NEWS

റോഡിലെ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇനിമുതൽ ലൈസൻസ് കട്ടാകും

തിരുവനന്തപുരം :റോഡിലെ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇനി മുതല്‍ പിഴ മാത്രമല്ല, ലൈസൻസും കട്ടാകും.
500 രൂപ മുതലാണ് ഇത്രയും നാള്‍ നിയമലംഘനങ്ങള്‍ക്ക് പിഴയായി ഈടാക്കിയിരുന്നത്. ഇതിന് പുറമെ ഡ്രൈവറുടെ ലൈസന്‍സ് കൂടി സസ്‌പെന്‍ഡ് ചെയ്യാനാണ് മോട്ടോര്‍ വകുപ്പിന്റെ തീരുമാനം.

അപകടങ്ങള്‍ക്കു കാരണമാകുന്ന നിയമലംഘനങ്ങള്‍ക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യണമെന്ന് സുപ്രീം കോടതി സമിതി ശുപാര്‍ശയുണ്ട്.ഇതിന് പിന്നാലെയാണ് കടുത്ത നടപടികളിലേയ്ക്ക് മോട്ടോര്‍ വകുപ്പ് നീങ്ങിയിരിക്കുന്നത്.

 

 

 

അമിതവേഗം, അമിതഭാരം കയറ്റല്‍, സിഗ്‌നല്‍ ലംഘനം, മദ്യപിച്ച്‌ വാഹനമോടിക്കല്‍, അശ്രദ്ധമായി വാഹനം ഓടിക്കല്‍,​ ഡ്രെെവിംഗിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നീ കുറ്റങ്ങള്‍ക്കാണ് ആര്‍.ടി.ഒ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നത്.ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്‌തിരിക്കുന്ന സമയത്ത് ഡ്രെെവ് ചെയ്‌താല്‍ ലൈസന്‍സ് റദ്ദാക്കും. ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ഇടാതെ വണ്ടിയോടിച്ചാലും ലൈസൻസ് കട്ടാകും.

Back to top button
error: