ചെന്നൈ :തമിഴ്നാട് കല്ലാക്കുറിച്ചിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം ‘കത്തുന്നു’.
സമരക്കാര്‍ പോലീസ് വാഹനം ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കത്തിച്ചു. കല്ലാക്കുറിച്ചി ജില്ലയിലെ ചിന്ന സേലത്തിനു സമീപം കനിയമൂരിലെ സ്വകാര്യ റെസിഡന്‍ഷ്യല്‍ സ്കൂളിനെതിരെയാണ് പ്രതിഷേധം.
പ്രതിഷേധക്കാര്‍ ചിന്ന സേലം-കല്ലാക്കുറിച്ചി റോഡ് ഉപരോധിച്ചു. സ്കൂളിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെ
സമരക്കാരെ പിരിച്ചുവിടാന്‍ പോലീസ് രണ്ട് തവണ ആകാശത്തേക്ക് വെടിവച്ചു. കല്ലേറില്‍ വില്ലുപുരം റേഞ്ച് ഡിഐജി എം. പാണ്ഡ്യനടക്കം ഇരുപതോളം പോലീസുകാര്‍ക്ക് പരിക്കേറ്റു.
കഴിഞ്ഞ ബുധനാഴ്ചയാണ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍നിന്നും ചാടി ജീവനൊടുക്കിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ കുടുംബാംഗങ്ങളും ബന്ധുക്കളും തയാറായിരുന്നില്ല. പെണ്‍കുട്ടിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും ഏതാനും ദിവസങ്ങളായി സമരത്തിലായിരുന്നു.അധികൃ തർ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് ഇന്ന് പ്രതിഷേധം അക്രമാസക്തമാകുകയായിരുന്നു.