NEWS

നിസ്കരിച്ചവർക്കെതിരെ ലുലു മാള്‍ മാനേജ്‌മെന്റ് നല്‍കിയ പരാതിയില്‍ പോലിസ് കേസെടുത്തു

ലഖ്‌നൗ: മാള്‍ പരിസരത്ത് നമസ്‌കാരം നടത്തിയ സന്ദര്‍ശകര്‍ക്കെതിരേ ലുലു മാള്‍ മാനേജ്‌മെന്റ് നല്‍കിയ പരാതിയില്‍ പോലിസ് കേസെടുത്തു.

ഐപിസി സെക്ഷന്‍ 153 എ, 295 എ, 341 എന്നിവ പ്രകാരം സുശാന്ത് ഗോള്‍ഫ് സിറ്റി പോലിസ് സ്‌റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

 

ജൂലൈ 10 ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് മാള്‍ ഉദ്ഘാടനം ചെയ്തത്. തുറന്ന് ദിവസങ്ങള്‍ക്കുള്ളില്‍, ഷോപ്പിംഗ് ഏരിയയിലെ തുറസ്സായ സ്ഥലത്ത് ചിലര്‍ നമസ്‌കാരം നിര്‍വഹിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് സംഘപരിവാര്‍ പ്രവര്‍ത്തകരും ആര്‍എസ്‌എസ് അനുകൂല മാധ്യമങ്ങളും വിദ്വേഷ പ്രചാരണത്തിനായി ഉപയോഗിച്ചു. സംഭവം വിവാദമായതോടെ ലുലു അധികൃതര്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് നമസ്‌കരിച്ചവര്‍ക്കെതിരേ യുപി പോലിസ് കേസെടുത്തിരിക്കുന്നത്.

Back to top button
error: