കാക്കില്ല. ഇതിന് പുറമെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലെ പലിശയും ഇതില്‍ ഉള്‍പ്പെടുത്തില്ല.മൊത്തം പലിശ വരുമാനം കണക്കാക്കിയതിന് ശേഷമാണ് 80ടിടിഎ പ്രകാരമുള്ള ഇളവ് അനുവദിക്കുക.

Back to top button
error: