മഴക്കാലത്ത് നമ്മളുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി കുറഞ്ഞുവരുന്ന സമയമാണ്. അതിനാല്‍ തന്നെ കര്‍ക്കിടക കഞ്ഞി കുടിക്കുന്നതിലൂടെ നമുക്ക് നമ്മളുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി കൂട്ടുവാന്‍ സഹായിക്കും. അതുപോലെ, കഫത്തിന്റെ പ്രശ്‌നങ്ങള്‍ കുറയ്ക്കുവാനും നല്ല ആരോഗ്യത്തോടെ ഇരിക്കുവാനും ഇത് സഹായിക്കുന്നു.
സാധാരണ കഞ്ഞിയില്‍ നിന്നും വ്യത്യസ്തമായി നമ്മളുടെ ആരോഗ്യത്തിന് സഹായിക്കുന്ന നിരവധി ഔഷധങ്ങള്‍ ഇതില്‍ ചേര്‍ക്കുന്നുണ്ട്. ചിലര്‍ ഉലുവ മാത്രം ഇട്ട് ഈ കഞ്ഞി തയ്യാറാക്കാറുണ്ട്. ചിലര്‍ ജീരകം ചേര്‍ത്തും, അതുപോലെതന്നെ, ചിലര്‍ നാളികേരം ചേര്‍ത്തുമെല്ലാം തന്നെ ഓരോ ദിവസവും വ്യത്യസ്ത കഞ്ഞികള്‍ തയ്യാറാക്കുന്നു. ഇത്തരം കഞ്ഞി തയ്യാറാക്കുമ്പോള്‍ മട്ട അരിയാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
ഈ കഞ്ഞിയുടെ കൂടെ താള് കറികളും തയ്യാറാക്കുന്നു. പ്രത്യേകിച്ച് ചേമ്പിന്‍ താള്. അതുപോലെതന്നെ പയറിന്റെ ഇല, മത്തന്‍ ഇല എന്നിവയെല്ലാം ചേര്‍ത്ത് കറികള്‍ തയ്യാറാക്കി കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. അതുപോലെ, ചിലര്‍ ധാന്യങ്ങള്‍ ചേര്‍ത്തും കഞ്ഞി തയ്യാറാക്കാറുണ്ട്. പ്രത്യേകിച്ച് ചെറുപയര്‍ ചേര്‍ത്തെല്ലാം തയ്യാറാക്കുന്നത് നല്ലതാണ്.
ഔഷധകഞ്ഞി എങ്ങിനെ തയ്യാറാക്കാം
ഇതിന് പ്രധാനമായും വേണ്ട ചേരുവകള്‍ മട്ട അരി, ചന്ദ്രശൂര, ദശമൂല ചൂര്‍ണ്ണ, ട്രികട്ടു ചൂര്‍ണ്ണ, ദശപുഷ്പ ചൂര്‍ണ്ണ, നുറുക്കലരി, ഉലുവ, ജീരകം, തോങ്ങാപാല്‍, ശര്‍ക്കര, വെള്ളം എന്നിവയാണ് വേണ്ടത്.
ഇതിന് പ്രധാനമായും വേണ്ട ചേരുവകള്‍ മട്ട അരി, ചന്ദ്രശൂര, ദശമൂല ചൂര്‍ണ്ണ, ട്രികട്ടു ചൂര്‍ണ്ണ, ദശപുഷ്പ ചൂര്‍ണ്ണ, നുറുക്കലരി, ഉലുവ, ജീരകം, തോങ്ങാപാല്‍, ശര്‍ക്കര, വെള്ളം എന്നിവയാണ് വേണ്ടത്.
ഇത് തയ്യാറാക്കേണ്ടത് എങ്ങിനെയെന്ന് നോക്കാം. വെള്ളം തിളപ്പിക്കുവാനായി വെയ്ക്കുക. ഇതിലേയ്ക്ക് ദശമൂലചൂര്‍ണ്ണം, ഇട്ട് തിളപ്പിക്കുക. ഇതിലേയ്ക്ക് അരിയും ചേര്‍ക്കാം. പിന്നീട് ജീരകം, ത്രിക്കട്ടു ചൂര്‍ണ്ണ, ഉലുവ, നുറുങ്ങലരി എന്നിവയെല്ലാം തന്നെ ചേര്‍ക്കുക. ചോറ് നന്നായി വെന്തതിനുശേഷം ദശപുഷ്പ പൗഡര്‍ ചേര്‍ക്കുക. അതുപോലെ, തേങ്ങാപ്പാലും ശര്‍ക്കരയും ചേര്‍ത്ത് കഴിക്കാവുന്നതാണ്