NEWS

നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു

ചെന്നൈ :പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. ചെന്നൈയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.തിരുവല്ല സ്വദേശിയാണ്.
പ്രതാപ് പോത്തന്റെ ആദ്യ വിവാഹം പ്രശസ്ത ചലച്ചിത്ര താരം രാധികയുമായിട്ടായിരുന്നു.1985-ല്‍ നടന്ന അവരുടെ വിവാഹം താമസിയാതെ വേര്‍പിരിഞ്ഞു.1990-ല്‍  അമല സത്യനാഥിനെ വിവാഹം ചെയ്‌തെങ്കിലും 2012ല്‍ ആ ബന്ധവും വേര്‍പെടുത്തി.അമലയില്‍ ഒരു മകളാണ് പ്രതാപ് പോത്തനുള്ളത്.

Back to top button
error: