NEWS

തടപ്പുഴുവിനെ നശിപ്പിക്കാം

വാഴയെ ഏറ്റവുമധികം ആക്രമിക്കുന്ന ഒരു കീടമാണ് തടപ്പുഴു.തടതുരപ്പൻ, പിണ്ടിതുരപ്പൻ ചെള്ള്/ചെല്ലി എന്നീ പേരിലെല്ലാം അറിയപ്പെടുന്നു. (ശാസ്ത്രീയനാമം: ഒഡോയ്പോറസ് ലോൻജികോളിസ്)[1] . ഇതിന്റെ വണ്ടുകൾക്ക് മാണവണ്ടുമായി സാദൃശ്യമുണ്ട്. ഇതിന്റെ ആക്രമണം അടുത്തകാലങ്ങളിൽ കേരളത്തിൽ വ്യാപകമായിട്ടുണ്ട്.
വണ്ടുകൾക്ക് കറുപ്പോ ചുവപ്പുകലർന്ന തവിട്ടുനിറമായിരിക്കും. ആൺ വണ്ടുകൾ പെൺവണ്ടിനേക്കാൾ വലിപ്പം കുറവാണ്.പൂർണ്ണ വളർച്ചയെത്തിയ പെൺവണ്ടുകൾ വാഴത്തടയിൽ/പിണ്ടിയിൽ ചെറു സുഷിരങ്ങളുണ്ടാക്കി, പോളകൾക്കുള്ളിലെ വായു അറകളിൽ മുട്ടകൾ നിക്ഷേപിക്കുന്നു. ഈ മുട്ട വിരിഞ്ഞു പുറത്തു വരുന്ന പുഴുക്കൾ തട വ്യാപകമായി തിന്നു തീർക്കുകയും അതുവഴി വാഴ ഒടിഞ്ഞ് വീണ് നശിക്കുകയും ചെയ്യുന്നു.
കേരളത്തിൽ വ്യാപകമായി കൃഷി ചെയ്തുവരുന്ന നേന്ത്രൻ, പാളയൻകോടൻ, പൂവൻ, ചെങ്കദളി എന്നീ ഇനങ്ങളിലെല്ലാം പിണ്ടിതുരപ്പൻ രൂക്ഷമായി ബാധിക്കുന്നുണ്ട്. റൊബസ്റ്റ, ഞാലിപ്പൂവൻ തുടങ്ങിയ ഇനങ്ങളിൽ ഇതിന്റെ ആക്രമണം താരതമ്യേന കുറവാണ്.
വാഴത്തടയിൽ കാണുന്ന കറുപ്പോ ചുവപ്പോ ആയ കുത്തുകളും അവയിൽ നിന്നും ഒലിക്കുന്ന കൊഴുപ്പുള്ള ദ്രാവകവുമാണ് ആക്രമണത്തിന്റെ ആദ്യ ലക്ഷണങ്ങൾ.
കൃഷിയിടം വൃത്തിയായി സൂക്ഷിക്കുക
ആക്രമണത്തിനിരയായ വാഴകൾ പിണ്ടിയുൾപ്പെടെ മാറ്റി തീയിട്ട് നശിപ്പിക്കണം.
വാഴത്തടയിൽ ചെളിയോ വേപ്പണ്ണ എമൾഷനോ തേച്ചുപിടിപ്പിച്ചാൽ വണ്ടുകൾ മുട്ടയിടുന്നത് തടയാം.
ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവർഗ കേന്ദ്രം ‘നന്മ’, ‘മേന്മ’ എന്നീ പേരിൽ മരച്ചീനിയിൽ നിന്നുള്ള തടപ്പുഴുവിനെ പ്രതിരോധിക്കാനായുള്ള ജൈവ കീടനാശിനികൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഉപദ്രവം രൂക്ഷമാകുകയാണെങ്കിൽ ക്യൂനാൾഫോസ്, ക്ലോർപൈറിഫോസ്, കാർബാറിൽ തുടങ്ങിയ കീടനാശികൾ ഉപയോഗിക്കാം.

Back to top button
error: