Month: July 2022

  • Crime

    നീറ്റ് പരീക്ഷ വിവാദം: അപമാനിതരായ കുട്ടികൾക്ക് വീണ്ടും പരീക്ഷ നടത്തണം; പൊതുതാൽപ്പര്യ ഹർജി

    കൊച്ചി: കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്ക് എത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിച്ച് പരിശോധന നടത്തിയ സംഭവത്തിൽ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. പരിശോധനയുടെ പേരിൽ മാനസിക സമ്മർദ്ദം നേരിട്ട കുട്ടികൾക്ക് വീണ്ടും പരീക്ഷ നടത്താൻ ഹൈക്കോടതി നിർദ്ദേശം നൽകണമെന്നാണ് പ്രധാന ആവശ്യം. അപമാനം നേരിട്ട കുട്ടികൾക്ക് സൗജന്യമായി കൗൺസിലിംഗ് നൽകണമെന്നും കേന്ദ്ര സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പരീക്ഷാ നടത്തിപ്പിന്  ദേശീയതലത്തിൽ പൊതു മാനദണ്ഡം ഇല്ലാത്താതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമെന്നും നീറ്റ് പരീക്ഷ നടത്തിപ്പിന് പൊതു മാനദണ്ഡം കൊണ്ടുവരാൻ ഹൈക്കോടതി നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. തിരുവനന്തപുരം സ്വദേശിയാണ് പൊതുതാൽപ്പര്യ ഹർജി നൽകിയത്. പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസിൽ എല്ലാ പ്രതികൾക്കും കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു. പരീക്ഷ കേന്ദ്രത്തിന്റെ ചുമതല ഉണ്ടായിരുന്ന പ്രജി കുര്യൻ ഐസക്, ഒബ്സർവർ ഡോ. ഷംനാദ് എന്നിവർക്കൊപ്പം ജയിലിലായ കരാർ ജീവനക്കാര്‍ക്കും ജാമ്യം ലഭിച്ചു. കടയ്ക്കൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് എല്ലാവ‍ര്‍ക്കും ജാമ്യം അനുവദിച്ചത്.…

    Read More »
  • NEWS

    മുട്ടില്‍ മരം മുറിക്കേസില്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ കെ.ഒ. സിന്ധു അറസ്റ്റില്‍

    വയനാട്: റവന്യൂ ഉത്തരവിന്റെ മറവില്‍ പട്ടയ ഭൂമിയില്‍നിന്നും വന ഭൂമിയില്‍ നിന്നും വ്യാപകമായി മരം മുറിച്ച് കടത്തിയ മുട്ടില്‍ മരംമുറി കേസില്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ കെ.ഒ. സിന്ധു അറസ്റ്റില്‍. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സിന്ധു കീഴടങ്ങുകയായിരുന്നു. മുട്ടില്‍ വില്ലേജ് ഓഫീസറായിരുന്ന കെ.കെ. അജിയെ കേസില്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് അജിയെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയതിലൂടെ 8 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന് മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗമിക്കവേ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെ അന്തിമ അന്വേഷണത്തിന് ശേഷം പിടിച്ചെടുത്ത തടികള്‍ വനം വകുപ്പ് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയിരുന്നു. കേരള വനം നിയമ പ്രകാരം കസ്റ്റഡിയിലെടുത്ത് കുപ്പാടി വനം ഡിപ്പോയില്‍ സൂക്ഷിച്ച 22 കഷ്ണം വീട്ടിത്തടികളാണ് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയത്. 11 കേസുകളിലുള്‍പ്പെട്ട…

    Read More »
  • Kerala

    കെഎസ്ആർടിസി ഗ്രാമവണ്ടി സർവീസ് വെള്ളിയാഴ്ച മുതൽ

    തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുമായി  സഹകരിച്ച് കെഎസ്ആർടിസി ആരംഭിക്കുന്ന ​ഗ്രാമവണ്ടി പദ്ധതിക്ക് ഈ മാസം 29ന് തുടക്കമാകും. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയിലെ കൊല്ലയിൽ ​ഗ്രാമ പഞ്ചായത്താണ് ആദ്യ ഗ്രാമവണ്ടി സ്പോൺസർ ചെയ്യുന്നത്. ​ തദ്ദേശ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. ​ഗതാ​ഗത മന്ത്രി ആന്റണി രാജു ആദ്യ സർവീസിന് ഫ്ലാ​ഗ് ഓഫ് ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് പൊതു​ഗതാ​ഗത സൗകര്യം കുറവുള്ള സ്ഥലങ്ങളിലേക്കും, ഗ്രാമപ്രദേശങ്ങളിലേക്കും, സാമൂഹികമായി പിന്നാക്കം നിൽക്കുന്ന മേഖലകളിലേക്കും പൊതു ​ഗതാഗത സൗകര്യം ലഭ്യമാക്കുന്നതിന് ആരംഭിക്കുന്ന പ്രത്യേക കെഎസ്ആർടിസി ബസ് സർവീസാണ് ​’ഗ്രാമവണ്ടി’. നിലവിൽ ഇന്ധന ചെലവിന് പോലും വരുമാനമില്ലാത്ത സർവീസുകളാണ് ​ഗ്രാമവണ്ടി സർവീസ് ആക്കി മാറ്റുന്നത്. ഈ സർവീസ് നടത്തുന്ന ബസുകൾക്ക് ഡീസലോ, അതിന് ആവശ്യമായ തുകയോ തദ്ദേശ സ്ഥാപനങ്ങൾ നൽകും. ​ഗ്രാമവണ്ടിയിലെ ജീവനക്കാരുടെ താമസം, പാർക്കിം​ഗ് സുരക്ഷ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് വഹിക്കുക. വാഹനം, ജീവനക്കാരുടെ ശമ്പളം, മെയിന്റനൻസ്, സ്പെയർ…

    Read More »
  • Kerala

    ചിലർക്ക് വികസനം ഇപ്പോൾ വേണ്ടെന്ന നിലപാട്, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി മഹാമനസ്കൻ: മുഖ്യമന്ത്രി

    കണ്ണൂർ: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി മഹാമനസ്കനെന്ന് പ്രശംസിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് നിതിൻ ഗഡ്കരിയിൽ നിന്ന് നല്ല സഹകരണം ഉണ്ടായെന്ന് അദ്ദേഹം പറഞ്ഞു. മുഴപ്പിലങ്ങാട് ധർമ്മടം ബീച്ച് ടൂറിസം വികസന പദ്ധതിക്ക് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനം ഇപ്പോൾ വേണ്ടെന്ന നിലപാടാണ് ചിലർക്കെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നാടിന് ആവശ്യമുള്ള പദ്ധതിയുടെ കൂടെ നിൽക്കാൻ ചിലർക്ക് കഴിയുന്നില്ല. വികസനത്തിന്റെ ഗുണം ജനങ്ങൾക്കാണെന്ന് മനസിലാക്കാൻ ഇവർക്ക് കഴിയുന്നില്ല. കിഫ്ബി പുനരുജ്ജീവിപ്പിക്കാൻ നോക്കിയപ്പോൾ മലർപ്പൊടിക്കാരന്റെ സ്വപ്നം എന്ന് കളിയാക്കി. എന്നാൽ കിഫ്ബി കൊണ്ടുളള വികസനം നാട് കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ഐ ടി പാർക്ക് ഉടൻ കേരളത്തിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു. വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എല്ലാവരും ഒന്നിച്ച് നിൽക്കേണ്ടതാണ്. ചില പദ്ധതികൾ എടുത്താൽ അത് ആവശ്യമാണോയെന്ന് ആരോട് ചോദിച്ചാലും അത് ആവശ്യമാണെന്നും നാളേക്ക് വേണ്ടതാണെന്നും നാടിന് നാളെ വികസിത…

    Read More »
  • NEWS

    ലോകാത്ഭുതങ്ങളിലൊന്നാവാൻ സൗദി അറേബ്യയിലൊരു നഗരമൊരുങ്ങുന്നു; ഡിസൈന്‍ പുറത്തുവിട്ട് എം.ബി.എസ്

    റിയാദ്: ലോകാത്ഭുതങ്ങളിലൊന്നാവാൻ സൗദി അറേബ്യയിലൊരു വിസ്‍മയ നഗരമൊരുങ്ങുന്നു. റോഡുകൾ, കാറുകൾ, മലിനീകരണം എന്നിവയൊന്നുമില്ലാത്ത ഒരു നഗരം. നൂറ് ശതമാനം മാലിന്യ മുക്തമായ ഒരു ഭാവി നഗരം. ഇതുവരെയുള്ള എല്ലാ നഗര, പാർപ്പിട സങ്കൽപങ്ങളെയും പൊളിച്ചെഴുതുന്ന വിപ്ലവകരമായ നഗര പാർപ്പിട ഡിസൈനാണ് സൗദി അറേബ്യയുടെ സ്വപ്ന പദ്ധതി പ്രദേശമായ ‘നിയോമി’ൽ യാഥാർഥ്യമാകാൻ പോകുന്നത്. ‘ദ ലൈൻ’ എന്ന ഭാവി നഗരത്തിന്റെ ഡിസൈൻ തിങ്കളാഴ്ച സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ജിദ്ദയിൽ പുറത്തുവിട്ടു. സൗദി അറേബ്യയുടെ വടക്കേ അതിർത്തിയിൽ ചെങ്കടൽ തീരത്താണ് നിയോം പദ്ധതി. അതിനുള്ളിൽ 200 മീറ്റർ വീതിയിൽ 170 കിലോമീറ്റർ നീളത്തിൽ കടൽനിരപ്പിൽ നിന്ന് 500 മീറ്റർ ഉയരത്തിൽ ലംബമായ (ഒറ്റ നേര്‍രേഖയിൽ) ആകൃതിയിലാണ് ദ ലൈൻ നഗര പാർപ്പിട പദ്ധതി ഒരുങ്ങുക. രണ്ട് പുറംഭിത്തികളാൽ സംരക്ഷിക്കപ്പെടുന്ന നഗരത്തിന്റെ ഉയരം 488 മീറ്ററായിരിക്കും. 170 കിലോമീറ്റർ നീളത്തിൽ, 488 മീറ്റർ ഉയരത്തിൽ നിർമിക്കപ്പെടുന്ന ഈ ഭിത്തികളെ ചുറ്റുമുള്ള കാഴ്ചകൾ പ്രതിഫലിപ്പിക്കുന്ന…

    Read More »
  • Business

    ട്രാവൻകൂർ സിമന്റ്സ്: പ്രതിസന്ധി മറികടക്കാൻ സർക്കാർ സഹായം

    കോട്ടയം ട്രാവൻകൂർ സിമന്റ്സ് നേരിടുന്ന പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ അടിയന്തിര ധനസഹായം നൽകും. തിരുവനന്തപുരത്ത് വ്യവസായ മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കമ്പനിയുടെ വിവിധ ബാധ്യതകളും നഷ്ടവും നികത്തുന്നതിന് ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. ട്രാവൻകൂർ സിമന്റ്സിന്റെ പ്രവർത്തന മൂലധന പ്രതിസന്ധി മറികടക്കാൻ സർക്കാർ നടപടി സ്വീകരിക്കും. കമ്പനിക്ക് 2010 മുതലുള്ള പാട്ട കുടിശ്ശിക തീർക്കുന്നതിന് വ്യവസായ, റവന്യൂ മന്ത്രി തല യോഗം ചേരും. കമ്പനിയുടെ ബാധ്യത തീർക്കുന്നതിനായി കാക്കനാട് ഉള്ള സ്ഥലം വിൽപന നടത്തുന്നത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കും. കമ്പനി ഡയറക്ടർ ബോർഡിൽ പ്രൊഫഷണലുകളെ ഉൾപ്പെടുത്തും. കമ്പനിയുടെ പ്രധാന ഉൽപന്നമായ വൈറ്റ് സിമന്റ് ഉൽപാദനം വർധിപ്പിക്കാനും തീരുമാനിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ട്രാവൻകൂർ സിമന്റ്സ് ചെയർമാൻ ബാബു ജോസഫ്, ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

    Read More »
  • India

    തൃണമൂലിന്‍റെ 38 എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് മിഥുൻ ചക്രവർത്തി

    കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ 38 എംഎൽഎമാർ  ബിജെപിയിൽ ചേരുമെന്ന് നടനും ബിജെപി നേതാവുമായ മിഥുൻ ചക്രവർത്തി. 38 എംഎൽഎമാർ ബിജെപിയില്‍ ചേരാന്‍ താൽപര്യം പ്രകടിപ്പിച്ചെന്നു 21 പേർ തന്നോട് സംസാരിച്ചെന്നും ബിജെപി നേതാവ് പറയുന്നു. എന്നാല്‍  തൃണമൂൽ നേതൃത്വം മിഥുൻ ചക്രവർത്തിയുടെ അവകാശവാദം നിഷേധിച്ച് രംഗത്ത് എത്തി. കൊൽക്കത്തയിലെ ബിജെപി ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മിഥുന്‍ ചക്രവര്‍ത്തിയുടെ വെളിപ്പെടുത്തല്‍.  “ഞാൻ നിങ്ങൾക്ക് ബ്രേക്കിംഗ് ന്യൂസ് നൽകട്ടെ. അതിന് തയ്യാറാവുക. ഇപ്പോൾ 38 ടിഎംസി എംഎൽഎമാർ ഞങ്ങളുമായി സമ്പർക്കത്തിലാണ്. ഇവരിൽ 21 പേർ എന്നോട് നേരിട്ട് ബന്ധമുള്ളവരാണ് ” – അദ്ദേഹം പറഞ്ഞു. West Bengal | Do you want to hear breaking news? At this moment, 38 TMC MLAs have very good relations with us, out of which 21 are in direct (contact with us): BJP leader…

    Read More »
  • Kerala

    സാമൂഹികപ്രതിബദ്ധത ഉള്‍പ്പെടുത്തിയുള്ള പുതിയ പാഠപുസ്തകങ്ങള്‍ പുറത്തിറക്കും: മന്ത്രി ശിവന്‍കുട്ടി

    തിരുവനന്തപുരം: സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പുതിയ പാഠപുസ്തകങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ഫോക്കസ് ഏരിയകള്‍ ഇനിയുള്ള ഒരു പരീക്ഷകളിലും നല്‍കില്ലെന്നും മികച്ച രീതിയില്‍ കഠിനാധ്വാനം ചെയ്യുന്നവര്‍ മാത്രമേ മത്സര ഓട്ടത്തില്‍ മുന്നിലെത്തൂ എന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളുടെ ബൗദ്ധികവും ആരോഗ്യകരവുമായ വളര്‍ച്ചയ്ക്ക് ഉതകുന്ന തരത്തിലുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. 3500 കോടി രൂപയാണ് സംസ്ഥാനത്തെ സ്‌കൂളുകളുടെ വികസനത്തിനായി അനുവദിച്ചിരിക്കുന്നത്. വര്‍ത്തമാനകാലഘട്ടത്തിലെ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വളര്‍ച്ചയ്ക്കും മാറ്റത്തിനും അനുസരിച്ച് വിദ്യാര്‍ഥികള്‍ വിവിധ കോഴ്സുകള്‍ തിരഞ്ഞെടുത്ത് പഠിച്ച് മുന്നേറണമെന്നും മന്ത്രി പറഞ്ഞു. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിന് കോന്നി എംഎല്‍എ കെ.യു. ജനീഷ് കുമാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാര്‍ഥികള്‍ക്ക് മികച്ച പരിശീലനം ലക്ഷ്യമിട്ട് സിവില്‍ സര്‍വീസ് അക്കാദമിയുടെ സബ് സെന്റര്‍ കോന്നി മണ്ഡലത്തില്‍ അനുവദിച്ചെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ഇതിനകം പ്രവേശന പരിപാടി അക്കാദമിയില്‍ ആരംഭിച്ചു കഴിഞ്ഞു. അങ്കണവാടി മുതല്‍…

    Read More »
  • LIFE

    യുദ്ധത്തിനിടെ വോഗിന്റെ കവറിൽ യുക്രൈൻ പ്രസിഡന്റും ഭാര്യയും, അഭിനന്ദിച്ചും പ്രതിഷേധിച്ചും ഇന്റര്‍നെറ്റ്

    കൈവ്: വോഗ് മാഗസിന്റെ കവര്‍ സ്റ്റോറിയിൽ ഇത്തവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് യുക്രൈൻ പ്രസിഡന്റ് വൊളോദിമിര്‍ സെലൻസ്കിയും ഭാര്യ ഒലേന സെലൻസ്കയുമാണ്. റഷ്യ – യുക്രൈൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടത് മുതൽ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ദമ്പതികളുടെ വോഗിലെ കവറിന് എന്നാൽ സമ്മിശ്ര പ്രതികരണമാണ്. കൈവിൽ വച്ച് ഇരുവരും വോഗിന് അഭിമുഖം നൽകി. 150 ദിവസത്തിലേറെയായി യുക്രൈനിൽ യുദ്ധം തുടരുകയാണ്. ആയിരക്കണക്കിന് പേരാണ് യുദ്ധത്തിൽ കൊല്ലപ്പെട്ടത്. പോര്‍ട്രെയ്റ്റ് ഓഫ് ബ്രേവറി (ധീരതയുടെ ചിത്രം) എന്ന് പേരിട്ട് സെലൻസ്കയുടെ ചിത്രവും വോഗ് നൽകിയിട്ടുണ്ട്. പ്രസിഡന്റിന്റെ ഓഫീസിനുള്ളിൽ ഇരിക്കുന്ന ചിത്രവും ഒപ്പം തകര്‍ന്ന കപ്പലിന് മുന്നിൽ പട്ടാള വനിതകൾക്കൊപ്പം നിൽക്കുന്ന ചിത്രവും വോഗ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. യുദ്ധഘട്ടത്തിൽ ഒലേന സെലൻസ്ക നയതന്ത്രത്തിൽ സുപ്രധാന പങ്കുവഹിച്ചുവെന്ന് വോഗ് കുറിച്ചു. എന്നാൽ ചിത്രങ്ങൾക്ക് സമ്മിശ്ര പതികരണമാണ് ലഭിക്കുന്നത്. ചില‍ര്‍ ഇതിനെ അതിമനോഹരമെന്നും ശക്തമെന്നും വിശേഷിപ്പിച്ചു. എന്നാൽ ചിലര്‍ വിമര്‍ശനവുമായെത്തി. രാജ്യം യുദ്ധം നയിക്കുമ്പോൾ ഇരുവരും മാഗസിനുവേണ്ടി പോസ് ചെയ്യുന്നുവെന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം.…

    Read More »
  • Kerala

    കിഫ്ബിക്ക് കീഴില്‍ കിഫ്‌കോണ്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി

    ഇന്ത്യയിലും വിദേശത്തുമായി ഗതാഗതം, കെട്ടിടങ്ങളും മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലംബിംഗ് പ്രവൃത്തികളും, നഗരവികസനം, ഊര്‍ജ്ജവും വിഭവവും, തുറമുഖങ്ങളും തീരദേശവും തുടങ്ങിയ മേഖലകളില്‍ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കും അനുബന്ധ സാങ്കേതികരംഗത്തും കമ്പനി കണ്‍സട്ടന്‍സി നല്‍കും. ഒരു കൂട്ടം കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ ഒറ്റ കുടക്കീഴില്‍ ലഭ്യമാക്കുകയും സാങ്കേതികവിദ്യാ കൈമാറ്റവും കമ്പനിയുടെ ലക്ഷ്യമാണ്. ഇന്ത്യയിലും വിദേശത്തുമുള്ള ആര്‍ക്കിടെക്ചറല്‍, സ്ട്രക്ചറല്‍, മെക്കാനിക്കല്‍, ഇലക്ട്രിക്, പ്ലംബിങ്ങ് മേഖലകളില്‍ എഞ്ചിനീയറിംഗ് ഡിസൈന്‍ സര്‍വീസ് നല്‍കും. പ്രോജക്ട് ഡവലപ്പ്‌മെന്റ് സര്‍വീസിനാവശ്യമായ പ്രാഥമിക സാധ്യതാ പഠനങ്ങള്‍, പരിസ്ഥിതി സാമൂഹികാഘാത പഠനം, ഡി.പി.ആര്‍ പിന്തുണാ സേവനങ്ങള്‍, മറ്റ് അനുബന്ധ സേവനങ്ങള്‍ എന്നിവ ലഭ്യമാക്കും. പദ്ധതി നടത്തിപ്പിനുള്ള പഠനവും സര്‍വ്വേയും നടത്തും. ഒരു കോടി അംഗീകൃത മൂലധനമുള്ള പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായിരിക്കും കിഫ്‌കോണ്‍. തുടക്കത്തില്‍ 100 ശതമാനം ഓഹരി കിഫ്ബിയുടെതായിരിക്കും തുടര്‍ന്ന് ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനത്തിന് വിധേയമായി പരമാവധി 51 ശതമാനം ഓഹരി റെപ്യൂട്ടഡ് കമ്പനികള്‍ക്ക് ഡിസ് ഇന്‍വെസ്റ്റ്‌മെന്റിലൂടെ അനുവദിക്കും. അഞ്ചു വര്‍ഷത്തില്‍ കുറയാത്ത കാലാവധിയില്‍ ഫങ്ഷണല്‍…

    Read More »
Back to top button
error: