Month: July 2022

  • India

    ഇന്നലെ രണ്ട്, ഇന്ന് ഒന്ന്; ഒരാഴ്ചയ്ക്കിടെ തമിഴ്‌നാട്ടില്‍ ആത്മഹത്യചെയ്ത പ്ലസ് ടു വിദ്യാര്‍ഥികളുടെ എണ്ണം അഞ്ച് ആയി

    ചെന്നൈ: തമിഴ്നാടിനെ ഞെട്ടിച്ച് വീണ്ടും പ്ലസ് ടു വിദ്യാര്‍ഥിയുടെ ആത്മഹത്യ. ഇന്നു രാവിലെ ശിവഗംഗയിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ പ്ലസ് ടു വിദ്യാര്‍ഥിയായ ആണ്‍കുട്ടിയെ കണ്ടെത്തിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. കുട്ടി എഴുതിയതെന്നു കരുതുന്ന ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കണക്ക്, ബയോളജി വിഷയങ്ങള്‍ ബുദ്ധിമുട്ടേറിയതിനിലാണ് ആത്മഹത്യ എന്നാണ് കുറിപ്പിലെഴുതിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. തമിഴ്നാട്ടില്‍ രണ്ടാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യുന്ന അഞ്ചാമത്തെ ആത്മഹത്യാ കേസാണ് ഇത്. ഇതില്‍ നാലുപേര്‍ വിദ്യാര്‍ഥിനികളാണ്. ഇതില്‍ മൂന്ന് മരണം കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഒരു മരണം ഇന്ന് രാവിലെയുമാണ് സംഭവിച്ചത്. കള്ളക്കുറിച്ചിക്കും തിരുവള്ളൂരിനും കടലൂരിലും അയ്യംപെട്ടിയിലമായിട്ടായിരുന്നു മറ്റ് നാല് ആത്മഹത്യകള്‍. ശിവകാശിക്ക് സമീപമുള്ള അയ്യംപെട്ടി ഗ്രാമത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഇന്നലെയാണ് തൂങ്ങിമരിച്ചത്. പടക്ക നിര്‍മാണശാലയില്‍ ജോലിചെയ്യുന്ന കണ്ണന്‍ മീന ദമ്പതികളുടെ മകളാണ്്. രണ്ടാഴ്ചക്കിടെ ഉണ്ടാകുന്ന നാലാമത്തെ വിദ്യാര്‍ത്ഥി ആത്മഹത്യയായിരുന്നു ഇത്.   കടലൂര്‍ ജില്ലയിലെ വിരുദ്ധാചലം സ്വദേശിയായ പെണ്‍കുട്ടിയാണ് ഇന്നലെ ആത്മഹത്യ ചെയ്ത മറ്റൊരു പെണ്‍കുട്ടി. പഠിക്കാനുള്ള സമ്മര്‍ദ്ദത്തെ…

    Read More »
  • Kerala

    വൈശാഖനും പ്രൊഫ. കെ.പി. ശങ്കരനും കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം; അന്‍വര്‍ അലി, ആര്‍. രാജശ്രീ, വിനോയ് തോമസ്, ദേവദാസ് വി.എം എന്നിവര്‍ക്കും പുരസ്‌കാരങ്ങള്‍

    തൃശൂര്‍: എഴുത്തുകാരായ വൈശാഖന്‍, പ്രൊഫ. കെ.പി. ശങ്കരന്‍ എന്നിവര്‍ക്ക് കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം. അക്കാദമി അധ്യക്ഷന്‍ കെ. സച്ചിദാനന്ദനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കേരള സാഹിത്യ അക്കാദമിയുടെ 2021-ലെ പുരസ്‌കാരങ്ങളും അദ്ദേഹം പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്‌കാരം ആര്‍. രാജശ്രീയും വിനോയ് തോമസും പങ്കിട്ടു. കവിതയ്ക്കുള്ള പുരസ്‌കാരം അന്‍വര്‍ അലിയും ചെറുകഥയ്ക്കുള്ള പുരസ്‌കാരം ദേവദാസ് വി.എമ്മും നേടി. ഇരുപത്തയ്യായിരം രൂപയും ഫലകവും സാക്ഷ്യപത്രവും ഉള്‍ക്കൊള്ളുന്നതാണ് പുരസ്‌കാരം. വിശിഷ്ടാംഗത്വത്തിന് അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വര്‍ണ്ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. 2018 ലെ വിലാസിനി പുരസ്‌കാരത്തിന് ഇ.വി. രാമകൃഷ്ണന്‍ രചിച്ച മലയാള നോവലിന്റെ ദേശകാലങ്ങള്‍ എന്ന പുസ്തകം അര്‍ഹമായി. അമ്പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് ഡോ. കെ. ജയകുമാര്‍, കടത്തനാട്ട് നാരായണന്‍, ജാനമ്മ കുഞ്ഞുണ്ണി, കവിയൂര്‍ രാജഗോപാലന്‍, ഗീത കൃഷ്ണന്‍കുട്ടി, കെ.എ. ജയശീലന്‍ എന്നിവര്‍ അര്‍ഹരായി. 30,000 രൂപയും സാക്ഷ്യപത്രവും ഫലകവും പൊന്നാടയുമാണ് പുരസ്‌കാരം. എന്‍ഡോവ്മെന്റ്…

    Read More »
  • Kerala

    കോൺഗ്രസും ജീവകാരുണ്യ പ്രവർത്തന രംഗത്തേക്ക്, പെയിൻ ആൻഡ് പാലിയേറ്റീവ് കേന്ദ്രങ്ങൾ തുടങ്ങും

        സി.പി.എം മാതൃക പിന്തുടർന്ന് ജനജീവിതത്തിൽ സജീവമായി ഇടപെടാനും സന്നദ്ധ സേവന രംഗത്ത് സജീവമാകാനും കോൺഗ്രസ് തീരുമാനം. എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസ് പെയിൻ ആൻഡ് പാലിയേറ്റീവ് കേന്ദ്രങ്ങൾ തുടങ്ങും. ഡിസംബർ 15 നകം ചാരിറ്റബിൾ ട്രസ്റ്റ് ആയി റജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിക്കാനാണ് ചിന്തൻ ശിബിരത്തിലെ നിർദേശം. സി.പി.എമ്മിന്റെയും അനുബന്ധ സംഘടനകളുടെയും സേവന മേഖലയിലെ പ്രവർത്തനം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ ഇടതുമുന്നണിക്ക് വോട്ട് നേടിക്കൊടുത്തിരുന്നു. ഇത് കണക്കിലെടുത്താണ് കോൺഗ്രസും പിന്നാലെ ചുവടുവയ്ക്കുന്നത്. പ്രദേശത്തെ ജനങ്ങളുമായി ബന്ധപ്പെട്ട ഓരോ പ്രശ്നങ്ങളിലും ഇടപെടുന്ന തരത്തിൽ സംഘടനാ പ്രവർത്തനം മാറ്റണമെന്നാണു തീരുമാനം. മരണാനന്തര ചടങ്ങുകൾക്കു സഹായിക്കാൻ വേണ്ട സജ്ജീകരണങ്ങൾ വരെ ഓരോ മണ്ഡലം കമ്മിറ്റിയുടെയും പക്കൽ ഇനി ഉണ്ടാകണമെന്നാണ് പുതിയ നിർദേശം. പഞ്ചായത്തുകളിൽ പാർട്ടിയുടെ നേതൃത്വത്തിൽ ക്ലബ്ബുകളും വായനശാലകളും ആരംഭിക്കണം. വിദ്യാർഥികൾക്ക് കരിയർ ഗൈഡൻസ് വിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിക്കാൻ ശ്രമിക്കണം. ക്ഷേത്രം, പള്ളി കമ്മിറ്റികളിലും കോൺഗ്രസിന്റെ പങ്കാളിത്തം ഉറപ്പാക്കണം. പി.ടി.എ, റസിഡന്റ്സ് അസോസിയേഷനുകൾ…

    Read More »
  • Kerala

    തൊണ്ടിമുതലില്‍ കൃത്രിമം: എന്തുകൊണ്ട് വിചാരണ ഇത്ര നീണ്ടെന്ന് ഹൈക്കോടതി; ആന്റണി രാജുവിനെതിരായ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

    കൊച്ചി: തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്ന കേസില്‍ മന്ത്രി ആന്റണി രാജുവിനെതിരായ കേസില്‍, എന്തുകൊണ്ട് വിചാരണ ഇത്രകാലം നീണ്ടുപോയി? എന്ന ചോദ്യമുയര്‍ത്തി ഹൈക്കോടതി. വിചാരണ നീണ്ടുപോയത് ഗൗരവകരമെന്ന് വിലയിരുത്തിയ കോടതി ആന്റണി രാജുവിനെതിരായ വിചാരണ വേഗത്തിലാക്കണമെന്ന ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ അവഗണിക്കാനാവില്ല എന്ന് കോടതി നിരീക്ഷിച്ചു. ആന്റണി രാജുവിന് നോട്ടീസ് അയയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചു. കേസ് അട്ടിമറിക്കാന്‍ വിചാരണ മനപൂര്‍വം വൈകിയ്ക്കുന്നെന്നാണ് ഹര്‍ജിയിലെ ആക്ഷേപം. പ്രതിയായ മന്ത്രി കോടതിയില്‍ ഹാജരാകാന്‍ പോലും തയാറായിട്ടില്ല. മനപൂര്‍വം കേസ് നീട്ടിക്കൊണ്ടുപോകുന്നതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലും ദുരുദ്ദേശങ്ങളുമുണ്ടെന്നും ഹര്‍ജിയിലുണ്ട്. ഈ സാഹചര്യത്തില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി തന്നെ സമയം നിശ്ചയിക്കണമെന്നാണ് ആവശ്യം. ലഹരിമരുന്നു കേസിലെ പ്രതിയെ രക്ഷിക്കാന്‍, അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്നാണ് കേസ്. 1994 ലായിരുന്നു സംഭവം.

    Read More »
  • Crime

    30 ലക്ഷം നിക്ഷേപിച്ചു, ചികിത്സയ്ക്ക് പണം ചോദിച്ചപ്പോള്‍ കിട്ടുമ്പോള്‍ തരാമെന്ന് മറുപടി; മരിച്ചപ്പോള്‍ ജീവനു വിലയിട്ടു, രണ്ടുലക്ഷം! കരുവന്നൂര്‍ ബാങ്ക് ഇനിയുമെത്ര ജീവനെടുക്കും?

    തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനിരയായ നിക്ഷേപക ചികിത്സയ്ക്ക് വഴിയില്ലാതെ മരണത്തിന് കീഴങ്ങിയത് ബാങ്ക് ബാങ്ക് അധികൃതരുടെ മനസാക്ഷിയില്ലാത്ത നടപടികള്‍ മൂലമെന്ന് ആക്ഷേപം ശക്തം. കരുവന്നൂര്‍ സ്വദേശി ഫിലോമിനയാണ് ഇന്ന് രാവിലെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. 30 ലക്ഷം രൂപയാണ് ഫിലോമിന കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്നത്. നിക്ഷേപിച്ച പണം തിരികെ കിട്ടിയിരുന്നെങ്കില്‍ മികച്ച ചികിത്സ നല്‍കുമായിരുന്നുവെന്ന് ഭര്‍ത്താവ് ദേവസി പ്രതികരിച്ചിരുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ ലഭിച്ചതും മറ്റുമുള്ള ഇവരുടെ സമ്പാദ്യമാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഇട്ടിരുന്നത്. ഫിലോമിനയുടെ ചികിത്സയ്ക്ക് പണത്തിനായി പലവട്ടം സമീപിച്ചെങ്കിലും ഒരു രൂപപോലും നല്‍കാതിരുന്ന ബാങ്ക് കിട്ടുമ്പോള്‍ തരാം എന്നായിരുന്നു മറുപടി നല്‍കിയിരുന്നത്. ഒടുവില്‍ ഫിലോമിന മരിച്ചപ്പോള്‍ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ബാങ്ക് അധികൃതര്‍ ജീവനിട്ട വിലയാകട്ടെ രണ്ടു ലക്ഷവും. അതും ഫിലോമിനയുടെ മൃതദേഹവുമായി ബാങ്കിന് മുന്നിലും ദേശീയ പാതയിലും ബന്ധുക്കളും നാട്ടുകാരും സമരം നടത്തിയതിന് ശേഷവും. ബാക്കി തുക എത്രയും പെട്ടെന്ന് നല്‍കാന്‍…

    Read More »
  • Kerala

    നിയമസഭാ കയ്യാങ്കളി, മന്ത്രി വി ശിവൻകുട്ടി, ഇപി ജയരാജൻ, കെടി ജലീൽ, കെ അജിത്, കെ .കുഞ്ഞമ്മദ്, സികെ സദാശിവൻ എന്നീ പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് കോടതി

    നിയമസഭാ കയ്യാങ്കളിക്കേസിൽ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള മുഴുവൻ പ്രതികളും സെപ്റ്റംബർ 14 ന് നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം സിജെഎം കോടതി. കുറ്റപത്രം വായിച്ച് കേൾക്കാൻ പ്രതികൾ ഹാജരാകണമെന്നാണ് കോടതി ഉത്തരവിട്ടത്. ശിവൻകുട്ടിക്ക് പുറമെ ഇപി ജയരാജൻ, കെടി ജലീൽ , കെ അജിത്, കെ .കുഞ്ഞമ്മദ്, സികെ സദാശിവൻ എന്നിവരാണ് മറ്റ് പ്രതികൾ. അതേസമയം, കോടതി ആവശ്യപ്പെട്ടാൽ ഹാജരാകുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. കോടതി പറഞ്ഞാൽ അനുസരിച്ചേ പറ്റൂ. വിടുതൽ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിടുതൽ ഹ‍‍ർജി ഹൈക്കോടതി പരിഗണിച്ചശേഷമേ വിചാരണക്കോടതി കേസ് പരിഗണിക്കുകയുള്ളു എന്നും മന്ത്രി പറഞ്ഞു. മുന്‍ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെ വിചാരണ നേരിടാന്‍ പോകുന്നത്.  കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്‍റെ ആവശ്യം സുപ്രീംകോടതി രൂക്ഷവിമര്‍ശനത്തോടെ തള്ളിയിരുന്നു. ആദ്യം തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് സര്‍ക്കാരിന്‍റെ ആവശ്യം തള്ളിയത്. ഇതിന്‍റെ  അപ്പീല്‍ തള്ളിയ സുപ്രീകോടതി വിചാരണ…

    Read More »
  • Crime

    ജീവിതസമ്പാദ്യമെല്ലാം ചേര്‍ത്ത് കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപം 30 ലക്ഷം; ചോദിച്ചിട്ടും പണം നല്‍കിയില്ല: ചികിത്സയ്ക്ക് വഴിയില്ലാതെ വീട്ടമ്മ മരിച്ചു

    തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ച് തിരികെ കിട്ടാത്ത സ്ത്രീ ചികിത്സയില്‍ ഇരിക്കെ മരിച്ചു. കരുവന്നൂര്‍ സ്വദേശി ഫിലോമിനയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് മരിച്ചത്. 30 ലക്ഷം രൂപയാണ് ഫിലോമിന കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്നത്. നിക്ഷേപിച്ച പണം തിരികെ കിട്ടിയിരുന്നെങ്കില്‍ മികച്ച ചികിത്സ നല്‍കുമായിരുന്നുവെന്ന് മരിച്ച ഫിലോമിനയുടെ ഭര്‍ത്താവ് ദേവസി പ്രതികരിച്ചു. ചികിത്സക്കായി നിരവധി തവണ പണം ആവശ്യപ്പെട്ടിട്ടും ഒരു രൂപ പോലും തന്നില്ലെന്ന് ഫിലോമിനയുടെ ബന്ധുക്കള്‍ പറയുന്നു. പണം ചോദിക്കുമ്പോള്‍ ബാങ്കിലെ ജീവനക്കാര്‍ മോശമായി പെരുമാറിയെന്നും ദേവസി ആരോപിച്ചു. കിട്ടുമ്പോള്‍ തരാം എന്നായിരുന്നു ബാങ്ക് ജീവനക്കാര്‍ പറഞ്ഞതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാങ്കിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഫിലോമിനയുടെ മൃതദേഹവുമായി ബാങ്കിന് മുന്നിലും ദേശീയ പാതയിലും ബന്ധുക്കളും നാട്ടുകാരും സമരം നടത്തി. പ്രതിഷേധം ശക്തമായതോടെയാണ് ഇരിങ്ങാലക്കുട ആര്‍.ഡി.ഒ-യുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപ നല്‍കുമെന്നും ബാക്കി തുക എത്രയും പെട്ടെന്ന് നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും…

    Read More »
  • Kerala

    മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളം വര്‍ധിപ്പിക്കുന്നു; പഠനത്തിന് ഏകാംഗ കമ്മിഷന്‍, 6 മാസത്തിനകം റിപ്പോര്‍ട്ട്

    തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് പഠിക്കുന്നതിന് കമ്മീഷനെ നിയോഗിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഏകാംഗ കമ്മീഷനെയാണ് ശമ്പളപരിഷ്‌കരണം പഠിക്കാന്‍ നിയോഗിച്ചിരിക്കുന്നത്. ജസ്റ്റിസ് രാമചന്ദ്രനെയാണ് സര്‍ക്കാര്‍ കമ്മീഷനായി നിയോഗിച്ചിട്ടുള്ളത്. ആറു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2018 ല്‍ മന്ത്രിമാരുടെ ശമ്പളം 55012-ല്‍ നിന്ന് 90000 ആയും എംഎല്‍എമാരുടെ ശമ്പളം 39500-ല്‍ നിന്ന് 70000 ആയും വര്‍ധിപ്പിച്ചിരുന്നു. മന്ത്രിമാരുടെ യാത്രാ ബത്ത കിലോമീറ്ററിന് പത്ത് രൂപയില്‍ നിന്ന് 15 രൂപയാക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള സ്‌കെയിലില്‍ ഇതിനോടകം മാറ്റംവന്നെന്നും ജീവിത ചെലവ് എല്ലാവര്‍ക്കും ഒരുപോലെയാണെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടി. എന്നാല്‍ സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാര്‍ത്തകള്‍ ഇടയ്ക്കിടെ ഉയരുന്നതിനിടെയുള്ള ശമ്പള വര്‍ധനവ് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.      

    Read More »
  • India

    നാഷണല്‍ ഹെറാള്‍ഡ് കോണ്‍ഗ്രസിന്റെ ആഭ്യന്തര വിഷയമെന്ന് മുല്ലപ്പള്ളി, ആരോഗ്യം പരിഗണിക്കാതെ ചോദ്യം ചെയ്യുന്നത് ഉചിതമല്ലെന്ന് ഗുലാംനബി

    കോഴിക്കോട്: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ മൂന്നാമതും ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തിയ ഇഡിക്കെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. നാഷണല്‍ ഹെറാള്‍ഡ് കോണ്‍ഗ്രസിന്റെ ആഭ്യന്തര വിഷയമെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.   കേന്ദ്ര സര്‍ക്കാര്‍ സോണിയാ ഗാന്ധിയെ കേന്ദ്രഏജന്‍സികളെ വെച്ച് പീഡിപ്പിക്കുകയാണ്. വൈരാഗ്യം മാത്രമാണ് ഇതിന് പിന്നിലുള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന് അന്ധമായ കോണ്‍ഗ്രസ് വിരോധമാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇവിടെ ഗുരുതരമായ ആരോപണം ഉണ്ടായിട്ട് പോലും മോദി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ലോകത്തെ മികച്ച അന്വേഷണ ഏജന്‍സികളായ കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു. എംപിമാര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ ഫാസിസ്റ്റ് നടപടിയാണ്. ചിന്തന്‍ ശിബിരം എല്ലാവരേയും ചേര്‍ത്തു പിടിച്ചു. പുതിയ വഴിയാണത്. അതിലൂടെ കോണ്‍ഗ്രസ് മുന്നേറുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ്മ തുടങ്ങിയ നേതാക്കളും ഇഡി നടപടിക്ക് എതിരേ രംഗത്തെത്തി. ആരോഗ്യ പ്രശ്‌നങ്ങള്‍ പോലും പരിഗണിക്കാതെയാണ് സോണിയയെ…

    Read More »
  • Kerala

    മലയാളത്തിൻ്റെ വാനമ്പാടിക്ക് ഇന്ന് 59-ാംപിറന്നാള്‍, സ്വരമാധുര്യത്തിന്റെ 4 പതിറ്റാണ്ട്

    സംഗീതത്തിന്റെ വാനമ്പാടിക്ക് ഇന്ന് 59-ാം പിറന്നാള്‍. (1963, ജൂലൈ 27) കാലമെത്ര ചെന്നാലും മരണമില്ലാതെ മലയാളിയുടെ കാതില്‍ മുഴങ്ങുന്ന സ്വരമാധുരിയുടെ പേരാണ് കെഎസ് ചിത്ര. നാല് പതിറ്റാണ്ട് മുന്‍പ് ആരംഭിച്ച ആ സംഗീതയാത്രയുടെ ചാരുതയ്ക്ക് ഇന്നും കുറവൊന്നുമില്ല. പത്മഭൂഷൺ, പത്മശ്രീ തുടങ്ങി ആറു തവണ ദേശീയ പുരസ്‌കാരവും വിവിധ ഭാഷകളിലായി നിരവധി സംസ്ഥാന പുരസ്‌കാരങ്ങളും ആ മാധുര്യത്തിന് തെളിവ്. 1978 ലെ കലോത്സവ വേദിയില്‍ പ്രേക്ഷകമനം കവർന്ന ആ പെണ്‍കുട്ടി അന്നത്ത മുഖ്യമന്ത്രി സി അച്യുത മേനോന്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രശംസയ്ക്ക് പാത്രമായിരുന്നു. തിരുവനന്തപുരത്തെ സംഗീത കുടുംബത്തില്‍ ജനിച്ച ചിത്രക്ക് അച്ഛന്‍ കൃഷ്ണന്‍ നായര്‍ ആയിരുന്നു ജീവിതത്തിലെ ആദ്യ വഴികാട്ടി. സ്‌കൂള്‍ പഠനത്തിനു ശേഷം സംഗീതം തന്നെ ഉപരിപഠനത്തിനു തെരഞ്ഞെടുത്ത ചിത്ര, അധികം താമസിയാതെ സിനിമാ പിന്നണി ഗാനരംഗത്തേക്കും എത്തപ്പെട്ടു. താന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച അട്ടഹാസം എന്ന ചിത്രത്തിലൂടെ എം.ജി രാധാകൃഷ്ണനാണ് ചിത്രയെ സിനിമയില്‍ ആദ്യമായി അവതരിപ്പിക്കുന്നത്. ഇളയരാജയിലൂടെയാണ് തമിഴിലേക്കുള്ള പ്രവേശനം.…

    Read More »
Back to top button
error: