KeralaNEWS

റേഷൻകടകൾ ‘കേരള സ്റ്റോറു’കളായി മാറുന്നു, പാലും പണവും അവശ്യസേവനങ്ങളും ലഭ്യം

   റേഷൻകടകളിൽനിന്ന് അരിയും മണ്ണെണ്ണയും മാത്രം വാങ്ങിയിരുന്ന കാലം അവസാനിക്കുന്നു. പാലും മറ്റ് അവശ്യവസ്തുക്കളും ലഭിക്കുന്ന ജനസേവനകേന്ദ്രങ്ങളായി സംസ്ഥാനത്തെ തിരഞ്ഞെടുത്ത റേഷൻകടകൾ മാറും. പണം പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള അവശ്യസേവനങ്ങളും ഇവിടെ കിട്ടും. ‘കേരള സ്റ്റോർ’ എന്ന് പേരിട്ട പദ്ധതി നടപ്പാക്കാനായി ഓരോ ജില്ലയിലും അഞ്ച് റേഷൻകടകൾ തിരഞ്ഞെടുത്തുകഴിഞ്ഞു. ഇവിടങ്ങളിൽ പദ്ധതി വിജയിച്ചാൽ ഈവർഷംതന്നെ 1000 റേഷൻകടയിലേക്ക് വ്യാപിപ്പിക്കും.

റേഷൻസാധനങ്ങൾക്കുപുറമേ സിവിൽ സപ്ലൈസ് വകുപ്പ് സബ്‌സിഡിനിരക്കിൽ ലഭ്യമാക്കുന്ന ഉത്‌പന്നങ്ങളും ലഭിക്കും. അക്ഷയകേന്ദ്രങ്ങളിൽനിന്ന് പൊതുജനങ്ങൾക്ക് ലഭിക്കുന്ന എല്ലാ സേവനങ്ങളും, ജനസേവനകേന്ദ്രങ്ങളാകുന്ന റേഷൻകടകളിൽ കിട്ടും. സേവനങ്ങൾക്ക് അക്ഷയകേന്ദ്രങ്ങൾ ഈടാക്കുന്ന നിരക്കിൽ സർവീസ് ചാർജ് നൽകണം.

Back to top button
error: