KeralaNEWS

കേരളത്തിന് ആശംസകള്‍ നേര്‍ന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ, ആശംസകൾ ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചതിന്

ദില്ലി : ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച കേരളത്തിന് ആശംസകള്‍ നേര്‍ന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ. രാജ്യത്തെ വിനോദസഞ്ചാ മേഖലയ്ക്ക് മികച്ച പ്രോത്സാഹനം നല്‍കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി പറഞ്ഞുകൊണ്ടുള്ളതാണ് ബിജെപി അദ്ധ്യക്ഷന്റെ ട്വീറ്റ്. ‘നമ്മുടെ രാജ്യത്തെ ടൂറിസം മേഖലയ്ക്ക് മികച്ച പ്രോത്സാഹനം നല്‍കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രയത്‌നങ്ങള്‍ക്ക് നന്ദി. ടൈം മാഗസിന്റെ ‘2022-ലെ ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളുടെ’ പട്ടികയില്‍ കേരളം ഇടം പിടിച്ചു. കേരള സംസ്ഥാനത്തിന് ആശംസകള്‍, സംസ്ഥാനത്തിന്റെ അതിമനോഹരമായ സൗന്ദര്യം ശരിയായ രീതിയില്‍ തിരിച്ചറിയപ്പെട്ടിരിക്കുന്നു’, ജെ പി നദ്ദ ട്വീറ്റില്‍ പറയുന്നു.

ടൈം മാഗസിന്‍രെ ലോകത്തെ ഏറ്റവും മികച്ച സ്ഥലങ്ങളുടെ 2022ലെ പട്ടികയിലാണ് കേരളം ഇടം പിടിച്ചിരിക്കുന്നത്. 50 സ്ഥലങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് കേരളത്തിനൊപ്പം അഹമ്മദാബാദും ഇടം പിടിച്ചിട്ടുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: