NEWS

മ​ദ്യ​പി​ച്ചു വാ​ഹ​നം ഓ​ടി​ച്ചു; എക്സൈസ് ഉദ്യോഗസ്ഥനെതിരെ കേസ്

പത്തനംതിട്ട: അ​ടൂ​ര്‍ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​നു സ​മീ​പ​ത്തെ ഫ്ലാ​റ്റി​ല്‍ ക​ഞ്ചാ​വ് റെ​യ്ഡി​നി​ടെ മ​ഫ്തി​യി​ലെ​ത്തി​യ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ മ​ദ്യ​പി​ച്ചു വാ​ഹ​നം ഓ​ടി​ച്ച​തി​ന് പൊ​ലീ​സ് കേ​സെ​ടു​ത്തു.റെ​യ്ഡി​നി​ടെ സ്വ​കാ​ര്യ വാ​ഹ​നം ഓ​ടി​ച്ച്‌ അ​വി​ടെ​യെ​ത്തി​യ എ​ക്സൈ​സ് പ​റ​ക്കോ​ട് റേ​ഞ്ച് സി​വി​ല്‍ ഓ​ഫി​സ​ര്‍ ഹു​സൈ​ന്‍ അ​ഹ​മ്മ​ദി​നെ​തി​രെ​യാ​ണ് (46) കേ​സെ​ടു​ത്ത​ത്.
റെ​യ്ഡ് ന​ട​ക്കു​മ്ബോ​ള്‍ ഹു​സൈ​ന്‍ അ​ഹ​മ്മ​ദ് ഫ്ലാ​റ്റി​ലെ സ്വ​കാ​ര്യ സ്ഥാ​പ​നം ന​ട​ത്തി​യ​വ​രോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത് വാ​ക്കേ​റ്റ​ത്തി​ല്‍ ക​ലാ​ശി​ച്ചു. ഇ​യാ​ള്‍ മ​ദ്യ​പി​ച്ചെ​ത്തി​യ​താ​ണ് എ​ന്നാ​രോ​പി​ച്ച്‌ യു​വാ​ക്ക​ള്‍ സം​ഘം ചേ​ര്‍​ന്ന് എ​ക്സൈ​സ് സം​ഘ​ത്തി​ന് നേ​രെ തി​രിയുകയായിരുന്നു.
സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ അ​ടൂ​ര്‍ പൊ​ലീ​സ് ഹു​സൈ​ന്‍ അ​ഹ​മ്മ​ദി​നെ വൈ​ദ്യ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​നാ​ക്കി. മ​ദ്യ​പി​ച്ച്‌ അ​മി​ത വേ​ഗ​ത്തി​ല്‍ വാ​ഹ​നം ഓ​ടി​ച്ചെ​ന്ന ഫ്ലാ​റ്റി​ലു​ണ്ടാ​യി​രു​ന്ന ജി​ത്തു​വി‍െന്‍റ പ​രാ​തി​യി​ലാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

Back to top button
error: