CrimeNEWS

മഹിളാമോര്‍ച്ച നേതാവ് ശരണ്യയുടെ ആത്മഹത്യാ കേസിൽ ബി.ജെ.പി നേതാവ് പ്രജീവ് അറസ്റ്റിൽ, ഈ കേസിൽ മറ്റ് ബി.ജെ.പി നേതാക്കൾക്കും ബന്ധമുണ്ടെന്നും അവർ ശരണ്യയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു എന്നും പ്രജീവ്

ജൂലൈ 10ന് ഞായറാഴ്ച വൈകിട്ട് 4നാണ് മഹിളാമോര്‍ച്ച മണ്ഡലം ട്രഷറർ ശരണ്യ മാട്ടുമന്തയിലെ വാടക വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. നടുവക്കാട്ടുപാളയത്ത് രമേഷിന്റെ ഭാര്യയായ ശരണ്യയുടെ ആത്മഹത്യാക്കുറിപ്പിൽ രണ്ടുപേരുടെ പങ്ക് വ്യക്തമാക്കിയിരുന്നു. ബി.ജെ.പി പ്രാദേശിക നേതാവ് കാളിപ്പാറ സ്വദേശി പ്രജീവ് തന്നെ പലരീതിയില്‍ ഉപയോഗിച്ചു. ഒടുവില്‍ താന്‍ മാത്രം കുറ്റക്കാരിയായി. പ്രജീവിനെ വെറുതെ വിടരുതെന്ന് ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഒടുവിൽ 5 ദിവസത്തെ ഇടവേളക്കു ശേഷം പ്രജീവിനെ പാലക്കാട് നോർത്ത് ടൗൺ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തു.

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പ്രജീവിന്റെ ഫോണിലെ കോൾ ലിസ്റ്റ് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. തനിക്ക് ശരണ്യയുമായി നല്ല സൗഹൃദമായിരുന്നുവെന്ന് പ്രജീവ് പറഞ്ഞു. ശരണ്യയുടെ ആത്മഹത്യയിൽ ബി.ജെ.പി നേതാക്കൾക്ക് ബന്ധമുണ്ടെന്നും ബി.ജെ.പി നേതാക്കൾ ശരണ്യയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു എന്നും ഗുരുതരമായ ആരോപണമാണ് പ്രജീവ് ഉന്നയിച്ചിരിക്കുന്നത്.

ശരണ്യയുടെ ആത്മഹത്യാക്കുറിപ്പിൽ പ്രജീവാണ് ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമാക്കുന്നുണ്ട്. പ്രജീവ് തന്നെ പലരീതിയിൽ ഉപയോഗിച്ചു. ഒടുവിൽ താൻ മാത്രം കുറ്റക്കാരിയായി. പ്രജീവിനെ വെറുതെ വിടരുതെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. പ്രജീവിന് പല സ്ത്രീകളുമായും ബന്ധമുണ്ടെന്നും വിവരങ്ങൾ തന്റെ ഫോണിലുണ്ടെന്നും ശരണ്യ അഞ്ച് പേജുള്ള ആത്മഹത്യാ കുറിപ്പിൽ വ്യക്തമായും എഴുതിയിട്ടുണ്ട്. ഇതിന് പുറമെ ബന്ധുക്കളും പ്രജീവിനെതിരെ പൊലീസില്‍ പരാതിപ്പെട്ടിരുന്നു.
പ്രജീവിനെ വീഡിയോക്കോളിൽ വിളിച്ചാണത്രേ ശരണ്യ ആത്മഹത്യ ചെയ്തത്.

Back to top button
error: