Month: July 2022

  • NEWS

    വീടുകളിൽ കൊതുകുതിരി സ്ഥിരം ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

    എലിയെ പേടിച്ച് ആരെങ്കിലും ഇല്ലം ചുടാറുണ്ടോ?  അതുപോലെ തന്നെയാണ് കൊതുകിനെ ഓടിക്കാനായി വീടു മുഴുവൻ കൊതുകു തിരി പുകയ്ക്കുന്നതും. സന്ധ്യ ആയാൽ വിളക്കു കത്തിക്കുന്നതുപോലെ ഒരു ചടങ്ങായിട്ടുണ്ട് കൊതുകു തിരി കത്തിക്കലും.  കണ്ണി ൽ കണ്ടതെല്ലാം മുറിക്കകത്തു പുകച്ചാൽ അലർജി ആസ്മ മുതൽ മൈഗ്രേൻ തലവേദന വരെ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. പലതരം മാരകരോഗങ്ങൾ പരത്തുന്ന കൊതുകിനെ തുരത്തണം, ഒപ്പം  കൊതുകിനെ അകറ്റാനുള്ള മാർഗങ്ങൾ സുരക്ഷിതവുമാക്കണം. അതിനുള്ള വഴികളിതാ. കൊതുകുനാശിനി എന്താണു ചെയ്യുന്നത് ? നമ്മുടെ ശരീരം പുറത്തുവിടുന്ന കാർബൺഡൈഓക്സൈഡിന്റെയും വിയർപ്പിന്റെയും മണമാണ്  കൊതുകിനെ ആകർഷിക്കുന്നത്.  കൊതുകിനെ പ്രേരിപ്പിക്കുന്ന ഇ ത്തരം ഗന്ധങ്ങൾ മറച്ചു വയ്ക്കുകയാണ് കൊതുകുനാശിനി െചയ്യുന്നത്. ഇവയുടെ രാസഗന്ധം നിലനിൽക്കുന്നതുവരെ മാത്രമേ കൊതുകിനെ അകറ്റി നിർത്താനാകൂ. ഡൈ ഈതൈൽ ടൊളുമൈഡ് (ഡിഇടി) ആണ് വ്യാപകമായി ഉപയോഗിക്കുന്ന കൊതുകുനാശിനി. ഇത്തരം കൊതുകുനാശിനി സ്ഥിരമായി ഉപയോഗിക്കുന്നത് ആസ്മ,അലർജി, തലവേദന, ശ്വാസംമുട്ടൽ, ഓക്കാനം, തൊണ്ടവേദന തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കാം. കൊതുകുനാശിനിയിൽ അടങ്ങിയ മ…

    Read More »
  • NEWS

    കർക്കടകത്തിൽ മുരിങ്ങയില കഴിക്കാമോ ?

    കർക്കടകത്തിൽ മുരിങ്ങയില കഴിക്കരുതെന്ന് തലമുറ കൈമാറിക്കിട്ടിയ അറിവാണ്. ഇതിന് എന്തെങ്കിലും ആധികാരികതയുണ്ടോ?  കർക്കിടകത്തിൽ ഒഴിവാക്കേണ്ട ഇലക്കറികളുടെ കൂട്ടത്തിലാണ് മുരിങ്ങയില കൊണ്ടുള്ള വിഭവങ്ങൾ. എന്നാൽ ഇതിന് പിന്നിലുള്ള കാരണങ്ങൾ എന്താണെന്ന് അധികം ആർക്കും അറിയില്ല എന്നതാണ് സത്യം. ഭൂമിയിലെ വിഷാംശം വലിച്ചെടുക്കാന്‍ കഴിവുള്ള വൃക്ഷമാണ് മുരിങ്ങ. വലിച്ചെടുക്കുന്ന വിഷം അതിന്റെ തടിയിൽ സംരക്ഷിക്കുകയും ചെയ്യും. എന്നാല്‍ ശക്തമായി മഴ ഉണ്ടാകുന്ന സമയത്ത് തടിയിലേക്ക് അധികമായി കയറുന്ന വെള്ളം കാരണം, നേരത്തെ സൂക്ഷിച്ചു വച്ചിരിക്കുന്ന വിഷാംശത്തെ കൂടി ഉൾക്കൊള്ളാന്‍ അതിന് സാധിക്കാതെ വരുന്നു.  അങ്ങനെ വരുമ്പോള്‍ വിഷത്തെ ഇലയില്‍ കൂടി പുറത്തേക്ക് കളയാന്‍ മുരിങ്ങ ശ്രമിക്കും. അങ്ങനെ ഇല മുഴുവന്‍ വിഷമയമായി മാറും .ഈ വിഷം ഇലയില്‍ ഉള്ളതു കൊണ്ടാണ് കര്‍ക്കടകത്തില്‍ മുരിങ്ങയില വിഭവങ്ങൾ കഴിക്കാൻ പാടില്ലെന്ന് പൂർവ്വികർ പറയുന്നത്.

    Read More »
  • NEWS

    ഭക്ഷണനിയന്ത്രണം കൊണ്ട് പ്രമേഹത്തെ അകറ്റാം

    ഇന്ന് പ്രായവ്യത്യാസമില്ലാതെ പടര്‍ന്നുകൊണ്ടിരിക്കുന്ന രോഗമാണ് പ്രമേഹം. ഇത് തടയുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതില്‍ നമ്മുടെ ജീവിതചര്യയ്ക്ക് വലിയ സ്ഥാനമുണ്ട്. ഭക്ഷണത്തിലെ നിയന്ത്രണം, വ്യായാമം, പിരിമുറയ്ക്കല്‍ എന്നിവയ്‌ക്കൊക്കെ രോഗ നിയന്ത്രണവുമായി ബന്ധപ്പെട്ടവയാണ്. കൂടാതെ ഭക്ഷണത്തിന് ശേഷം പത്തു മിനിട്ട് നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് 22 ശതമാനം വരെ കുറയ്ക്കാൻ കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെ കൂടുമ്പോൾ ഉണ്ടാകുന്ന ഒരു മെറ്റബോളിക് ഡിസോർഡർ ആണ് പ്രമേഹം.ഭക്ഷണത്തിൽ നിന്നു ലഭിക്കുന്ന ഗ്ലൂക്കോസിനെ ഊർജ്ജമാക്കി മാറ്റുന്നത് പാൻക്രിയാസ് ഉല്‍പ്പാദിപ്പിക്കുന്ന ഇൻസുലിൻ എന്ന ഹോർമോൺ വഴിയാണ്.ഈ ഊർജ്ജത്തെ കോശങ്ങളിലേക്കെത്തിക്കാനുള്ള സൗകര്യവും ഇത് ചെയ്തുകൊടുക്കുന്നു. എന്നാൽ ഇൻസുലിൻ ഉൽപ്പാദനത്തിൽ എന്തെങ്കിലും പ്രശ്നം നേരിട്ടാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടും. നിയന്ത്രണവിധേയമല്ലാത്ത പ്രമേഹം അനാരോഗ്യത്തിലേക്കും ഗുരുതരമായ ഭവിഷ്യത്തുക്കൾക്കും കാരണമാകാം.എന്നാൽ ഭക്ഷണത്തിലും ജീവിതരീതിയിലും വരുത്തുന്ന വ്യത്യാസങ്ങളിലൂടെ പ്രമേഹം ഒഴിവാക്കി ആരോഗ്യവും ദീര്‍ഘായുസ്സും നിലനിർത്താൻ നമുക്ക് സാധിക്കും. പ്രമേഹത്തിന്റെ ലക്ഷണങ്ങൾ വർധിച്ച വിശപ്പും ദാഹവും, കാരണമില്ലാതെ തന്നെ ശരീരഭാരം കുറയുക…

    Read More »
  • NEWS

    യാത്ര ഏതുമാകട്ടെ, ഇവിടെ സൗജന്യമായി താമസിക്കാം 

    യാത്രകളില്‍ ഏറ്റവുമധികം പണം ചിലവാകുന്നതെവിടെയെന്ന് ചോദിച്ചാല്‍ അതിനുത്തരം ഹോട്ടലുകളാണ്. യാത്രകളിലെല്ലാം ആഢംബരസൗകര്യങ്ങളിലോ മുന്തിയ ഇനം ഹോട്ടലുകളിലോ താമസിക്കണമെന്ന താല്പര്യം ഇല്ലാത്തവരെ സംബന്ധിച്ചെടുത്തോളം വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് ഹോം സ്റ്റേകള്‍ ഉള്‍പ്പെടെയുള്ള താമസ ഇടങ്ങള്‍ നല്കുന്നത്. എന്നാല്‍ ഹോട്ടല്‍മുറിയിലെ താമസത്തിനു പകരം ഒരു പുലര്‍കാലം ഉണര്‍ന്നെഴുന്നേല്‍ക്കുന്നത് വളരെ ശാന്തമായ, പ്രകൃതിയോട് ചേര്‍ന്നുള്ള ഒരു അന്തരീക്ഷത്തില്‍ ആയിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ചിട്ടില്ലേ? യോഗ ചെയ്തുകൊണ്ടോ, അല്ലെങ്കില്‍ ഒട്ടും മടുപ്പിക്കാത്ത കാഴ്ചകളിലേക്കോ ഒക്കെ നിങ്ങളെ കൊണ്ടുപോകുന്ന കുറച്ച് ആശ്രമങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. അതും സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്‍റെ ഭംഗി കൊണ്ടും നമുക്കു തരുന്ന അനുഭവങ്ങള്‍ കൊണ്ടും യാത്രാനുഭവങ്ങളെ സമ്പന്നമാക്കുന്ന ആശ്രമങ്ങള്‍… ഇവയില്‍ ചിലതില്‍ അവരുടെ നിബന്ധനകളും നിയന്ത്രണങ്ങളും പാലിച്ചാല്‍ താമസസൗകര്യം സൗജന്യമായി ലഭിക്കും…  ഗീതാ ഭവന്‍, ഋഷികേശ് ഗീതാ ഭവന്‍, ഋഷികേശ് ഇന്ത്യയുടെ സാഹസികതലസ്ഥാനവും യോഗാ തലസ്ഥാനവുമായ ഋഷികേശ് എല്ലാതരത്തിലുള്ള സഞ്ചാരികളെയും ആകര്‍ഷിക്കുന്ന സ്ഥലമാണ്. ഋഷികേശിന്‍റെ നദീതീരത്ത് രാം ഝൂലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഗീതാഭവന്‍ ഋഷികേശിലെത്തുന്ന സഞ്ചാരികള്‍ക്ക് സൗജന്യ…

    Read More »
  • NEWS

    ട്രെയിൻ യാത്രയിൽ ഈ നമ്പരുകൾ ഓർത്തിരിക്കാം

    ട്രെയിൻ യാത്രക്ക് പുറപ്പെടുകയാണോ ? ശ്രദ്ധിക്കൂ… യാത്രക്കാർക്ക് ഏത് സമയത്തും എന്ത് സഹായവും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ആധുനിക സംവിധാനങ്ങളോടു കൂടിയ കേരള റയിൽവേ പൊലീസിന്റെ കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തനക്ഷമമാണ്. യാത്രക്കിടയിൽ അടിയന്തിര സഹായത്തിനായി 112 എന്ന നമ്പറിലൂടെയോ, കേരള പൊലീസിന്റെ മൊബൈൽ ആപ്പായ POL-APP ലെ SOS ബട്ടണിലൂടെയോ നിങ്ങൾക്ക് പൊലീസിനെ ബന്ധപ്പെടാം. റയിൽവേ സുരക്ഷയുടെ ഭാഗമായി MOP , BEAT ഡ്യുട്ടികൾക്ക് ലഭ്യമാക്കിയിട്ടുള്ള 70 ൽപ്പരം MDT ( Mobile Data Terminal ) ഡിവൈസുകളുടെ സഹായത്തോടെയാണ് റയിൽവേ പൊലീസിന്റെ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. കൺട്രോൾ റൂമിൽ എത്തിച്ചേരുന്ന കോളുകളുടെ പ്രാഥമിക വിവര ശേഖരണത്തിന് ശേഷം വിവരം ഏറ്റവും അടുത്തുള്ള MDT ( Mobile Data Terminal ) മൊബൈൽ ഡിവൈസിലെ പ്രത്യേക ആപ്ലിക്കേഷനിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നു. സോഫ്റ്റ് വെയർ സഹായത്തോടെ ഈ MDT ഡിവൈസുകളുടെ ലൈവ് ലൊക്കേഷൻ  ട്രാക്ക് ചെയ്യുകയും എത്രയും വേഗം  പൊലീസ്…

    Read More »
  • NEWS

    ഓരോ മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ടത്; മക്കളെ എന്ത് പഠിപ്പിക്കണം എന്നത് എബ്രഹാം ലിങ്കന്റെ ഈ കത്തിലുണ്ട്

    മക്കളെ ഏറ്റവും നന്നായി വളർത്തുക എന്നത് ഓരോ മാതാപിതാക്കളുടെയും ജീവിത ലക്ഷ്യമാണ്. എങ്ങനെയാണ് മക്കളെ വളർത്തി കൊണ്ട് വരേണ്ടത്, എങ്ങനെ കുട്ടികളുടെ വ്യക്തിത്വം ഒരുക്കിയെടുക്കണം? എന്നതൊക്കെ മിക്ക മാതാപിതാക്കളുടേയും ആശങ്കകളാണ്. ഇതിന് മാതാപിതാക്കൾക്കുള്ള ഏറ്റവും നല്ല ഉദാഹരണമാണ് അമേരിക്കൻ പ്രസിഡന്‍ഡായിരുന്നു എബ്രഹാം ലിങ്കൺ, തന്റെ മകന്റെ അധ്യാപികയ്ക്ക് അയച്ച കത്ത്. മകനെ എന്തൊക്കെ പഠിപ്പിക്കണമെന്നതിനെക്കുറിച്ച് അദ്ദേഹം വിശദമായി കത്തിൽ പറയുന്നു. എബ്രഹാം ലിങ്കൺ മകന്റെ അധ്യാപകയ്ക്ക് അയച്ച ആ കത്ത് ഇന്നത്തെ കാലത്ത് വളരെ പ്രസക്തമാണ്. എല്ലാ മാതാപിതാക്കൾക്കും അധ്യാപകർക്കും കൂടെയുള്ളതാണീ കത്ത്. *കത്തിലെ പ്രധാനഭാഗങ്ങൾ* ജീവിതം മുന്നോട്ട് നയിക്കാനാവശ്യമായ വിശ്വാസം, ധൈര്യം, സ്നേഹം, എന്നിവ അവൻ പഠിക്കട്ടെ. എല്ലാമനുഷ്യരും ഒരുപോലെയല്ല, എല്ലാവരും നല്ലവരുമല്ല. എന്നാൽ ഇതു കൂടി അവൻ അറിയണം എല്ലാ നീചന്മാർക്കുമിടയിൽ നല്ലവരുണ്ടാകും. സ്വാർഥരായ രാഷ്ട്രീയക്കാർക്കിടയിലും അർപ്പണബോധമുള്ള നേതാക്കളുണ്ടാകും. എല്ലാ ശത്രുക്കൾക്കും പകരമായി സുഹൃത്തുക്കളുണ്ടാകും. വെറുതെ കിട്ടിയ നൂറു രൂപയെക്കാൾ ഇരട്ടി മൂല്ല്യമുള്ളതാണ് അധ്വാനിച്ച് നേടിയ പത്തു രൂപ…

    Read More »
  • NEWS

    കേരളത്തിൽ ജൂലൈ 31 വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; മുൻകരുതലുകൾ വേണം

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ ജൂലൈ 31 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായസ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം.ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കുകയും വേണം. ഇടിമിന്നല്‍ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്ബിലോ ഇരിക്കുന്നത് അപകടകരമാണ്. പട്ടം പറത്തുന്നത് ഒഴിവാക്കണം.തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്.       ജലാശയത്തില്‍ മീന്‍ പിടിക്കാനും കുളിക്കാനും ഇറങ്ങരുത്. ഇടിമിന്നല്‍ സമയങ്ങളില്‍ വാഹനത്തിനുള്ളില്‍ സുരക്ഷിതരായിരിക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ അതിനുള്ളില്‍ തുടരണം.അതെസമയം സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.

    Read More »
  • NEWS

    ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനുള്ള അലോട്ട്മെന്റ് തിയതികളില്‍ മാറ്റം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

    തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനുള്ള അലോട്ട്മെന്റ് തിയതികളില്‍ വീണ്ടും മാറ്റം.ജൂലൈ 28-ന് തീരുമാനിച്ചിരുന്ന ട്രയല്‍ അലോട്ട്മെന്റാണ് മാറ്റിവച്ചത്.ഇത് ജൂലൈ 29-ലേക്കാണ് മാറ്റിയിരിക്കുന്നത്. ക്ലാസുകള്‍ ഓഗസ്റ്റ് 22ന് ആരംഭിക്കും. സിബിഎസ്‌ഇ ഐസിഎസ്‌ഇ ഫലം വൈകിയതിന് പിന്നാലെയാണ് ഹയര്‍ സക്കന്‍ഡറി പ്രവേശന സമയക്രമങ്ങള്‍ മാറ്റം വരുത്തിയിരുന്നത്. ഹയര്‍ സക്കന്‍ഡിറി വകുപ്പിന്റെ ഏകജാലക പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 1. www.admission.dge.kerala.gov.in എന്നെ വെബ്സൈറ്റ് ഓപ്പണ്‍ ചെയ്യുക 2. Click for Higher Secondary Admission എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് ഹയര്‍ സെക്കണ്ടറി സൈറ്റില്‍ എത്തുക 3. പ്രോസ്പെക്ടസ്, 11 അനുബന്ധങ്ങള്‍, അപേക്ഷയ്ക്കുള്ള യൂസര്‍ മാനുവല്‍ എന്നിവ ഡൗണ്‍ലോഡ് ചെയ്ത്, വ്യവസ്ഥകള്‍ മനസ്സിലാക്കുക 4. ഹയര്‍ സെക്കന്‍ഡറി സൈറ്റിലെ CREATE CANDIDATE LOGIN-SWS ലിങ്കിലൂടെ ലോ​ഗിന്‍ ചെയ്യുക 5. മൊബൈല്‍ ഒടിപി വഴി പാസ്‌വേഡ് നല്‍കണം 6. ഓപ്ഷന്‍ തിരഞ്ഞെടുക്കല്‍, ഫീസ് അടയ്ക്കല്‍ ഉള്‍പ്പെടെയുള്ളവ ഈ ലോ​ഗിന്‍ വഴി തന്നെയാണ് അടയ്ക്കേണ്ടത് 7. ഓണ്‍ലൈനായി മാത്രമേ അപേക്ഷ…

    Read More »
  • NEWS

    കുറ്റാലത്ത് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ 2 പേർ മരിച്ചു; 5 പേരെ കാണാതായി

    തെങ്കാശി : കുറ്റാലം വെള്ളച്ചാട്ടത്തിന് താഴെ കുളിക്കാനിറങ്ങിയ രണ്ടുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു.പത്തോളം പേരാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ മൂന്നുപേർ രക്ഷപ്പെട്ടു.അഞ്ചു പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെ അപകടം. രണ്ടുപേരുടെ മൃതദേഹങ്ങൾ ഒരു കിലോമീറ്റർ അകലെനിന്നാണ് ലഭിച്ചത്. പെരമ്പൂർ വിജയ കുമാറിന്റെ ഭാര്യ മല്ലിക (46), കടലൂർ പൺറുട്ടി കലാവതി (60) എന്നിവരാണ് മരിച്ചത്. മൂന്ന് സ്ത്രീകൾ ഒഴുക്കിൽപ്പെട്ടുവെങ്കിലും ഇവർ നീന്തി രക്ഷപെട്ടതായി പോലീസാ അറിയിച്ചു. രാത്രിയായതു കാരണം തിരച്ചിൽ തൽക്കാലത്തേക്ക് നിർത്തിയിരിക്കുകയാണ്.

    Read More »
  • Kerala

    കൂട്ട സ്ഥലംമാറ്റം, വ​ട​ക​ര പൊലീസ് സ്റ്റേഷൻ പ്രവർത്തനം താളംതെറ്റി പൊ​ലീ​സ് സേനയിൽ പ്ര​തി​ഷേ​ധം

     വ​ട​ക​ര പൊലീസ് സ്റ്റേ​ഷ​ൻ മു​റ്റ​ത്ത് യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ്റ്റേ​ഷ​നി​ലെ മു​ഴു​വ​ൻ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രേ​യും സ്ഥ​ലം​ മാ​റ്റി​​യ​തോ​ടെ വ​ട​ക​ര സ്റ്റേ​ഷ​ന്റെ പ്ര​വ​ർ​ത്ത​നം താ​ളം​തെ​റ്റി. രാ​വി​ലെ 11 മണിയോടെ​യാ​ണ് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ക​റു​പ്പ സ്വാ​മി സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. 70 പൊ​ലീ​സു​കാ​രാ​ണ് സ്റ്റേ​ഷ​നി​ലു​ള്ള​ത്. ക​ഴി​ഞ്ഞ​ദി​വ​സം സ​സ്​​പെ​ൻ​ഷ​നി​ലാ​യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പു​റ​മെ 66 പേ​ർ​ക്കാ​ണ് സ്ഥ​ലം​മാ​റ്റം. റൂ​റ​ൽ ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കാ​ണ് സ്ഥ​ലം​മാ​റ്റം. യു​വാ​വി​ന്റെ മ​ര​ണ​ത്തി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​നു​ള്ള വ്യ​ക്ത​മാ​യ സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ശു​ദ്ധി​ക​ല​ശ​മാ​ണ് സ്ഥ​ലം​മാ​റ്റ​ത്തി​ന് പി​ന്നി​ൽ. ക​സ്റ്റ​ഡി​മ​ര​ണ​മെ​ന്ന ത​ല​ത്തി​ലേ​ക്ക് കേ​സ് മാ​റി​മ​റ​യു​ന്ന​തി​ന്റ സൂ​ച​ന​ക​ളാ​യി ഇ​തി​നെ ക​ണ​ക്കാ​ക്കു​ന്നു​മു​ണ്ട്. അ​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​വ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ ചാ​ർ​ജെ​ടു​ക്ക​ണം. ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ സ്റ്റേ​ഷ​ന്റ പ്ര​വ​ർ​ത്ത​നം പൂ​ർ​വ​സ്ഥി​തി​യി​ലാ​വു​മെ​ന്ന് ഡി​വൈ.എ​സ്.പി ഹ​രി​പ്ര​സാ​ദ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, അ​പ്ര​തീ​ക്ഷി​ത ന​ട​പ​ടി ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. സം​ഭ​വ​ദി​വ​സം ഡ്യൂ​ട്ടി​യി​ലി​ല്ലാ​ത്ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രേ​യും മെ​ഡി​ക്ക​ൽ അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ച​വ​രേ​യും സ്ഥ​ലം​മാ​റ്റി​യി​ട്ടു​ണ്ട്. ഈ ​ന​ട​പ​ടി സേ​ന​യി​ൽ ക​ടു​ത്ത പ്രതിഷേധത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. ചെ​റി​യ വി​ഭാ​ഗ​ത്തി​ന്റെ അ​നാ​സ്ഥ​മൂ​ലം ഉ​ണ്ടാ​യ സം​ഭ​വ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ…

    Read More »
Back to top button
error: