Month: July 2022
-
Crime
ഗുണ്ടകൾക്കെതിരെ കോഴിക്കോട് കർശന നടപടിയുമായി പൊലീസ്; നിരവധി ക്രിമിനൽ കേസിലെ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
കോഴിക്കോട്: ഗുണ്ടകൾക്കെതിരെ കോഴിക്കോട് ജില്ലയിൽ കർശന നടപടിയുമായി പൊലീസ്. നിരവധി ക്രിമിനൽ കേസിലെ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മെഡിക്കൽ കോളേജ് കാമ്പസ് ക്വാട്ടേഴ്സിൽ താമസിക്കുന്ന ബിലാൽ ബക്കറി (26) നെയാണ് ഡെപ്യൂട്ടി കമ്മീഷണർ അമോസ് മാമൻ ഐപിഎസിന്‍റെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളേജ് അസി. കമ്മീഷണർ കെ.സുദർശൻറെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ബെന്നി ലാലുവും സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും (കാവൽ) ചേർന്ന് പിടികൂടിയത്. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ബിലാൽ ബക്കറിന് വധശ്രമം, കവർച്ച, ലഹരിക്കടത്ത് തുടങ്ങി നിരവധി ക്രിമിനൽ കേസുകൾ ജില്ലയിലെ മെഡിക്കൽ കോളേജ്, ടൗൺ, കസബ, ഫറോക്ക്, കുന്ദമംഗലം, ചേവായൂർ, വെള്ളയിൽ, ട്രാഫിക്ക് പോലീസ് സ്റ്റേഷനുകളിലെ കേസിലെ പ്രതിയാണ്. സ്ഥിരമായി കേസുകളിൽ ഉൾപ്പെട്ട ശേഷം ജാമ്യത്തിൽ ഇറങ്ങി വീണ്ടും ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്യുന്ന പ്രതികൾ സമൂഹത്തിന്റെ സുരക്ഷക്ക് ഭീഷണിയാവുന്നത് കണ്ട് ഗവൺമെൻറ് തലത്തിൽ കാപ്പ നിയമം കർശനമായി നടപ്പിൽ വരുത്താൻതീരുമാനിക്കുകയും ആയതിന് കാവൽ എന്നപേരിൽ പ്രത്യേക…
Read More » -
India
കിക്ക് ബോക്സിംഗിനിടെ പരിക്കേറ്റ് കോമയിലായ യുവ ബോക്സര്‍ മരിച്ചു
ബെംഗലൂരു: കിക്ക് ബോക്സിംഗിനിടെ പരിക്കേറ്റ് കോമയിലായ യുവ ബോക്സര്‍ മരിച്ചു. ഈ മാസം 10ന് നടന്ന ജനജ്യോതി നഗറിലെ ഒരു ജിംനേഷ്യത്തില്‍ നടന്ന മത്സരത്തില്‍ എതിരാളികയുടെ ചവിട്ടേറ്റ് ഗുരുതരമായി പിരിക്കേറ്റ മൈസൂര്‍ സ്വദേശിയായ എസ് നിഖില്‍ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ജനഭാരതി പോലീസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് കെംഗേരിയിലെ ഒരു കിക്ക് ബോക്സിംഗ് സംഘടനയാണ് ഈ മാസം 10ന് പ്രദേശത്തെ ജിംനേഷ്യത്തില്‍ കിക്ക് ബോക്സിംഗ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തില്‍ പങ്കെടുത്ത നിഖില്‍ എതിരാളിയുടെ പ്രഹരത്തില്‍ ഗുരുതരമായി പരിക്കേറ്റ് കുഴഞ്ഞുവീഴുകയും അബോധാവസ്ഥിലാവുകയുമായിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നിഖില്‍ രണ്ട് ദിവസം അബോധാവസ്ഥയില്‍ തുടര്‍ന്നശേഷം 12ന് ആശുപത്രിയില്‍ മരിച്ചു. മരിച്ച നിഖിലിന്‍റെ പിതാവ് പി സുരേഷ്ല്‍കിയ പരാതിയില്‍ നവീന്‍ രവി ശങ്കര്‍ എന്നയാള്‍ക്കെതിരെയും മത്സരം സംഘടിപ്പിച്ച അസോസിയേഷനെതിരെയും പോലീസ് കേസെടുത്തിരിക്കുന്നത്. എതിരാളിയുടെ ചവിട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ നിഖിലിന് പ്രാഥമിക ചികിത്സ നല്‍കാന്‍ സംഘാടകര്‍ തയാായില്ലെന്നും ബോക്സിംഗ് റിംഗും നാലവാരമുള്ളതായിരുന്നില്ലെന്നും മുന്‍…
Read More » -
Kerala
നിരന്തരം വേട്ടയാടുന്നു, പക്ഷേ തളര്‍ത്താമെന്ന് കരുതണ്ട: മറുപടിയുമായി കെ.കെ. രമ
തിരുവനന്തപുരം : നിയമസഭയിൽ സിപിഎം എംഎൽഎ, എംഎം മണി നടത്തിയ അധിക്ഷേപ പ്രസംഗത്തിൽ പ്രതികരിച്ച് വടകര എംഎൽഎ കെകെ രമ. അധിക്ഷേപങ്ങളിലൂടെ തന്നെ തളർത്താമെന്ന് കരുതണ്ടെന്നും ശക്തമായ വിമർശനം ഇനിയും ഉന്നയിക്കുമെന്നും കെകെ രമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിരന്തരമായി തന്നെ വേട്ടയാടുകയാണ്. മണിയുടെ പ്രസ്താവന മുഖ്യമന്ത്രി തിരുത്തും എന്ന് പ്രതീക്ഷിച്ചുവെന്നും കെകെ രമ പറഞ്ഞു. ‘ഇവിടെ ഒരു മഹതി സർക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങൾ ആരും ഉത്തരവാദികൾ അല്ല’- എന്നായിരുന്നു എംഎം മണിയുടെ നിയമസഭയിലെ പ്രസംഗം.ഇതിനെതിരെ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. നടുക്കളത്തിലിറങ്ങി പ്രതിഷേധം ശക്തമായതോടെ ഒരു ഘട്ടത്തിൽ സഭ നിര്‍ത്തി വെക്കേണ്ടി വന്നു. പത്ത് മിനിറ്റിന് ശേഷം സ്പീക്കർ സഭ നടപടികൾ പുനരാരംഭിച്ചതോടെ പ്രസംഗത്തെ തിരുത്താതെ ന്യായീകരിച്ച് മണി വീണ്ടുമെത്തി. ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും തന്റെ വീക്ഷണത്തിൽ തോന്നിയ കാര്യമാണ് പറഞ്ഞതെന്നുമാണ് മണിയുടെ ന്യായീകരണം.മുഖ്യമന്ത്രി പിണറായി വിജയനും മണിയെ ന്യായീകരിക്കുന്ന നിലപാടാണ്…
Read More » -
NEWS
ദുബൈായിക്കാരുടെ സ്വന്തം ‘നോല്‍’ കാര്‍ഡ്; അറിയേണ്ടതെല്ലാം
ദുബൈ: ദുബൈയില്‍ ആദ്യമായി ബസിലോ, ട്രാമിലോ, മെട്രോയിലോ യാത്ര ചെയ്യുകയാണെങ്കില്‍ നോല്‍ കാര്‍ഡ് സ്വന്തമാക്കുകയാണ് ഏറ്റവും പ്രധാനം. ദുബൈ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റിയുടെ അംഗീകൃത പണമിടപാട് സംവിധാനമാണ് വിവിധ കാറ്റഗറികളിലുള്ള നോല്‍ കാര്‍ഡുകള്‍. അവയുടെ വിശദാംശങ്ങള്‍ ഇങ്ങനെ 1. നോല്‍ റെഡ് ടിക്കറ്റ് ലളിതമായ പേപ്പര്‍ കാര്‍ഡാണിത്. രണ്ട് ദിര്‍ഹമാണ് വില. എന്നാല്‍ ഒരു സമയം ബസ്, മെട്രോ, ട്രാം ഇവയില്‍ ഏതെങ്കിലും ഒരു ഗതാഗത സംവിധാനം മാത്രമേ ഇതില്‍ തെരഞ്ഞെടുക്കാന്‍ സാധിക്കൂ. 90 ദിവസത്തേക്കോ അല്ലെങ്കില്‍ 10 സിംഗിള്‍ ട്രിപ്പുകള്‍ക്കോ ഇത് ഉപയോഗിക്കാം. റെഡ് ടിക്കറ്റ് ലഭിക്കാന്‍ ഒരു രേഖയും നല്‍കേണ്ടതില്ല. 2. നോല്‍ സില്‍വര്‍ കാര്‍ഡ് ഒരു തവണ 25 ദിര്‍ഹം നല്‍കി വാങ്ങുന്ന സില്‍വര്‍ കാര്‍ഡിന് അഞ്ച് വര്‍ഷമാണ് കാലാവധി. ഇതില്‍ 19 ദിര്‍ഹം, സേവനങ്ങള്‍ക്കായി ഉപയോഗിക്കാം. വാട്ടര്‍ ടാക്സി ഉള്‍പ്പെടെ ദുബൈ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റിയുടെ എല്ലാ സേവനങ്ങള്‍ക്കും ഇത് ഉപയോഗിക്കാം. പാര്‍ക്കിങ് പേയ്‍മെന്റിനും നോല്‍…
Read More » -
Kerala
”ആ മഹതി വിധവയായിപ്പോയി, അത് അവരുടെ വിധി, ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ല” കെ.കെ. രമയ്‌ക്കെതിരെ പരോക്ഷ അധിക്ഷേപവുമായി എം.എം. മണി
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കടുത്ത വിമർശനം ഉന്നയിച്ച വടകര എംഎൽഎ കെകെ രമയ്ക്ക് എതിരെ പരോക്ഷ അധിക്ഷേപ പ്രസംഗവുമായി സിപിഎം നേതാവ് എംഎം മണി. ‘ഇവിടെ ഒരു മഹതി സർക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങൾ ആരും ഉത്തരവാദികൾ അല്ല’- എന്നായിരുന്നു എംഎം മണിയുടെ പ്രസംഗം. ഇതിനെതിരെ പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്. തോന്നിവാസം പറയരുതെന്ന് പറഞ്ഞാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങിയത്. എംഎം മണി മാപ്പ് പറയണം എന്ന് മുദ്രാവാക്യം മുഴക്കുകയാണ് പ്രതിപക്ഷം. ഡയസിന് മുന്നിലെത്തി ഈ ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു. എംഎം മണി പറഞ്ഞത് എന്താണെന്ന് പരിശോധിക്കാമെന്ന് സ്പീക്കർ എംബി രാജേഷ് പറഞ്ഞു. എന്നാൽ പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയതോടെ സഭാ നടപടികൾ സ്പീക്കർ നിർത്തിവെച്ചു. പത്ത് മിനിറ്റിന് ശേഷം സ്പീക്കർ സഭ നടപടികൾ പുനരാരംഭിച്ചു. എന്നാൽ പ്രതിപക്ഷം വിട്ടില്ല. ക്രൂരവും നിന്ദ്യവും മര്യാദകേടുമാണ് മണി പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വിഡി…
Read More » -
Kerala
മങ്കി പോക്സ്: രോഗി വിദേശത്ത് നിന്നെത്തിയത് മുൻ കരുതലുകൾ സ്വീകരിച്ച്, 11 പേർ നിരീക്ഷണത്തിൽ : ആരോഗ്യ മന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് മങ്കി പോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി വിദേശത്ത് നിന്നും എത്തിയത് മുൻ കരുതലുകൾ സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എന്നിരുന്നാലും വിമാനത്തിൽ ഒപ്പമുണ്ടായിരുന്ന 11 പേരെ കണ്ടെത്തി വിവരമറിയിച്ചു. വീട്ടിലുള്ളവരെയും രോഗി, കൊല്ലത്ത് ആദ്യം പോയ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരെയും ടാക്സി ഡ്രൈവറെയും അടക്കം പ്രൈമറി കോണ്ടാക്ടിൽ ഉൾപ്പെടുത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും മന്ത്രിയറിയിച്ചു. യുഎഇയിൽ നിന്നെത്തിയ 35 വയസ്സുള്ള പുരുഷനാണ് രോഗം സ്ഥിരീകരിച്ചത്. രോഗമുണ്ടോ എന്ന സംശയമുണ്ടായിരുന്നതിനാൽ കൈകളിൽ ഗ്ലൗസ് അടക്കം ധരിച്ചാണ് വിമാനത്തിൽ യാത്ര ചെയ്തതെന്നാണ് രോഗി ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ചത്. രോഗാണുവിന്റെ ഇൻകുബേഷൻ പിരിയഡ് 21 ദിവസമാണ്. ഈ ദിവസങ്ങളിൽ പ്രെമറി കോൺഡാക്ട് പട്ടികയിലുൾപ്പെട്ടവരെ നിരീക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. യുഎഇയിൽ നിന്ന് വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വിമാനത്താവളത്തിൽ നിന്ന് ഇദ്ദേഹം നേരെ വീട്ടിലേക്കാണ് പോയത്. അതിന് ശേഷം കൊല്ലത്തെ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.…
Read More » -
Kerala
സംസ്ഥാനത്ത് മങ്കി പോക്സ് രോഗം സ്ഥിരീകരിച്ചു; ഇന്ത്യയിലെ ആദ്യത്തെ കേസ്
തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കി പോക്സ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് കേരളത്തിലെത്തിയയാള്‍ക്ക് വാനര വസൂരിയുടെ (മങ്കിപോക്‌സ്) ലക്ഷണങ്ങള്‍ കണ്ടതോടെ ഇദ്ദേഹത്തെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇയാൾക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. 35 വയസ്സുള്ള പുരുഷനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു. യുഎഇയിൽ നിന്ന് വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൊല്ലം ജില്ലക്കാരനാണ് രോഗി. വിമാനത്താവളത്തിൽ നിന്ന് ഇദ്ദേഹം നേരെ വീട്ടിലേക്കാണ് പോയത്. വിമാനത്തിൽ ഒപ്പമുണ്ടായിരുന്നവർ അടക്കം 11 പേർ ക്ലോസ് കോണ്ടാക്ട് ലിസ്റ്റിലുണ്ട്. അച്ഛൻ, അമ്മ, വീട്ടിലേക്ക് എത്തിച്ച ടാക്സി ഡ്രൈവർ, വിമാനത്തിൽ ഒപ്പമുണ്ടായിരുന്നവർ തുടങ്ങിയവരടക്കം 11 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ ഉള്ളത്. കൊല്ലത്തെ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വളരെ അടുത്ത കോൺടാക്ട് ഉണ്ടെങ്കിൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകർന്നേക്കാമെന്ന് മന്ത്രി പറഞ്ഞു. ചിക്കൻപോക്സിന്…
Read More » -
Kerala
പിണറായി സര്‍ക്കാര്‍ പൊലീസിന് മനുഷ്യ മുഖം നല്‍കിയെന്ന് കുഞ്ഞഹമ്മദ് കുട്ടി; പൊലീസും ഗുണ്ടകളും തമ്മില്‍ സംസ്ഥാനത്ത് മച്ചാന്‍ മച്ചാന്‍ കളിക്കുകയാണെന്ന് തിരുവഞ്ചൂര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസിനെ വാഴ്ത്തി ഭരണപക്ഷവും കുറ്റപ്പെടുത്തി പ്രതിപക്ഷവും രംഗത്തെത്തിയതോടെ സഭയിൽ രൂക്ഷമായ തർക്കം. കഴിഞ്ഞ ആറ് വർഷത്തിൽ കേരളത്തിൽ വർഗീയ സംഘർഷത്തിൽ ഒരു മനുഷ്യ ജീവൻ പോലും നഷ്ടപെട്ടില്ലെന്നായിരുന്നു കെ പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്ററുടെ പ്രസ്താവന. എൽഡിഎഫ് സർക്കാർ പൊലീസിന് മനുഷ്യ മുഖം നൽകിയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ വാദങ്ങളെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ മറുവാദം നിരത്തി ഖണ്ഡിച്ചു. എസ്എഫ്ഐ പ്രവർത്തകരുടെ കയ്യും വെട്ടും കാലും വെട്ടും എന്ന മുദ്രാവാക്യം സഭയിൽ തിരുവഞ്ചൂർ ഉയർത്തി. പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്ന ശേഷം മാത്രം കേരളത്തിൽ 39 രാഷ്ട്രീയ കൊലപാതകം നടന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൊലയാളികളെ മഹത്വൽവത്കരിക്കുകയാണ് സംസ്ഥാന സർക്കാർ. പോക്സോ കേസുകൾ പോലീസ് ഒതുക്കി തീർക്കുകയാണ്. പത്തനംതിട്ട കൂട്ട ബലാത്സംഗ കേസ് സർക്കിൾ ഇൻസ്പെക്ടർ ഇടപെട്ട് അട്ടിമറിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ് എന്തായെന്ന്…
Read More » -
NEWS
മോദി, ബിജെപി എന്നീ വാക്കുകളാണ് ജനങ്ങളുടെ മനസില്‍ ഏറ്റവും കൂടുതല്‍ വെറുപ്പുളവാക്കുന്നത്: കെ സുധാകരന്
കണ്ണൂര്‍: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങാനിരിക്കെ അണ്‍പാര്‍ലമെന്ററി വാക്കുകളായി പ്രഖ്യാപിച്ചവ മോദിയെന്ന പേരിന്റെ വിശേഷണങ്ങളും പര്യായങ്ങളുമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരൻ എംപി.മോദി, ബിജെപി എന്നീ വാക്കുകളാണ് ജനങ്ങളുടെ മനസില്‍ ഏറ്റവും കൂടുതല്‍ വെറുപ്പുളവാക്കുന്നതെന്നും സുധാകരന് പറഞ്ഞു. സഭ്യതയ്ക്ക് നിരക്കാത്ത ചെയ്തികളാണ് കുറേ വര്‍ഷങ്ങളായി ഇവര്‍ കാട്ടിക്കൂട്ടുന്നത്. എതിര്‍ശബ്ദങ്ങളുടെ മൂര്‍ച്ച കുറയ്ക്കാനും പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുമുള്ള തുഗ്ലക് പരിഷ്കാരമാണ് ഇതിലൂടെ സഭയില്‍ നടപ്പാക്കാന്‍ പോകുന്നത്. മോദി അര്‍ഹിക്കുന്ന പദപ്രയോഗം സഭയ്ക്കകത്തും പുറത്തും തുടരാനാണ് താനാഗ്രഹിക്കുന്നതെന്നും സുധാകരന് പറഞ്ഞു.
Read More » -
NEWS
എംഎല്‍എമാര്‍ക്ക് ഏറ്റവും കൂടുതല്‍ ശമ്ബളം നല്‍കുന്ന സംസ്ഥാനം തെലുങ്കാന; കുറഞ്ഞ ശമ്ബളം നല്‍കുന്ന സംസ്ഥാനം ത്രിപുര
കേരള സര്‍ക്കാരിന്റെ നിയമസഭാ വെബ്സൈറ്റ് പ്രകാരം കേരളത്തിലെ എംഎല്‍എമാര്‍ക്ക് ഒരു മാസം ലഭിക്കുന്ന അടിസ്ഥാന ശമ്ബളം 2000 രൂപയാണ്. അലവന്‍സുകള്‍ ഉള്‍പ്പെടുത്തിയാല്‍ അത് 70,000 രൂപയാകും. അതേസമയം പ്രതിമാസ ശമ്ബളം 70,000 ത്തിന് താഴെ നല്‍കുന്ന മറ്റു സംസ്ഥാനങ്ങള്‍ ഇന്ത്യയിലുണ്ട്. ഒഡീഷ, മേഘാലയ, പുതുച്ചേരി, അരുണാചല്‍ പ്രദേശ്, മിസോറാം, ആസാം, മണിപ്പൂര്‍, നാഗാലാന്‍ഡ്, ത്രിപുര എന്നിവയാണ് ഈ സംസ്ഥാനങ്ങള്‍. എംഎല്‍എമാര്‍ക്ക് ഏറ്റവും കൂടുതല്‍ ശമ്ബളം നല്‍കുന്ന സംസ്ഥാനം തെലുങ്കാനയും കുറഞ്ഞ ശമ്ബളം നല്‍കുന്ന സംസ്ഥാനം ത്രിപുരയും ആണ്. എന്നാൽ ഇന്ത്യയില്‍ തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ മിനിമം ദിവസവേതനം (670 രൂപ) നല്‍കുന്ന സംസ്ഥാനം കേരളമാണ്. 2019-20 ലെ കണക്ക് പ്രകാരമാണ് ഇത്.
Read More »