NEWS

ഓണ്‍ലൈന്‍ റമ്മി ഗെയിമിന് അടിമപ്പെട്ട പൊലീസുകാരന്‍ സ്വയം വെടിവച്ച്‌ മരിച്ചു

കോയമ്ബത്തൂര്‍:ഓണ്‍ലൈന്‍ റമ്മി ഗെയിമിന് അടിമപ്പെട്ട പൊലീസുകാരന്‍ സ്വയം വെടിവച്ച്‌ മരിച്ചു. കോയമ്ബത്തൂര്‍ സ്വദേശിയായ കാളിമുത്തു(29)ആണ് മരിച്ചത്.
കോയമ്ബത്തൂരിലെ ഗാന്ധിപുരത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പ്രദര്‍ശന മേളയ്ക്കിടെയായിരുന്നു സംഭവം. പ്രദര്‍ശനത്തില്‍ ആയുധങ്ങള്‍ വച്ചിരുന്ന സ്റ്റാളിലായിരുന്നു കാളിമുത്തുവിന്റെ ഡ്യൂട്ടി. മറ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തില്ലാതിരുന്ന സമയം നോക്കി കാളിമുത്തു പ്രദര്‍ശനത്തിനു വച്ചിരുന്ന തോക്കെടുത്ത് സ്വയം വെടിവയ്ക്കുകയായിരുന്നു.
ഓണ്‍ലൈന്‍ റമ്മി ഗെയിമിന് അടിമപ്പെട്ടതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കാളിമുത്തുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചു. ഗെയിമിനായി ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും 20 ലക്ഷത്തിലധികം രൂപ ഇയാള്‍ കടം വാങ്ങിയിരുന്നു. കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ കഴിയാതെ വന്നതോടെയായിരുന്നു ആത്മഹത്യ.

Back to top button
error: