Month: July 2022
-
NEWS
തൃശൂരിൽ മിന്നല്‍ ചുഴലി; നിരവധി വീടുകള്‍ക്ക് നാശനഷ്ടം; ഗതാഗത തടസ്സം
തൃശൂര്‍: പുത്തൂരില്‍ മിന്നല്‍ ചുഴലി.നിരവധി വീടുകള്‍ക്ക് നാശനഷ്ടം നേരിട്ടിട്ടുണ്ട്.പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. അതിരപ്പള്ളി തുമ്ബൂര്‍മുഴിയില്‍ മുളങ്കൂട്ടം വീണ് ഗതാഗതം തടസ്സപ്പെട്ടു.മലക്കപ്പാറ ഭാഗത്തും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ ദിവസം കോതമംഗലത്തും ചുഴലിക്കാറ്റ് വൻ നാശനഷ്ടം വരുത്തിയിരുന്നു.
Read More » -
VIDEO
കുത്തിയൊലിക്കുന്ന ഗംഗാ നദി, പാപ്പാ നേയും കൊണ്ട് നീന്തുന്ന ആന വൈറൽ-വീഡിയോ കാണാം
കുത്തിയൊലിക്കുന്ന ഗംഗാ നദി, പാപ്പാ നേയും കൊണ്ട് നീന്തുന്ന ആന വൈറൽ https://youtu.be/dlvqvypyLtM
Read More » -
NEWS
തടി ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്
കൊച്ചി: കളമശ്ശേരി ദേശീയ പാതയില്‍ തടി ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ടി. വി. എസ് ജങ്ഷനിലാണ് അപകടം ഉണ്ടായത്. തമിഴ്‌നാട് സ്വദേശി സ്റ്റീഫനാണ്(49) ഗുരുതര പരിക്കേറ്റ് ചികിത്സയിലുള്ളത്.പുലര്‍ച്ച അഞ്ചരയോടെയാണ് അപകടം. ടി.വി.എസ് ജങ്ഷനില്‍ എറണാകുളം ഭാഗത്ത് നിന്നും തടി കയറ്റി വരികയായിരുന്ന ലോറിക്ക് മുന്നിലേക്ക് സിഗ്‌നല്‍ തെറ്റിച്ച് വന്ന മറ്റൊരു വാഹനം വന്നതു കണ്ട് വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ലോറിക്കകത്ത് കുടുങ്ങിയ ഡ്രൈവറെ അഗ്‌നിരക്ഷാ സേനയെത്തിയാണ് പുറത്തെടുത്തത്.
Read More » -
India
ചലച്ചിത്ര കലയ്ക്കു പുതുഭാഷ്യം ചമച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തൻ വിടപറഞ്ഞു
നടനും സംവിധായകനുമായ പ്രതാപ് പോത്തൻ (70) ചെന്നൈയിൽ അന്തരിച്ചു. സ്വന്തം ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്. തിരുവനന്തപുരത്ത് 1952ലാണ് പ്രതാപ് പോത്തൻ ജനിച്ചത്. നിർമാതാവ് ഹരിപോത്തൻ മൂത്ത സഹോദരൻ ആണ്. ഊട്ടിയിലെ ലോറൻസ് സ്കൂളിലായിരുന്നു പഠനം. പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളജിൽ നിന്ന് ബി.എ. സാമ്പത്തിക ശാസ്ത്ര ബിരുദം നേടി. കോളജ് കാലഘട്ടത്തിൽ തന്നെ അഭിനയത്തിൽ കമ്പമുണ്ടായിരുന്ന പ്രതാപ് പോത്തൻ മദ്രാസ് പ്ലയേഴ്സിലെ അഭിനേതാവായിരുന്നു. പ്രതാപിന്റെ അഭിനയമികവ് കണ്ട ഭരതൻ ആരവം എന്ന തന്റെ ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹത്തെ ക്ഷണിച്ചു. 1978 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. പിന്നീട് തകര, ചാമരം, ലോറി എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. നെഞ്ചെത്തെ കിള്ളാതെ, പന്നീർ പുഷ്പങ്ങൾ, വരുമയിൻ നിറം ശിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. കെ. ബാലചന്ദറിൻ്റെ ‘വരുമയിൻ നിറം ശിവപ്പു’…
Read More » -
NEWS
നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു
ചെന്നൈ :പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. ചെന്നൈയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.തിരുവല്ല സ്വദേശിയാണ്. പ്രതാപ് പോത്തന്റെ ആദ്യ വിവാഹം പ്രശസ്ത ചലച്ചിത്ര താരം രാധികയുമായിട്ടായിരുന്നു.1985-ല്‍ നടന്ന അവരുടെ വിവാഹം താമസിയാതെ വേര്‍പിരിഞ്ഞു.1990-ല്‍ അമല സത്യനാഥിനെ വിവാഹം ചെയ്‌തെങ്കിലും 2012ല്‍ ആ ബന്ധവും വേര്‍പെടുത്തി.അമലയില്‍ ഒരു മകളാണ് പ്രതാപ് പോത്തനുള്ളത്.
Read More » -
NEWS
പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു;ആലുവ മണപ്പുറം ക്ഷേത്രത്തിൽ വെള്ളം കയറി
ആലുവ: കനത്ത മഴയിൽ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ആലുവ മണപ്പുറത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി.മണപ്പുറം ക്ഷേത്രത്തിലും വെള്ളം കയറിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയോടെയാണ് വെള്ളം കൂടിയത്.ഇടുക്കി ജില്ലയിലടക്കം ശക്തമായി പെയ്യുന്ന മഴയാണ് പെരിയാറില്‍ ജലനിരപ്പ് ഉയരാന്‍ ഇടയാക്കിയത്. അതിവേഗമാണ് പെരിയാറിലെ ജലനിരപ്പ് ഉയരുന്നത്. ഇനിയും വെള്ളമുയര്‍ന്നാല്‍ ആലുവ ഭാഗത്ത് പെരിയാറിന്റെ തീരത്ത് കൂടുതൽ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ട്. പെരിയാറുമായി ബന്ധപ്പെട്ട് കിടക്കുന്ന തോടുകളിലൂടെയും മറ്റും പാടശേഖരങ്ങളിലേക്കും താഴ്ന്ന ഭാഗങ്ങളിലേക്കും ഇതിനകം തന്നെ വെള്ളം കയറി തുടങ്ങിയിട്ടുണ്ട്.
Read More » -
NEWS
നേമത്തിന് പകരം തിരുവനന്തപുരത്ത് പുതിയ ടെർമിനലിന് പഠനം നടത്താൻ റയിൽവെ നിർദ്ദേശം
തിരുവനന്തപുരം: 2011-12-ലെ കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തി, 2019-ൽ തറക്കല്ലിട്ട്,2022-ൽ ഉപേക്ഷിച്ച നേമം റയിൽവെ ടെർമിനലിന് പകരം തിരുവനന്തപുരം മേഖലയിൽ പുതിയ ടെർമിനലിനായി സർവേ നടത്താൻ റയിൽവെ നിർദ്ദേശം.വെറും സർവേയല്ല, തിരുവനന്തപുരത്ത് ഇങ്ങനെ ഒന്ന് ആവശ്യമുണ്ടോന്നറിയാനുള്ള സർവേ !! ഇത് സംബന്ധിച്ച് സമഗ്രമായ പഠനം നടത്താൻ റയിൽവെ ബോർഡ് ദക്ഷിണ റെയിൽവേയ്ക്ക് കഴിഞ്ഞ ദിവസം നിർദ്ദേശം നൽകി.ഇപ്പോഴുള്ളതും ഭാവിയിൽ ഉണ്ടാകുന്ന തിരക്കും കണക്കിലെടുത്ത് ടെർമിനലിന്റെ ആവശ്യകത പഠിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. നേമം ടെർമിനൽ പ്രായോഗികമല്ലെന്ന് ജോൺ ബ്രിട്ടാസ് എംപിക്ക് റയിൽവെ നൽകിയ മറുപടി വിവാദമായിരുന്നു.പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയർന്നതോടെയാണ് വീണ്ടും പദ്ധതി ‘പഠിക്കാൻ’ റയിൽവെ തീരുമാനമെടുത്തിരിക്കുന്നത്.
Read More » -
NEWS
സുകുമാരക്കുറുപ്പ് മോഡല്‍ കൊലപാതകം; നാലു പേർ പിടിയിൽ
ബംഗളൂരു: കേസിൽ നിന്ന് രക്ഷപ്പെടാൻ സുകുമാരക്കുറുപ്പ് മോഡല്‍ കൊലപാതകം നടത്തിയ സര്‍വേയര്‍ ഉള്‍പ്പടെ നാലു പേർ പിടിയിൽ.ഉഡുപ്പിയിലാണ് സംഭവം. ഉഡുപ്പി സ്വദേശികളായ സദാനന്ദ ശേരിഖര്‍(54), ശില്‍പ(40), സതീഷ്(50), നിഥിന്‍(40) എന്നിവരെയാണ് ഉഡുപ്പി പൊലീസ് അറസ്റ്റു ചെയ്തത്. ഭൂമി തട്ടിപ്പു കേസില്‍ സദാനന്ദയ്‌ക്കെതിരെ പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ സദാനന്ദയുടെ ശരീരപ്രകൃതിയുള്ള ആളെ കണ്ടെത്തി കൊലപ്പെടുത്തുകയായിരുന്നു. മദ്യത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി കാറിന്റെ പിന്‍സീറ്റിലിരുത്തി തീയിടുകയായിരുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്, ഇയാള്‍ കര്‍ക്കള സ്വദേശിയാണെന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ചയാണ് ബയന്തൂരിലെ ഹേന്നൂബേരുവില്‍ കത്തിയ നിലയില്‍ കാര്‍ കണ്ടെത്തിയത്. കാറിന്റെ പിന്‍സീറ്റില്‍ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്റെ മൃതദേഹവും കണ്ടെത്തിയിരുന്നു.തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തറിയുന്നത്. സര്‍വേയറായി ജോലി ചെയ്യുന്ന സദാനന്ദ ഇല്ലാത്ത റോഡ് ഉണ്ടെന്ന് കാണിച്ച് വ്യജ ഭൂരേഖ ചമച്ചെന്ന് കണ്ടെത്തിയിരുന്നു. ഇതിനെതിരെ ഇയാള്‍ക്കെതിരെ കര്‍ക്കള പൊലീസ് കേസെടുക്കുകയും സമൻസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.അറസ്റ്റ് ഭയന്നാണ് തന്റെ…
Read More » -
NEWS
കനത്ത മഴ;വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധയിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ല കളക്ടര്‍ അവധി പ്രഖ്യാപിച്ചു.മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമില്ല. ഇടുക്കി ദേവികുളം താലൂക്ക്, ബൈസണ്‍വാലി – ചിന്നക്കനാല്‍ എന്നിവടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. മലപ്പുറം ജില്ലയിലെ നിലമ്ബൂര്‍ വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Read More » -
NEWS
ഇടുക്കി കാണാം, വെറും 450 രൂപയ്ക്ക്
കാടും മലകളും തേയിലത്തോട്ടങ്ങളും കടന്ന് ഒരു യാത്ര പോയാലോ…. അതും ഇടുക്കിയുടെ ഏറ്റവും മനോഹരമായ യാത്രാനുഭവങ്ങള്‍ ഒരുക്കുന്ന അണക്കെട്ട് കാഴ്ചകളും അഞ്ചുരുളി ടണലും വാഗമണ്ണും കണ്ട് മഴയുടെ വശ്യതയില്‍ ഒരു യാത്ര…! മണ്‍സൂണ്‍ യാത്ര എവിടേക്ക് പ്ലാന്‍ ചെയ്യണമെന്ന് അറിയാതെയിരിക്കുകയാണെങ്കില്‍ തൊടുപുഴ കെഎസ്‌ആര്‍ടിയിലേക്ക് പോരെ… ഇടുക്കിയിലെ കാഴ്ചകള്‍ ആസ്വദിച്ച് ഞായറാഴ്ച ഇവിടെ ചിലവഴിക്കാം. തൊടുപുഴ കെഎസ്‌ആര്‍ടിസി നടത്തുന്ന ഇടുക്കി ട്രിപ്പില്‍ പങ്കെടുക്കാം… കെ എസ് ആര്‍ ടി സി ബഡ്ജ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ തൊടുപുഴയില്‍ നിന്നും ജൂലൈ 17 ഞായറാഴ്ചയാണ് യാത്ര പോകുന്നത്. ആനവണ്ടിയില്‍ ഇടുക്കിയുടെ ഏറ്റവും മനോഹരമായ കുറച്ചധികം കാഴ്ചകളിലേക്ക് കയറിച്ചെല്ലണമെന്നുള്ളവര്‍ക്ക് ഒരുദിവസം മുഴുവനും ചിലവഴിക്കുവാന്‍ കഴിയുന്ന പാക്കേജാണിത്. പോക്കറ്റിലൊതുങ്ങുന്ന തുകയില്‍ യാത്രകള്‍ നടത്തുവാന്‍ സാധിക്കുമെന്നതാണ് കെഎസ്‌ആര്‍ടിസി ബജറ്റ് യാത്രകളുടെ പ്രത്യേകത. ഈ യാത്രയുടെ ടിക്കറ്റ് ചാര്‍ജ് 450 രൂപയാണ്. രാവിലെ ഏഴുമണിയോടെ തൊടുപുഴ കെഎസ്‌ആര്‍ടിസി ബസ്സ്റ്റാന്‍ഡില്‍ നിന്നും യാത്ര ആരംഭിക്കും. അന്വേഷണങ്ങള്‍ക്കും ടിക്കറ്റ് ബുക്കിങ്ങിനും 9400262204, 8304889896,…
Read More »