Month: July 2022
-
Local
പൂപ്പാറയ്ക്കടുത്ത് വാൻ കൊക്കയിലേക്ക് മറിഞ്ഞ് ആറു പേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം
ഇടുക്കി: കൊച്ചി ധനുഷ്കോടി ദേശീയപാത 185 ൽബി.എൽ റാമിന് സമീപം വിളക്കിൽ മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് ആറു പേർക്ക് പരിക്ക്. മൂന്നുപേരുടെ നീല ഗുരുതരം. പൂപ്പാറയിൽ നിന്നും ബോഡിയിലേക്ക് പോയ വാൻ ബി എൽ റാമിന് സമീപം താഴേക്ക് മറിയുകയായിരുന്നു. ഡ്രൈവർക്ക് ഫിക്സ് വന്നതാണ് അപകട കാരണം. വാഹനത്തിൽ 10 ഓളം പേർ ഉണ്ടായിരുന്നു.
Read More » -
NEWS
കണ്ണൂരിൽ വീശിയടിച്ചു ചുഴലി, വൻ നാശനഷ്ടം-വീഡിയോ
കണ്ണൂരിൽ വീശിയടിച്ചു ചുഴലി, വൻ നാശനഷ്ടം https://youtu.be/NkkjurAJ1ms
Read More » -
NEWS
നിസ്കരിച്ചവർക്കെതിരെ ലുലു മാള്‍ മാനേജ്‌മെന്റ് നല്‍കിയ പരാതിയില്‍ പോലിസ് കേസെടുത്തു
ലഖ്‌നൗ: മാള്‍ പരിസരത്ത് നമസ്‌കാരം നടത്തിയ സന്ദര്‍ശകര്‍ക്കെതിരേ ലുലു മാള്‍ മാനേജ്‌മെന്റ് നല്‍കിയ പരാതിയില്‍ പോലിസ് കേസെടുത്തു. ഐപിസി സെക്ഷന്‍ 153 എ, 295 എ, 341 എന്നിവ പ്രകാരം സുശാന്ത് ഗോള്‍ഫ് സിറ്റി പോലിസ് സ്‌റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജൂലൈ 10 ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് മാള്‍ ഉദ്ഘാടനം ചെയ്തത്. തുറന്ന് ദിവസങ്ങള്‍ക്കുള്ളില്‍, ഷോപ്പിംഗ് ഏരിയയിലെ തുറസ്സായ സ്ഥലത്ത് ചിലര്‍ നമസ്‌കാരം നിര്‍വഹിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് സംഘപരിവാര്‍ പ്രവര്‍ത്തകരും ആര്‍എസ്‌എസ് അനുകൂല മാധ്യമങ്ങളും വിദ്വേഷ പ്രചാരണത്തിനായി ഉപയോഗിച്ചു. സംഭവം വിവാദമായതോടെ ലുലു അധികൃതര്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് നമസ്‌കരിച്ചവര്‍ക്കെതിരേ യുപി പോലിസ് കേസെടുത്തിരിക്കുന്നത്.
Read More » -
LIFE
പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം “കാപ്പ” ആരംഭിച്ചു
തീയറ്ററുകളിൽ വമ്പൻ വിജയം നേടിയ കടുവക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ “കാപ്പ”യുടെ പൂജയും സ്വിച്ചോൺ കർമ്മവും തലസ്ഥാന നഗരിയായ തിരുവനന്തപുരം, പാളയം വി ജെ ടി ഹാളിൽ നടന്നു. എസ് എൻ സ്വാമിയാണ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്. ജഗദീഷ് ഫസ്റ്റ് ക്ലാപ്പ് നിർവ്വഹിച്ചു. പൃഥ്വിരാജ് ആസിഫ് അലി എ കെ സാജൻ ജിനു വി എബ്രഹാം തുടങ്ങിയ പ്രമുഖ വ്യക്തികളും പൂജാകർമ്മത്തിൽ പങ്കെടുത്തു. ചിത്രത്തിനുവേണ്ടി 60 ദിവസത്തെ ഡേറ്റാണ് പൃഥ്വിരാജ് നൽകിയിരിക്കുന്നത്. വലിയ ഒരു ഇടവേളക്കു ശേഷമാണ് പൃഥ്വിരാജ് തൻറെ ജന്മനാട് കൂടിയായ തലസ്ഥാന നഗരിയിൽ വീണ്ടും ചിത്രീകരണവുമായി ബന്ധപ്പെട്ട് എത്തുന്നത്. ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയ്യേറ്റർ ഓഫ് ഡ്രീംസ് , ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് കാപ്പ. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിൻറെ തിരക്കഥ ഒരുങ്ങുന്നത്.…
Read More » -
Local
സ്ത്രീയെ ബലാല്‍സംഗം ചെയ്താല്‍ തിരിച്ചും പീഡിപ്പിക്കാനറിയാവുന്ന നട്ടെല്ലുള്ള സ്ത്രീകള്‍ നിര്‍ഭയയിലുണ്ടെന്ന് ഡോ. എസ് അശ്വതി
കോട്ടയം: നന്നായി പീഡിപ്പിക്കാൻ അറിയാവുന്ന സ്ത്രീകള്‍ നിര്‍ഭയയിലുണ്ട് എന്ന പരാമര്‍ശവുമായി നിര്‍ഭയ സോഷ്യല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ ഡയറക്ടറായ ഡോ. എസ് അശ്വതി. നിര്‍ഭയ സോഷ്യല്‍ വെല്‍ഫയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന വാഹന പ്രചാരണ ജാഥയുടെ ഉദ്ഘാടനത്തിലായിരുന്നു വിവാദ പരാമര്‍ശം. “ഇവിടെ നന്നായി പീഡിപ്പിക്കാനറിയാവുന്ന നട്ടെല്ലുള്ള സ്ത്രീകള്‍ നിര്‍ഭയയിലുണ്ടെന്ന് നിങ്ങളെ ഓര്‍മപ്പെടുത്തുകയാണ്. ഒരു സ്ത്രീയെ പുരുഷന്‍ ബലാല്‍സംഗം ചെയ്താല്‍ സ്ത്രീ പരാതി പോലീസ് സ്റ്റേഷനില്‍ കൊടുക്കും. പോലീസ് അവനെ വിളിച്ചു നീ ഇങ്ങനെ ചെയ്തോടാ, മേലാല്‍ ചെയ്തേക്കരുത് എന്ന് പറഞ്ഞു സ്ത്രീയോട് പൊക്കോളാന്‍ പറയും. നിങ്ങളെന്ത് സ്ത്രീയോട് പെരുമാറുന്നുവോ അതേ ആറ്റിറ്റ്യൂഡോടുകൂടി, നിങ്ങള്‍ ബലാല്‍സംഗം ചെയ്താല്‍ തിരിച്ച് ബലാല്‍സംഗം ചെയ്യാനറിയാവുന്ന സ്ത്രീകളും നിര്‍ഭയയിലുണ്ട്… ” ഇതായിരുന്നു അശ്വതിയുടെ വാക്കുകള്‍. കേരളത്തില്‍ സാമൂഹിക ജീര്‍ണതകളും പ്രതിസന്ധികളും രൂക്ഷമാകുമ്പോള്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്ക് എതിരെയുള്ള ബോധവല്‍കരണമാണ് ലക്ഷ്യമിടുന്നതെന്നും ഡോ അശ്വതി പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധ സൂചകമായാണ് ‘നിര്‍ഭയ’ വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചത്.…
Read More » -
Kerala
കേരളത്തിന് ആശംസകള്‍ നേര്‍ന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ, ആശംസകൾ ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചതിന്
ദില്ലി : ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച കേരളത്തിന് ആശംസകള്‍ നേര്‍ന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ. രാജ്യത്തെ വിനോദസഞ്ചാ മേഖലയ്ക്ക് മികച്ച പ്രോത്സാഹനം നല്‍കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി പറഞ്ഞുകൊണ്ടുള്ളതാണ് ബിജെപി അദ്ധ്യക്ഷന്റെ ട്വീറ്റ്. ‘നമ്മുടെ രാജ്യത്തെ ടൂറിസം മേഖലയ്ക്ക് മികച്ച പ്രോത്സാഹനം നല്‍കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രയത്‌നങ്ങള്‍ക്ക് നന്ദി. ടൈം മാഗസിന്റെ ‘2022-ലെ ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളുടെ’ പട്ടികയില്‍ കേരളം ഇടം പിടിച്ചു. കേരള സംസ്ഥാനത്തിന് ആശംസകള്‍, സംസ്ഥാനത്തിന്റെ അതിമനോഹരമായ സൗന്ദര്യം ശരിയായ രീതിയില്‍ തിരിച്ചറിയപ്പെട്ടിരിക്കുന്നു’, ജെ പി നദ്ദ ട്വീറ്റില്‍ പറയുന്നു. ടൈം മാഗസിന്‍രെ ലോകത്തെ ഏറ്റവും മികച്ച സ്ഥലങ്ങളുടെ 2022ലെ പട്ടികയിലാണ് കേരളം ഇടം പിടിച്ചിരിക്കുന്നത്. 50 സ്ഥലങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് കേരളത്തിനൊപ്പം അഹമ്മദാബാദും ഇടം പിടിച്ചിട്ടുണ്ട്.
Read More » -
NEWS
മദ്യപിച്ചു വാഹനം ഓടിച്ചു; എക്സൈസ് ഉദ്യോഗസ്ഥനെതിരെ കേസ്
പത്തനംതിട്ട: അടൂര്‍ കേന്ദ്രീയ വിദ്യാലയത്തിനു സമീപത്തെ ഫ്ലാറ്റില്‍ കഞ്ചാവ് റെയ്ഡിനിടെ മഫ്തിയിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെതിരെ മദ്യപിച്ചു വാഹനം ഓടിച്ചതിന് പൊലീസ് കേസെടുത്തു.റെയ്ഡിനിടെ സ്വകാര്യ വാഹനം ഓടിച്ച് അവിടെയെത്തിയ എക്സൈസ് പറക്കോട് റേഞ്ച് സിവില്‍ ഓഫിസര്‍ ഹുസൈന് അഹമ്മദിനെതിരെയാണ് (46) കേസെടുത്തത്. റെയ്ഡ് നടക്കുമ്ബോള്‍ ഹുസൈന് അഹമ്മദ് ഫ്ലാറ്റിലെ സ്വകാര്യ സ്ഥാപനം നടത്തിയവരോട് അപമര്യാദയായി പെരുമാറിയത് വാക്കേറ്റത്തില്‍ കലാശിച്ചു. ഇയാള്‍ മദ്യപിച്ചെത്തിയതാണ് എന്നാരോപിച്ച് യുവാക്കള്‍ സംഘം ചേര്‍ന്ന് എക്സൈസ് സംഘത്തിന് നേരെ തിരിയുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അടൂര്‍ പൊലീസ് ഹുസൈന് അഹമ്മദിനെ വൈദ്യ പരിശോധനക്ക് വിധേയനാക്കി. മദ്യപിച്ച് അമിത വേഗത്തില്‍ വാഹനം ഓടിച്ചെന്ന ഫ്ലാറ്റിലുണ്ടായിരുന്ന ജിത്തുവിെന്റ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
Read More » -
NEWS
കഞ്ഞിവെള്ളത്തില്‍ നിന്ന് സ്വയം തയ്യാറാക്കിയ കള്ളുമായി വിദ്യാർഥി സ്കൂളിൽ
നെടുങ്കണ്ടം: സ്വയം തയ്യാറാക്കിയ കള്ളുമായി സ്കൂളിലെത്തിയ വിദ്യാര്‍ഥി കുടുങ്ങി.കള്ള് കൊണ്ടുവന്ന കുപ്പിയുടെ അടപ്പ് ഗ്യാസ് മൂലം തെറിച്ച് പോയതോടെയാണ് സംഭവം പുറത്തായത്. ഇടുക്കി ജില്ലയിലെ ഒരു സര്‍ക്കാര്‍ വിദ്യാലയത്തിലാണ് കഞ്ഞിവെള്ളത്തില്‍ നിന്ന് സ്വയം തയ്യാറാക്കിയ കള്ളുമായി ഹൈസ്‌കൂള്‍ വിദ്യാര്‍ഥി ക്ലാസിലെത്തിയത്. കുപ്പിയുടെ അടപ്പ് ഗ്യാസുമൂലം തെറിച്ചുപോയപ്പോള്‍ കള്ള് ക്ലാസ് മുറി മുഴുവനും വീണു.ഇതോടെ സഹപാഠികള്‍ അധ്യാപകരെ വിവരം അറിയിച്ചു.അധ്യാപകര്‍ എത്തിയപ്പോഴേക്കും വിദ്യാര്‍ഥി സ്കൂളില്‍ നിന്ന് രക്ഷപെട്ടു.വിവരം അറിഞ്ഞ് എക്‌സൈസ് നേതൃത്വത്തിൽ കുട്ടിക്ക് കൗണ്‍സലിങ് ഏർപ്പെടുത്തിയിരിക്കുകയാണ്.
Read More » -
Crime
പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി
കൊച്ചി: പോക്സോ കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. മാനസിക ബുദ്ധിമുട്ടുകൾ കാരണം ചികിത്സയിലിരിക്കെയാണ് എന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. സമാന സംഭവങ്ങൾ ആവർത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് ബന്ധുക്കളുടെ ഉറപ്പിന്മേലാണ് കോടതി നടപടി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇന്നു തന്നെ ജയിൽ മോചിതനായേക്കും. പെൺകുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിൽ റിമാൻഡിലായതോടെയാണ് ശ്രീജിത് രവി ഹൈക്കോടതിയിൽ ജാമ്യാപേക്ഷയിൽ നൽകിയത്. ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ നേരത്തെ വാദിച്ചിരുന്നു. ജാമ്യം നൽകിയാൽ കുറ്റവാളികൾക്ക് പ്രോത്സാഹനം നൽകുന്ന നിലപാടാകുമെന്നും സമൂഹത്തിൽ തെറ്റായ സന്ദേശമാണ് നൽകുകയെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. 2016 മുതൽ സ്വഭാവ വൈകൃതത്തിന് ചികിത്സ തേടുന്നയാളാണെന്നും ജയിലിൽ ചികിത്സ തുടരുന്നത് മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് നടന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്നമാണെന്നുമാണ് ശ്രീജിത്ത് രവി പൊലീസിനോട് അറസ്റ്റിലായ സമയത്ത് പറഞ്ഞിരുന്നു.
Read More » -
NEWS
പത്തനംതിട്ടക്കാരുടെ “കൈ പൊള്ളിച്ച് ” മീൻ വില
പത്തനംതിട്ട: ഇറച്ചിക്കോഴിക്കു പിന്നാലെ മത്സ്യത്തിനും കൂടിയ വില നൽകേണ്ട ഗതികേടിലാണ് പത്തനംതിട്ട ജില്ലക്കാർ.രാസവസ്തുക്കൾ കലർന്ന മീനുകൾ കേരളത്തിൽ വ്യാപകമായി പിടിച്ചെടുക്കാൻ തുടങ്ങിയതോടെ എങ്ങുമില്ലാത്ത വിലയാണ് മീനിന് ഇപ്പോൾ പത്തനംതിട്ടയിൽ.ഇതോടെ കോഴി വിലയും ഉയർന്നിട്ടുണ്ട്.തൊണ്ണൂറ് രൂപയിൽ നിന്നും 135 ആയിരിക്കയാണ് ഇപ്പോൾ കോഴിയുടെ വില. മീനുകളുടെ കാര്യവും വിത്യസ്തമല്ല. കേരളത്തിലെ ‘പരിശോധന’ മറയാക്കിയുള്ള നീക്കത്തിൽ ചില്ലറവിൽപനയിൽ കിലോഗ്രാമിനു മത്തിക്ക് മിക്കയിടത്തും 230-280ആണ്.കിളിമീന് 350-400 ആണ് ഇപ്പോഴത്തെ വില.നെയ്മീനിനു കിലോഗ്രാമിനു കുറഞ്ഞത് 700 രൂപയെങ്കിലും കൊടുക്കണമെന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നു. വലിയ അയല ചെറുകിട വ്യാപാരികൾ വിൽക്കുന്നത് കിലോ 260–280 രൂപയ്ക്കാണ്.ചെറിയ അയലയ്ക്ക് 160 രൂപ വരെ വിലയുണ്ട്.ചെമ്മീൻ ഒരു കിലോഗ്രാമിന് 350 രൂപയെങ്കിലും കൊടുക്കണം.മോദയ്ക്കും ചൂരയ്ക്കും 480 രൂപയാണ് കിലോയ്ക്ക്. തെക്കൻ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മത്സ്യബന്ധന തുറമുഖങ്ങളിൽ ഒന്നായ നീണ്ടകരയിൽനിന്നാണ് ഇവിടേക്ക് കൂടുതലും മീനുകളെത്തുന്നത്.സമീപത്തുള്ള ശക്തികുളങ്ങര തുറമുഖത്തേയും കൂടി ചേർത്താണ് നീണ്ടകര തുറമുഖം എന്നു പൊതുവേ പറയുന്നത്.പത്തനംതിട്ടയിൽ നിന്നും വെറും എൺപത് കിലോമീറ്റർ ദൂരം…
Read More »