ഭോപ്പാൽ :മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്വിജയ സിംഗ്, എംഎല്‍എമാരായ ആരിഫ് മസൂദ്, പി സി ശര്‍മ്മ എന്നിവരെ പോലീസ് തല്ലിച്ചതച്ചു.
പഞ്ചായത്ത് ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം.ഇതിനിടയിൽ പൊലീസുകാരില്‍ ഒരാളെ കോളറില്‍ പിടിച്ച് ദിഗ്വിജയ സിംഗ് തള്ളിയിട്ടു.ഇതോടെ പോലീസ് മർദ്ദനം അഴിച്ചുവിടുകയായിരുന്നു.
സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് പൊലീസും ഭരണകൂടവും പ്രവര്‍ത്തിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.ജില്ലാ പഞ്ചായത്ത് ഓഫീസിലെത്തിയ ബിജെപി നേതാവും സംസ്ഥാന മന്ത്രിയുമായ ഭൂപേന്ദ്ര സിംഗിന്റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടത്തിവിട്ടില്ല.
ഭോപ്പാല്‍ ഉള്‍പ്പെടെ മധ്യപ്രദേശിലെ പല ജില്ലകളിലും ജില്ലാ പഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുകയാണ്.ഇതിനിടയിലാണ് അനിഷ്ട സംഭവങ്ങൾ.രണ്ടു തവണ മധ്യപ്രദേശ് മുഖ്യമന്ത്രിയായിട്ടുള്ള ആളാണ് ദിഗ് വിജയ് സിംഗ്.