NEWS

പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു;ആലുവ മണപ്പുറം ക്ഷേത്രത്തിൽ വെള്ളം കയറി

ആലുവ: കനത്ത മഴയിൽ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ആലുവ മണപ്പുറത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി.മണപ്പുറം ക്ഷേത്രത്തിലും വെള്ളം കയറിയിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെയോടെയാണ് വെള്ളം കൂടിയത്.ഇടുക്കി ജില്ലയിലടക്കം ശക്തമായി പെയ്യുന്ന മഴയാണ് പെരിയാറില്‍ ജലനിരപ്പ് ഉയരാന്‍ ഇടയാക്കിയത്.
 അതിവേഗമാണ് പെരിയാറിലെ ജലനിരപ്പ്
ഉയരുന്നത്. ഇനിയും വെള്ളമുയര്‍ന്നാല്‍ ആലുവ ഭാഗത്ത് പെരിയാറിന്റെ തീരത്ത് കൂടുതൽ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ട്. പെരിയാറുമായി ബന്ധപ്പെട്ട് കിടക്കുന്ന തോടുകളിലൂടെയും മറ്റും പാടശേഖരങ്ങളിലേക്കും താഴ്ന്ന ഭാഗങ്ങളിലേക്കും ഇതിനകം തന്നെ വെള്ളം കയറി തുടങ്ങിയിട്ടുണ്ട്.

Back to top button
error: