നെടുങ്കണ്ടം: സ്വയം തയ്യാറാക്കിയ കള്ളുമായി സ്കൂളിലെത്തിയ വിദ്യാര്‍ഥി കുടുങ്ങി.കള്ള് കൊണ്ടുവന്ന കുപ്പിയുടെ അടപ്പ് ഗ്യാസ് മൂലം തെറിച്ച് പോയതോടെയാണ് സംഭവം പുറത്തായത്.
ഇടുക്കി ജില്ലയിലെ ഒരു സര്‍ക്കാര്‍ വിദ്യാലയത്തിലാണ് കഞ്ഞിവെള്ളത്തില്‍ നിന്ന് സ്വയം തയ്യാറാക്കിയ കള്ളുമായി ഹൈസ്കൂള്‍ വിദ്യാര്‍ഥി ക്ലാസിലെത്തിയത്.
കുപ്പിയുടെ അടപ്പ് ഗ്യാസുമൂലം തെറിച്ചുപോയപ്പോള്‍ കള്ള് ക്ലാസ് മുറി മുഴുവനും വീണു.ഇതോടെ സഹപാഠികള്‍ അധ്യാപകരെ വിവരം അറിയിച്ചു.അധ്യാപകര്‍ എത്തിയപ്പോഴേക്കും വിദ്യാര്‍ഥി സ്കൂളില്‍ നിന്ന് രക്ഷപെട്ടു.വിവരം അറിഞ്ഞ് എക്സൈസ് നേതൃത്വത്തിൽ കുട്ടിക്ക് കൗണ്‍സലിങ് ഏർപ്പെടുത്തിയിരിക്കുകയാണ്.