NEWS

തടി ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

കൊച്ചി: കളമശ്ശേരി ദേശീയ പാതയില്‍ തടി ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ടി. വി. എസ് ജങ്ഷനിലാണ് അപകടം ഉണ്ടായത്.

തമിഴ്‌നാട് സ്വദേശി സ്റ്റീഫനാണ്(49) ഗുരുതര പരിക്കേറ്റ് ചികിത്സയിലുള്ളത്.പുലര്‍ച്ച അഞ്ചരയോടെയാണ് അപകടം.

 

 

ടി.വി.എസ് ജങ്ഷനില്‍ എറണാകുളം ഭാഗത്ത് നിന്നും തടി കയറ്റി വരികയായിരുന്ന ലോറിക്ക് മുന്നിലേക്ക് സിഗ്‌നല്‍ തെറ്റിച്ച്‌ വന്ന മറ്റൊരു വാഹനം വന്നതു കണ്ട് വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ലോറിക്കകത്ത് കുടുങ്ങിയ ഡ്രൈവറെ അഗ്‌നിരക്ഷാ സേനയെത്തിയാണ് പുറത്തെടുത്തത്.

Back to top button
error: