Month: July 2022
-
India
കള്ളപ്പണം വെളുപ്പിക്കൽ: എൻഎസ്ഇ മുൻ മേധാവി ചിത്ര രാമകൃഷ്ണയെ ഇഡി അറസ്റ്റ് ചെയ്തു
ദില്ലി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യയുടെ മുൻ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ചിത്ര രാമകൃഷ്ണയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ഇവര്‍ ബന്ധപ്പെട്ട് ഇഡി റജിസ്ട്രര്‍ ചെയ്ത കള്ളപ്പണ കേസ് അന്വേഷിക്കാന്‍ ദില്ലി കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് ഇഡി ചിത്ര രാമകൃഷ്ണയെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അറസ്റ്റിനെ തുടർന്ന് രാമകൃഷ്ണയെ കോടതി നാല് ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (പിഎംഎൽഎ) ക്രിമിനൽ വകുപ്പുകൾ പ്രകാരം രാമകൃഷ്ണയ്‌ക്കൊപ്പം മറ്റൊരു മുൻ എൻഎസ്‌ഇ മേധാവി രവി നരേൻ, മുൻ മുംബൈ പോലീസ് കമ്മീഷണർ സഞ്ജയ് പാണ്ഡെ എന്നിവർക്കെതിരെ ഇഡി കേസെടുത്തിരുന്നു. 2009 നും 2017 നും ഇടയിൽ എൻഎസ്ഇ ജീവനക്കാരുടെ ഫോൺ ചോർത്തിയതിന് സിബിഐ കേസെടുത്ത് ഒരാഴ്ചയ്ക്ക് ശേഷമാണ് ഇഡിയുടെ നടപടി. വിരമിച്ച മുംബൈ പോലീസ് കമ്മീഷണർ പാണ്ഡെ സ്ഥാപിച്ച…
Read More » -
Crime
വനിതാ അധ്യാപകർക്ക് നേരെ ലൈംഗികാതിക്രമം: ദില്ലി സർവകലാശാശ പ്രൊഫസർക്ക് സസ്പെൻഷൻ
ദില്ലി: വനിതാ അധ്യാപകർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ദില്ലി സർവകലാശാലയിലെ പ്രൊഫസറെ സസ്പെൻഡ് ചെയ്തു. കോളേജ് ഓഫ് വോക്കേഷണൽ സ്റ്റഡീസിലെ അധ്യാപകൻ മൻമോഹൻ ബാസിനെതിരെയാണ് സർവകലാശാലയുടെ നടപടി. സർവകലാശാല ഗവേണിംഗ് ബോഡി എടുത്ത തീരുമാനത്തിന് വിസി യോഗേഷ് സിങ്ങ് അംഗീകാരം നൽകി. മൂന്ന് വനിതാ അധ്യാപകരാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. ഇവരുടെ പരാതിയിൽ സർലകലാശാല നടത്തിയ അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിന് തുടർന്നാണ് നടപടി.ജൂൺ 25 ന് ബാസിനെ ഗവേണിംഗ് ബോഡിയുടെ തീരുമാനത്തെ തുടർന്ന് കോളജിന്റെ നടത്തിപ്പ് ചുമതലകളിൽ നിന്ന് മാറ്റിയിരുന്നു. അന്വേഷണ സമിതിക്ക് മുൻപാകെ ബാസിൻ സമർപ്പിച്ച വിശദീകരണം തൃപ്തികരമല്ലെന്നും വ്യക്തമായ തെളിവുണ്ടെന്നും സർവകലാശാല കണ്ടെത്തിയിരുന്നു. തുടർന്ന് ഇതിൽ നടപടി സ്വീകരിക്കാൻ സർവകലാശാല വിസിക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, തനിക്ക് അത്തരത്തിലുള്ള സസ്പെൻഷൻ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അതിനാൽ എനിക്ക് അതിനെക്കുറിച്ച് ഒന്നും പറയാനാകില്ലെന്നും ഭാസിൻ വാർത്താ ഏജൻസിയോട് പ്രതികരിച്ചു. അധ്യാപകനെതിരെ മറ്റു നിയമനടപടികൾ തുടരുമെന്ന് സർലകലാശാല വൃത്തങ്ങൾ വ്യക്തമാക്കി. രാംജാസ്…
Read More » -
Business
ദുബൈയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പ് തുടരുന്നു; കഴിഞ്ഞ ആറു മാസത്തിനിടെ നടന്നത് രണ്ട് ലക്ഷം കോടിയിലധികം രൂപയുടെ ഇടപാടുകള്‍
ദുബൈ: ഈ വര്‍ഷത്തെ ആദ്യ പകുതിയിലെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ദുബൈയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തെ അപേക്ഷിച്ച് വിലയിലും വലിയ വര്‍ദ്ധനവാണുണ്ടാകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അപ്പാര്‍ട്ട്മെന്റുകളുടെ വിലയിലും ഇത് പ്രതിഫലിക്കുന്നുണ്ട്. 2009ന് ശേഷമുള്ള ഏറ്റവും മികച്ച നിലയിലാണ് ദുബൈയിലെ റിയല്‍ എസ്റ്റേറ്റ് രംഗം ഇപ്പോള്‍. കഴിഞ്ഞ ആറു മാസത്തിനിടെ മാത്രം രണ്ട് ലക്ഷം കോടിയിലധികം രൂപയുടെ ഇടപാടുകള്‍ നടന്നതായാണ് കണക്കുകള്‍. ആഡംബര ഏരിയകളിലാണ് ഉയര്‍ന്ന മൂല്യത്തിനുള്ള റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടക്കുന്നത്. പാം ജുമൈറയാണ് ഇതില്‍ ഒന്നാം സ്ഥാനത്ത്. ഇവിടെ നടന്ന മൂന്ന് ഇടപാടുകളിലൂടെ 170 കോടിയിലധികം രൂപയുടെ ക്രയവിക്രയം നടന്നിട്ടുണ്ട്. വില്ലകളുടെയും അപ്പാര്‍ട്ട്മെന്റുകളുടെയും കൂട്ടത്തില്‍ ഉയര്‍ന്ന മൂല്യത്തിനുള്ള ഇടപാട് നടന്നത് ബുര്‍ജ് ഖലീഫയിലാണ്. ഒരു അപ്പാര്‍ട്ട്മെന്റ് മാത്രം 1400 കോടിയിലധികം രൂപയ്‍ക്ക് ഇവിടെ വിറ്റുപോയി. ഗോള്‍ഡന്‍ വിസ ഉള്‍പ്പെടെയുള്ള ആകര്‍ഷണങ്ങളും ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് പിന്നിലുണ്ടെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. 20…
Read More » -
NEWS
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിലും ഇന്ത്യൻ വംശജൻ മുന്നില്‍
ലണ്ടന്‍: അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിക്കായുള്ള തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പിലും ഇന്ത്യൻ വംശജൻ റിഷി സുനകിന് ഏറ്റവും കൂടുതൽ വോട്ട്. കൺസർവേറ്റീവ് പാർട്ടിയിലെ 101 എം പിമാർ റിഷി സുനകിനെ പിന്തുണച്ചു. പെന്നി മോഡന്‍റ് 83 വോട്ട് നേടി രണ്ടാമത് എത്തി. ലിസ് ട്രസ് 64 വോട്ട് നേടി മൂന്നാമത് എത്തി. സുവല്ല ബ്രവർമാൻ മത്സരത്തിൽ നിന്ന് പുറത്തായി. ഇനി പ്രധാനമന്ത്രി പദത്തിലേക്ക് മത്സര രംഗത്ത് അഞ്ചു പേർ മാത്രമാണ് ശേഷിക്കുന്നത്. രണ്ട് പേർ മാത്രം മത്സര രംഗത്ത് ശേഷിക്കുംവരെ പല ഘട്ടങ്ങളായി എം പിമാർക്ക് ഇടയിൽ വോട്ടെടുപ്പ് നടക്കും. ജൂലൈ 21 ന് ഈ പ്രാഥമിക വോട്ടെടുപ്പ് പ്രക്രിയ പൂർത്തിയാകും. അവസാന റൗണ്ടിൽ എത്തുന്ന രണ്ടു പേരിൽ ആരാകും പ്രധാനമന്ത്രി എന്നത് കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ വോട്ടെടുപ്പിലൂടെ തീരുമാനിക്കും. ബോറിസ് ജോൺസനോട് വിയോജിച്ച് രാജിവെച്ച മന്ത്രിയാണ് റിഷി സുനക്. ഇൻഫോസിസ് സ്ഥാപകൻ എൻ ആർ നാരായണമൂർത്തിയുടെ മകൾ അക്ഷത ആണ്…
Read More » -
Crime
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അണ്ഡ വല്‍പ്പന; തമിഴ്നാട്ടിലെ നാല് ആശുപത്രികൾ അടച്ചുപൂട്ടാൻ ഉത്തരവ്
ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് പലതവണ അണ്ഡ വിൽപ്പന നടത്തിയ സംഭവത്തിൽ തമിഴ്നാട്ടിലെ നാല് ആശുപത്രികൾ അടച്ചുപൂട്ടാൻ ഉത്തരവ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയും കാമുകനും നിർബന്ധിച്ച് അണ്ഡവിൽപ്പനക്ക് വിധേയയാക്കി എന്ന പരാതിയിലാണ് നടപടി. ഈ കുട്ടിയിൽ നിന്നും ശേഖരിച്ച അണ്ഡം വന്ധ്യതാചികിത്സയ്ക്ക് ഉപയോഗിച്ച കേരളത്തിലെ ആശുപത്രിയിലേക്കും അന്വേഷണം നീളും. തമിഴ്നാട് സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയിൽ നിന്നും നിർബന്ധിച്ച് അണ്ഡം ശേഖരിച്ചു എന്ന വിവരം പുറത്തറിയുന്നത് കഴിഞ്ഞ മാസമാണ്. 16 വയസുള്ള പെൺകുട്ടിക്ക് ആർത്തവം തുടങ്ങിയ 12-ആം വയസ്സുമുതൽ അമ്മയും കാമുകനും ചേർന്ന് അണ്ഡവിൽപ്പനയക്ക് വിധേയയാക്കി എന്നാണ് പരാതി. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാല് സ്വകാര്യ ആശുപത്രികൾ അടച്ചുപൂട്ടാൻ ആരോഗ്യമന്തി മാ സുബ്രഹ്മണ്യം ഉത്തരവിട്ടത്. കേരളത്തിലും കർണാടകത്തിലുമുള്ള ആശുപത്രികളിലേക്കും അന്വേഷണം നീളും. തിരുവനന്തപുരത്തെ ശ്രീകൃഷ്ണ ആശുപത്രിയും നിയമലംഘനം നടത്തിയ ആശുപത്രികളുടെ പട്ടികയിലുണ്ടെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി പറഞ്ഞു. പെൺകുട്ടിയിൽ നിന്നും ശേഖരിച്ച അണ്ഡം തിരുവനന്തപുരത്തെയും തിരുപ്പതിയിലെയും വന്ധ്യതാ നിവാരണ ക്ലിനിക്കുകള്‍ക്കും കൈമാറിയെന്നാണ് മൊഴി. സംഭവത്തിൽ…
Read More » -
NEWS
അറിഞ്ഞിരിക്കാം; അടുക്കളയിലെ ഈ പൊടിക്കൈകൾ
പച്ചക്കറികൾ കഴുകിയതിനു ശേഷം മാത്രം അരിയുക.കഷണങ്ങളാക്കിയ ശേഷം കഴുകിയാൽ അവയിൽ അടങ്ങിയ പല വിറ്റാമിനുകളും വെള്ളത്തോടൊപ്പം നഷ്ടപ്പെടും. വെള്ളം തിളച്ചതിനുശേഷം പച്ചക്കറികൾ ഇടുന്നതാണു നല്ലത്.പോഷകനഷ്ടം തടയാമെന്നു മാത്രമല്ല.കൂടുതൽ രുചിയും കിട്ടും. പച്ചക്കറികൾ കഴിവതും തൊലി കളയാതെ വേവിക്കുന്നതാണു നല്ലത്.പച്ചക്കറിയുടെ പോഷകഗുണം മുഴുവൻ തൊലിയിലാണ് അടങ്ങിയിരിക്കുന്നത്. പച്ചക്കറികൾ വേവിക്കുമ്പോൾ നിറവും രുചിയും നഷ്ടപ്പെടാതിരിക്കാൻ അവയിൽ അര റ്റീ സ്പൂൺ പഞ്ചസാര ചേർത്തു ചേർത്തു വേവിക്കുക. പാകം ചെയ്യുന്നതിനു തൊട്ടു മുമ്പു മാത്രമേ പച്ചക്കറികൾ അരിയാവൂ. അല്ലാത്തപക്ഷം പോഷകങ്ങൾ നഷ്ടപ്പെടും. പച്ചക്കറികളുടെ സ്വാഭാവികമായ നിറം നഷ്ടപ്പെടാതിരിക്കാൻ, തിളച്ച തിളച്ച വെള്ളത്തിൽ ഉപ്പു ചേർത്തു വേവിക്കുക. പച്ചക്കറികൾ ആവി വരുന്ന അപ്പച്ചെമ്പിൻെ തട്ടിൽ വച്ചു മൂടി ആവിയിൽ വേവിച്ചെടുത്താൽ അവയുടെ ഗുണം നഷ്ടപ്പെടുകയില്ല.എണ്ണ, ഇന്ധനം ഇവ ലാഭിക്കുകയും ചെയ്യാം. വാടിപ്പോയ പച്ചക്കറികൾക്ക് പുതുമ കൈവരാൻ അവ ഒരു മണിക്കൂർ തണുത്ത വെള്ളത്തിലിട്ടുവയ്ക്കുക.വെള്ളത്തിൽ ഒരു ചെറുനാരങ്ങാ പിഴിഞ്ഞു ചേർക്കണം. രൂക്ഷഗന്ധമുള്ള പച്ചക്കറികൾ (കാബേജ്, ഉള്ളി തുടങ്ങിയവ) തുടക്കത്തിൽ മൂടി തുറന്നും പിന്നീട് അടച്ചും വേവിക്കുക. ചീര പാകം ചെയ്യുമ്പോൾ…
Read More » -
Crime
ഷെയറിട്ട് മദ്യം കഴിക്കുന്നതിനിടെ തര്‍ക്കം; 45-കാരനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം
തൃശ്ശൂര്‍: ഷെയറിട്ട് മദ്യം കഴിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തില്‍ 45കാരനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ പാലക്കാട് കണ്ണമ്പ്ര സ്വദേശി പ്രകാശനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ തിരുവനന്തപുരം സ്വദേശി റജികുമാറിനെ നെടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രകാശനും സുഹൃത്ത് ഷിനുവും ശക്തന്‍ നഗറിലെ ബിവറേജസ് ഔട്ട് ലെറ്റിൽ വച്ചാണ് തിരുവനന്തപുരം സ്വദേശി റെജി കുമാറിനെ പരിചയപ്പെട്ടത്. മൂന്നു പേരും ഷെയറിട്ട് മദ്യം വാങ്ങി ഒഴിഞ്ഞ ഷോപ്പിംഗ് മാളിന് പിറകില്‍ വച്ച് മദ്യപിക്കുന്നതിനിടെ റെജി കുമാർ തൃശ്ശൂര്‍ ജില്ലയെ കളിയാക്കിയത് ഷിനുവിനെ പ്രകോപിപ്പിച്ചു. വഴക്കു നടക്കുന്നതിനിടെ പിടിച്ചു മാറ്റാൻ ചെന്ന പ്രകാശനെ റെജി കുമാർ ബ്ലേഡ് കൊണ്ട് കഴുത്തില്‍ വരയുകയായിരുന്നു. കഴുത്തിന് പരിക്കേറ്റ പ്രകാശനെ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളെജിലും പ്രവേശിപ്പിച്ചു. വഴക്കിനിടെ മൂക്കിന് ഇടി കിട്ടിയ പ്രതി റജി കുമാറിനെ ജില്ലാ ആശുപത്രിയിലെ ഡിറ്റക്ഷൻ സെൻ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ നെടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More » -
NEWS
കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ്; ചൈനയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതി ഇരട്ടിയായി
ബെയ്ജിങ്: ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ അളവില്‍ ഗണ്യമായ വര്‍ദ്ധനവ്. ചൈന പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2022 ന്റെ ആദ്യ പകുതി പിന്നിട്ടപ്പോള്‍ ഇന്ത്യയിലേക്കുള്ള ഇറക്കുമതി 57.51 ബില്യണ്‍ ഡോളറായി. കഴിഞ്ഞവര്‍ഷം ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് 97.5 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് നടന്നിട്ടുള്ളത്. അതേസമയം, ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 35 ശതമാനമായി ഇടിഞ്ഞിട്ടുണ്ട്. ഇലക്‌ട്രിക്കല്‍, മെക്കാനിക്കല്‍ മെഷനറികള്‍, വ്യാവസായിക ഉല്‍പ്പാദനത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കള്‍, ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍, വാഹന ഘടകങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്നത്. ഖദറിന് പകരം പോളിസ്റ്ററിലുള്ള ഇന്ത്യൻ പതാക ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യാനുള്ള കേന്ദ്ര നീക്കത്തിനെതിരെ കഴിഞ്ഞ ദിവസം കോൺഗ്രസ് രംഗത്തെത്തിയിരുന്നു.അങ്ങനെയൊരു താൽപ്പര്യം ഇന്ത്യയ്ക്കില്ലെന്നായിരുന്നു അന്ന് കേന്ദ്രത്തിന്റെ മറുപടി. അതിർത്തി തർക്കം ഉൾപ്പടെ നിരവധി പ്രശ്നങ്ങളാണ് ഇന്ത്യയ്ക്ക് ചൈനയുമായിട്ടുള്ളത്.തന്നെയുമല്ല ഇന്ത്യയ്ക്കെതിരെയും പാക്കിസ്ഥാന് അനുകൂലമായുമാണ് ചൈന എന്നും നിലപാട് എടുത്തിട്ടുള്ളതും.ചൈനയുടെ ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് ജനങ്ങൾ സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ക്യാംമ്പൈൻ…
Read More » -
NEWS
ബാങ്കുകളുടെ പിഴയിൽ നിന്നും രക്ഷപ്പെടാൻ 6 വഴികൾ
ഇന്ന് ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല.പല ആവശ്യങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് നിര്‍ബന്ധവുമാണ്. സര്‍ക്കാര്‍ സബ്സിഡികളും പെന്‍ഷനും ലഭിക്കാനും ബാങ്ക് അക്കൗണ്ടുകള്‍ ആവശ്യമാണ്. സാധാരണ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നെറ്റ് ബാങ്കിംഗും എടിഎം, ഡെബിറ്റ്, ക്രെഡിറ്റ് കാര്ഡ് സേവനങ്ങളിലേക്ക് ബാങ്കിംഗ് രംഗം വളര്‍ന്നു. ഇതിനൊപ്പം യുപിഐയും വന്നതോടെ ബാങ്കിംഗ് നടപടികള്‍ എളുപ്പമുള്ളതായി. ഞൊടിയിടയില്‍ പണം പിന്‍വലിക്കാനും അയക്കാനും സാധിക്കുന്ന കാലത്ത് ഓരോന്നിന്നും ബാങ്ക് ചാര്‍ജും ഈടാക്കുന്നുണ്ട്.അതിന് പുറമേയാണ് ചിലപ്പോള്‍ അറിഞ്ഞും അറിയാതെയും ബാങ്കിന് പിഴ നല്‍കേണ്ട സാഹചര്യങ്ങൾ. ബാങ്ക് സാധാരണയായി പിഴ ഈടാക്കുന്ന 6 സാഹചര്യങ്ങളാണ് താഴെ കൊടുക്കുന്നത്. പിഴ എവിടെ കിട്ടുമെന്നറിഞ്ഞ് അതിന് അനുസരിച്ച് പെരുമാറിയാല്‍ പണം നഷ്ടപ്പെടാതെ നോക്കാം. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ കുടിശ്ശിക വരുത്തിയാല്‍ കനത്ത പിഴ ഈടാക്കും. ഇതിന് 39-42 ശതമാനമാണ് വാര്‍ഷിക പലിശ വരുന്നത്. 500-1000ത്തിനും ഇടയിലാണ് കുടിശ്ശിക ബില്ലെങ്കില്‍ 500 രൂപ പിഴ വരും. ഫണ്ട് ട്രാന്‍സ്ഫര്‍…
Read More » -
NEWS
സമ്പൂർണ ചെസ് കളിക്കാരുള്ള ഗ്രാമം; തൃശൂരിലെ മരോട്ടിച്ചാൽ ഗ്രാമത്തെപ്പറ്റി കൂടുതൽ അറിയാം
തൃശൂർ ജില്ലയിൽ മരോട്ടിച്ചാൽ എന്നൊരു ഗ്രാമമുണ്ട്. തൃശൂരിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിലൊന്നാണത്. വെള്ളച്ചാട്ടങ്ങളും പ്രകൃതി ഭംഗിയും കാടുമൊക്കയായി ആരെയും ആകർഷിക്കുന്ന ഭംഗിയാണ് മരോട്ടിച്ചാലിന്. ലോകത്തെ ആദ്യത്തെ സമ്പൂർണ ചെസ് കളിക്കാരുള്ള ഗ്രാമമാകാൻ ഒരുങ്ങുകയാണ് മരോട്ടിച്ചാൽ ഇന്ന് . എന്നാൽ അര നൂറ്റാണ്ട് മുമ്പ് ആ ഗ്രാമത്തിനൊരു ദുഷ് പേരുണ്ടായിരുന്നു. മദ്യപരുടെ ഗ്രാമം എന്ന കുപ്രസിദ്ധി . ഫോറസ്റ്റിനോട് ചേർന്നുള്ള ആ അതിർത്തി ഗ്രാമത്തിൽ കുടിയേറ്റക്കാരായ കുറേ കർഷകരായിരുന്നു അന്നത്തെ അന്തേവാസികൾ . അധികം തൊഴിലോ കാർഷിക വരുമാനമോ ഇല്ലാത്ത അര നൂറ്റാണ്ടിനപ്പുറമുള്ള ആ കാലഘട്ടത്തിൽ അവിടത്തെ കുറേപ്പേർ നിത്യ വരുമാനത്തിനായി കള്ള വാറ്റിലേക്ക് തിരിഞ്ഞു. കാടിന്റെ മറയും കാട്ടാറിലെ തെളിനീരും സമൃദ്ധമായ വിറകും കള്ളവാറ്റിന് തുണയായി . വാതുവെയ്പ്പും വെള്ളമടിയുമൊക്കെയായി അങ്ങനെ സമയം കൊല്ലികളായി അവിടത്തെ നാട്ടുകാർ. അമിതമായ മദ്യപാനം. വഴക്ക്. കയ്യാങ്കളി . എക്സൈസുകാരുടെ വേട്ട ….. നാട് മുഴുവനും അങ്ങനെ സമാധാനമില്ലാത്ത അവസ്ഥയായി .. ആയിടയ്ക്കാണ് ആ ഗ്രാമത്തിലേക്ക്…
Read More »