Month: July 2022

  • Kerala

    ആയോധന കലയിലെ മികവിന് ഐക്കൺ അവാർഡ് കാസർഗോഡ് സ്വദേശി ജയകുമാറിന്

    ആയോധന കലയിൽ നൽകിയ മികച്ച സംഭവനകൾക്ക് ആഗ്രസീവ് ഗ്രോത്‌ ലേണിംഗ് ഇന്ത്യൻ ഐക്കൺ അവാർഡ് കാസർഗോഡ് മുള്ളേരിയ പടിഞ്ഞാറടുക്കത്തെ പി.ജയകുമാറിന്. 2022 മാർച്ച്‌ 28 മുതൽ 31 വരെ നേപ്പാളിലെ പോക്രായിൽ നടന്ന ഇന്ത്യ-നേപ്പാൾ ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി വെള്ളി മെഡൽ നേടിയതിനു പിന്നാലെയാണ് ഇന്ത്യൻ ഐക്കൺ അവാർഡ് ജയകുമാറിനെ തേടിഎത്തിയത്. കഴിഞ്ഞ 12 വർഷക്കാലമായി കളരിപ്പയറ്റ്, അടി മുറൈ, കുങ്ഫു, കിക്ക് ബോക്സിങ്, ബോക്സിങ്, കരാട്ടെ, വിവിധ തായ്‌ലൻഡ് ആയോധന കലകൾ എന്നിവയുടെ പ്രചാരകനും പരിശീലകനുമാണ് ജയകുമാർ. കാറഡുക്കയിൽ പരിശീലന കേന്ദ്രത്തിൽ നിന്നും വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് ആയോധന കലയിൽ പരിശീലനം നേടിയത്. മുള്ളേരിയയിലെ കെ. മാധവൻ നായരുടെയും പി. അംബികയുടെയും മകനാണ് ജയകുമാർ.

    Read More »
  • Kerala

    ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണാൻ പോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷനായി, സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍

    മൊട്ടമൂട് സ്വദേശി കിരൺ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാണാനാണ് അവളുടെ വീട്ടിലെത്തിയത്. രണ്ട് സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. പക്ഷേ അവിടെ ചില അസ്വാരസ്യങ്ങളും പ്രശ്നങ്ങളും ഉടലെടുത്തു. പെൺകുട്ടിയുടെ ചേച്ചിയുടെ ഭർത്താവായ രാജേഷും മറ്റ് രണ്ട് പേരും ചേർന്ന് കിരണിനെ മർദ്ദിക്കുകയും ബൈക്കിൽ കയറ്റി എങ്ങോട്ടോ കൊണ്ടു പോവുകയും ചെയ്‌തു. പിന്നീട് കിരണിനെ ആരും കണ്ടിട്ടില്ല. ബൈക്കിൽ കയറിയ കിരൺ ആഴിമലയിൽ എത്തിയില്ലെന്നും ബൈക്കിൽ നിന്ന് ഇറങ്ങി ഓടിയെന്നുമാണ് പിടിച്ച് കൊണ്ടുപോയവര്‍ പറഞ്ഞതെന്ന് ഒപ്പം പോയ കൂട്ടുകാർ പൊലീസിനു മൊഴി നൽകി. കിരണിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ ഇന്ന് ഒരാളെ അറസ്റ്റ് ചെയ്തു. കിരണിനെ ബൈക്കിൽ കയറ്റി കൊണ്ടുപോയ രാജേഷാണ് അറസ്റ്റിലായത്. രാജേഷ് കൊണ്ടുപോയ ശേഷമാണ് കിരണിനെ കാണാതാകുന്നത്. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാണാൻ വന്ന കിരണിനെ പെൺകുട്ടിയുടെ ചേച്ചിയുടെ ഭർത്താവായ രാജേഷും മറ്റ് രണ്ട് പേരും ചേർന്ന് മർദ്ദിച്ചതിന് ശേഷം തട്ടി കൊണ്ടു പോവുകയായിരുന്നു. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് കിരണ്‍ ആഴിമലയിലെ…

    Read More »
  • India

    ഇഡിയുടെ അധികാരം വിശാലമെന്ന് വ്യക്തമാക്കി സുപ്രീം കോടതി; പരിഗണിച്ചത് കള്ളപ്പണം വെളുപ്പിക്കലില്‍ അറസ്റ്റും കണ്ടുകെട്ടലും ചോദ്യംചെയ്തുള്ള 242 ഹര്‍ജികള്‍

    ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ തടയാനുള്ള എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അധികാരം വിശാലമെന്ന് വ്യക്തമാക്കി സുപ്രീം കോടതി. അറസ്റ്റ് ചെയ്യുന്നതിനും വസ്തുക്കള്‍ കണ്ടുകെട്ടുന്നതിനും ഇ.ഡിക്കുള്ള അധികാരം കോടതി ശരിവച്ചു. സമന്‍സ് അയച്ച് ചോദ്യംചെയ്യലിന് വിളിപ്പിക്കുന്നവര്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫോര്‍മേഷന്‍ റിപ്പോര്‍ട്ട് കൈമാറേണ്ടതില്ല. ഇ.ഡി ഓഫീസര്‍മാര്‍ പോലീസിന് തുല്യമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എ. എം. ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സി. ടി. രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡിയുടെ അറസ്റ്റ് കണ്ടുകെട്ടല്‍, ഉള്‍പ്പെടുള്ള നടപടികള്‍ ചോദ്യം ചെയ്ത് കാര്‍ത്തി ചിദംബരവും മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ അനില്‍ ദേശ്മുഖും അടക്കം സമര്‍പ്പിച്ച 242 ഹര്‍ജികളിലാണ് കോടതിയുടെ സുപ്രധാന വിധി. ഇഡി കേസില്‍ വിചാരണ മാറ്റണമെന്ന ഹര്‍ജികള്‍ ഹൈക്കോടതിയിലേക്ക് മാറ്റാനും സുപ്രിം കോടതി നിര്‍ദ്ദേശം നല്‍കി. ജാമ്യപേക്ഷകള്‍ നല്‍കിയവര്‍ അതത് കോടതികളെ സമീപിക്കണം. രാജ്യത്തെ പിഎംഎല്‍എ അപ്പലേറ്റ് ട്രിബ്യൂണലുകളിലെ ഒഴിവുകള്‍ നികത്താന്‍ നടപടി സ്വീകരിക്കണമെന്ന്…

    Read More »
  • Kerala

    കുഞ്ഞിനെ കാണാന്‍ ദുബൈയിൽ നിന്നും ഭര്‍ത്താവ് എത്തി നിമിഷങ്ങള്‍ക്കകം ഭാര്യ കുഴഞ്ഞു വീണു മരിച്ചു

    കാസർകോട്: ദുബൈയിൽ നിന്നെത്തിയ ഭർത്താവിന്റെ കൈയിൽ 28 ദിവസം പ്രായമായ കുഞ്ഞിനെ എൽപ്പിച്ച് വെള്ളമെടുക്കാൻ പോയ യുവതി കുഴഞ്ഞു വീണു മരിച്ചു. ആരിക്കാടി മുഹ്യദ്ധിൻ നഗറിലെ മുഹമ്മദ് അഷ്റഫിന്റെ ഭാര്യയും മഞ്ചേശ്വരം മൊർത്തണയിലെ അബ്ദുള്ള ആയിഷ ദമ്പതികളുടെ മകളായ സഫാന(25)യാണ് മരണപ്പെട്ടത്. രണ്ട് വർഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. ഒരു മാസത്തിന് മുമ്പ് ആശുപത്രിയില്‍ പ്രസവിച്ച്‌ സ്വന്തം വീട്ടിലേക്ക് മടങ്ങിയ സഫാന കുഞ്ഞിന്റെ തൊട്ടില്‍ കെട്ടല്‍ ചടങ്ങുകള്‍ക്കായി ചൊവ്വാഴ്ച ആരിക്കാടിയിലെ ഭര്‍തൃവീട്ടില്‍ എത്തുകയായിരുന്നു. ദുബൈയിലായിരുന്ന അഷ്റഫും ഉച്ചയോടെ വീട്ടിലെത്തി കുഞ്ഞിനെയും മാതാവിനെയും കണ്ടു. നിമിഷങ്ങള്‍ക്കകം സഫാന കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ കുമ്പള ജില്ല സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു. സഫാനയുടെ ആകസ്മിക മരണം ബന്ധുക്കളെയും നാടിനെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

    Read More »
  • LIFE

    “ടു മെൻ ” ക്യാരക്ടർ പോസ്റ്റർ

      നടന്‍ ഇര്‍ഷാദ് അലി, സംവിധായകന്‍ എം എ നിഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ സതീഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന ” ടു മെന്‍ ” എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസായി. എം എ നിഷാദ് അവതരിപ്പിക്കുന്ന അബൂക്ക എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്. ആഗസ്റ്റ് അഞ്ചിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ രഞ്ജി പണിക്കർ,സാദ്ദിഖ്, സുധീർ കരമന,സോഹൻ സീനുലാൽ, ബിനു പപ്പു,മിഥുൻ രമേശ്,സുനിൽ സുഖദ,ഡോണീ ഡാർവിൻ,ലെന,അനുമോൾ,ആര്യ,ധന്യ നെറ്റിയാല തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവല്‍ ക്രൂസ് ഡാർവിൻ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം മുഹാദ് വെമ്പായം എഴുതുന്നു. സിദ്ധാര്‍ത്ഥ് രാമസ്വാമി ഛാഗ്രഹണം നിര്‍വഹിക്കുന്നു. റഫീക്ക് അഹമ്മദ് എഴുതിയ വരികൾക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം പകരുന്നു. എഡിറ്റർ-വി സാജൻ.   അവിശ്വസനീയമായ ഒരുപാട് ജീവിതാനുഭവങ്ങള്‍ നിറഞ്ഞ പ്രവാസജീവിത്തിലെ ഒറ്റക്കേള്‍വിയില്‍ അമ്പരപ്പിക്കുന്ന ഒരു യഥാര്‍ത്ഥ അനുഭവത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ചിത്രം തൊണ്ണൂറു ശതമാനവും ദുബായ് യിൽ…

    Read More »
  • India

    വിവാഹ വാഗ്ദാനം വിശ്വസിച്ച് ഐഎസ്‌ഐ ചാരവനിതയ്ക്ക് രഹസ്യങ്ങള്‍ ചോര്‍ത്തിയ സൈനികന്‍ അറസ്റ്റില്‍

    ജയ്പുര്‍: സൈന്യവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ പാക് ചാരവനിതയ്ക്ക് ചോര്‍ത്തി നല്‍കിയ സൈനികന്‍ പിടിയില്‍. ഉത്തരാഖണ്ഡ് സ്വദേശിയായ ശാന്തിമോയ് റാണ (24) ആണ് അറസ്റ്റിലായത്. ഐഎസ്‌ഐ പ്രവര്‍ത്തകയുടെ ഹണിട്രാപ്പില്‍ കുടുങ്ങിയ സൈനികന്‍ രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് രാജസ്ഥാന്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മൂന്ന് വര്‍ഷം മുമ്പ് സൈന്യത്തില്‍ ചേര്‍ന്ന ശാന്തിമോയ് റാണ ഉത്തരാഖണ്ഡിലെ റൂര്‍ക്കി സ്വദേശിയാണ്. പരിശീലനത്തിനു ശേഷം, ജോധ്പൂരിലെ റെജിമെന്റില്‍ നിയമിച്ചു. വിവാഹ വാഗ്ദാനം വിശ്വസിച്ച ഇയാള്‍ സൈന്യവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ യുവതിയുമായി പങ്കുവച്ചെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബുധനാഴ്ചയാണ് രാജസ്ഥാന്‍ ഇന്റലിജന്‍സ് ജവാനെ കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച ജയ്പൂരിലേക്ക് കൊണ്ടുപോയ ഇയാളെ അറസ്റ്റ് ചെയ്തു. പാക് യുവതിയുമായി രഹസ്യവിവരങ്ങള്‍ കൈമാറിയതായി ഇയാള്‍ സമ്മതിച്ചെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചാരപ്രവര്‍ത്തനം തടയാന്‍ നിരവധി പേരെ നിരീക്ഷിച്ചിട്ടുണ്ടെന്ന് രാജസ്ഥാന്‍ പോലീസ് ഇന്റലിജന്‍സ് ഡിജി ഉമേഷ് മിശ്ര പറഞ്ഞു. ഈ സംഘത്തിന്റെ അന്വേഷണത്തില്‍ സൈനികനെ വനിതാ ഐഎസ്ഐ ഏജന്റ് ഹണി ട്രാപ്പില്‍…

    Read More »
  • Kerala

    അവയവമാറ്റ ശസ്ത്രക്രിയക്ക് മാത്രമായി കോഴിക്കോട് സർക്കാർ ആസ്പത്രി, ചെലവ് പരിമിതപ്പെടും

    അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് മാത്രമായി കോഴിക്കോട്ട് സർക്കാരിന്റെ സൂപ്പർ സ്പെഷ്യൽറ്റി ആസ്പത്രി വരുന്നു. കോഴിക്കോട് കുഷ്ഠരോഗാസ്പത്രി വളപ്പിലെ 20 ഏക്കർ സ്ഥലത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ എന്ന പേരിൽ പദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. നിലവിലുള്ള എല്ലാ അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും നടത്താവുന്ന കേന്ദ്രമായി വിഭാവനം ചെയ്യുന്ന പദ്ധതിക്ക് 500 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇത്തരമൊരു നിർദേശം സർക്കാരിന് സമർപ്പിച്ച പോണ്ടിച്ചേരി ജിപ്മെറിലെ പ്രൊഫസറായ മലപ്പുറം സ്വദേശി ഡോ. ബിജു പൊറ്റെക്കാട്ടിനെത്തന്നെ പദ്ധതിയുടെ ഏകോപനത്തിനായുള്ള സ്പെഷൽ ഓഫിസറായി നിയമിക്കാനും ധാരണയായി. അവയവ മാറ്റവുമായി ബന്ധപ്പെട്ടു സ്വകാര്യ ആസ്പത്രികളിലെ വലിയ ചെലവിന് പരിഹാരമായി കൂടി വിഭാവനം ചെയ്യുന്ന ആസ്പത്രിയിൽ മികച്ച സൗകര്യങ്ങളും മികച്ച ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. മറ്റു ഗവ.മെഡിക്കൽ കോളജുകളിൽ നടക്കുന്ന അവയവമാറ്റ ശസ്ത്രക്രിയകൾക്കും ഈ ആസ്പത്രിയിലെ ഡോക്ടർമാരുടെ മാർഗ നിർദേശം ലഭ്യമാക്കും. മുഖ്യമന്ത്രി ചെയർമാനും ആരോഗ്യമന്ത്രി വൈസ് ചെയർമാനുമായ ഭരണസമിതിയും…

    Read More »
  • Crime

    സിവില്‍ സപ്ലൈസ് ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

    കല്‍പ്പറ്റ: സിവില്‍ സപ്ലൈസ് ജീവനക്കാരന്‍ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍. പനമരം കണിയാമ്പറ്റ വില്ലേജ് ഓഫീസിന് സമീപം വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന വെള്ളാരംകുന്ന് പറമ്പത്ത് രാജേഷ് (36) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് ഇയാളെ ക്വാര്‍ട്ടേഴ്സ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. കമ്പളക്കാട് പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്തിലെ ഓവര്‍സിയര്‍ ജാന്‍സി (സ്വപ്ന) യാണ് രാജേഷിന്റെ ഭാര്യ. മക്കള്‍ : കൃഷ്ണവേണി, യദുവര്‍ണ.  

    Read More »
  • India

    ബെല്ലാരെയില്‍ യുവമോര്‍ച്ച നേതാവിനെ വെട്ടിക്കൊന്നു; പ്രതികള്‍ എത്തിയത് കേരള രജിസ്‌ട്രേഷനുള്ള ബൈക്കില്‍

    മംഗളൂരു: കര്‍ണാടക സുള്ള്യ ബെല്ലാരെയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. മംഗളൂരു യുവമോര്‍ച്ച ജില്ലാ സെക്രട്ടറിയായ നെട്ടാരു സ്വദേശി പ്രവീണ്‍ (32) ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അജ്ഞാത അക്രമിസംഘം പ്രവീണിനെ മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേരള രജിസ്‌ട്രേഷനുള്ള ബൈക്കിലെത്തിയ രണ്ടു പേരാണ് പ്രവീണിനെ ആക്രമിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ബെല്ലാരെയിലെ പൗള്‍ട്രി ഫാമിന്റെ ഉടമയായ പ്രവീണ്‍ ഇന്നലെ രാത്രി ഫാം അടച്ച് വീട്ടിലേക്ക് പോവാനൊരുങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ബൈക്കിലെത്തിയ അക്രമികള്‍ വടിവാള്‍ ഉപയോഗിച്ച് പ്രവീണിനെ അക്രമിക്കുകയായിരുന്നു. കൊലപാതകത്തിന്റെ കാരണം അറിവായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പ്രാദേശിക സംഘങ്ങള്‍ തമ്മിലുള്ള പകയാണ് കൊലപാതത്തിലേക്ക് എത്തിയതെന്നാണ് പൊലീസ് നിഗമനം. മംഗ്ലൂരുവില്‍ മുന്‍പ് നടന്ന മറ്റൊരു കൊലപാതകത്തിന്റെ പ്രതികാരമാണെന്നാണ് സംശയിക്കുന്നത്. പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ബിജെപി ആരോപിക്കുന്നത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കടബ, സുള്ള്യ, പുത്തൂരു താലൂക്കുകളില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. പ്രവര്‍ത്തകര്‍ ബെല്ലാരി പോലീസ് സ്റ്റേഷന്…

    Read More »
  • Kerala

    തൊഴിൽ വകുപ്പ് ഓൺ ലൈൻ ടാക്സി രംഗത്തേക്ക് -കേരള സവാരി

    തൊഴിൽ വകുപ്പ് ഓൺ ലൈൻ ടാക്സി രംഗത്തേക്കും കടക്കുകയാണ്. നിരവധി പ്രതിസന്ധികൾ നേരിടുന്ന ഓട്ടോ -ടാക്സി തൊഴിലാളി മേഖലയ്‌ക്കൊരു കൈത്താങ്ങ് എന്ന നിലയിലും മോട്ടോർ വാഹന വകുപ്പ് നിഷ്‌കർഷിച്ച സംസ്ഥാനത്ത് പ്രാബല്യത്തിലുള്ള നിരക്കിൽ പൊതുജനങ്ങൾക്ക് സുരക്ഷിതവും തർക്കരഹിതവുമായ യാത്ര ഉറപ്പാക്കുന്നതിനും ഒരു പോലെ പ്രാധാന്യം നൽകിയാണ് സംസ്ഥാനത്തെ ഓട്ടോ -ടാക്സി ശൃംഖലകളെ ബന്ധിപ്പിച്ച് കൊണ്ട് കേരള സവാരി എന്ന ഓൺലൈൻ ടാക്സി പദ്ധതി സർക്കാർ ആവിഷ്‌കരിച്ച് നടപ്പിലാക്കിയിട്ടുള്ളത്. ചിങ്ങം ഒന്നിന് സർക്കാരിന്റെ ഓണ സമ്മാനമായി കേരള സവാരി നമ്മുടെ നിരത്തുകളിലെത്തും. നൂറ് ശതമാനം സുരക്ഷിതവും തർക്കരഹിതവുമായ യാത്ര എന്നതാണ് കേരള സവാരി മുന്നോട്ട് വയ്ക്കുന്ന വാഗ്ദാനം. ആഗസ്റ്റ് 17 (ചിങ്ങം ഒന്ന്)ന് വൈകുന്നേരം അഞ്ച് മണിക്ക് കനകക്കുന്നിൽ വച്ച് കേരള സവാരി പദ്ധതി ഉദ്ഘാടനം ചെയ്യും. രാജ്യത്ത് ആദ്യമായാണ് ഒരു സർക്കാർ ഓൺലൈൻ ടാക്‌സി സർവീസ് ആരംഭിക്കുന്നത്. ഒരു പക്ഷേ ലോകത്ത് തന്നെ സർക്കാർ മേഖലയിൽ ഇത്തരത്തിൽ ഒരു സംവിധാനം ആദ്യത്തേതായിരിക്കും.…

    Read More »
Back to top button
error: