Month: July 2022
-
Crime
മഹിളാമോര്‍ച്ച നേതാവ് ശരണ്യയുടെ ആത്മഹത്യാ കേസിൽ ബി.ജെ.പി നേതാവ് പ്രജീവ് അറസ്റ്റിൽ, ഈ കേസിൽ മറ്റ് ബി.ജെ.പി നേതാക്കൾക്കും ബന്ധമുണ്ടെന്നും അവർ ശരണ്യയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു എന്നും പ്രജീവ്
ജൂലൈ 10ന് ഞായറാഴ്ച വൈകിട്ട് 4നാണ് മഹിളാമോര്‍ച്ച മണ്ഡലം ട്രഷറർ ശരണ്യ മാട്ടുമന്തയിലെ വാടക വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. നടുവക്കാട്ടുപാളയത്ത് രമേഷിന്റെ ഭാര്യയായ ശരണ്യയുടെ ആത്മഹത്യാക്കുറിപ്പിൽ രണ്ടുപേരുടെ പങ്ക് വ്യക്തമാക്കിയിരുന്നു. ബി.ജെ.പി പ്രാദേശിക നേതാവ് കാളിപ്പാറ സ്വദേശി പ്രജീവ് തന്നെ പലരീതിയില്‍ ഉപയോഗിച്ചു. ഒടുവില്‍ താന്‍ മാത്രം കുറ്റക്കാരിയായി. പ്രജീവിനെ വെറുതെ വിടരുതെന്ന് ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഒടുവിൽ 5 ദിവസത്തെ ഇടവേളക്കു ശേഷം പ്രജീവിനെ പാലക്കാട് നോർത്ത് ടൗൺ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പ്രജീവിന്റെ ഫോണിലെ കോൾ ലിസ്റ്റ് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. തനിക്ക് ശരണ്യയുമായി നല്ല സൗഹൃദമായിരുന്നുവെന്ന് പ്രജീവ് പറഞ്ഞു. ശരണ്യയുടെ ആത്മഹത്യയിൽ ബി.ജെ.പി നേതാക്കൾക്ക് ബന്ധമുണ്ടെന്നും ബി.ജെ.പി നേതാക്കൾ ശരണ്യയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു എന്നും ഗുരുതരമായ ആരോപണമാണ് പ്രജീവ് ഉന്നയിച്ചിരിക്കുന്നത്. ശരണ്യയുടെ ആത്മഹത്യാക്കുറിപ്പിൽ പ്രജീവാണ് ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമാക്കുന്നുണ്ട്. പ്രജീവ് തന്നെ പലരീതിയിൽ ഉപയോഗിച്ചു. ഒടുവിൽ താൻ മാത്രം കുറ്റക്കാരിയായി.…
Read More » -
Crime
അയല്‍വാസിയുടെ വീടിന് തീയിട്ട് ഒളിവില്‍പോയ പ്രതി പിടിയില്‍
മലപ്പുറം: അയല്‍വാസിയുടെ വീട് പെട്രോളൊഴിച്ച് തീവച്ചശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍. മലപ്പുറം സ്വദേശി വെട്ടത്ത് പ്രഭാകരനെയാണ് കഴിഞ്ഞദിവസം പുലര്‍ച്ച മലപ്പുറം ജില്ലയിലെ വെള്ളിമുറ്റത്ത് ബാലുശ്ശേരി എസ്. ഐയും സംഘവും പിടികൂടിയത്. 2021 ഡിസംബര്‍ 13ന് തലയാട് പേര്യമലയില്‍ ചന്തുക്കുട്ടിയുടെ വീട് പെട്രോളൊഴിച്ച് തീവെച്ച കേസില്‍ ഇയാള്‍ പൊലീസിനെ വെട്ടിച്ച് മുങ്ങിനടക്കുകയായിരുന്നു. ചന്തുക്കുട്ടിയുടെ വീടിനടുത്ത് താമസിച്ചിരുന്ന പ്രഭാകരന് ഇദ്ദേഹവുമായുണ്ടായ ശത്രുതയെ തുടര്‍ന്നായിരുന്നു വീടിന് തീവെച്ചത്. വീട് ഭാഗികമായി കത്തിനശിച്ചിരുന്നു. സംഭവത്തിനുശേഷം പ്രഭാകരന്‍ പലസ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രഭാകരനെ റിമാന്‍ഡ് ചെയ്തു.
Read More » -
Kerala
കുളിച്ചുകൊണ്ടിരുന്ന യുവതി പുറത്തിറങ്ങിയ പിന്നാലെ മണ്ണിടിച്ചില്‍; കുളിമുറിയടക്കം വീടിന്റെ പിന്‍ഭാഗം തകര്‍ന്നുവീണു
ഇടുക്കി: കനത്ത മഴയ്ക്കിടെ മണ്‍തിട്ടയിടിഞ്ഞുണ്ടായ അപകടത്തില്‍നിന്ന് യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ വൈകുന്നേരേേത്താടെയാണ് പഴയ മൂന്നാര്‍ മൂലക്കടയിലെ പാര്‍വ്വതിയുടെ വീടിന് പിന്‍ഭാഗത്തെ മണ്‍തിട്ട ഇടിഞ്ഞുവീണത്. ഈ മണ്ണിടിച്ചിലില്‍പ്പെട്ട് പാര്‍വതിയുടെ വീടിന്റെ പിന്‍ഭാഗവും തകര്‍ന്നു. ഈ സമയം മരുമകള്‍ സുകന്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സുകന്യ കുളിമുറിയില്‍നിന്ന് പുറത്തിറങ്ങിയ പുറകെ മണ്‍തിട്ട ഇടിഞ്ഞുവീഴുകയായിരുന്നു. ഏതാനും മിനിറ്റുകളുടെ വ്യത്യാസത്തിലാണ് യുവതി രക്ഷപ്പെട്ടത്. മണ്ണിടിച്ചലില്‍ വീടിന്റെ കുളിമുറിയും അടുക്കളയും പൂര്‍ണ്ണമായി തകര്‍ന്നു. മൂലക്കടയില്‍ ലയങ്ങളായി നിലനിന്നിരുന്ന പല കെട്ടിടങ്ങളും ഇപ്പോള്‍ റിസോര്‍ട്ടുകളായി മാറിക്കഴിഞ്ഞു. ഈ ബഹുനില കെട്ടിടങ്ങളില്‍ നിന്ന് ഒഴുക്കിവിടുന്ന വെള്ളം മണ്‍തിട്ടയില്‍ വീഴുന്നതാണ് മണ്ണിടിച്ചലിന് കാരണമെന്നാണ് വീട്ടുകാര്‍ പറയുന്നത്. ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും കുടുംബം പറഞ്ഞു. പാര്‍വ്വതിയുടെ വീട്ടിന്റെ ഇരുവശത്തും ഇത്തരത്തിലുള്ള രണ്ട് ബഹുനില കെട്ടിടങ്ങളാണ് ഉള്ളത്. ഇവിടങ്ങളില്‍ നിന്ന് ഒഴുക്കിവിടുന്ന വെള്ളം പിന്‍ഭാഗത്തെ മണ്‍തിട്ടയില്‍ വീഴുന്നതാണ് അപകടത്തിന് കാരണമെന്നാണ് വീട്ടുകാരുടെ ആരോപണം. മുകള്‍ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിന്റ അടിഭാഗത്തെ മണ്‍തിട്ടയാണ് വെള്ളം കയറിയതോടെ…
Read More » -
Crime
വിധി വന്ന് എട്ടുമാസം, ഒടുവില്‍ ഉത്തരവ് എത്തി; പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഓടിച്ച വണ്ടിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഓടിച്ച വണ്ടിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി ആര്‍.ടി.ഒ. 2019-ലാണ് കേസിനാസ്പദമായ സംഭവം. പന്നിയങ്കര പോലീസ് വാഹനപരിശോധനയ്ക്കിടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടറുമായി പോകുമ്പോള്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് സ്‌കൂട്ടറുമായി കറങ്ങിയയാള്‍ക്ക് 25 വയസ്സുവരെ ലൈസന്‍സ് നല്‍കരുതെന്ന് കോടതിവിധിച്ചു. കുട്ടി ഓടിച്ച സ്‌കൂട്ടറിന്റെ രജിസ്ട്രേഷന്‍ ഒരുവര്‍ഷത്തേക്ക് റദ്ദ്ചെയ്യണമെന്നും കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) വിധിച്ചിരുന്നു. കോടതി 2021 നവംബറില്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും കഴിഞ്ഞദിവസമാണ് ഉത്തരവ് ആര്‍.ടി.ഒ.യ്ക്ക് ലഭിക്കുന്നത്. അതിന്റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച മുതല്‍ ഒരുവര്‍ഷത്തേക്കാണ് സ്‌കൂട്ടറിന്റെ രജിസ്ട്രേഷന്‍ റദ്ദ് ചെയ്യുകയെന്ന് കോഴിക്കോട് ആര്‍.ടി.ഒ. പി.ആര്‍. സുമേഷ് പറഞ്ഞു. വാഹനം ചേവായൂര്‍ ടെസ്റ്റ് ഗ്രൗണ്ടിലേക്ക് മാറ്റി. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളക്കം നിരവധിപേര്‍ വാഹനങ്ങളുമായി നിരത്തിലേക്കിറങ്ങുന്നതും അപകടത്തില്‍പ്പെടുന്നതും സ്ഥിരംസംഭവമാണ്. ഇത്തരത്തിലുള്ള ശിക്ഷകള്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള താക്കീതായി മാറുമെന്നാണ് മോട്ടോര്‍വാഹനവകുപ്പിന്റെ പ്രതീക്ഷ.
Read More » -
Kerala
ബ്രൂവറി കേസ്: വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: ബ്രൂവറി കേസില്‍ നികുതി വകുപ്പില്‍ നിന്ന് ഫയലുകള്‍ സമര്‍പ്പിക്കണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. വിജിലന്‍സ് കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്റ്റേ. സ്വകാര്യ അന്യായത്തിന്മേല്‍ വിജിലന്‍സ് കോടതിക്ക് കേസെടുക്കാന്‍ ആവില്ലെന്ന് സര്‍ക്കാര്‍ വാദിച്ചു. സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമായാണ് വിജിലന്‍സ് കോടതി ഉത്തരവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി, രമേശ് ചെന്നിത്തലയാണ് ബ്രൂവറി അഴിമതി കേസുമായി വിജിലന്‍സ് കോടതിയെ സമീപിച്ചത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി നല്‍കിയതില്‍ അഴിമതിയുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ പരാതി. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കി സമര്‍പ്പിച്ച പരാതിയില്‍ കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് വിജിലന്‍സ് കോടതി കഴിഞ്ഞമാസം വിധിച്ചിരുന്നു. ഉത്തരവ് റദ്ദാക്കിയതിനാല്‍ അഴിമതി ആരോപണം നിലനില്‍ക്കില്ലെന്ന സര്‍ക്കാര്‍ വാദം തള്ളിയാണ് കേസുമായി മുന്നോട്ടുപോകാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. സര്‍ക്കാരിന്റെ തടസ്സ ഹര്‍ജി തള്ളിയ വിജിലന്‍സ് കോടതി കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹര്‍ജിക്കാരനായ ചെന്നിത്തലയക്ക് കൈമാറണമെന്നും അന്ന്…
Read More » -
Crime
ഇരുപത്തിരണ്ടുകാരനായ മകന്‍ പോക്‌സോ കേസില്‍ അറസ്റ്റിലായി; പിന്നാലെ അമ്മ ജീവനൊടുക്കി
കോഴിക്കോട്: മകന്‍ പോക്‌സോ കേസില്‍ അറസ്റ്റിലായതില്‍ മനംനൊന്ത് അമ്മ ജീവനൊടുക്കി. പുറക്കാട്ടേരി സ്വദേശി ജലജയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് നിഗമനമെന്ന് പൊലീസ് പറയുന്നു. എലത്തൂരില്‍ നിന്ന് പതിനഞ്ചുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ജലജയുടെ മകന്‍ സുബിന്‍ ഇന്നലെ അറസ്റ്റിലായിരുന്നു. കേസില്‍ നേരത്തെ പിടിയിലായ അബ്ദുള്‍ നാസറിന്റെ കൂട്ടാളിയെന്ന് കണ്ടെത്തിയാണ് സുബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സുബിനെതിരെ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയെ മയക്കുമരുന്ന് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചെന്നതാണ് സിറാജിനെതിരായ കുറ്റം. ഇന്നലെയാണ് കേസില്‍ ഇരുപത്തിരണ്ടുകാരനായ സുബിനും മുപ്പത്തെട്ടുകാരനായ സിറാജും അറസ്റ്റിലായത്. സുബിനെ വീട്ടില്‍ നിന്നും സിറാജിനെ ഉള്ളിയേരി അങ്ങാടിയില്‍ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ മൂന്ന് പേര്‍ കൂടി പിടിയിലാകാനുണ്ട്.
Read More » -
Crime
പൊളിച്ചു നീക്കാന്‍ ആവശ്യപ്പെട്ടിട്ടും കേട്ടില്ല; ഇരുനില കെട്ടിടം തകര്‍ന്ന് റോഡില്‍: അപകടം ഒഴിവായത് തലനാരിഴയ്ക്ക്
മലപ്പുറം: പുളിക്കല്‍ അരൂര്‍ റോഡില്‍ സിറ്റി ആശുപത്രിക്ക് സമീപം ഇരുനില കെട്ടിടം തകര്‍ന്ന് റോഡിലേക്ക് വീണു. കാലപ്പഴക്കമുള്ള കെട്ടിടം ഇന്നലെ രാവിലെ ഏഴരയ്ക്കും ഒമ്പത് മണിക്കും രണ്ട് ഘട്ടങ്ങളിലായാണ് തകര്‍ന്നുവീണത്. ഈ കെട്ടിടത്തിന് സമീപമുള്ള സ്റ്റാന്‍ഡില്‍ ഈ സമയം ഓട്ടോകളില്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. ഉടമസ്ഥ തര്‍ക്കത്തെ തുടര്‍ന്ന് ഈ കടകളില്‍ വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചിരുന്നില്ല. കാലപ്പഴക്കത്താല്‍ തകര്‍ന്നുവീഴാറായ ഇരുനില കെട്ടിടം പൊളിച്ചുമാറ്റാത്തത് വിദ്യാര്‍ഥികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും പ്രയാസം സൃഷ്ടിച്ചിരുന്നു. ഇതുസംബന്ധിച്ച് നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. കെട്ടിടത്തിന്റെ ബാക്കിഭാഗം ഏതുനിമിഷവും തകര്‍ന്നുവീഴുമെന്ന സ്ഥിതിയിലാണ്. ഇത് കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നു. പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.
Read More » -
India
ഇനി പ്രതിഷേധിക്കാനും പാടില്ല; പാര്‍ലമെന്റ് വളപ്പില്‍ ധര്‍ണയും സത്യഗ്രഹവും ഉള്‍പ്പെടെ വിലക്കി ഉത്തരവ്
ദില്ലി: അഴിമതിയടക്കമുള്ള വാക്കുകളെ അണ്‍പാര്‍ലമെന്ററിയായി പ്രഖ്യാപിച്ച് പുതിയ പട്ടിക പ്രസിദ്ധീകരിച്ചതിനു പിന്നാലെ അടുത്ത വിവാദ ഉത്തരവുമായി ലോക്‌സഭ സെക്രട്ടേറിയറ്റ്. പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധമോ ധര്‍ണ്ണയോ സത്യഗ്രഹമോ പാടില്ലെന്നാണ് പുതിയ ഉത്തരവ്. മതപരമായ ചടങ്ങുകള്‍ക്കും പാര്‍ലമെന്റ് വളപ്പ് ഉപയോഗിക്കാന്‍ പാടില്ലെന്നും ഉത്തരവിലുണ്ട്. സെക്രട്ടറി ജനറലിന്റേതാണ് ഒറ്റ വരിയിലുള്ള ഉത്തരവ്. ഉത്തരവ് ലംഘിച്ചാല്‍ എന്താകും നടപടിയെന്ന് വ്യക്തമല്ല. നിയമ നിര്‍മാണം മാത്രമല്ല, രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്താനും തെറ്റായ നടപടികള്‍ തിരുത്താനും ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധികള്‍ എത്തുന്ന സ്ഥലമാണ് പാര്‍ലമെന്റ്, അവിടെ പ്രതിഷേധിക്കാനുള്ള അവകാശം ജനപ്രതിനിധികള്‍ക്ക് നിഷേധിക്കുന്നത് ഏറെ വിവാദമാകുമെന്നുറപ്പ്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ അണ്‍ പാര്‍ലമെന്ററി പട്ടികയ്‌ക്കെതിരേ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് അതിലും വിവാദമാകുന്ന പുതിയ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. Vishguru's latest salvo — D(h)arna Mana Hai! pic.twitter.com/4tofIxXg7l — Jairam Ramesh (@Jairam_Ramesh) July 15, 2022 അഴിമതി, അഴിമതിക്കാരന്‍, സ്വേച്ഛാധിപതി, നാട്യക്കാരന്‍, മന്ദബുദ്ധി, കൊവിഡ് പരത്തുന്നവന്‍,…
Read More » -
NEWS
വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയിൽ പെട്ടാൽ അറിയിക്കാം
കേരളത്തിൽ വ്യാപകമായി തുടരുന്ന തീവ്ര മഴയിലും കാറ്റിലും വൈദ്യുതി മേഖലക്ക് കനത്ത നാശനഷ്ടമാണുണ്ടായിട്ടുള്ളത്. ഉന്നത വോൾട്ടതയിലുള്ള ലൈനുകൾക്കു വരെ നാശമുണ്ടായിട്ടുണ്ട്. മരങ്ങൾ കടപുഴകി വീണും മരക്കൊമ്പുകൾ ഒടിഞ്ഞു വീണും നൂറുകണക്കിന് വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും ലൈനുകൾ തകരുകയും ചെയ്തു. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട്, പാലക്കാട്, ഇടുക്കി തുടങ്ങിയ ജില്ലകളില്‍ വൈദ്യുതി സംവിധാനത്തിന് വലിയതോതിൽ നാശനഷ്ടമുണ്ടായി. പ്രകൃതി ദുരന്തം വരുത്തിയ പ്രതിബന്ധങ്ങൾ വകവയ്ക്കാതെ കെ എസ് ഇ ബി ജീവനക്കാർ പൂർണ്ണമായും കർമ്മനിരതരാണ്. സമയബന്ധിതമായ ഇടപെടലുകളിലൂടെ അപകടങ്ങൾ ഒഴിവാക്കാനും യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി പുന:സ്ഥാപിക്കുവാനുമുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ചിലയിടങ്ങളിൽ ഇന്നലെ രാത്രി തന്നെ വൈദ്യുതി പുന:സ്ഥാപിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. . വ്യാപകമായി നാശമുണ്ടായ പ്രദേശങ്ങളിൽ, ആരംഭിച്ച വൈദ്യുതി പുന:സ്ഥാപന പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. മരങ്ങൾ വെട്ടിമാറ്റിയും ലൈനുകളും പോസ്റ്റുകളും മാറ്റി സ്ഥാപിച്ചും യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി പുനഃസ്ഥാപിക്കുവാനായി കെ എസ് ഇ ബി ജീവനക്കാർ അശ്രാന്തം പരിശ്രമിക്കുന്നുണ്ട്. ഈ സവിശേഷ സാഹചര്യം മനസ്സിലാക്കി മാന്യ ഉപഭോക്താക്കൾ…
Read More » -
Crime
വിവാഹവാഗ്ദാനം നല്‍കി കബളിപ്പിച്ചയാളെ കുത്തിക്കൊലപ്പെടുത്തി യുവതി പൊലീസില്‍ കീഴടങ്ങി, കൊല പ്പെടുത്തിയത് ഉറക്കഗുളിക നൽകിയ ശേഷം
നാഗര്‍കോവില്‍: വിവാഹവാഗ്ദാനം നല്‍കി കബളിപ്പിച്ചയാളെ കുത്തിക്കൊലപ്പെടുത്തി യുവതി പൊലീസില്‍ കീഴടങ്ങി. ഉറക്കഗുളിക നല്‍കി മയക്കിയ ശേഷമായിരുന്നു കൊലപാതകം. നാഗര്‍കോവില്‍ വടശേരി സ്വദേശിയായ രതീഷ് കുമാറാണ് (35) കൊല്ലപ്പെട്ടത്. ആരല്‍വായ്‌മൊഴി ഇഎസ്‌ഐ ആശുപത്രി ജീവനക്കാരനാണ് രതീഷ്. കൊലപാതകത്തിന് ശേഷം കീഴടങ്ങിയ ഷീബ(37)യെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹമോചിതയായ ഷീബയ്ക്ക് രണ്ട് മക്കളുണ്ട്. സ്വകാര്യ പോളിടെക്‌നിക് കോളേജില്‍ അധ്യാപികയായ ഷീബ, 2013ല്‍ ആശുപത്രിയില്‍ എത്തിയപ്പോഴാണ് രതീഷിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് വിവാഹവാഗ്ദാനം നല്‍കിയ രതീഷിന്റെ നിര്‍ബന്ധത്തില്‍ 2019ല്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു. എന്നാല്‍ രതീഷ് കഴിഞ്ഞ വര്‍ഷം മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയായിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കമായി. താനുമായി സംസാരിക്കാന്‍ പോലും രതീഷ് താല്‍പര്യം പ്രകടിപ്പിക്കാതായപ്പോഴാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ഷീബ പൊലീസിനോട് പറഞ്ഞു
Read More »