NEWS

ചെവിയുടെ ആരോഗ്യം സംരക്ഷിക്കാം

കേള്‍വി മാത്രമല്ല, ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിനുള്ള സവിശേഷ സ്ഥാനം കൂടിയാണ് ചെവി.ചെവിയില്‍ വെള്ളം കയറുക, പ്രാണി കയറുക, മുറിവുകള്‍, ചെറിയ പോറല്‍ തുടങ്ങിയവ ഏല്‍ക്കുന്നത് ചെവിയുടെ ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിക്കും.അതേപോലെ ശബ്ദമയമായ അന്തരീക്ഷത്തില്‍ ജോലി ചെയ്യല്‍, മൊബൈല്‍ഫോണ്‍ കൂടുതല്‍ ഉപയോഗിക്കില്‍, ഹെഡ്‌ഫോണ്‍ ഉപയോഗിച്ച് തുടര്‍ച്ചയായി പാട്ടുകേള്‍ക്കൽ, അമിതമായി തണുപ്പേല്‍ക്കല്‍, നീണ്ടുനില്‍ക്കുന്ന ജലദോഷം തുടങ്ങിയവ ചെവിക്ക് ദോഷകരമാവാം.
ചെവിയില്‍ പ്രാണി കയറിയാല്‍ ചെറിയ ഉള്ളി ചേര്‍ത്ത് മൂപ്പിച്ച നല്ലെണ്ണ നേര്‍ത്തചൂടില്‍ ചെവിയിലൊഴിക്കുക. എള്ള് ഏലത്തിരി, ചെറുപയര്‍, കുറുന്തോട്ടി വേര് ഇവ പൊടിച്ച് തിരിയാക്കി കടുംകെണ്ണയില്‍ മുക്കി കത്തിച്ച് അതിലെ പുക ചെവിയില്‍ ഏല്‍പ്പിച്ചാല്‍ ചെവിയില്‍ കയറിയ പ്രാണിയെ എളുപ്പത്തില്‍ പുറത്തേക്കെത്തിക്കാം.
വയമ്പ്, വെളുത്തുള്ളി, വരട്ടുമഞ്ഞള്‍ എന്നിവ കൂവളത്തില നീരും ചേര്‍ത്ത് എണ്ണ കാച്ചി പുരട്ടിയാല്‍ ചെവിയില്‍ പഴുപ്പുണ്ടാവുന്നത് തടയാം.
വരട്ടുമഞ്ഞല്‍ നല്ലെണ്ണയില്‍ മുക്കി കത്തിക്കുക, പിന്നീട് തീയണച്ച് ചെവിയുടെ സമീപത്തുപിടിച്ച് പുക ചെവിക്കകത്തേക്ക് ഊതിക്കയറ്റുക, ചെവിവേദന ശമിക്കും.
നീരിറക്കത്തിന്റെ ഭാഗമായ ചെവിവേദനയ്ക്ക് രാസ്‌നാദി ചൂര്‍ണം കുറുക്കി ചെറുചൂടോടെ ലേപനമിടുക. ത്രിഫല പഞ്ചകോലം കൊണ്ട് കവിള്‍ കൊള്ളുക.
ചെവി സ്വയം വൃത്തിയാക്കുന്ന ഒരു അവയവമാണ്.ചെവിക്കായം കൂടുന്തോറും അതു തനിയെ പുറത്തേക്കു വന്നു കൊള്ളും.എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത തോന്നിയാൽ തന്നെ ഡോക്ടറുടെ സഹായം തേടുക.യാതൊരു കാരണവശാലും ചെവിതോണ്ടി, ബഡ്സ് പോലുള്ളവ ചെവിയിൽ കടത്തരുത്.

(നോട്ട്:എന്ത് കാര്യത്തിനായാലും സ്വയം ചികിത്സ അരുത്; വൈദ്യസഹായം തേടുക)

Back to top button
error: