NEWS

ഓടുന്നതിനിടെയില്‍ ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ച്‌ അപകടം

കണ്ണൂർ: ഓട്ടത്തിനിടയിൽ സ്വകാര്യ ബസിന്റെ ടയർ പൊട്ടിത്തെറിച്ചെങ്കിലും യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപെട്ടു.
കണ്ണൂര്‍-തലശേരി ദേശീയപാതയിലെ താഴെചൊവ്വയ്ക്കും മേലെചൊവ്വയ്ക്കുമിടെയിലെ തെഴുക്കില്‍പീടികയില്‍ ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.കണ്ണൂര്‍-കൂത്തുപറമ്ബ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന മൂകാംബിക ബസാണ് അപകടത്തിൽ പെട്ടത്.
മുന്‍വശത്തെ ടയര്‍ പൊട്ടിയതിനാല്‍ ബസ് റോഡരികിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ബസിൽ നിരവധി യാത്രക്കാരുണ്ടായിരുന്നുവെങ്കിലും തലനാരിഴയ്ക്കാണ് ദുരന്തമൊഴിവായത്. അപകടത്തില്‍ നിസാര പരുക്കേറ്റവര്‍ കണ്ണൂര്‍ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രാഥമിക ചികിത്സ തേടി.

Back to top button
error: