Month: July 2022
-
Kerala
വാനര വസൂരി: കോട്ടയം ജില്ലയില്‍ രണ്ടുപേര്‍ നിരീക്ഷണത്തില്‍; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
കോട്ടയം: സംസ്ഥാനത്ത് വാനരവസൂരി സ്ഥിരീകരിച്ചയാളോടൊപ്പം വിമാനത്തിൽ സഞ്ചരിച്ച കോട്ടയം സ്വദേശികളായ രണ്ടുപേർക്കു 21 ദിവസത്തേക്ക് വീട്ടിൽ നിരീക്ഷണം നിർദേശിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ അറിയിച്ചു. രണ്ടുപേർക്കും വാനരവസൂരിയുടെ ലക്ഷങ്ങൾ നിലവിലില്ല. എന്തെങ്കിലും ലക്ഷണം പ്രകടമായാൽ സാമ്പിൾ ശേഖരിച്ച് പൂനയിലേക്ക് അയയ്ക്കും. ജില്ലയിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ ചർച്ചചെയ്യുന്നതിന് ജില്ലാതല ദ്രുതകർമ്മ സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളജ് കമ്മ്യൂണിറ്റി മെഡിസിൻ, ത്വക്ക് രോഗം, സാംക്രമിക രോഗം, ജനറൽ മെഡിസിൻ, മൈക്രോ ബയോളജി മേധാവിമാർ, ഡോ. സജിത്കുമാർ, ഹോമിയോ, ആയുർവേദ ഡി.എം.ഒ.മാർ, മൃഗസംരക്ഷണ വകുപ്പ് ജില്ലാ മേധാവി, ജില്ലാ രോഗനിരീക്ഷണ ഓഫീസർ, ഐ.എം.എ. പ്രതിനിധി എന്നിവർ പങ്കെടുത്തു. ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കോവിഡ് പ്രതിരോധ മാർഗങ്ങളായ മാസ്‌ക് ഉപയോഗം, കൈ കഴുകൽ, അകലം പാലിക്കൽ എന്നിവ പാലിക്കുന്നതിലൂടെ രോഗം പകരുന്നത് തടയാനാവുമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.…
Read More » -
Kerala
മങ്കിപോക്‌സ് സ്ഥിരീകരിച്ചയാൾ രണ്ട് ഓട്ടോറിക്ഷകളിൽ സഞ്ചരിച്ചെന്ന് കണ്ടെത്തൽ; ഡ്രൈവർമാരെ തിരിച്ചറിഞ്ഞു
കൊല്ലം: സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചയാൾ രണ്ട് ഓട്ടോറിക്ഷകളിൽ സഞ്ചരിച്ചെന്ന് കണ്ടെത്തൽ. കൊല്ലത്തെ വീട്ടിൽ നിന്നും എൻഎസ് സഹകരണ ആശുപത്രിയിലേക്ക് ഒരു ഓട്ടോയിലും ആശുപത്രിയിൽ നിന്നും കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തേക്ക് മറ്റൊരു ഓട്ടോയിലുമാണ് പോയത്. രണ്ട് ഓട്ടോ ഡ്രൈവർമാരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം, ബസ് സ്റ്റാന്‍റ് പരിസരത്ത് നിന്നും ടാക്സി വിളിച്ചാണ് രോഗി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പോയത്. ഈ ടാക്സി ഡ്രൈവർ ആരെന്ന് കണ്ടെത്താനായിട്ടില്ല. അതേസമയം, എല്ലാ ജില്ലകള്‍ക്കും മങ്കിപോക്‌സ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ അഞ്ച് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് വിമാനത്തിൽ സമ്പർക്കമുണ്ട്. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സജ്ജമാക്കും. മെഡിക്കല്‍ കോളേജുകളിലും പ്രത്യേക സൗകര്യമൊരുക്കും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ പന്ത്രണ്ടാം തീയതി യുഎഇ സമയം വൈകുന്നേരം 5 മണിക്കുള്ള ഷാര്‍ജ തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തിലാണ് രോഗി എത്തിയത്. ഈ വിമാനത്തില്‍ യാത്ര ചെയ്തവര്‍ സ്വയം…
Read More » -
NEWS
സൗദിയില്‍ 651 പേര്‍ക്ക് കൊവിഡ്, 487 പേര്‍ക്ക് രോഗമുക്തി
റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 651 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടയില്‍ ഒരാള്‍ മരിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ 487 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 802,586 ആയി. ആകെ രോഗമുക്തരുടെ എണ്ണം 787,198 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,229 ആയി. രോഗബാധിതരില്‍ 6,159 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 151 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. 24 മണിക്കൂറിനിടെ 18,054 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 173, ജിദ്ദ 107, ദമ്മാം 65, മക്ക 39, ഹുഫൂഫ് 34, മദീന 27, തായിഫ് 15, അബഹ 15, ജീസാന്‍ 11, ബുറൈദ 10, ദഹ്‌റാന്‍ 9, തബൂക്ക് 7, നജ്‌റാന്‍ 7, ഉനൈസ 7, അല്‍ബാഹ 6, ഖമീസ് മുഷൈത്ത് 6, ഖോബാര്‍ 5, ഹായില്‍ 4, യാംബു 4, സാറാത്…
Read More » -
Crime
സിസിടിവിയെ തോല്‍പ്പിച്ച നാലാം ക്ലാസ് വിദ്യാര്‍ഥിയുടെ നിരീക്ഷണം തുണച്ചു; ബൈക്കിലെത്തി വയോധികയുടെ മാലകവര്‍ന്ന മൂവര്‍സംഘം അറസ്റ്റില്‍
കട്ടപ്പന: ഹൈറേഞ്ചിനെ ഞെട്ടിച്ച മാലമോഷണക്കേസ് പ്രതികളെ, നാലാംക്ലാസുകാരനായ വിദ്യാര്‍ഥിയുടെ നിരീക്ഷണ പാടവത്തിന്റെ കരുത്തില്‍ കുടുക്കി പോലീസ്. റോഡിലൂടെ നടന്നു പോകുകയായിരുന്ന വയോധികയുടെ മാല ബൈക്കിലെത്തി പൊട്ടിച്ചു കടന്ന തോപ്രാംകുടി സ്വദേശികളായ മൈലയ്ക്കല്‍ അതുല്‍ (18), അരീക്കുന്നേല്‍ രാഹുല്‍ (26), മൈലയ്ക്കല്‍ അഖില്‍ (20) എന്നിവരാണ് പിടിയിലായത്. ഈ മാസം എട്ടിന് തങ്കമണി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇടിഞ്ഞമല മാളൂര്‍ സിറ്റിയിലായിരുന്നു സംഭവം. വിജനമായ റോഡിലൂടെ നടന്നു പോയ വയോധികയെ ബൈക്കില്‍ പിന്തുടര്‍ന്ന രാഹുലും അതുലും മേല്‍വിലാസം ചോദിക്കാനെന്ന വ്യാജേന അടുത്തെത്തിയശേഷം മാല വലിച്ചുപൊട്ടിച്ച് കടന്നുകളയുകയായിരുന്നു. മാലപൊട്ടിക്കുന്നതിനിടെ താഴെവീണ വയോധികയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കവര്‍ച്ചയ്ക്ക് പിന്നാലെ പ്രത്യേക സംഘം രൂപീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സി.സി. ടിവികള്‍ കേന്ദ്രീകരിച്ച് പോലീസ് സംഘം അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ലായില്ല. ഈ ഘട്ടത്തിലാണ് സമീപവാസിയായ നാലാം ക്ലാസ് വിദ്യാര്‍ഥിയുടെ നിരീക്ഷണം പോലീസിനു നിര്‍ണായക തുമ്പാകുന്നത്. കവര്‍ച്ച നടന്ന സമയത്ത് കടന്നുപോയ ബൈക്കിന്റെ മോഡലും കമ്പനിയും…
Read More » -
NEWS
പ്രണയവിവാഹിതനായ നവവരന്റെ വീടിന് വധുവിന്റെ ബന്ധു തീയിട്ടു, വീട്ടിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം
അമ്മാവന്റെ മകളെ പ്രണയിച്ച് വിവാഹം കഴിച്ചതിൻ്റെ ശത്രുതയിൽ നവവരന്റെ വീടിനു യുവാവ് തീയിട്ടു. സംഭവത്തിൽ വധുവിന്റെ ബന്ധുവായ യുവാവ് അറസ്റ്റിൽ. പള്ളിക്കൽ പ്ലാവിളവീട്ടിൽ ശ്രീകുമാറിനെയാണ് കാെട്ടാരക്കര പാെലീസ് അറസ്റ്റ്‌ചെയ്തത്. വെള്ളാരംകുന്ന് ചരുവിളവീട്ടിൽ റെജീനയുടെ മകൻ ദീനുവിന്റെ (30) വീടാണ് കത്തിച്ചത്. ഇന്ന് (വെള്ളി) പുലർച്ചെയായിരുന്നു സംഭവം. ദീനുവും ശ്രീകുമാറിന്റെ അമ്മാവന്റെ മകളുമായുള്ള രജിസ്റ്റർ വിവാഹം വ്യാഴാഴ്ചയായിരുന്നു. ഇതിൽ പ്രകോപിതനായാണ് ശ്രീകുമാർ വീടിന് തീയിട്ടത്. വധൂവരന്മാർ ബന്ധുവീട്ടിലും ദീനുവിന്റെ അമ്മ സമീപത്തെ വീട്ടിലുമായിരുന്നതിനാൽ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. ശ്രീകുമാർ രണ്ടുതവണ വീടിനു സമീപം വന്നിരുന്നതായി അയൽവാസികൾ പറഞ്ഞു. പിന്നീട് രാത്രി വൈകിയെത്തി വീട്ടിലെ വളർത്തുനായയെ അഴിച്ചുമാറ്റിയ ശേഷമാണ് തീയിട്ടത്. ഓടിയെത്തിയ അയൽക്കാരും കാെട്ടാരക്കരയിൽനിന്ന് എത്തിയ അഗ്‌നിശമനസേനയും ചേർന്ന് തീയണച്ചു. ഓടും ഷീറ്റും പാകിയ കെട്ടിടത്തിനുള്ളിലെ വീട്ടുപകരണങ്ങളും പാസ്‌പോർട്ട് അടക്കമുള്ള രേഖകളും കത്തിനശിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ചെയ്തു
Read More » -
Kerala
റേഷൻകടകൾ ‘കേരള സ്റ്റോറു’കളായി മാറുന്നു, പാലും പണവും അവശ്യസേവനങ്ങളും ലഭ്യം
റേഷൻകടകളിൽനിന്ന് അരിയും മണ്ണെണ്ണയും മാത്രം വാങ്ങിയിരുന്ന കാലം അവസാനിക്കുന്നു. പാലും മറ്റ് അവശ്യവസ്തുക്കളും ലഭിക്കുന്ന ജനസേവനകേന്ദ്രങ്ങളായി സംസ്ഥാനത്തെ തിരഞ്ഞെടുത്ത റേഷൻകടകൾ മാറും. പണം പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള അവശ്യസേവനങ്ങളും ഇവിടെ കിട്ടും. ‘കേരള സ്റ്റോർ’ എന്ന് പേരിട്ട പദ്ധതി നടപ്പാക്കാനായി ഓരോ ജില്ലയിലും അഞ്ച് റേഷൻകടകൾ തിരഞ്ഞെടുത്തുകഴിഞ്ഞു. ഇവിടങ്ങളിൽ പദ്ധതി വിജയിച്ചാൽ ഈവർഷംതന്നെ 1000 റേഷൻകടയിലേക്ക് വ്യാപിപ്പിക്കും. റേഷൻസാധനങ്ങൾക്കുപുറമേ സിവിൽ സപ്ലൈസ് വകുപ്പ് സബ്‌സിഡിനിരക്കിൽ ലഭ്യമാക്കുന്ന ഉത്‌പന്നങ്ങളും ലഭിക്കും. അക്ഷയകേന്ദ്രങ്ങളിൽനിന്ന് പൊതുജനങ്ങൾക്ക് ലഭിക്കുന്ന എല്ലാ സേവനങ്ങളും, ജനസേവനകേന്ദ്രങ്ങളാകുന്ന റേഷൻകടകളിൽ കിട്ടും. സേവനങ്ങൾക്ക് അക്ഷയകേന്ദ്രങ്ങൾ ഈടാക്കുന്ന നിരക്കിൽ സർവീസ് ചാർജ് നൽകണം.
Read More » -
Kerala
സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളായ നേഹയ്ക്കും പി. അഭിജിത്തിനും ‘ധ്വയ’യുടെ ആദരം
സ്ത്രീ, ട്രാൻസ് ജെൻഡർ വിഭാഗത്തിൽ അഭിനയത്തിന് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട ചെന്നൈ സ്വദേശിനി ട്രാൻസ് വുമൺ നേഹയ്ക്കും, അവരെ അവാർഡിന് അർഹയാക്കിയ ചലച്ചിത്രം ‘അന്തര’ത്തിന്‍റെ സംവിധായകൻ പി. അഭിജിത്തിനും സ്വീകരണം നൽകി. ധ്വയ ട്രാൻസ്ജെൻഡർ ആർട്സ് ആന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കളമശ്ശേരി മാർത്തോമ സഭയുടെ പാരിഷ് ഹാളിലാണ് പരിപാടി നടന്നത്. സ്വന്തം കമ്മ്യൂണിറ്റിയിൽ നിന്ന് ലഭിക്കുന്ന ആദരം ഏറ്റവും വിലപ്പെട്ടതാണെന്നും ചെറുപ്പത്തിൽതന്നെ വീടും അമ്മയെയും വിട്ട് ഇറങ്ങി പോകേണ്ട വന്ന തനിക്ക് സ്വന്തം അമ്മയുടെ അടുത്തെതിയത് പോലെയാണ് ആദരവ് ഏറ്റുവാങ്ങുമ്പോൾ തോന്നുന്നത് എന്നും നേഹ പറഞ്ഞു. പുരസ്കാരം തനിക്കുള്ള വ്യക്തിപരമായ പുരസ്കാരമല്ല മറിച്ച് ഞാനുൾപ്പെട്ട മുഴുവൻ കമ്മ്യൂണിറ്റിയ്ക്കുമുള്ള ആദരവാണെന്നും നേഹ കൂട്ടിചേർത്തു. പരിപാടിയ്ക്ക് ധ്വയ സെക്രട്ടറി രഞ്ജു രഞ്ജിമാർ സ്വഗതം പറഞ്ഞു.ധ്വയയുടെ പ്രസിഡന്‍റ് സൂര്യാ ഇഷാൻ അധ്യക്ഷത വഹിച്ചു. ധ്വയ ട്രാൻസ്ജെൻഡർ ആർട്സ് ആന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ രക്ഷാധികാരി ശീതൾ ശ്യാം, നവോദയ മൂവ്മെന്റിന്റെ ഫാദർ…
Read More » -
Kerala
പി.സി ജോർജ് എം.എം മണിക്ക് സ്ത്രീശാക്തീകരണത്തെക്കുറിച്ചും സഭ്യമായ ഭാഷയെക്കുറിച്ചും പരസ്പര ബഹുമാനത്തെക്കുറിച്ചും ക്ലാസെടുക്കുന്നു
കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഈരാറ്റുപേട്ടയിലെ ഇലക്ടിസിറ്റി ഓഫീസിൽ കയറി പി.സി ജോർജ് എം.എൽ.എ ഒരു സാരോപദേശപ്രസംഗം നടത്തി. അവിടം മുതൽ കഴിഞ്ഞ ആഴ്ച വനിതാ മാധ്യമ പ്രവർത്തകയോടു ഗുണപാഠം നടത്തിയതു വരെ പി.സി ജോർജിൻ്റെ സഭ്യവും ശാന്തവും സൗമ്യവുമായ പെരുമാറ്റങ്ങൾ മലയാളി വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് എം.എം മണി എം.എൽ.എ നിയമസഭയിൽ കെ.കെ രമയെക്കുറിച്ച് രൂക്ഷമായ ചില പരാമർശങ്ങൾ നടത്തിയത്. പി സി ജോർജിൻ്റെ ചോര തിളച്ചു. ഉടൻ പ്രതികരണവുമായി രംഗത്തെത്തി. എങ്ങനെ കഴിയുന്നു മണിയാശാനേ നിങ്ങൾക്ക് ഇങ്ങനെയൊക്കെ പറയാൻ… എന്നാണ് പി സി ജോർജ് ഫേസ് ബുക്കിൽ കുറിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം : എങ്ങനെ കഴിയുന്നു മണിയാശാനേ നിങ്ങൾക്ക് ഇങ്ങനെയൊക്കെ പറയാൻ.……? ടി.പി. വധത്തോട് അനുബന്ധിച്ച് കേരളത്തിൽ നടന്ന കോലാഹലങ്ങളെ വഴിതിരിച്ചുവിടാൻ അന്ന്, ’ഞങ്ങൾ വെട്ടി കൊന്നിട്ടുണ്ട്, വെടിവെച്ചു കൊന്നിട്ടുണ്ട്, ബോംബ് എറിഞ്ഞ് കൊന്നിട്ടുണ്ട് ‘ എന്ന് വിവാദ പ്രസ്താവന നടത്തി കൊലപാതക കേസിൽ പ്രതിചേർക്കപ്പെട്ട്…
Read More » -
Kerala
സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ ഒരു വിലപ്പെട്ട ജീവൻ കൂടി പൊലിഞ്ഞു, മുൻ ഏഷ്യൻ ഗെയിംസ് താരവും റെയിൽവേ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടുമായ ജൂബി തോമസാണ് വാഹനാപകടത്തിൽ മരിച്ചത്
പിറവം: ഹൈജമ്പിൽ രാജ്യാന്തര മത്സരങ്ങളെ പ്രതിനിധീകരിച്ച മുൻ ഏഷ്യൻ ഗെയിംസ് താരവും റെയിൽവേ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടുമായ പിറവം നിരപ്പ് പാണാലിക്കൽ ജൂബി തോമസ് (42) വാഹനാപകടത്തിൽ മരിച്ചു. ഇന്നു രാവിലെ ഒമ്പതിന് തൃപ്പുണ്ണിത്തുറ പുളിക്കമാലിയിൽ എഡേസ ബസ് ജൂബി സഞ്ചരിച്ച ബൈക്കിൽ തട്ടിയാണ് അപകടം സംഭവിച്ചത്. ഇടിച്ചശേഷം ബസ് നിർത്താതെ പോവുകയായിരുന്നു. കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാമായിരുന്ന ജീവനാണ് ബസ്സുകാരുടെ അനാസ്ഥകൊണ്ട് നിലച്ചു പോയത്. റോഡിൽ വീണു കിടന്ന ജൂബിയെ നാട്ടുകാർ ചേർന്ന് ഉടൻ തൃപ്പൂണിത്തുറ ആശുപത്രിയിൽ എത്തിച്ചെങ്കിലും എറണാകുളം ജനറൽ ആശുപത്രിയിലേക്കു കൊണ്ടുപോകാനാണ് നിർദ്ദേശിച്ചത്. ഇതിനിടെ മരണം സംഭവിച്ചിരുന്നു. ഹൈജംപ് താരവും സാഫ്, ദേശീയ മെഡല്‍ ജേതാവുമാണ്. എഡേസ ബസ് തട്ടിയിട്ടാണ് അപകടമെന്ന് ദൃക്സാക്ഷികളായ പ്രദേശവാസികൾ പറഞ്ഞു. ജനശതാബ്ദി ട്രെയിനിൽ ഡ്യൂട്ടിക്കു കയറാനായി പിറവത്തെ വീട്ടിൽ നിന്ന് പോകുന്നതിനിടെ ആണ് അപകടമുണ്ടായത്. സംസ്കാരം ഞായറാഴ്ച 3ന് പിറവം പള്ളിയിൽ. കടുത്തുരുത്തി സെൻ്റ് മൈക്കിൾ ഹൈസ്കൂൾ അധ്യാപിക പിങ്കിയാണ്…
Read More » -
India
കേരൂര്‍ വര്‍ഗീയ സംഘര്‍ഷം: ”പണമല്ല, നീതിയാണ് വേണ്ടത്”; സിദ്ധരാമയ്യ നല്‍കിയ പണം വലിച്ചെറിഞ്ഞ് യുവതി
ബെംഗളുരു: കര്‍ണാടകയിലെ കേരൂരില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റവരുടെ കുടുംബാംഗങ്ങള്‍ക്ക്, മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവുമായ സിദ്ധരാമയ്യ നല്‍കിയ പണം അദ്ദേഹത്തിന്റെ വാഹനത്തിലേക്കുതന്നെ വലിച്ചെറിഞ്ഞ് പരിക്കേറ്റയാളുടെ ബന്ധുവായ യുവതി. ‘ഞങ്ങള്‍ക്ക് പണമല്ല, നീതിയാണ് വേണ്ടത്, സമാധാനം തകര്‍ക്കുകയും അക്രമം ഉണ്ടാക്കുകയും ചെയ്യുന്ന അക്രമികള്‍ ശിക്ഷിക്കപ്പെടണം, സമൂഹത്തില്‍ സമാധാനം നിലനില്‍ക്കണം’ സിദ്ധരാമയ്യയുടെ വാഹനത്തിനുനേരെ നോട്ടുകള്‍ എറിഞ്ഞ് അവര്‍ പറഞ്ഞു. രാജ്മ എന്ന സ്ത്രീയാണ് പണം എറിഞ്ഞത്. ബാഗല്‍കോട്ട് ജില്ലയിലാണ് പ്രതിപക്ഷ നേതാവിനുനേരെ പ്രതിഷേധമുണ്ടായത്. സംഘര്‍ഷം നടന്ന് ദിവസങ്ങളായിട്ടും ഒരു നേതാവുപോലും പരിക്കേറ്റവരെ സന്ദര്‍ശിക്കാന്‍ വരാത്തതില്‍ പ്രദേശത്തെ ജനങ്ങള്‍ രോഷാകുലരായിരുന്നു. ഇതിനിടെയാണ് ഇന്ന് സിദ്ധരാമയ്യ സ്ഥലം സന്ദര്‍ശിച്ചത്. സംഘര്‍ഷത്തില്‍ നാലു പേര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് 50,000 രൂപ അദ്ദേഹം വീതം നല്‍കി. കുടുംബങ്ങള്‍ പണം നിരസിച്ചെങ്കിലും സിദ്ധരാമയ്യ പണം നല്‍കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ വാഹനവ്യൂഹം പോകാന്‍ തുടങ്ങിയതോടെ ആളുകള്‍ പ്രതിഷേധിച്ചു. ഒരു സ്ത്രീ വിതരണംചെയ്ത മുഴുവന്‍ തുകയും വാഹനത്തിനുനേരെ വലിച്ചെറിയുകയായിരുന്നു.…
Read More »