ബംഗളൂരു: ദക്ഷിണ കന്നഡയില്‍ 10 ദിവസത്തിനിടെ മൂന്ന് കൊലപാതകങ്ങള്‍ നടന്നതിന് പിന്നാലെ ഏറ്റുമുട്ടല്‍ കൊലപാതകത്തിന് ആഹ്വാനം ചെയ്ത് കര്‍ണാടക മന്ത്രി സി.അശ്വത് നാരായണ്‍.
ഏറ്റുമുട്ടലുകളുടെ സമയം വന്നിരിക്കുന്നുവെന്ന് അശ്വത് നാരായണ്‍ വാര്‍ത്താ ഏജന്‍സി എ.എന്‍.ഐയോട് പറഞ്ഞു.പ്രകോപനം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന ചിലര്‍ കര്‍ണാടകയുടെ ക്ഷമ പരീക്ഷിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞിട്ടുണ്ട്. തങ്ങളും ഏറ്റുമുട്ടലിന് തയാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും അശ്വത് നാരായണ്‍ കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശിലെ സാഹചര്യം കര്‍ണാടകയിലും ഉയര്‍ന്നുവന്നാല്‍ യോഗി ആദിത്യനാഥിന്‍റെ മാതൃക ഇവിടെയും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നേരത്തെ വ്യക്തമാക്കിയിരുന്നു.