Month: July 2022
-
Crime
50 കുടുംബങ്ങളെ ഇരുട്ടിലാക്കി കവുങ്ങ്: വെട്ടാന്‍ പോയ കെഎസ്ഇബി ജീവനക്കാരന് പോലീസുകാരന്റെ മകന്റെ ക്രൂരമര്‍ദനം
പാലക്കാട്: വൈദ്യുതി തകരാര്‍ പരിഹരിക്കാന്‍ പോയ കെഎസ്ഇബി ജീവനക്കാരനെ പോലീസുകാരന്റെ മകനും കൂട്ടുകാരും ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. ക്രൂരമര്‍ദനമേറ്റ ഓവര്‍സിയര്‍ കണ്ണദാസനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസുകാരന്റെ മകനും കൂട്ടുകാരും ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് കണ്ണദാസന്‍ ആരോപിച്ചു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അമ്പതോളം കുടുംബങ്ങള്‍ താമസിക്കുന്ന മേഖയിലേക്ക് വൈദ്യുതി എത്തിക്കുന്നതിന് കവുങ്ങുകള്‍ വെട്ടിമാറ്റണമായിരുന്നു. ഇതിനായി ഒരു കരാര്‍ തൊഴിലാളിയുമായി കണ്ണദാസ് പ്രദേശത്തേക്ക് പോയി. എന്നാല്‍, മതില്‍ പൊളിയുമെന്നും കവുങ്ങ് വെട്ടിമാറ്റരുതെന്നും ഒരു വീട്ടിലെ ആള്‍ തട്ടിക്കയറി. ചോദിച്ചപ്പോള്‍ സിഐ ആണെന്നാണ് പരിചയപ്പെടുത്തിയത്. തുടര്‍ന്ന് അവിടെ നിന്ന് തിരിച്ചുപോന്ന തന്റെ അടുത്തേക്ക് കാറിലെത്തിയ മൂന്ന് പേര്‍ വന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് കണ്ണദാസ് പറഞ്ഞു. ‘കറന്റില്ലെന്ന് പറയാന്‍ വേണ്ടി ആരെങ്കിലും വരുന്നതാകുമെന്നാണ് കരുതിയത്. എന്നാല്‍ നിങ്ങളാണോ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ എന്ന് ചോദിക്കുകയും ഉടന്‍ അടിക്കുകയുമാണ് ഉണ്ടായത്’ കണ്ണദാസ് പറഞ്ഞു. പോലീസുകാരന്റെ മകനും സുഹൃത്തുക്കളുമാണ് ഇതെന്നാണ് താന്‍ മനസ്സിലാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
Read More » -
Careers
ആകാശ എയറില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം
ദില്ലി: രാകേഷ് ജുൻജുൻവാലയുടെ പിന്തുണയുള്ള ഇന്ത്യയിലെ ഏറ്റവും പുതിയ എയർലൈനായ ആകാശ എയർ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബംഗളൂരു, ദില്ലി, മുംബൈ എന്നിവിടങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകാശ എയർ ഔദ്യോഗിക ട്വിറ്റർ പേജിലാണ് അറിയിപ്പുള്ളത്. കോടീശ്വരനായ രാകേഷ് ജുൻജുൻവാലയുടെയും ഇൻഡിഗോയുടെ മുൻ പ്രസിഡന്റ് ആദിത്യ ഘോഷിന്റെയും പിന്തുണയുള്ള എയർലൈൻ 2021 ഓഗസ്റ്റ് ആദ്യ പകുതിയിൽ ആണ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നേടിയത്. ഒഴിവുകളെക്കുറിച്ച് വിശദാംശങ്ങൾ കാബിൻ ക്രൂ – ഫ്രഷർ എക്സ്പീരിയൻസ്ഡ് കാബിൻ ക്രൂ ഡോക്ടർ (എംബിബിഎസ്) മാനേജർ – മെഡിക്കൽ സർവ്വീസസ് എക്സിക്യൂട്ടീവ് – അക്കൗണ്ട്സ് പേയബിൾ ഡിജിസിഎ അപ്രൂവ്ഡ് ബി-737 ക്വാളിഫൈഡ് എസ് ഇ പി ഇൻസ്ട്രക്റ്റർ ഫസ്റ്റ് എയിഡ് ഇൻസ്ട്രക്റ്റർ ഡിജിസിഎ അപ്രൂവ്ഡ് ക്രൂ റിസോഴ്സ് മാനേജ്മെന്റ് (സിആർഎം) ഫെസിലിറ്റേറ്റർ/കാബിൻ ക്രൂ റെക്കോർഡ്സ് അപേക്ഷിക്കേണ്ടതെങ്ങനെ? ഔദ്യോഗിക വെബ്സൈറ്റായ www.akasaair.com സന്ദർശിക്കുക ഹോം പേജിൽ കരിയർ എന്ന ഓപ്ഷൻ ക്ലിക്ക്…
Read More » -
Kerala
യുവാക്കളെ തൊഴിൽസജ്ജരാക്കാൻ നൈപുണ്യ വികസന സംവിധാനങ്ങൾ ഏകോപിപ്പിക്കും: മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: മെച്ചപ്പെട്ട നൈപുണ്യ പരിശീലനം നൽകി ആഗോളതലത്തിൽ തൊഴിൽ നേടാൻ യുവതീ യുവാക്കളെ പ്രാപ്തരാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും ഇതിനായി നൈപുണ്യ വികസനത്തിനായുള്ള സർക്കാർ സംവിധാനങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്നും പൊതുവിദ്യാഭ്യാസ,തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പൊതു വിദ്യാഭ്യാസത്തിന്റെയും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെയും കാര്യത്തിൽ മറ്റേതൊരു ഇന്ത്യൻ സംസ്ഥാനത്തേക്കാളും ബഹുദൂരം മുന്നിലാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര യുവജന നൈപുണ്യ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും യൂത്ത് ഇന്നൊവേഷൻ അവാർഡിന്റെ ഔദ്യോഗിക പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ സങ്കൽപിന്റെ ഭാഗമായി ഹ്രസ്വകാല നൈപുണ്യ പരിശീലനം കഴിഞ്ഞ യുവജനങ്ങൾക്കാണ് യൂത്ത് ഇന്നൊവേഷൻ അവാർഡ് ഏർപ്പെടുത്തുന്നത്. അവാർഡിന്റെ ലോഗോ പ്രകാശനം തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി മിനി ആന്റണി നിർവഹിച്ചു. അക്കൗണ്ടിംഗ് മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസും ടാലി എഡ്യൂക്കേഷനുമായി സഹകരിച്ചു നടപ്പിലാക്കുന്ന പരിശീലന പദ്ധതി സംബന്ധിച്ച ധാരണാപത്രം കേരള അക്കാദമി ഫോർ…
Read More » -
NEWS
യുഎഇയില്‍ 1,489 പുതിയ കൊവിഡ് കേസുകള്‍, 24 മണിക്കൂറിനിടെ മരണങ്ങളില്ല
അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെറിയ തോതില്‍ കുറഞ്ഞുവരികയാണ്. രാജ്യത്തെ ആരോഗ്യ – പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,489 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ചികിത്സയിലായിരുന്ന 1,499 കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രാജ്യത്ത് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പുതിയതായി നടത്തിയ 297,155 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,70,586 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,50,717 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,325 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 17,544 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
Read More » -
Kerala
രൂപമാറ്റംവരുത്തി നിരത്തുകളില്‍ പാഞ്ഞ രണ്ട് ആഡംബര ബൈക്കുകള്‍ പിടികൂടി; നമ്പര്‍പ്ലേറ്റില്ല, കൈകാണിച്ചാല്‍ നിര്‍ത്തില്ല….. ഒടുവില്‍ കുടുങ്ങി
ആലപ്പുഴ: രൂപമാറ്റംവരുത്തി നിരത്തുകളിൽ പാഞ്ഞ രണ്ട് ആഡംബര ബൈക്കുകൾ എൻഫോഴ്സ്മെന്റ് ആർടിഒ പിടികൂടി. അമിതവേഗതക്കൊപ്പം സുരക്ഷസംവിധാനങ്ങൾ അഴിച്ചുമാറ്റിയ കെടിഎം ഡ്യൂക്ക് 390, 250 മോഡലുകൾ ബൈക്കുകളാണ് പിടികൂടിയത്. എൻഫോഴ്സ്മെന്റ് ആർടിഒ എ സി ആന്‍റണിയുടെ നിർദേശപ്രകാരം ‘ഓപറേഷൻ റേസ്’ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനക്കൊടുവിൽ ആലപ്പുഴ ടൗണിൽനിന്നാണ് ഇവ പിടികൂടിയത്. പരിശോധനക്കിടെ കൈകാണിച്ചാൽപോലും നിർത്താതെപായുന്ന ബൈക്കുകളിലെ നമ്പർപ്ലേറ്റുകൾ മടക്കിയും അഴിച്ചുവെച്ചുമാണ് ഇവർ ഓടിക്കുന്നത്. ഇതിനാൽ ഫോട്ടോയെടുത്താൽപോലും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണ്. ഇതിനൊപ്പം ഇൻഡിക്കേറ്റർ, ഇരുവശങ്ങളിലെയും കണ്ണാടി, മഗ്ഗാർഡ് എന്നിവയും അഴിച്ചുമാറ്റിയിരുന്നതായി കണ്ടെത്തി. വാഹനങ്ങൾ വാങ്ങുമ്പോഴുള്ള മുഴുവൻ സുരക്ഷസംവിധാനങ്ങളും നീക്കിയാണ് നിരത്തിലൂടെ പാഞ്ഞിരുന്നത്. പിടികൂടിയ ഇരുവാഹനങ്ങളിലെയും ഉടമസ്ഥരെ വിളിച്ചുവരുത്തി രൂപമാറ്റംവരുത്തിയത് പുനഃസ്ഥാപിച്ചും കനത്തപിഴ ചുമത്തിയശേഷമാണ് വിട്ടയച്ചത്. പരിശോധനക്ക് ഇൻഫോഴ്സ്മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജിൻസർ സേവ്യർ പോൾ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടമാരായ എ. നജീബ്, എ. വരുൺ എന്നിവർ നേതൃത്വം നൽകി.
Read More » -
Kerala
കൊവിഡ് പ്രതിരോധം: സംസ്ഥാനത്ത് സൗജന്യ കരുതല്‍ ഡോസ് വിതരണം തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ കരുതല്‍ ഡോസ് വിതരണം തുടങ്ങി. 656 കേന്ദ്രങ്ങളിലൂടെയാണ് ഇന്ന് കരുതൽ ഡോസ് വിതരണം ചെയ്തത്. സംസ്ഥാനത്ത് ഇന്ന് ആകെ 1,002 കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. 12 വയസിന് മുകളിലുള്ള കുട്ടികള്‍ക്കായി 97 വാക്‌സിനേഷന്‍ കേന്ദ്രങ്ങളും 15 വയസിന് മുകളിലുള്ളവര്‍ക്കായി 249 കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചു. സംസ്ഥാനത്ത് ഇനിയും കൊവിഡ് കുറഞ്ഞിട്ടില്ലാത്തതിനാൽ എല്ലാവരും മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. വാക്‌സീനെടുക്കാന്‍ ശേഷിക്കുന്നവര്‍ മടിച്ച് നിൽക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. 75 ദിവസം മാത്രമേ സൗജന്യമായി കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കൂ. സെപ്തംബര്‍ മാസം അവസാനം വരെ ഇത് തുടരും. സംസ്ഥാനത്ത് നിലവിൽ വാക്‌സീൻ ക്ഷാമമില്ലെന്നും മന്ത്രി പറഞ്ഞു. ഒന്നും രണ്ടും ഡോസ് കൊവിഡ് വാക്‌സീന്‍ സമയബന്ധിതമായി എടുത്താല്‍ മാത്രമേ ശരിയായ പ്രതിരോധം ലഭിക്കൂ എന്നത് മനസ്സിലാക്കണമെന്നും മന്ത്രി പറഞ്ഞു. രണ്ടാം ഡോസ് വാക്‌സിന്‍ എടുത്ത് 6 മാസത്തിന് ശേഷം കരുതല്‍ ഡോസ് എടുക്കാവുന്നതാണ്.…
Read More » -
Crime
വളപട്ടണം ഐ.എസ്. റിക്രൂട്ട്‌മെന്റ്: ഒന്നും അഞ്ചും പ്രതികള്‍ക്ക് ഏഴുവര്‍ഷവും മൂന്നാം പ്രതിക്ക് ആറു വര്‍ഷവും തടവു വിധിച്ച് എന്‍ഐഎ കോടതി
കൊച്ചി: കണ്ണൂര്‍ വളപട്ടണം ഐ.എസ്. റിക്രൂട്ട്‌മെന്റ് കേസില്‍ ഒന്നും അഞ്ചും പ്രതികള്‍ക്ക് ഏഴുവര്‍ഷവും മൂന്നാം പ്രതിക്ക് ആറു വര്‍ഷവും തടവുശിക്ഷ വിധിച്ച് എന്‍ഐഎ കോടതി. ഒന്നാംപ്രതി ചക്കരക്കല്ല് മുണ്ടേരി മിഥിലാജ്, അഞ്ചാംപ്രതി തലശേരി ചിറക്കര യു.കെ. ഹംസ എന്നിവര്‍ക്കാണ് 7 വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. മൂന്നാം പ്രതി വളപട്ടണം ചെക്കിക്കുളം കെ.വി. അബ്ദുള്‍ റസാഖിന് ആറു വര്‍ഷം തടവും 30000 രൂപ പിഴയുമാണ് ശിക്ഷ. പ്രതികള്‍ അഞ്ചുവര്‍ഷമായി ജയിലില്‍ കിടന്നതിനാല്‍ ബാക്കിയുള്ള ശിക്ഷാകാലയളവ് ജയിലില്‍ പൂര്‍ത്തിയാക്കിയാല്‍ മതിയാകും. കേസില്‍, രാജ്യത്തിനെതിരേ യുദ്ധം ചെയ്യാന്‍ പ്രതികള്‍ പദ്ധതിയിട്ടെന്നും മൂന്നു പ്രതികളും കുറ്റക്കാരാണെന്നും ചൊവ്വാഴ്ച കോടതി കണ്ടെത്തിയിരുന്നു. തീവ്രവാദ ചിന്തകള്‍ പൂര്‍ണമായും ഉപേക്ഷിച്ചെന്നും എല്ലാ മനുഷ്യരെയും ഒരുപോലെ കാണുന്നതായും ഹംസ കോടതിയോടു പറഞ്ഞു. ശിക്ഷ പരമാവധി കുറച്ച് തരണമെന്നും അഞ്ച് വര്‍ഷമായി തടവില്‍ കഴിയുകയാണെന്നും പ്രതികള്‍ ചൊവ്വാഴ്ച കോടതിയെ അറിയിച്ചു. എന്നാല്‍ കടുത്ത ശിക്ഷതന്നെ നല്‍കണമെന്നും ഇളവനുവദിക്കുന്നത് സമൂഹത്തിന്…
Read More » -
Kerala
നടിയെ ആക്രമിച്ച കേസ്: ആര്‍. ശ്രീലേഖയുടെ മൊഴി എടുക്കേണ്ടതുണ്ട്, സമയം വേണമെന്ന് ക്രൈംബ്രാഞ്ച്; പ്രാധാന്യം എന്തെന്നു ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച്. തുടര്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി അനുവദിച്ച സമയം ഇന്ന് അവസാനിച്ചിരുന്നു. എന്നാല്‍ പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ സമയം വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. അന്വേഷണം അവസാനിപ്പിക്കുന്നതിന് മുമ്പ് മുന്‍ ജയില്‍ ഡി.ജി.പി. ആര്‍.ശ്രീലേഖയുടെ മൊഴി എടുക്കേണ്ടതുണ്ട്. കേസിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് ശ്രീലേഖ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തല്‍ നടത്തിയത്. ഇതിന്റെ പിന്നിലുള്ള കാര്യം അന്വേഷിക്കേണ്ടതുണ്ടെന്നും ക്രൈബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൂടാതെ, വിചാരണാ കോടതിയിലിരിക്കുന്ന ഘട്ടത്തില്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതായി തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന ആവശ്യവും ക്രൈബ്രാഞ്ചിനുണ്ട്. ഇതിനായി കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. നേരത്തെ ഈ ആവശ്യം അന്വേഷണം സംഘം ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കുമ്പോള്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന ഫോറന്‍സിക് പരിശോധന ഫലം പുറത്തുവന്ന സാഹചര്യത്തില്‍ കോടതി ഇതിന്…
Read More » -
Crime
ജോലികഴിഞ്ഞു മടങ്ങുന്നതിനിടെ കുത്തേറ്റ് ബംഗളുരുവില്‍ മലയാളി മരിച്ചു; ക്വട്ടേഷന്‍ സംഘം ആളുമാറി കുത്തിയതെന്ന് സംശയം
ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കാസര്‍കോട് സ്വദേശി സനു തോംസണ്‍ (30)ആണ് മരിച്ചത്. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ ക്വട്ടേഷന്‍ സംഘത്തിന്റെ കുത്തേറ്റാണ് മരണം. ബെംഗളൂരു ജിഗിനിയിലെ മെക്കാനിക്കല്‍ കമ്പനി ജീവനക്കാരനായിരുന്നു സനു. രാത്രി 10.30 ഓടെ ജോലി കഴിഞ്ഞ് ഇറങ്ങിയ സനുവിനെ ബൈക്കില്‍ എത്തിയ മൂന്നംഗ സംഘം കുത്തി വീഴ്ത്തുകയായിരുന്നു. ക്വട്ടേഷന്‍ സംഘം ആളുമാറി കുത്തിയതാകാമെന്നാണ് സംശയം. ജിഗനി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം ശനിയാഴ്ച രാജപുരം ഹോളിഫാമിലി പള്ളിയിൽ നടക്കും. മാതാവ്: ബിനി സഹോദരങ്ങൾ: സനൽ, മരിയ
Read More » -
LIFE
മകളുടെ ചിത്രങ്ങള്‍ പങ്കുവച്ച് അസിന്‍; ഏറ്റെടുത്ത് ആരാധകര്‍: സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് അറിന്‍
ചെന്നൈ: സിനിമയില്‍നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും ഇപ്പോഴും നിരവധി പ്രേക്ഷകരുടെ ആരാധനാപാത്രമാണ് നടി അസിന്‍. താരത്തെക്കുറിച്ചുള്ള ഓരോ വാര്‍ത്തയും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കാറുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അസിന്‍ തന്റെ കുടുംബ ജീവിത വിശേഷങ്ങളൊക്കെ അവിടെ പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ അസിന്‍ പങ്കുവച്ച മകള്‍ അറിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നാലര വയസുകാരിയായ മകളുടെ പേര് അറിന്‍ റായിന്‍ എന്നാണ് മുന്‍പ് പലപ്പോഴും അറിന്റെ ചിത്രങ്ങള്‍ അസിന്‍ പങ്കുവച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മകളുടെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഇത് അസിന്റെ സോഷ്യല്‍ മീഡിയാ ഫാന്‍പേജുകളിലെല്ലാം വൈറല്‍ ആയിട്ടുണ്ട്. View this post on Instagram A post shared by ASIN (@asin.rahul) മകളുടെ വ്യത്യസ്തമായ പേരിനെക്കുറിച്ച് അസിന്‍ മുന്‍പ് വിശദീകരിച്ചിരുന്നു- അറിന്‍ റായിന്‍- ഈ രണ്ട് വാക്കുകളും എന്റെയും രാഹുലിന്റെയും പേരുകളുടെ സംയോഗങ്ങളാണ്. ചെറുതും ലളിതവുമായ പേര്. ലിംഗ നിഷ്പക്ഷവും മതേതരവുമായ ഒരു പേര്.…
Read More »