ഇടുക്കി: കനത്ത മഴയ്ക്കിടെ മണ്‍തിട്ടയിടിഞ്ഞുണ്ടായ അപകടത്തില്‍നിന്ന് യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
ഇന്നലെ വൈകുന്നേരേേത്താടെയാണ് പഴയ മൂന്നാര്‍ മൂലക്കടയിലെ പാര്‍വ്വതിയുടെ വീടിന് പിന്‍ഭാഗത്തെ മണ്‍തിട്ട ഇടിഞ്ഞുവീണത്. ഈ മണ്ണിടിച്ചിലില്‍പ്പെട്ട് പാര്‍വതിയുടെ വീടിന്റെ പിന്‍ഭാഗവും തകര്‍ന്നു.
ഈ സമയം മരുമകള്‍ സുകന്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സുകന്യ കുളിമുറിയില്‍നിന്ന് പുറത്തിറങ്ങിയ പുറകെ മണ്‍തിട്ട ഇടിഞ്ഞുവീഴുകയായിരുന്നു. ഏതാനും മിനിറ്റുകളുടെ വ്യത്യാസത്തിലാണ് യുവതി രക്ഷപ്പെട്ടത്. മണ്ണിടിച്ചലില്‍ വീടിന്റെ കുളിമുറിയും അടുക്കളയും പൂര്‍ണ്ണമായി തകര്‍ന്നു.
മൂലക്കടയില്‍ ലയങ്ങളായി നിലനിന്നിരുന്ന പല കെട്ടിടങ്ങളും ഇപ്പോള്‍ റിസോര്‍ട്ടുകളായി മാറിക്കഴിഞ്ഞു. ഈ ബഹുനില കെട്ടിടങ്ങളില്‍ നിന്ന് ഒഴുക്കിവിടുന്ന വെള്ളം മണ്‍തിട്ടയില്‍ വീഴുന്നതാണ് മണ്ണിടിച്ചലിന് കാരണമെന്നാണ് വീട്ടുകാര്‍ പറയുന്നത്. ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും കുടുംബം പറഞ്ഞു.
പാര്‍വ്വതിയുടെ വീട്ടിന്റെ ഇരുവശത്തും ഇത്തരത്തിലുള്ള രണ്ട് ബഹുനില കെട്ടിടങ്ങളാണ് ഉള്ളത്. ഇവിടങ്ങളില്‍ നിന്ന് ഒഴുക്കിവിടുന്ന വെള്ളം പിന്‍ഭാഗത്തെ മണ്‍തിട്ടയില്‍ വീഴുന്നതാണ് അപകടത്തിന് കാരണമെന്നാണ് വീട്ടുകാരുടെ ആരോപണം. മുകള്‍ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിന്റ അടിഭാഗത്തെ മണ്‍തിട്ടയാണ് വെള്ളം കയറിയതോടെ ഇടിഞ്ഞത്. ഇവിടെ സംരക്ഷണഭിത്തി നിര്‍മ്മിക്കാതെ താമസം അസാധ്യമാണ്. പ്രശ്‌നത്തില്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.