Month: July 2022

  • NEWS

    ഉത്തര്‍പ്രദേശിൽ സ്വാതന്ത്ര്യദിന അവധി റദ്ദാക്കി

    ലക്നൗ | ഉത്തര്‍പ്രദേശില്‍ ഇത്തവണ സ്വാതന്ത്ര്യദിന അവധി റദ്ദാക്കി. ചരിത്രത്തില്‍ ആദ്യമായി സ്‌കൂളുകളും കോളേജുകളും സര്‍വ്വകലാശാലകളും സര്‍ക്കാര്‍, സര്‍ക്കാരിതര ഓഫീസുകളും മാര്‍ക്കറ്റുകളുമെല്ലാം സ്വാതന്ത്ര്യദിനത്തില്‍ തുറന്നുപ്രവര്‍ത്തിക്കും. സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷമായതിനാല്‍ ഓരോ ജില്ലയിലും ഈ വര്‍ഷം പ്രത്യേക പരിപാടിയായി ഈ സ്വാതന്ത്ര്യദിനം ആഘോഷിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ദീപാവലി കാലത്ത് ചെയ്യുന്നതുപോലെ സ്വാതന്ത്ര്യ ദിനത്തില്‍ പ്രത്യേക ശുചിത്വ യജ്ഞം നടത്തുമെന്ന് ചീഫ് സെക്രട്ടറി ഡിഎസ് മിശ്രയും അറിയിച്ചു.

    Read More »
  • NEWS

    ഓണം ബംബർ ഭാഗ്യക്കുറി വിൽപ്പന തിങ്കളാഴ്ച മുതൽ; മൊത്തം 126 കോടിയുടെ സമ്മാനങ്ങൾ

    തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളുമായി തിരുവോണം ബമ്പർ ഭാഗ്യക്കുറി പുറത്തിറക്കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലും ഗതാഗത മന്ത്രി ആന്റണി രാജുവും ചേർന്ന് ലോട്ടറിയുടെ പ്രകാശനം നിർവഹിച്ചു. ആകെ 10 സീരിസുകളിലായി പുറത്തിറങ്ങുന്ന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപയാണ്. ആദ്യമായാണ് ഇത്ര വലിയ തുകയുടെ ഭാഗ്യക്കുറി കേരളത്തിൽ അവതരിപ്പിക്കുന്നത്. അഞ്ച് കോടി രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 10 പേർക്ക് ഒരുകോടി രൂപ വീതം ലഭിക്കും. നാലാം സമ്മാനം 90 പേർക്ക് ഒരു ലക്ഷം രൂപയും അഞ്ചാം സമ്മാനം 5000 രൂപയുമാണ്. 72000 പേർക്ക് അഞ്ചാം സമ്മാനം നൽകും.  ഇതിനു പുറമേ 3,000 രൂപയുടെ 48,600 സമ്മാനങ്ങളും 2,000 രൂപയുടെ 66,600 സമ്മാനങ്ങളും 1,000 രൂപയുടെ 2,10,600 സമ്മാനങ്ങളും നൽകും. ആകെ 126 കോടിയുടെ സമ്മാനങ്ങളാണ് നൽകുന്നത്.500 രൂപയാണ് ടിക്കറ്റ് വില.കഴിഞ്ഞ തവണ 12 കോടിയായിരുന്നു ഒന്നാം സമ്മാനം. പരമാവധി…

    Read More »
  • Health

    ഉപ്പ് അധികമായാൽ ആയുസ് ദൈര്‍ഘ്യം കുറയും, ശര്‍ക്കര ശരീരഭാരം കുറയ്ക്കും മെറ്റബോളിസം വര്‍ദ്ധിപ്പിക്കും. വയറ്റിലെ അസ്വസ്ഥത, അസിഡിറ്റി ദഹനക്കേട് ഇവയ്ക്കും ഉത്തമം

    ✔  നമ്മൾ ഭക്ഷണത്തിന്റെ ഭാഗമായി ദിവസേന ഉപയോഗിക്കുന്ന ഒന്നാണ് ഉപ്പ്. എന്നാല്‍ അതൊരു ഇരുതല വാളാണ്. കൂടിയാല്‍ വളരെ അപകടകാരി. ആയുസിന്റെ ദൈര്‍ഘ്യം വരെ അത് കുറയ്ക്കുമെന്നാണ് യൂറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. 9 വര്‍ഷം ചെലവഴിച്ചു നടത്തിയ പഠനമാണിത്. ✔ പ്രധാനമായും സോഡിയം തന്നെയാണ് ഇതിന് കാരണം. ബിപി അഥവാ രക്തസമ്മര്‍ദ്ദം പിടിപെടുന്നതിനാണ് അധികവും സോഡിയം കാരണമാകുന്നത്. ഇതിന് പുറമെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും വർദ്ധിക്കുന്നു. ഒപ്പം പക്ഷാഘാത സാധ്യതയും കൂടുന്നു. ✔ പതിവായി ഉപ്പ് ഗണ്യമായി ഉപയോഗിക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് അകാലമരണത്തിന് 28 ശതമാനം അധിക സാധ്യതയാണുള്ളത്. ഇതിന് പുറമെ പ്രായം, ലിംഗവ്യത്യാസം, കാലാവസ്ഥ, മറ്റ് അസുഖങ്ങള്‍, മദ്യപാനം- പുകവലി പോലുള്ള ശീലങ്ങള്‍ എന്നിവയും ഇതിനെ സ്വാധീനിക്കുന്നതായും ഗവേഷകര്‍ കണ്ടെത്തി. ✔ മധുരം മാത്രമല്ല, ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ശര്‍ക്കര എന്ന് അറിയാമോ? അതാണ് പഞ്ചസാരയേക്കാള്‍ നല്ലത് ശര്‍ക്കര ആണെന്ന് പറയുന്നത്. ✔ ദിവസവും ഭക്ഷണത്തില്‍…

    Read More »
  • Kerala

    സുഗമമായി റോഡ് വെട്ടിപ്പൊളിക്കാന്‍ അപേക്ഷനല്‍കി കാത്തിരിക്കുന്നത് 28,387 പേര്‍; മുന്നില്‍ വാട്ടര്‍ അതോറിറ്റി

    തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ് അറ്റകുറ്റപ്പണികളുടെ ഏകോപനത്തിനായി കേരള സംസ്ഥാന ഐ.റ്റി മിഷന്‍ വികസിപ്പിച്ചെടുത്ത സുഗമ പോര്‍ട്ടലില്‍ റോഡ് കുഴിക്കാനായി ഇതുവരെ ലഭിച്ചത് 28,387 അപേക്ഷകള്‍. കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത് തിരുവനന്തപുരത്താണ്, 5485 എണ്ണം. കുറവ് വയനാട് ജില്ലയിലും, 327 എണ്ണം. 4355 അപേക്ഷകളിലാണ് റോഡ് കുഴിക്കാന്‍ അനുമതി നല്‍കിയത്. ഏകോപനമില്ലാതെ റോഡുകള്‍ തോന്നിയപടി കുഴിക്കുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2020 ല്‍ Row എന്ന പോര്‍ട്ടല്‍ ആരംഭിച്ചത്. പിന്നീടതിന് സുഗമ എന്ന പേര് നല്‍കുകയായിരുന്നു. വ്യക്തികള്‍ക്കും വകുപ്പുകള്‍ക്കും സംഘടനകള്‍ക്കും റോഡ് ഏതെങ്കിലും ആവശ്യത്തിനായി കുഴിക്കേണ്ടി വന്നാല്‍ പോര്‍ട്ടല്‍ വഴി അപേക്ഷ നല്‍കണം. പണിക്കു ശേഷം റോഡ് പുനസ്ഥാപന തുക ഓണ്‍ലൈനായി അടയ്ക്കുകയും ചെയ്യാം. റോഡ് സ്‌കെച്ച്, റോഡ് കട്ടിങ്ങിന്റെ ജി.ഐ.എസ് ഭൂപടം തുടങ്ങിയ രേഖകള്‍ ഓണ്‍ലൈനായി തന്നെ സമര്‍പ്പിക്കാനും സാധിക്കും. ഇതിനു പുറമെ പൊതുമരാമത്തു വകുപ്പ്, വാട്ടര്‍ അതോറിട്ടി എന്നീ ഏജന്‍സികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തികളുടെ സമയക്രമവും പോര്‍ട്ടലില്‍ ലഭ്യമാകും. കേരള…

    Read More »
  • Careers

    സര്‍ക്കാര്‍ നഴ്‌സിങ് സ്‌കൂളുകളില്‍ ജനറല്‍ നഴ്‌സിങിന് അപേക്ഷിക്കാം

    തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 15 സര്‍ക്കാര്‍ നഴ്‌സിങ് സ്‌കൂളുകളില്‍ 2022 ഒക്‌ടോബര്‍, നവംബര്‍ മാസത്തില്‍ ആരംഭിക്കുന്ന ജനറല്‍ നഴ്‌സിങ് കോഴ്‌സിലേക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാര്‍ക്കോടെ പ്ലസ് ടു അഥവാ തത്തുല്യ പരീക്ഷ പാസായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.സി/ എസ്.ടി വിഭാഗത്തിലുള്ള അപേക്ഷകര്‍ക്ക് പാസ് മാര്‍ക്ക് മതിയാകും. സയന്‍സ് വിഷയത്തില്‍ പഠിച്ച അപേക്ഷകരുടെ അഭാവത്തില്‍ മറ്റുള്ളവരേയും പരിഗണിക്കും. 14 ജില്ലകളിലായി 365 സീറ്റുകളാണ് ഉള്ളത്. 20 ശതമാനം സീറ്റുകള്‍ ആണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷകര്‍ക്ക് 2022 ഡിസംബര്‍ 31ന് 17 വയസില്‍ കുറയുവാനോ 27 വയസില്‍ കൂടുവാനോ പാടില്ല. പിന്നാക്ക സമുദായക്കാര്‍ക്ക് മുന്ന് വര്‍ഷവും പട്ടികജാതി/ പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചു വര്‍ഷവും ഉയര്‍ന്ന് പ്രായപരിധിയില്‍ ഇളവ് അനുവദിക്കും. അപേക്ഷാഫോമും, പ്രോസ്‌പെക്ടസും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷാ ഫീസ് പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് 75 രൂപയും മറ്റുള്ള വിഭാഗത്തിന് 250 രൂപയുമാണ്. പൂരിപ്പിച്ച…

    Read More »
  • Tech

    ഔദാര്യമല്ല, ഗാഡ്ജറ്റ് റിപ്പയറിങ് ഇനി അവകാശം

    സ്മാര്‍ട്ട്‌ഫോണുകള്‍ മുതല്‍ ലാപ്‌ടോപ്പുകള്‍ വരെയുള്ള ഡിവൈസുകളും മറ്റും വാങ്ങുന്ന യൂസേഴ്‌സ് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് കൃത്യമായ സര്‍വീസിന്റെയും റിപ്പയറിങ്ങിന്റെയും അഭാവം. കമ്പനികള്‍ നേരിട്ട് നടത്തുന്നതോ അല്ലെങ്കില്‍ അംഗീകൃതമായി പ്രവര്‍ത്തിക്കുന്ന സര്‍വീസ് സെന്ററുകളില്‍ നല്‍കിയാല്‍ സര്‍വീസിന് മാത്രം ഉയര്‍ന്ന തുക നല്‍കേണ്ടി വരുന്നു. ഇനി പുറത്ത് നിന്നും ശരിയാക്കാമെന്ന് കരുതിയാല്‍ കമ്പനികളുടെ വാറന്റി ഭീഷണിയും ഒപ്പം വരും. സര്‍വീസില്‍ മാത്രമല്ല, പാര്‍ട്‌സിനും മറ്റും ഉയര്‍ന്ന നിരക്ക് ഈടാക്കുകയും ചെയ്യും. പലപ്പോഴും പ്രവര്‍ത്തനം നിലച്ച അല്ലെങ്കില്‍ ശേഷി കുറഞ്ഞ പാര്‍ട്‌സ് റിപ്പയര്‍ ചെയ്യാതെ മാറ്റി സ്ഥാപിക്കുന്നതും പുതിയ ഡിവൈസ് വാങ്ങുന്നതാണ് നല്ലതെന്ന രീതിയില്‍ ഉപയോക്താക്കളെ നിര്‍ബന്ധിക്കുന്നതും കാണാം. കാര്‍ നിര്‍മാതാക്കള്‍ സര്‍വീസും റിപ്പയറിങും ഓഫര്‍ ചെയ്യുന്ന രീതിയില്‍ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ പലപ്പോഴും റിപ്പയറിങ് ഓപ്ഷനുകള്‍ നല്‍കുന്നില്ല. ഈ രീതിയ്ക്കാണ് മാറ്റം വരാന്‍ പോകുന്നത്. ഒരു പക്ഷെ മൊത്തം സാങ്കേതിക മേഖലയുടെ വില്‍പ്പനാനന്തര സേവന രീതികളിലും മാറ്റം വരാന്‍ പുതിയ നീക്കം…

    Read More »
  • Kerala

    കൊല്ലം, മഞ്ചേരി നഴ്‌സിങ് കോളേജുകളില്‍ അഡ്മിഷന്‍ ഈ വര്‍ഷം മുതല്‍

    തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന കൊല്ലം, മഞ്ചേരി നഴ്‌സിങ് കോളേജുകളില്‍ ഈ അധ്യയന വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കുമെന്ന്് മന്ത്രി വീണാ ജോര്‍ജ്. ബി.എസ്.സി. നഴ്‌സിങ് കോഴ്‌സാണ് ആരംഭിക്കുന്നത്. ഓരോ മെഡിക്കല്‍ കോളജിലും 60 വിദ്യാര്‍ത്ഥികള്‍ വീതം 120 പേര്‍ക്ക് ഈ ബാച്ചില്‍ പ്രവേശനം നല്‍കും. കോഴ്‌സ് കാലാവധി 4 വര്‍ഷവും തുടര്‍ന്ന് ഒരു വര്‍ഷം ഇന്റേഷണല്‍ഷിപ്പും ലഭിക്കും. അങ്ങനെ 5 വര്‍ഷമാകുമ്പോള്‍ 600 പേര്‍ക്കാണ് അവസരം ലഭിക്കുന്നത്. ഇത് ആരോഗ്യ മേഖലയ്ക്ക് വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. പുതിയ നഴ്‌സിങ് കോളേജുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. നഴ്‌സിങ് കോളേജുകള്‍ ആരംഭിക്കാനുള്ള ഭൗതിക സാഹചര്യങ്ങള്‍ എത്രയും വേഗമൊരുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഹോസ്റ്റല്‍ സൗകര്യങ്ങളുള്‍പ്പെടെ അടിയന്തരമായി സജ്ജമാക്കേണ്ടതാണ്. നഴ്‌സിങ് കോളേജുകള്‍ പ്രവര്‍ത്തിക്കാനാവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതാണ്. ഈ നഴ്‌സിങ് കോളേജുകളുടെ മേല്‍നോട്ടത്തിനായി തിരുവനന്തപുരം നഴ്‌സിങ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സലീന ഷായെ സ്‌പെഷ്യല്‍ ഓഫീസറായി ചുമതലപ്പെടുത്തുകയും ചെയ്തു.…

    Read More »
  • Health

    മങ്കിപോക്‌സ് രോഗലക്ഷണങ്ങള്‍; തിരിച്ചറിയാം ചികിത്സിക്കാം…

    രാജ്യത്തെ ആദ്യത്തെ മങ്കിപോക്സ് കേസ് കേരളത്തില്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. മുപ്പത്തിയഞ്ച് വയസുള്ള പുരുഷനിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷം രോഗലക്ഷണങ്ങള്‍  കണ്ടതോടെയാണ് പരിശോധനയ്ക്ക് വിധേയനാക്കിയത്. ഇദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചിട്ടുണ്ട്. മങ്കിപോക്സ് സ്ഥിരീകരിക്കപ്പെട്ടതോടെ സംസ്ഥാനമൊട്ടാകെ ജാഗ്രതയിലാണ്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യങ്ങളില്ല എന്ന് തന്നെയാണ് വിദഗ്ധര്‍ അറിയിക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട മങ്കിപോക്സ് വൈറസ് പിന്നീട് ലോകരാജ്യങ്ങളിലേക്കെല്ലാം വ്യാപകമായി പടരുകയായിരുന്നു.1970കളില്‍ തന്നെ കണ്ടെത്തപ്പെട്ട വൈറസ് ഇതിന് മുമ്പും പലപ്പോഴായി വ്യാപകമായിട്ടുണ്ട്. എന്നാല്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ വിട്ട് ഇത്രമാത്രം പടര്‍ന്ന സാഹചര്യം മുമ്പുണ്ടായിട്ടില്ല. കുരങ്ങുപനി, കുരങ്ങ് വസൂരി എന്നെല്ലാം അറിയപ്പെടുന്ന മങ്കിപോക്സ് കുരങ്ങുകളില്‍ നിന്ന് മാത്രമല്ല, കാട്ടില്‍ വസിക്കുന്ന എലികള്‍- അണ്ണാൻ എന്നിങ്ങനെയുള്ള ജീവികളില്‍ നിന്നെല്ലാം മനുഷ്യരിലേക്ക് എത്താറുണ്ട്. ഇവ പിന്നീട് മനുഷ്യനില്‍- നിന്ന് മനുഷ്യനിലേക്ക് എന്ന നിലയില്‍ പകരുകയാണ് ചെയ്യുന്നത്. നമ്മുടെ നാട്ടില്‍ സാധാരണയായി കണ്ടുവരുന്ന ചിക്കൻപോക്സ് രോഗവുമായി പല സാമ്യതകളും മങ്കിപോക്സിനുണ്ട്. പ്രത്യേകിച്ച് ദേഹം മുഴുവൻ…

    Read More »
  • Careers

    ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാം

    തിരുവനന്തപുരം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ്സ് ഡവലപ്പ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) കീഴില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട് (04952765154, 8547005044), ചേലക്കര (04884227181, 8547005064), കുഴല്‍മന്ദം (04922285577, 8547005061), മലമ്പുഴ (04912530010, 8547005062), മലപ്പുറം (04832959175, 8547005043), നാദാപുരം (04962556300, 8547005056), നാട്ടിക (04872395177, 8547005057) തിരുവമ്പാടി (04952294264, 8547005063), വടക്കാഞ്ചേരി (04922255061, 8547005042), വട്ടംകുളം (04942689655, 8547006802), വാഴക്കാട് (04832728070, 8547005055), അഗളി (04924254699, 9447159505), മുതുവള്ളൂര്‍ (04832963218, 8547005070), മീനങ്ങാടി (04936246446, 8547005077), അയലൂര്‍ (04923241766, 8547005029), താമരശ്ശേരി (04952223243, 8547005025), കൊടുങ്ങലൂര്‍ (04802816270, 8547005078), എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ ഡിഗ്രി കോഴ്‌സുകളില്‍ അപേക്ഷിക്കാം. നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അര്‍ഹരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org യില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷയുടെ പകര്‍പ്പും നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 750 രൂപ (എസ്.സി,എസ്.റ്റി 250/രൂപ) രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി…

    Read More »
  • Careers

    ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിൽ ബിസിനസ് കറസ്‌പോണ്ടന്റിനെ ക്ഷണിക്കുന്നു

    കോട്ടയം: ബാങ്കിങ് സേവനങ്ങൾ മികച്ച രീതിയിൽ താഴേത്തട്ടിൽ എത്തിക്കുന്നതിനായി തപാൽ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിലേക്ക് ബാങ്കിങ് കറസ്‌പോണ്ടന്റിനെ ക്ഷണിക്കുന്നു. യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം. പ്രായം: 18 നും 75 നും മധ്യേ. അപേക്ഷിക്കുന്ന സ്ഥലത്തെ സ്ഥിരതാമസക്കാരനായിരിക്കണം. പ്രാദേശിക ഭാഷയിൽ പ്രവീണ്യം വേണം. ആധാർ, പാൻകാർഡ് എന്നിവ ഉണ്ടായിരിക്കണം. സ്വന്തമായി ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ, ബയോമെട്രിക് ഡിവൈസ്, കാർഡ് പ്ലസ് പിൻ ഡിവൈസ് എന്നിവ ഉണ്ടായിരിക്കണം. വിശദവിവരത്തിന് http://www.ippbonline.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ: 0481-2582233, 7012713604, 9741252772.

    Read More »
Back to top button
error: