KeralaNEWS

ആയോധന കലയിലെ മികവിന് ഐക്കൺ അവാർഡ് കാസർഗോഡ് സ്വദേശി ജയകുമാറിന്

ആയോധന കലയിൽ നൽകിയ മികച്ച സംഭവനകൾക്ക് ആഗ്രസീവ് ഗ്രോത്‌ ലേണിംഗ് ഇന്ത്യൻ ഐക്കൺ അവാർഡ് കാസർഗോഡ് മുള്ളേരിയ പടിഞ്ഞാറടുക്കത്തെ പി.ജയകുമാറിന്. 2022 മാർച്ച്‌ 28 മുതൽ 31 വരെ നേപ്പാളിലെ പോക്രായിൽ നടന്ന ഇന്ത്യ-നേപ്പാൾ ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി വെള്ളി മെഡൽ നേടിയതിനു പിന്നാലെയാണ് ഇന്ത്യൻ ഐക്കൺ അവാർഡ് ജയകുമാറിനെ തേടിഎത്തിയത്.

കഴിഞ്ഞ 12 വർഷക്കാലമായി കളരിപ്പയറ്റ്, അടി മുറൈ, കുങ്ഫു, കിക്ക് ബോക്സിങ്, ബോക്സിങ്, കരാട്ടെ, വിവിധ തായ്‌ലൻഡ് ആയോധന കലകൾ എന്നിവയുടെ പ്രചാരകനും പരിശീലകനുമാണ് ജയകുമാർ. കാറഡുക്കയിൽ പരിശീലന കേന്ദ്രത്തിൽ നിന്നും വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് ആയോധന കലയിൽ പരിശീലനം നേടിയത്. മുള്ളേരിയയിലെ കെ. മാധവൻ നായരുടെയും പി. അംബികയുടെയും മകനാണ് ജയകുമാർ.

Back to top button
error: