NEWS

നാലക്ക നമ്ബര്‍ ലോട്ടറി ചൂതാട്ട സംഘവുമായി ബന്ധം; മലപ്പുറത്ത് എസ്ഐ ഉൾപ്പടെ നാല് പോലീസുകാർക്കെതിരെ നടപടി

മലപ്പുറം :മലപ്പുറത്ത് ഗ്രേഡ് എസ്‌ഐ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്ക് എതിരെ നടപടി.

നാലക്ക നമ്ബര്‍ ലോട്ടറി ചൂതാട്ട സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് ഇവർക്കെതിരെ നടപടിയെടുത്തത്.

 

 

 

നാലക്ക നമ്ബര്‍ ലോട്ടറി ചൂതാട്ട സംഘത്തിലെ ചിലർ സ്പെഷൽ ബ്രാഞ്ചിന്റെ പിടിയിലായിരുന്നു.ഇവരുടെ ഫോൺ പരിശോധിച്ചപ്പോഴാണ് പൊലീസുകാരുമായുള്ള ബന്ധം  വെളിപ്പെട്ടത്.തുടർന്ന് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തില്‍ ലോട്ടറി മാഫിയയും പോലീസുകാരുമായുള്ള വഴിവിട്ട ബന്ധം വ്യക്തമായി. ഇതേത്തുടര്‍ന്നാണ് പൊലീസുകാര്‍ക്കെതിരായ നടപടി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: