Month: July 2022
-
Crime
പോണ്ടിച്ചേരിയില്‍നിന്ന് മദ്യമെത്തിച്ച് വില്‍പ്പന; യുവാവ് അറസ്റ്റില്‍
മലപ്പുറം: 34 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയില്‍. പുഞ്ചപ്പാടത്ത് കട്ടയാട്ട് വീട്ടില്‍ അനീഷാണ് പിടിയിലായത്. പോണ്ടിച്ചേരി സംസ്ഥാനത്ത് മാത്രം വില്‍ക്കപ്പെടുന്ന മദ്യമാണ് ഇയാളില്‍നിന്ന് പിടികൂടിയത്. മലപ്പുറം എക്സൈസ് റേഞ്ച് പാര്‍ട്ടി വാഴയൂര്‍ പുഞ്ചപാടത്ത് നടത്തിയ പരിശോധനയില്‍ ഇയാള്‍ കുടുങ്ങുകയായിരുന്നു. മുമ്പും ഇയാള്‍ മദ്യവില്‍പ്പനക്കിടെ പിടിയിലായിട്ടുണ്ട്. നാട്ടുകാരുടെ പരാതിയില്‍ അനീഷിനെ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. പ്രിവന്റീവ് ഓഫീസര്‍ ഒ അബ്ദുല്‍ നാസറിന്റെ നേതൃത്ത്വത്തില്‍ നടന്ന റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ എം വിജയന്‍, സിവില്‍ ഓഫീസര്‍മാരായ കൃഷ്ണന്‍ മരുതാടന്‍, സതീഷ് കുമാര്‍, റജീലാല്‍, ഡ്രൈവര്‍ അനില്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
Read More » -
Crime
സ്വപ്‌ന രണ്ടാം പ്രതിയായ വ്യാജ പീഡന പരാതി; പ്രതികള്‍ അന്വേഷണം നേരിടണമന്ന് സുപ്രീം കോടതി
ദില്ലി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഉള്‍പ്പെട്ട വ്യാജ പീഡന പരാതിയില്‍ പ്രതികള്‍ അന്വേഷണം നേരിടണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി. എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥനായ എല്‍എസ് സിബുവിനെതിരെ വ്യാജ ലൈംഗിക പീഡന പരാതിയുണ്ടാക്കിയ കേസിലാണ് കോടതിയുത്തരവ്. സ്വപ്നയും എയര്‍ ഇന്ത്യാ സാറ്റ്‌സ് മുന്‍ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബും ചേര്‍ന്ന് ഗൂഢാലോചന നടത്തി എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥനായ എല്‍എസ് സിബുവിനെതിരെ വ്യാജ ലൈംഗിക പീഡന പരാതി നല്‍കിയെന്നാണ് കേസ്. ബിനോയ് ജേക്കബ് ഒന്നാം പ്രതിയും സ്വപ്‌ന രണ്ടാം പ്രതിയുമായാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍നിന്ന് ബിനോയ് ജേക്കബ് വിചാരണ നേരിടണമെന്ന് ഹൈക്കാടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഇന്നത്തെ ഉത്തരവ്. ഈ കേസില്‍ ബിനോയ് ജേക്കബും സ്വപ്ന സുരേഷും ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്നുണ്ട്. എയര്‍ഇന്ത്യാ ഉദ്യോഗസ്ഥരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. എയര്‍ ഇന്ത്യാ സാറ്റ്‌സ് ജീവനക്കാരിയായിരിക്കെയാണ് സ്വപ്ന സുരേഷ് എല്‍എസ് സിബുവിനെതിരെ ഗൂഢാലോചന നടത്തി…
Read More » -
Crime
സുഹൃത്തിന്റെ വീട്ടില്‍പോയി മടങ്ങിയ പതിനാറുകാരിയെ കാറില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി; അയല്‍ക്കാരായ യുവാക്കള്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറില്‍ കൂട്ടബലാത്സംഗം ചെയ്‌തെന്ന കേസില്‍ അയല്‍ക്കാരായ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. 23, 25, 35 വയസുള്ള പ്രതികള്‍ക്കെതിരേ പോക്സോ ചുമത്തി പോലീസ് കേസെടുത്തു. റൈഡ് വാഗ്ദാനം ചെയ്ത യുവാക്കള്‍ കാറിനുള്ളില്‍വെച്ച് പീഡിപ്പിച്ചതായി കുട്ടി മൊഴി നല്‍കിയെന്ന് പോലീസ് അറിയിച്ചു. പ്രതികളിലൊരാള്‍ പെണ്‍കുട്ടിയുടെ സുഹൃത്തായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ജൂലായ് ആറിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 16 വയസുള്ള പെണ്‍കുട്ടി സുഹൃത്തിന്റെ വീട്ടില്‍പോയി മടങ്ങിവരികയായിരുന്നു. ഇതിനിടെ വസന്ത് വിഹാര്‍ മാര്‍ക്കറ്റിന് സമീപത്തുവച്ച് പ്രതികളില്‍ രണ്ടുപേരെ കണ്ടു. തുടര്‍ന്ന് ഇവര്‍ക്കൊപ്പം മാര്‍ക്കറ്റില്‍ ചുറ്റിത്തിരിയവേ മൂന്നാമത്തെയാള്‍ കാറുമായി എത്തുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. പെണ്‍കുട്ടിയുമായി കാറില്‍ മഹിപാല്‍പുരിലെത്തിയ യുവാക്കള്‍ അവിടെ നിന്ന് മദ്യം വാങ്ങി. തുടര്‍ന്ന് നഗരത്തിലൂടെ കാറോടിച്ച യുവാക്കള്‍ കാറിനുള്ളില്‍വെച്ച് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയും ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു. സംഭവം നടന്ന് രണ്ടു ദിവസത്തിന് ശേഷം കുട്ടി ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് പോലീസിന് വിവരം ലഭിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം എസ്.ജെ. ആശുപത്രി…
Read More » -
India
ഐഐടി മദ്രാസ് രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനം; ആദ്യ നൂറില്‍ കേരളത്തില്‍നിന്ന് 3 സ്ഥാപനങ്ങള്‍; മുന്നില്‍ എം.ജി.
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഒന്നാം റാങ്ക് നേട്ടവുമായി ഐഐടി മദ്രാസ്. വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിച്ച രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെയും സര്‍വകലാശാലകളുടെയും പട്ടികകേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാനാണ് പുറത്തുവിട്ടത്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് ആണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഓവറോള്‍ വിഭാഗത്തില്‍ ഐഐടി മദ്രാസ് ഇത്തവണയും മുന്നിലെത്തിയപ്പോള്‍, ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സാണ് രണ്ടാമത്. ഓവറോള്‍ റാങ്കിങ്ങില്‍ കേരളത്തില്‍ നിന്ന് മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളും ആദ്യ നൂറില്‍ ഇടം പിടിച്ചു. എം.ജി സര്‍വകലാശാല(51)യാണ് ഇതില്‍ മുന്നില്‍, കുസാറ്റ്(69), കോഴിക്കോട് എന്‍.ഐ.ടി (79) എന്നിവയാണ് മറ്റു സ്ഥാപനങ്ങള്‍. ഓവറോള്‍, എന്‍ജിനയറിങ്, മാനേജ്മെന്റ്, ഫാര്‍മസി, കോളേജ്, ആര്‍ക്കിടെക്ചര്‍, ലോ, മെഡിക്കല്‍, ഡെന്റല്‍, റിസര്‍ച്ച് എന്നിങ്ങനെ പത്ത് വിഭാഗങ്ങളിലായാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡല്‍ഹി എയിംസാണ് ഒന്നാം സ്ഥാനത്ത്. തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഒന്‍പതാമതുണ്ട്. സര്‍വകലാശാലാ വിഭാഗത്തില്‍ ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്…
Read More » -
India
പ്രവാചക നിന്ദാ വിവാദം: നൂപുര്‍ ശര്‍മയെ വധിക്കാന്‍ ആഹ്വാനം ചെയ്ത കേസില്‍ അജ്മീര്‍ദര്‍ഗ ഖാദിം ഗോഹര്‍ ചിഷ്തി പിടിയില്‍
ഹൈദരാബാദ്: പ്രവാചക നിന്ദ ആരോപിച്ച് ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയെ വധിക്കാന്‍ ആഹ്വാനം ചെയ്ത കേസില്‍ അജ്മീര്‍ ദര്‍ഗ ഖാദിം ഗോഹര്‍ ചിഷ്തി അറസ്റ്റില്‍. അജ്മീര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍, ഹൈദരാബാദിലെ ബീഗം ബസാറില്‍നിന്നാണ് വ്യാഴാഴ്ച ഇയാളെ അറസ്റ്റ് ചെയ്തത്. പുരോഹിതന് അഭയം നല്‍കിയ വള വില്‍പ്പനക്കാരനായ മുനാവറിനെയും കസ്റ്റഡിയിലെടുത്തു. തെലങ്കാന പൊലീസിന്റെ സഹായത്തോടെയാണ് ഇരുവരെയും പിടികൂടിയത്. ഹൈദരാബാദില്‍ നിന്ന് ചിഷ്തിയെ ജയ്പൂരിലേക്ക് കൊണ്ടുപോയതായി ഐജി (അജ്മീര്‍) രൂപീന്ദര്‍ സിംഗ് പറഞ്ഞു. അവിടെ നിന്ന് നേരെ അജ്മീറിലേക്ക് കൊണ്ടുപോകും. ഇയാള്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. മുനാവറിനെയും രാജസ്ഥാനിലേക്ക് കൊണ്ടുപോയി. ഒരു ഡസനോളം പൊലീസ് സംഘങ്ങള്‍ പല നഗരങ്ങളിലായി ഇയാള്‍ക്കായുള്ള തിരച്ചിലിലായിരുന്നു. ജൂണ്‍ 17 ന് നടന്ന യോഗത്തില്‍ നൂപുര്‍ ശര്‍മയുടെ തലവെട്ടാന്‍ ചിഷ്തി ആഹ്വാനം നല്‍കിയെന്നാണ് കേസ്. ജൂണ്‍ 25നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അജ്മീറിലെ നിസാം ഗേറ്റില്‍ മൂവായിരത്തോളം പേര്‍ പങ്കെടുത്ത…
Read More » -
Kerala
കനത്തമഞ്ഞില്‍ കൂട്ടിയിടിച്ച യുവാവിനെ തെയിലക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ് ആന: കലിപൂണ്ട് വീണ്ടും തിരഞ്ഞെങ്കിലും കണ്ണില്‍പ്പെടാഞ്ഞത് രക്ഷയായി! കാലൊടിഞ്ഞ് യുവാവ് ആശുപത്രിയില്‍
ഇടുക്കി: ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടക്കവെ കനത്ത മൂടല്‍ മഞ്ഞില്‍ കാട്ടാനയുമായി കൂട്ടിയിടിച്ച യുവാവിനെ ആന തെയിലക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. സുമിത്ത് കുമാര്‍ എന്ന പതിനെട്ടുകാരനാണ് അബദ്ധത്തില്‍ ആനയുടെ മുന്നില്‍പ്പെട്ട് ആക്രമണത്തിനിരയായത്. അപകടത്തില്‍ വലതുകാലടക്കം ഒടിഞ്ഞ സുമിത്ത് മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച വൈകുന്നേരം മൂന്നാറില്‍ നിന്നും ജോലി കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം ഓട്ടോയിലാണ് സുമിത്ത് എസ്റ്റേറ്റിലെത്തിയത്. റോഡില്‍ നിര്‍ത്തിയ വാഹനത്തില്‍ നിന്നും ഇറങ്ങി വീട്ടിലേക്ക് നടക്കവെ കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു. കനത്ത മൂടല്‍ മഞ്ഞില്‍ എതിരെ എത്തിയ ആനയെ കാണാന്‍ കഴിഞ്ഞിരുന്നില്ല. കൂട്ടിയിടിച്ചതോടെ യുവാവിനെ തുമ്പികൈ ഉപയോഗിച്ച് തെയിലക്കാട്ടിലേക്ക് ആന എടുത്തെറിഞ്ഞു. കലി പൂണ്ട ആന സമീപത്തെ കാടുകളില്‍ തുമ്പിക്കൈ ഉപയോഗിച്ച് തെരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനാകാഞ്ഞത് രക്ഷയായി. നാട്ടുകാരെത്തി ബഹളം വെച്ചതോടെയാണ് ആന കാടുകയറിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എസ്റ്റേറ്റില്‍ കാട്ടാനയുടെ ശല്യം അതിരൂക്ഷമാണ്. പ്രശ്നത്തില്‍ വനപാലകര്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.
Read More » -
Crime
പതിനഞ്ചുകാരിയുടെ വീട്ടുകാര്‍ വിവാഹാഭ്യര്‍ഥന തള്ളി; ഹൈ വോള്‍ട്ടേജ് ടവറില്‍ കയറി പത്തൊന്‍പതുകാരന്‍; വൈദ്യുതി മുടങ്ങി 4 മണിക്കൂര്‍ നഗരം സ്തംഭിച്ചു
ചെന്നൈ: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ വിവാഹം കഴിക്കണം എന്ന ആവശ്യവുമായി ഹൈ വോള്‍ട്ടേജ് ഇലക്ട്രിക് ടവറില്‍ കയറി പത്തൊന്‍പതുകാരന്‍ നടത്തിയ പരാക്രമം നാലു മണിക്കൂര്‍ ചെന്നൈ നഗരത്തെ സ്തംഭിപ്പിച്ചു. തുടര്‍ന്ന് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കിയശേഷം അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. ക്രോംപേട്ട് രാധാനഗര്‍ സ്വദേശിയായ കിഷോര്‍ ആണ് ചെന്നൈ ക്രോംപേട്ടിലെ ഇലക്ട്രിക് ടവര്‍ പോസ്റ്റിന്റെ തുഞ്ചത്തേക്ക് കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. പത്തൊന്‍പത് വയസുള്ള പെയിന്റിംഗ് തൊഴിലാളിയാണ് ഇയാള്‍. ഇതേ പ്രദേശത്തുള്ള പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കണം എന്നായിരുന്നു ആവശ്യം. രാവിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി കിഷോര്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്ത് വീട്ടുകാര്‍ ബഹളം വച്ചതോടെ ഇയാള്‍ തൊട്ടടുത്തുള്ള പോസ്റ്റില്‍ വലിഞ്ഞുകയറുകയായിരുന്നു. അന്‍പതടി ഉയരമുള്ള പോസ്റ്റില്‍ കയറാന്‍ തുടങ്ങിയപ്പോഴേ നാട്ടുകാര്‍ ക്രോംപേട്ട് പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് വൈദ്യുതി ബോര്‍ഡ് അധികൃതരുമായി ബന്ധപ്പെട്ട് വൈദ്യുതി ബന്ധം വിച്ഛേദിച്ചു. സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്ന ലൈനായതുകൊണ്ട് ക്രോംപേട്ട്, താംബരം, പല്ലാവരം തുടങ്ങിയ നഗരത്തിലെ…
Read More » -
India
ഭാര്യ താലി അഴിച്ചുമാറ്റുന്നത് ഭർത്താവിന് വിവാഹമോചനം ആവശ്യപ്പെടാന്‍ തക്കതായ കാരണമെന്ന് മദ്രാസ് ഹൈക്കോടതി
ഭാര്യ താലി ഊരിമാറ്റുന്നത് ഭർത്താവിനെ മാനസികമായി പീഡിപ്പിക്കുന്നതിന് തുല്യമാണെന്ന് മദ്രാസ് ഹൈക്കോടതി. ഭാര്യ താലി ധരിക്കാത്തത് ഭർത്താവിന് മാനസികാഘാതത്തിന് കാരണമായേക്കാമെന്നും ചൂണ്ടിക്കാട്ടി കോടതി ഒരു പുരുഷന് ഇതിന്റെ പേരിൽ വിവാഹമോചനം അനുവദിക്കുകയും ചെയ്തു. ജസ്റ്റിസുമാരായ വി എം വേലുമണി, എസ് സൗന്തർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ വിചിത്രമെന്ന് തോന്നുന്ന വിധി പുറപ്പെടുവിച്ചത്. ഈറോഡിലെ ഒരു മെഡിക്കൽ കോളേജിൽ പ്രൊഫസറായി ജോലി ചെയ്യുന്ന സി. ശിവകുമാറായിരുന്നു ഹർജിക്കാരൻ. 2016 ജൂൺ 15 -ന് ഒരു കുടുംബ കോടതി അദ്ദേഹത്തിന് വിവാഹമോചനം നിഷേധിച്ചിരുന്നു. കോടതിയുടെ ഈ തീരുമാനം റദ്ദാക്കാൻ ആവശ്യപ്പെട്ടാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. വിവാഹത്തിൽ ഏറ്റവും പവിത്രമായി കണക്കാക്കുന്ന ഒന്നാണ് താലി, പിരിഞ്ഞു കഴിഞ്ഞ കാലയളവിൽ ഭാര്യ താലി ഊരി മാറ്റിയെന്നും ഭർത്താവ് കോടതിയിൽ ആരോപിച്ചു. ഭാര്യ ഇക്കാര്യം കോടതിയിൽ സമ്മതിക്കുകയും ചെയ്തു. എന്നാൽ, താൻ താലി കൈയിൽ തന്നെ സൂക്ഷിച്ച്, മാല മാത്രമാണ് അഴിച്ചു മാറ്റിയതെന്ന് ഭാര്യ വിശദീകരിച്ചു. താലി…
Read More » -
NEWS
11 തൊഴില്‍ സ്ഥലങ്ങളില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ചതായി കണ്ടെത്തി
മനാമ: ബഹ്റൈനില്‍ ഉച്ചവിശ്രമ നിയമം ലംഘിക്കപ്പെടുന്നുണ്ടോയെന്ന് കണ്ടെത്താന്‍ പരിശോധനകള്‍ ഊര്‍ജിതം. നിയമം പ്രാബല്യത്തില്‍ വന്ന ആദ്യ ആഴ്‍ച 11 തൊഴില്‍ സ്ഥലങ്ങളില്‍ നിയമലംഘനം കണ്ടെത്തിയതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 18 തൊഴിലാളികളാണ് ഇവിടങ്ങളില്‍ നിയമം ലംഘിച്ച് ജോലി ചെയ്യുന്നതായി കണ്ടെത്തിയത്. ഉച്ചയ്‍ക്ക് 12 മണി മുതല്‍ വൈകുന്നേരം നാല് മണി വരെയുള്ള സമയങ്ങളിലാണ് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് വിലക്കുള്ളത്. ഓഗസ്റ്റ് വരെ ഈ നിയന്ത്രണം തുടരും. ജോലി ചെയ്യുന്നവര്‍ക്ക് ചൂടേറ്റ് ഉണ്ടാകാന്‍ സാധ്യതയുള്ള ആരോഗ്യ പ്രശ്‍നങ്ങള്‍ തടയുകയാണ് ലക്ഷ്യം. ജൂലൈ ഏഴ് വരെയുള്ള ആദ്യ ആഴ്ചയില്‍ 2,948 തൊഴിലിടങ്ങളില്‍ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. 30 ലേബര്‍ ഇന്‍സ്‍പെക്ടര്‍മാരാണ് പരിശോധനകളില്‍ പങ്കെടുത്തത്. 2,948 തൊഴിലിടങ്ങളിലെ പരിശോധനയില്‍ 11 സ്ഥലങ്ങളില്‍ മാത്രമാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. അതുകൊണ്ടുതന്നെ 99.63 ശതമാനവും നിയമം പാലിക്കപ്പെടുന്നതായും കണ്ടെത്തിയ നിയമലംഘനങ്ങള്‍ 0.37 ശതമാനം മാത്രമാണെന്നും തൊഴില്‍ – സാമൂഹിക വികസന മന്ത്രാലയത്തിലെ സേഫ്റ്റി ആന്റ്…
Read More » -
Business
ചാഞ്ചാട്ടത്തിനൊടുവില്‍ നേട്ടത്തോടെ വിപണികള്‍ വ്യാപാരം അവസാനിപ്പിച്ചു
മുംബൈ: ഓഹരി വിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ആഭ്യന്തര സൂചികകൾ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചെങ്കിലും ഉച്ചയോടെ സൂചികകൾ ദുർബലമായിരുന്നു. എന്നാൽ വ്യാപാരം അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ സൂചികകൾ വീണ്ടും ഉയർന്നു. സെൻസെക്സ് 344 പോയിന്റ് അഥവാ 0.65 ശതമാനം ഉയർന്ന് 53,760 ലും നിഫ്റ്റി 50 0.69 ശതമാനം ഉയർന്ന് 16,049 ലും വ്യാപാരം അവസാനിപ്പിച്ചു. വിപണിയിൽ ഇന്ന് എച്ച്‌യുഎൽ, മാരുതി സുസുക്കി ഇന്ത്യ, ടാറ്റ കൺസ്യൂമർ, ടൈറ്റൻ, ടാറ്റ മോട്ടോഴ്‌സ്, എൽ ആൻഡ് ടി, എച്ച്‌ഡിഎഫ്‌സി ലിമിറ്റഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, നെസ്‌ലെ ഇന്ത്യ, ഭാരതി എയർടെൽ എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയത്. ടാറ്റ സ്റ്റീൽ, പവർ ഗ്രിഡ്, എച്ച്‌സിഎൽ ടെക്, വിപ്രോ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഡോ.റെഡ്ഡീസ്, ആക്‌സിസ് ബാങ്ക് എന്നിവ നഷ്ടത്തിലാണ്. നിഫ്റ്റി മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ യഥാക്രമം 0.7 ശതമാനവും 0.3 ശതമാനവും ഉയർന്നു. നിഫ്റ്റി ഓട്ടോ, എഫ്എംസിജി, കൺസ്യൂമർ ഡ്യൂറബിൾസ് മേഖലകൾ നേട്ടമുണ്ടാക്കി. മെറ്റൽ, പിഎസ്‌യു…
Read More »