Month: July 2022
-
Kerala
ഉത്സവാഘോഷങ്ങൾക്ക് ആനകളുടെ ലഭ്യത ഉറപ്പ് വരുത്തണം, കേന്ദ്ര മന്ത്രിക്ക് പൂരപ്രേമി സംഘത്തിന്റെ നിവേദനം
കേരളത്തിലെ ഉത്സവാഘോഷങ്ങൾക്ക് ആനകൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ദേവസ്വങ്ങൾക്ക് ആനകളെ അനുവദിക്കണമെന്ന് പൂരപ്രേമി സംഘം ആവശ്യപ്പെട്ടു. സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള കേരളത്തിലെ പൂരോൽസവങ്ങൾക്ക് ആന അവിഭാജ്യ ഘടകമാണ്. ഇന്നത്തെ സാഹചര്യത്തിൽ ആനകളുടെ കുറവ് പൂരോൽവങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ഈ സാഹചര്യത്തിൽ തൃശൂരിലെത്തിയ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രി അശ്വനീ കുമാർ ചൗബേക്ക് അടിയന്തിരമായി ആനകളെ അനുവദിക്കണമെന്നാവശ്യപ്പെട്ട് പൂര പ്രേമി സംഘം നിവേദനം നൽകി. കേന്ദ്ര മന്ത്രിസഭയിൽ വിഷയം അവതരിപ്പിക്കാമെന്നും ഉന്നതതല വനം വകുപ്പ് പ്രതിനിധികളുമായി ചർച്ച ചെയ്ത് വേണ്ട നടപടികൾ സ്വീകരിക്കാമെന്നും മന്ത്രി നിവേദകസംഘത്തിന് ഉറപ്പു നൽകി. പൂരപ്രേമി സംഘം പ്രസിഡണ്ട് ബൈജു താഴേക്കാട്ട്, കൺവീനർ വിനോദ് കണ്ടെംകാവിൽ എന്നിവർ മന്ത്രിക്ക് സ്നേഹോപഹാരം നൽകി. വാകയിൽ രാധാകൃഷ്ണമേനോൻ വിഷയം അവതരിപ്പിച്ചു. അനിൽകുമാർ മോച്ചാട്ടിൽ, നന്ദൻ വാകയിൽ, സെബി ചെമ്പനാടത്ത്, രമേശ് മൂക്കോനി, വി.വി വിനോദ് എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.
Read More » -
Kerala
യദുകൃഷ്ണ എന്ന 18 കാരൻ്റെ ഹൃദയവും കരളും വൃക്കകളും ഇനി നാലുപേരുടെ ജീവന് വേണ്ടി തുടിച്ചു കൊണ്ടിരിക്കും
കോഴിക്കോട്: വെങ്ങളം മേല്പാലത്തിൽ വെച്ച് ജൂലൈ എട്ടിന് ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരുവങ്ങൂർ സ്വദേശിയായ പതിനെട്ടുകാരൻ യദുകൃഷ്ണക്ക് ഇന്നലെ (വ്യാഴം) ഉച്ചയോടെ മസ്തിഷിക്ക മരണം സ്ഥിരീകരിച്ചു. യദുകൃഷ്ണയുടെ ഹൃദയം ഒരാൾക്കും വൃക്കകൾ രണ്ട് പേർക്കും കരൾ മറ്റൊരാൾക്കും ദാനം ചെയ്തു. ബന്ധുക്കൾ അവയവ ദാനത്തിന് സന്നദ്ധമാകുകയായിരുന്നു. ഇനി യദുകൃഷ്ണയുടെ ഹൃദയവും കരളം വൃക്കകളും നാല് പേർക്ക് ജീവൻ പകർന്ന്നൽകുകയും സ്വയം ജീവിക്കുകയും ചെയ്യും. എട്ടാം തിയതി വെള്ളിയാഴ്ച്ച ഉച്ചയോടെ യദുകൃഷ്ണയും പിതൃസഹോദരി പുത്രൻ ഗൗതം കൃഷ്ണയും കോഴിക്കോട് ഭാഗത്തേക്ക് പോവുമ്പോഴായിരുന്നു അപകടം.
Read More » -
NEWS
പ്രസിഡന്റ് ഗോട്ടബയ രജപക്സെ രാജിവെച്ചു; ശ്രീലങ്കയിൽ ഒടുവിൽ ജനകീയ വിജയം
കൊളംബോ: അവസാന നിമിഷം വരെ തന്റെ സ്ഥാനം നിലനിർത്താൻ ശ്രമിച്ച് അമ്പേ പരാജയപ്പെട്ട് ശ്രീലങ്കൻ പ്രസിഡന്റ് സ്ഥാനം ഗോട്ടബയ രജപക്സെ രാജിവെച്ചു. ഇദ്ദേഹം ശ്രീലങ്കൻ സ്പീക്കർക്ക് രാജിക്കത്ത് അയച്ചുവെന്നാമ് ഇവിടുത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പിന്നാലെ കൊളംബോയിൽ ആഘോഷം തുടങ്ങി. പടക്കം പൊട്ടിച്ചാണ് പ്രസിഡന്റ് രാജി പ്രക്ഷോഭകാരികൾ ആഘോഷിച്ചത്. പ്രസിഡന്റിന്റെ രാജി ജനകീയ വിജയമെന്ന് പ്രതിഷേധക്കാർ പറയുന്നു. ഗോട്ടബയയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തി. സർവ്വകക്ഷി സർക്കാർ നിലവിൽ വരുമെന്ന് പ്രതിക്ഷ പാർട്ടികൾ വ്യക്തമാക്കി. സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകുമെന്നും പ്രതിപക്ഷം പറയുന്നു. സ്പീക്കർ ആക്ടിങ് പ്രസിഡൻറ് സ്ഥാനം ഏറ്റെടുക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി റെനിൽ വിക്രമസിംഗയെ അംഗീകരിക്കില്ല. രണ്ട് പേരും ഒഴിയാതെ പൂർണമായും പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും പ്രക്ഷോഭകർ വ്യക്തമാക്കി. എങ്കിലും പ്രസിഡന്റിന്റെ രാജിയെ വിജയദിനമെന്നും ഇവർ വിശേഷിപ്പിക്കുന്നു. രാജി പ്രഖ്യാപിക്കാൻ തയാറാകാതെയാണ് കഴിഞ്ഞ ദിവസം ഗോത്തബയ രജപക്സെ രാജ്യം വിട്ടത്. ഇതോടെയാണ് വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞ ദിവസം…
Read More » -
Local
ലോറിയും ബൈക്കും കൂട്ടി ഇടിച്ച് യുവാവിന് ദാരുണാന്ത്യം
എടപ്പാൾ: ചങ്ങരംകുളം കാളാച്ചാലിൽ ലോറിയും ബൈക്കും കൂട്ടി ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ആലംകോട് സ്വദേശി ചെറുളശ്ശേരി വീട്ടിൽ സുനിൽ (33) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് അപകടം. കോഴിക്കോട് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോയിരുന്ന ചരക്ക് ലോറി സുനിൽ ഓടിച്ച ബുള്ളറ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ സുനിലിനെ പ്രദേശവാസികൾ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആലംകോട് ഗ്രാമപഞ്ചായത്ത് മെമ്പർ സുനിത ചെർള്ളശ്ശേരിയുടെ സഹോദരനും, പ്രണവം പ്രസാദിന്റെ ഭാര്യ സഹോദരനുമാണ് മരിച്ച സുനിൽ.
Read More » -
NEWS
വിദേശത്തുവെച്ച് പാസ്‍പോര്‍ട്ട് നഷ്ടമായാല്‍ എന്ത് ചെയ്യണം?
ദുബൈ: വിദേശയാത്രയ്ക്കിടെ പാസ്‍പോര്‍ട്ട് നഷ്ടമാകുകയെന്നത് ഏറ്റവും പ്രയാസകരമായ ഒരു അനുഭവമായിരിക്കും. തുടര്‍ യാത്രകളും നാട്ടിലേക്കുള്ള മടക്കവുമെല്ലാം ചോദ്യചിഹ്നമാവുന്ന അത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങളെ അതത് രാജ്യത്തെ ഇന്ത്യന്‍ എംബസികളും കോണ്‍സുലേറ്റുകളും നിങ്ങലെ സഹായിക്കും. സന്ദര്‍ശക വിസയില്‍ യുഎഇയില്‍ എത്തിയ ഒരു ഇന്ത്യക്കാരന് തന്റെ പാസ്‍പോര്‍ട്ട് നഷ്ടമായാല്‍ ഒരു എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി ഇന്ത്യന്‍ എംബസിയുടെ സഹായം തേടാം. ഔട്ട് പാസ് എന്ന് പൊതുവെ അറിയപ്പെടുന്ന എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനായി അടുത്തിടെ അബുദാബിയിലെ ഇന്ത്യന്‍ എംബസി ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലിലൂടെ ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുകയും ചെയ്‍തു. There is no good time to lose your #passport. Fortunately, if you do, you can apply for an Emergency Certificate with the help of the Indian Embassy. The #EmergencyCertificate allows Indian nationals in the UAE to travel one way…
Read More » -
Kerala
ട്രാൻസ്ജെന്‍റർമാർക്ക് ശസ്ത്രക്രിയക്കും ചികിത്സക്കും സൗകര്യമൊരുക്കണം: മനുഷ്യാവകാശ കമ്മീഷൻ
കോട്ടയം : ട്രാൻസ്ജെന്റർമാർക്ക് ശസ്ത്രക്രിയക്കും ചികിത്സക്കും സംസ്ഥാന സര്‍ക്കാര്‍ സൗകര്യമൊരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. അവർ ആഗ്രഹിക്കുന്നതു പോലെ പുരുഷനോ സ്ത്രീയോ ആയി മാറുന്നതിനാവശ്യമായ ശസ്ത്രക്രിയകളും അനുബന്ധ ചികിത്സകളും നൽകുന്നതിന് പര്യാപ്തമായ സൗകര്യങ്ങളും വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും കോട്ടയം മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിര്‍ദ്ദേശിച്ചു. ശസ്ത്രക്രിയ സൗജന്യമാക്കുന്ന കാര്യം മെഡിക്കൽ കോളേജ് തലത്തിൽ മാത്രം തീരുമാനിക്കാൻ കഴിയുന്നതല്ലെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ അറിയിച്ച സാഹചര്യത്തിൽ ശസ്ത്രക്രിയയും ചികിത്സയും സൗജന്യമാക്കാൻ ഫണ്ട് ലഭ്യമാക്കണമെന്ന് കമ്മീഷൻ ചീഫ് സെക്രട്ടറിക്കും ആരോഗ്യ വകുപ്പ് സെക്രട്ടറിക്കും ഉത്തരവ് നൽകി. ഉത്തരവിൻമേൽ സ്വീകരിച്ച നടപടികൾ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എന്നിവർക്ക് വേണ്ടി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എന്നിവർ സെപ്റ്റംബർ 12 നകം കമ്മീഷനെ അറിയിക്കണം. കോട്ടയം മെഡിക്കൽ കോളേജിൽ മൂന്ന് വർഷം മുമ്പ് തുടങ്ങിയ ട്രാൻസ്ജെന്റർ ക്ലിനിക്ക് പ്രവർത്തന രഹിതമാണെന്ന്…
Read More » -
Business
ഇന്ത്യയില്‍ പരസ്യവിപണി ഈ വര്‍ഷം കുതിച്ചുയരും; 2022ല്‍ 16% വളരുമെന്ന് റിപ്പോര്‍ട്ട്
ഇന്ത്യയിൽ പരസ്യവിപണി ഈ വർഷം കുതിച്ചുയരും എന്ന് വിലയിരുത്തൽ. അടുത്ത രണ്ടുവർഷവും ലോകത്തിലെ അതിവേഗം വളരുന്ന പരസ്യ വിപണിയായി ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരും. ഡെന്റ്സു ഇന്റർനാഷണൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഇന്ത്യൻ പരസ്യവിപണി 2022 ൽ 16% വളരും. 2023 ൽ 15.2 ശതമാനവും 2024 ൽ 15.7 ശതമാനവും വളർച്ച നേടും. 2021 9.6 ബില്യൺ ഡോളറാണ് പരസ്യവിപണിയുടെ വലിപ്പം. 2022 ഇത് 11 ബില്യൺ ഡോളർ ആകും. കൊവിഡ് പ്രതിസന്ധിയുടെ തിരിച്ചടി ഉണ്ടായിട്ടും 2021 ൽ 22 ശതമാനമായിരുന്നു വളർച്ച. ചൈനയിലെ പരസ്യ വിപണി 2023 ൽ നാല് ശതമാനവും 2024 5.4 ശതമാനവും വളർച്ച നേടുമെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ 2022 ൽ എത്ര വളർച്ച ഉണ്ടാകുമെന്ന് ഈ റിപ്പോർട്ടിൽ പറയുന്നില്ല. ആഗോളതലത്തിലെ പരസ്യവിപണി 2022 ൽ 8.7 ശതമാനം വളർച്ചയാണ് നേടുക. 2023 ൽ 5.4 ശതമാനം വളർച്ച മാത്രമേ കൈവരിക്കൂ. 2024…
Read More » -
Tech
‘കുട്ടി’ കാഴ്ചക്കാരുടെ പിന്‍തുണയില്‍ യൂട്യൂബിനെ അട്ടിമറിച്ച് ടിക്‌ടോക്
ന്യൂയോര്‍ക്ക്: കുട്ടികളും കൗമാരക്കാരും യൂട്യൂബില്‍ ചിലവഴിക്കുന്നതിനെക്കാള്‍ സമയം ടിക് ടോക്കിൽ വീഡിയോകൾ കാണുന്നതിനാണ് ചിലവഴിക്കുന്നത് എന്ന് കണക്കുകള്‍. 2021ലെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 2020 ജൂൺ മുതലാണ് യൂട്യൂബും, ടിക്ടോക്കും ഉപയോഗിക്കുന്ന 4 മുതൽ 18 വയസ്സ് വരെ പ്രായമുള്ള ആളുകൾ പ്രതിദിന ശരാശരി മിനിറ്റുകളുടെ അടിസ്ഥാനത്തിൽ ടിക് ടോക്ക് യൂട്യൂബിനെ മറികടക്കാന്‍ തുടങ്ങിയത് എന്നാണ് കണക്കുകള്‍ പറയുന്നത്. ആ മാസമാണ് ആദ്യമായി ടിക്ടോക്ക് യൂട്യൂബിനെ മറികടന്നത്. ടിക്ടോക്കില്‍ ഈ വയസില്‍ ഉള്ള ഒരു വ്യക്തി പ്രതിദിനം ശരാശരി 82 മിനിറ്റും യൂട്യൂബിൽ പ്രതിദിനം ശരാശരി 75 മിനിറ്റും ചിലവഴിക്കുന്നു എന്നാണ് കണക്ക്. 2020 ജൂണ്‍ മുതല്‍ ഈ ആധിപത്യം ടിക്ടോക് തുടരുകയാണ്. 2021 ഡിസംബറിലെ കണക്ക് പ്രകാരം കുട്ടികളും കൗമാരക്കാരും പ്രതിദിനം ശരാശരി 91 മിനിറ്റ് ടിക്ടോക്ക് വീഡിയോകള്‍ കാണുന്നുണ്ട് എന്നാണ് കണക്ക്. ആഗോളാടിസ്ഥാനത്തിൽ യൂട്യൂബ് കാണാൻ ചെലവഴിക്കുന്നത് പ്രതിദിനം 56 മിനിറ്റ് മാത്രമാണ്. രക്ഷാകർതൃ നിരീക്ഷണത്തിനായി അക്കൗണ്ടുകളുള്ള 400,000…
Read More » -
Health
വെറും വയറ്റില്‍ ഇളം ചൂടുവെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങള്‍ അറിയാമോ ? ശരീരഭാരം കുറയ്ക്കാന്‍… വയറ് വീര്‍ക്കല്‍ ഒഴിവാക്കാന്‍… അങ്ങനെ അനേകം ഗുണങ്ങള്‍…
വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങണമെന്ന് ഡോക്ടർമാർ പറയാറുണ്ട്. വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്നു. രാവിലെ വെറും വയറ്റിൽ ഇളം ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്നു. ഇളം ചൂടു വെള്ളത്തിൽ ഒരു നാരങ്ങ കൂടി പിഴിഞ്ഞാൽ അത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുകയും കരളിന്റെ പ്രവർത്തനം മികച്ചതാക്കുകയും ചെയ്യുന്നു. രാവിലെ ചൂടുള്ള വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ മികച്ചതാക്കുന്നു. രാവിലെ ചൂടുവെള്ളം കുടിക്കുന്നത് ഭാരം നിയന്ത്രിക്കാനും സഹായിക്കും. രാവിലെ എഴുന്നേൽക്കുമ്പോൾ വെള്ളം കുടിക്കുന്നത് മൂത്രമൊഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിൽ നിന്ന് അനാവശ്യമായ എല്ലാ വിഷവസ്തുക്കളെയും മാലിന്യങ്ങളെയും പുറന്തള്ളാൻ സഹായിക്കുന്നു. മലവിസർജ്ജനം വേഗത്തിലും കാര്യക്ഷമമായും സുഗമമാക്കാൻ സഹായിക്കുന്നു. അതിനാൽ ദഹനം മെച്ചപ്പെടുത്തുന്നു. ഇളം ചൂടുള്ള വെള്ളം കുടിക്കുന്നത് ആമാശയത്തെ നന്നായി വൃത്തിയാക്കുകയും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുകയും ചെയ്യുന്നു. ഈ രീതിയിൽ ഇളം ചൂടുള്ള വെള്ളം ശരീരത്തിന് സ്വാഭാവിക ഡിറ്റോക്സായി പ്രവർത്തിക്കുന്നു. ശരീരഭാരം കുറയ്ക്കാനും മലബന്ധം, വയറ് വീർക്കൽ എന്നിവ…
Read More »
