Month: July 2022
-
NEWS
ചെവിയുടെ ആരോഗ്യം സംരക്ഷിക്കാം
കേള്‍വി മാത്രമല്ല, ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിനുള്ള സവിശേഷ സ്ഥാനം കൂടിയാണ് ചെവി.ചെവിയില്‍ വെള്ളം കയറുക, പ്രാണി കയറുക, മുറിവുകള്‍, ചെറിയ പോറല്‍ തുടങ്ങിയവ ഏല്‍ക്കുന്നത് ചെവിയുടെ ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിക്കും.അതേപോലെ ശബ്ദമയമായ അന്തരീക്ഷത്തില്‍ ജോലി ചെയ്യല്‍, മൊബൈല്‍ഫോണ്‍ കൂടുതല്‍ ഉപയോഗിക്കില്‍, ഹെഡ്‌ഫോണ്‍ ഉപയോഗിച്ച് തുടര്‍ച്ചയായി പാട്ടുകേള്‍ക്കൽ, അമിതമായി തണുപ്പേല്‍ക്കല്‍, നീണ്ടുനില്‍ക്കുന്ന ജലദോഷം തുടങ്ങിയവ ചെവിക്ക് ദോഷകരമാവാം. ചെവിയില്‍ പ്രാണി കയറിയാല്‍ ചെറിയ ഉള്ളി ചേര്‍ത്ത് മൂപ്പിച്ച നല്ലെണ്ണ നേര്‍ത്തചൂടില്‍ ചെവിയിലൊഴിക്കുക. എള്ള് ഏലത്തിരി, ചെറുപയര്‍, കുറുന്തോട്ടി വേര് ഇവ പൊടിച്ച് തിരിയാക്കി കടുംകെണ്ണയില്‍ മുക്കി കത്തിച്ച് അതിലെ പുക ചെവിയില്‍ ഏല്‍പ്പിച്ചാല്‍ ചെവിയില്‍ കയറിയ പ്രാണിയെ എളുപ്പത്തില്‍ പുറത്തേക്കെത്തിക്കാം. വയമ്പ്, വെളുത്തുള്ളി, വരട്ടുമഞ്ഞള്‍ എന്നിവ കൂവളത്തില നീരും ചേര്‍ത്ത് എണ്ണ കാച്ചി പുരട്ടിയാല്‍ ചെവിയില്‍ പഴുപ്പുണ്ടാവുന്നത് തടയാം. വരട്ടുമഞ്ഞല്‍ നല്ലെണ്ണയില്‍ മുക്കി കത്തിക്കുക, പിന്നീട് തീയണച്ച് ചെവിയുടെ സമീപത്തുപിടിച്ച് പുക ചെവിക്കകത്തേക്ക് ഊതിക്കയറ്റുക, ചെവിവേദന ശമിക്കും. നീരിറക്കത്തിന്റെ ഭാഗമായ ചെവിവേദനയ്ക്ക് രാസ്‌നാദി ചൂര്‍ണം കുറുക്കി…
Read More » -
NEWS
കിഡ്നി പറഞ്ഞ കഥ
ഞാൻ കിഡ്നി. കിഡ്നി എന്ന പേരിൽ നിങ്ങളുടെ നട്ടെല്ലിന്റെ ഇരുവശങ്ങളിലായി പയർ വിത്തിന്റെ ആകൃതിയിlൽ ഞാൻ പരിലസിക്കുന്നു. കേരളത്തിലങ്ങോളമിങ്ങോളം ഫ്ലക്സ് ബോർഡുകളിൽ എന്റെ പേര് എഴുതി വച്ചിരിക്കുന്നതു കാണാം. വൃക്കരോഗിക്ക് ധനസഹായം ചെയ്യുക.15 വർഷം മുമ്പ് എന്നെ ആരും അറിയുക പോലും ഇല്ലായിരുന്നു. ഇന്ന് ഞാൻ കുപ്രസിദ്ധനാണ്. അന്ന് എന്നെപ്പറ്റി പാo പുസ്തകങ്ങളിൽ പറഞ്ഞിരുന്നു. പക്ഷെ ആരും എന്നെ ശ്രദ്ധിച്ചിരുന്നില്ല. എന്നെപ്പറ്റി പഠിക്കാൻ ഡോക്ടറന്മാർ (Nephrology) തയ്യാറല്ലായിരുന്നു. കാരണം എനിക്ക് കാര്യമായി രോഗം ഒന്നും ഇല്ലായിരുന്നു. അഥവാ ഞങ്ങളിൽ ഒരാൾക്കു കേടുവന്നാലും മറ്റൊരാൾ അഡ്ജസ്റ്റ് ചെയ്തിരുന്നു. നിങ്ങളുടെ ശരീരത്തിലെ മാലിന്യ സംസ്ക്കരണ പ്ലാന്റ് ആണ് ഞാൻ. എല്ലാ മാലിന്യങ്ങളെയും അരിച്ചു മാറ്റുക എന്ന പ്രധാന ജോലി ഞാൻ ചെയ്തു വരുന്നു. ദശലക്ഷക്കണക്കിനു അരിപ്പകൾ എന്നിലുണ്ട്. രക്തം മുഴുവൻ അരിച്ച് ശുദ്ധിയാക്കുന്നത് ഞാനാണ്. കൃശശരീരിയായ ഞാൻ ചെയ്യുന്ന ജോലി നിങ്ങളുടെ ആശുപത്രിയിലെ വലിയ ഒരു ഉപകരണത്തെ നിങ്ങൾ ഏൽപ്പിച്ചു കൊടുക്കാറില്ലേ – ഡയാലിസിസ്…
Read More » -
NEWS
ജീവിതത്തിൽ നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
A. ഏറ്റവും കുറയ്ക്കേണ്ട നാല് കാര്യങ്ങൾ : (1) ഉപ്പ് (2) പഞ്ചസാര (3) പാൽപ്പൊടി (4) മൈദ B. വർദ്ധിപ്പിക്കേണ്ടുന്ന നാല് കാര്യങ്ങൾ: (1) പച്ചിലകൾ (2) പച്ചക്കറികൾ (3) പഴങ്ങൾ (4) പരിപ്പ് C. മറക്കേണ്ടുന്ന മൂന്ന് കാര്യങ്ങൾ: (1) നിങ്ങളുടെ പ്രായം (2) നിങ്ങളുടെ ഭൂതകാലം (3) നിങ്ങളുടെ പക D. ഉണ്ടായിരിക്കേണ്ട മൂന്ന് കാര്യങ്ങൾ: (1) യഥാർത്ഥ സുഹൃത്തുക്കൾ (2) സ്നേഹമുള്ള കുടുംബം (3) പോസിറ്റീവ് ചിന്തകൾ E. ആരോഗ്യകരമായി തുടരുന്നതിന് നാല് പ്രവൃത്തികൾ: (1) ഉപവസിക്കുക (2) ചിരിക്കുക (3) വ്യായാമം ചെയ്യുക (4) ശരീരഭാരം കുറയ്ക്കുക F. കാത്തിരിക്കേണ്ടാത്ത നാല് കാര്യങ്ങൾ: (1) ഉറങ്ങാൻ നിങ്ങൾ ഉറക്കം വരുന്നതുവരെ കാത്തിരിക്കരുത്. (2) വിശ്രമിക്കാൻ നിങ്ങൾ തളരുന്നതുവരെ കാത്തിരിക്കരുത് . (3) നിങ്ങളുടെ സുഹൃത്തിനെ കാണാൻ പോകാ ന്‍ അവന് അസുഖം വരുന്നതുവരെ കാത്തിരിക്കരുത് . (4) ദൈവത്തോട് പ്രാർത്ഥിക്കുവാ ന്‍ പ്രശ്നങ്ങൾ…
Read More » -
NEWS
ലേലം എന്ന സിനിമയിൽ സോമൻ അനശ്വരമാക്കിയ ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന കഥാപാത്രത്തിന്റെ ആൾരൂപം-അറിയാം മണർകാട് പാപ്പന്റെ സിനിമയെ വെല്ലുന്ന ജീവിതകഥ
മണർകാട് പാപ്പൻ എന്ന ജോസഫ് മൈക്കിളിനെ മലയാളികൾ പലരും അറിയുന്നത് പ്രശസ്തനായ ഒരു അബ്കാരി എന്ന നിലയിൽ മാത്രമായിരിക്കും. സ്വന്തം വ്യക്തിപ്രഭാവവും, കൂര്‍മ്മ ബുദ്ധിയും കൈമുതലാക്കി പല മേഖലകളിലും അദ്ദേഹം തന്റെ വ്യതിരിക്തമായ കൈയ്യൊപ്പ് ചാർത്തി. മദ്യ വ്യവസായി, അതുല്യനായ സ്പോർട്സ് സംഘടകൻ, ഹോട്ടൽ വ്യവസായി, പ്ലാന്റേഷൻ മേഖലയിലെ അതികായൻ, തിയേറ്റർ ഉടമ, രാഷ്ട്രീയ നേതാവ്, പത്രമുടമ, ഉദാരമതി എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച അസാമാന്യ വ്യക്തി പ്രഭാവത്തിന് ഉടമയായിരുന്നു അദ്ദേഹം. പാപ്പന്റെ ജീവിതം സിനിമാക്കഥയെ വെല്ലുന്ന ഒന്നായിരുന്നു. സർക്കാർ പാപ്പരായി പ്രഖ്യാപിച്ച് എഴുതിത്തള്ളിയ അപ്പന്റെ കടങ്ങൾ കഠിനാധ്വാനത്തിലൂടെ വീട്ടിയ മകൻ, ഏറ്റവും കൂടുതൽ തൊഴിലാളികൾക്ക് തൊഴിൽ കൊടുത്ത അബ്കാരി മുതലാളി, ഏറ്റവും വലിയ മദ്യവ്യവസായി എന്ന സ്ഥാനം നിലനിൽക്കുമ്പോൾ തന്നെ അതു നിർത്തിയ വ്യത്യസ്തൻ. ഈ അതികായനെ ആണ് സോമൻ ലേലം എന്ന സിനിമയിൽ ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന കഥാപാത്രത്തിലൂടെ അനശ്വരമാക്കിയത്. അപാരമായ ഓർമ്മശക്തി അദ്ദേഹത്തിന്റെ കൈമുതലായിരുന്നു. തന്റെ റേഞ്ചിലുള്ള ഏതു…
Read More » -
NEWS
ഒന്നു ശ്രദ്ധിച്ചാൽ വൈദ്യുതി അപകടങ്ങളും വൈദ്യുതി ബില്ലും കുറയ്ക്കാം
വൈദ്യുതി അപകട കാരണങ്ങളിൽ പ്രധാനമാണ് വയറിങ്ങിലെ പോരായ്മ.മഴക്കാലത്ത് വീടുകളിലെ ഭിത്തികളിൽ തൊടുമ്പോൾ ഷോക്കോ തരിപ്പോ അനുഭവപ്പെട്ടാൽ വൈദ്യുതി ചോർച്ച ഉണ്ടെന്നു മനസ്സിലാക്കണം.നനവില്ലാത്ത ചെരിപ്പ് ഉപയോഗിച്ചോ ഫ്ളോർ മാറ്റിൽ നിന്നോ ഇവ പരിശോധിക്കുന്നതാണ് സുരക്ഷിതം.നനഞ്ഞ കൈ ഉപയോഗിച്ച് വൈദ്യുതി സ്വിച്ചുകൾ പ്രവർത്തിപ്പിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ വീടുകളിൽ ഒരു ദിവസം 24 മണിക്കൂറും പ്രവർത്തിക്കുന്ന ഉപകരണമാണ് ഫ്രിജ്.പീക്ക് ലോഡ് ഉള്ള സമയത്ത് (വൈകിട്ട് 6 മണി മുതൽ രാത്രി 10 വരെ) രണ്ടു മുതൽ നാലു മണിക്കൂർ വരെ ഫ്രിജ് ഓഫ് ചെയ്തിടാം.വൈദ്യുത ബില്ലിൽ ലാഭം കിട്ടും.ഫ്രിജിന്റെ കാലയളവും വർധിക്കും.വിശ്രമമില്ലാത്ത പ്രവർത്തനം മൂലം കംപ്രസറിന്റെ വൈൻഡിങ്ങിലെ ലാമിനേഷൻ ഇളകി സ്പാർക് ഉണ്ടാകാം.ഇത് ഷോക്കിനു കാരണമാകും.മൂന്ന്–നാലുമണിക്കൂർ ഫ്രിജ് ഓഫ് ചെയ്തിടുമ്പോൾ കോയിലുകൾ തണുക്കും.വയറിങ്ങിലെ ഇൻസുലേഷൻ ദ്രവിക്കുന്നതു മൂലവും ഫ്രിജിൽ നിന്നു ഷോക്ക് ഉണ്ടാകാം. കഴിയുന്നതും ചെരിപ്പ് ധരിച്ചു വേണം മിക്സി ഉപയോഗിക്കാൻ. ഉപയോഗം ശ്രദ്ധയോടെ അല്ലെങ്കിൽ മിക്സർ ജാറിൽ നിന്ന് ലീക്ക് ആകുന്ന വെള്ളമിറങ്ങി മിക്സിയുടെ…
Read More » -
NEWS
ഡ്രൈവിംഗ് ലൈസൻസ് ഇനി ഡൗൺലോഡ് ചെയ്തെടുക്കാം
ഡിജിലോക്കര്‍ ആപ്പില്‍ നിന്ന് ഡ്രൈവിങ് ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്യേണ്ടത് എങ്ങനെ? സ്റ്റെപ് 1 : പ്ലേ സ്റ്റോറില്‍ നിന്ന് ഡിജിലോക്കര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. സ്റ്റെപ് 2 : ‘നിങ്ങള്‍ക്ക് ആവശ്യമാകുന്ന രേഖകള്‍’ എന്ന വിഭാഗത്തില്‍ പോകുക സ്റ്റെപ് 3 : ‘ഡ്രൈവിംഗ് ലൈസന്‍സ്’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക സ്റ്റെപ് 4 : ഓപ്ഷനുകളുടെ ലിസ്റ്റില്‍ നിന്ന് “റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ഹൈവേകളുടെ മന്ത്രാലയം” എന്നതില്‍ ക്ലിക്ക് ചെയ്യുക സ്റ്റെപ് 5 : ‘ഡ്രൈവര്‍ ലൈസന്‍സ് നമ്ബര്‍’ നല്‍കുക സ്റ്റെപ് 6 ” ‘രേഖകള്‍ ലഭിക്കുക’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക സ്റ്റെപ് 7 : ഡ്രൈവിംഗ് ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്തും സൂക്ഷിക്കാം. ഡിജിലോക്കര്‍ വെബ്സൈറ്റില്‍ നിന്ന് ഡ്രൈവിങ് ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്യേണ്ടത് എങ്ങനെ? സ്റ്റെപ് 1 ” ഡിജിലോക്കര്‍ വെബ്സൈറ്റ് സന്ദര്‍ശിച്ച് നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുക സ്റ്റെപ് 2 ” പേജിന്റെ മുകളില്‍ ഇടത് കോണില്‍, “രേഖകള്‍ തിരയുക”…
Read More » -
Crime
വിവാഹവാഗ്ദാനം നല്‍കി 2018 മുതല്‍ പീഡിപ്പിച്ചു, ഇപ്പോള്‍ മറ്റൊരു യുവതിയുമായി വിവാഹം നിശ്ചയിച്ചു; യുവതിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ പീഡിപ്പിച്ചെന്നും പോലീസ് സ്‌റ്റേഷനില്‍ രേഖാമൂലം നല്‍കിയ ഉറപ്പ് ഉള്‍പ്പെടെ ലംഘിച്ച് മറ്റൊരു യുവതിയുമായി വിവാഹം ഉറപ്പിച്ചെന്നുമുള്ള യുവതിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍. വര്‍ക്കല ഇലകമണ്‍ വി.കെ. ഹൗസില്‍ പ്രണബ് (28) ആണ് പിടിയിലായത്. അടുപ്പത്തിലായിരുന്ന യുവാവ് വിവാഹ വാഗ്ദാനം നല്‍കി 2018 മുതല്‍ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. ഇരുവരുടെയും ബന്ധം ഇരുവീട്ടുകാര്‍ക്കും അറിയാമായിരുന്നെന്നും വിവാഹം നടത്തിക്കൊടുക്കാമെന്ന് വീട്ടുകാര്‍ സമ്മതിച്ചിരുന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നു. പ്രണബ് ബന്ധത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചതോടെ യുവതി 2021 സെപ്റ്റംബറില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് ഇരുകൂട്ടരെയും സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ചര്‍ച്ച നടത്തി. രണ്ടുവര്‍ഷത്തിനകം യുവതിയുമായുള്ള വിവാഹം നടത്താമെന്ന് പൊലീസിനു രേഖാമൂലം എഴുതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അന്ന് പ്രണബിനെ വിട്ടയച്ചത്. ഇതിനുശേഷം പ്രണബ് മറ്റൊരു യുവതിയുമായി വിവാഹനിശ്ചയം നടത്തുകയും ഇതറിഞ്ഞ യുവതി പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. അയിരൂര്‍ പൊലീസ് പിടികൂടിയ പ്രണബിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.…
Read More » -
Business
80 ലേക്കുള്ള ദൂരം വെറും 9 പൈസ മാത്രം; ഒരു ഡോളറിന് 80 രൂപയാകുമോ ?
ദില്ലി: ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. ഇന്ന് 79.90 എന്ന നിലയിലാണ് ഒരു ഡോളറിനെതിരായ ഇന്ത്യൻ രൂപയുടെ മൂല്യം. ഈ മാസം മാത്രം ഏഴ് തവണയാണ് ഏറ്റവും താഴ്ന്ന നിലയിലേക്ക് രൂപ കൂപ്പുകുത്തിയത്. ഓരോ തവണയും കൂടുതൽ കൂടുതൽ തിരിച്ചടി നേരിട്ടാണ് രൂപ പോകുന്നത്. ഇന്ന് രാവിലെ രൂപയുടെ മൂല്യം 0.17 ശതമാനം ഇടിഞ്ഞിരുന്നു. 79.64 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ശേഷം 79.77 എന്ന താഴ്ന്ന നിലയിലേക്ക് താഴ്ന്നു. ജൂലൈ 26-27 തീയതികളിൽ അമേരിക്കയിലെ കേന്ദ്ര ബാങ്ക് യോഗം ചേരുമെന്ന വിവരം പലിശ നിരക്കുകൾ ഉയർന്നേക്കും എന്ന അഭ്യൂഹങ്ങൾക്ക് കാരണമായിട്ടുണ്ട്. പലിശ നിരക്ക് 100 ബേസിസ് പോയിന്റുകൾ ഉയർന്നേക്കുമെന്നാണ് കരുതപ്പെടുന്നത്. രൂപയുടെ മൂല്യം ഇടിയുമ്പോൾ ഇറക്കുമതി കൂടി വർധിച്ചത് രാജ്യത്തിന്റെ വ്യാപാര കമ്മി വർധിക്കുന്നതിന് കാരണമായി. 2022-23 ഏപ്രിൽ – ജൂൺ കാലയളവിൽ ഇന്ത്യയുടെ ചരക്ക് ഇറക്കുമതി 187.02 ബില്യൺ ഡോളറായിരുന്നു. 2021-22 സാമ്പത്തിക…
Read More » -
Kerala
‘ക്രൂരം, നിന്ദ്യം, മര്യാദകേട്’: രമയ്ക്കെതിരായ പ്രസംഗത്തിൽ മണി മാപ്പ് പറയണമെന്ന് വിഡി സതീശൻ
തിരുവനന്തപുരം: വടകര എംഎൽഎ കെകെ രമയ്ക്ക് എതിരായ അധിക്ഷേപ പ്രസംഗത്തിൽ മുതിർന്ന സിപിഎം നേതാവ് എംഎം മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഭയിൽ ആവശ്യപ്പെട്ടു. ക്രൂരവും നിന്ദ്യവും മര്യാദകേടുമാണ് മണിയുടെ പ്രസംഗമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘ഇവിടെ ഒരു മഹതി സർക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങൾ ആരും ഉത്തരവാദികൾ അല്ല’- എന്നായിരുന്നു എംഎം മണിയുടെ പ്രസംഗം. ഇതിനെതിരെ പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്. തോന്നിവാസം പറയരുതെന്ന് പറഞ്ഞാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങിയത്. എംഎം മണി മാപ്പ് പറയണം എന്ന് മുദ്രാവാക്യം മുഴക്കുകയാണ് പ്രതിപക്ഷം. ഡയസിന് മുന്നിലെത്തി ഈ ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു. എംഎം മണി പറഞ്ഞത് എന്താണെന്ന് പരിശോധിക്കാമെന്ന് സ്പീക്കർ എംബി രാജേഷ് പറഞ്ഞു. എന്നാൽ പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയതോടെ സഭാ നടപടികൾ സ്പീക്കർ നിർത്തിവെച്ചു. പത്ത് മിനിറ്റിന് ശേഷം സ്പീക്കർ സഭ നടപടികൾ പുനരാരംഭിച്ചു. എന്നാൽ പ്രതിപക്ഷം വിട്ടില്ല. ക്രൂരവും…
Read More » -
Kerala
ആർഎസ്എസ് വിശേഷണം ചേരുക സുധാകരന്, കോമൺ സെൻസുള്ള കാര്യങ്ങൾ പറയണം: മുഖ്യമന്ത്രി
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കെ സുധാകരൻ ജനത പാർട്ടി ഭാരവാഹിയായിരുന്നു, ആർഎസ്എസ് വിശേഷണം ചേരുക കെപിസിസി അധ്യക്ഷനാണ്. കൂത്തുപറമ്പിൽ മത്സരിച്ച താനെങ്ങനെ കെജി മാരാരുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയാകും എന്നും അദ്ദേഹം ചോദിച്ചു. കേരളത്തിൽ ജനസംഘം പട്ടാമ്പിയിൽ ഇ എം എസിനെ തോൽപിക്കാൻ കോൺഗ്രസുമായി സഹകരിക്കാൻ തീരുമാനിച്ചിരുന്നുവെന്ന് പിണറായി കുറ്റപ്പെടുത്തി. അന്ന് പരസ്യമായാണ് കോൺഗ്രസിന് ജനസംഘം പിന്തുണ നൽകിയത്. ദീനദയാൽ ഉപാധ്യായ അന്ന് നേരിട്ട് വന്ന് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ടു തേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. താൻ ആർ എസ് എസ് വോട്ട് വാങ്ങിയെന്നാണ് മറ്റൊരു ആരോപണം. കോൺഗ്രസിനെയും ജനസംഘത്തെയും തോൽപ്പിച്ചാണ് കൂത്തുപറമ്പിൽ വിജയിച്ചത്. 1977 ലും താൻ കൂത്തുപറമ്പിൽ മത്സരിച്ചു. കെ പിസിസി അധ്യക്ഷൻ കെ സുധാകരൻ അടിയന്തരാവസ്ഥ കാലത്ത് ജനത പാർട്ടി ഭാരവാഹി വരെ ആയിരുന്നു. കെ ജി മാരാർ മത്സരിച്ചപ്പോൾ ഉദുമയിൽ കെ സുധാകരൻ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയായിരുന്നു. ആർ…
Read More »